16/05/2025
ഒരു നാക്ക് പിഴയും ദേശവിരുദ്ധതയും തമ്മിൽ ബന്ധം എവിടെ?
Facebook Live-ൽ സംഭവിച്ച ഒരു നാക്ക് പിഴയെ ആധാരമാക്കി "രാജ്യദ്രോഹം" എന്നത് പോലുള്ള ഗുരുതരമായ കുറ്റം ചുമത്തുന്നത് ഒരു ജനാധിപത്യ രാഷ്ട്രത്തിൽ ഉണ്ടാകേണ്ട നടപടിയില്ല.
ഒരു പരാതിക്ക് പിന്നിൽ നിലകൊള്ളുന്ന ഉദ്ദേശവും, തെളിവുകളും, സാഹചര്യങ്ങളും പരിശോധിക്കാതെ തന്നെ ഒരാളുടെ മേൽ ഭീകരമായി വകുപ്പുകൾ ചുമത്തുന്നത് നീതിന്യായത്തെയും, രാഷ്ട്രീയ ശുചിത്വത്തെയും അപമാനിക്കുന്നതല്ലേ ?
ആരെങ്കിലും ഒരു പരാതിക്കൊടുക്കുന്നു എന്നത് കൊണ്ട് മാത്രം ഒരാളെ “അങ്ങ് ഇല്ലായ്മ ചെയ്യാമെന്നോ, അവനെ ദ്രോഹിയായി മുദ്രവയ്ക്കാമെന്നോ കരുതുന്നത് തന്നെ ക്രിമിനൽ മനോഭാവമാണ്.
രാഷ്ട്രീയം വേണം, ദേശബോധം വേണം.
പക്ഷേ അതിന്റെ പേരിൽ ചെയ്യുന്ന ഗൂഢാലോചന ആണ് ഫാസിസത്തിന്‍റെ മുഖം.
ദേശീയതയുടെ പേരിൽ ഉയരുന്ന ഓരോ ശബ്ദവും സംവേദനപരമായ ചിന്തകളിലേക്ക് നയിക്കണം – ശിക്ഷയിലേക്ക് അല്ല.
സ്വാതന്ത്ര്യവും നീതിയും കൈവിടാതിരിക്കുക – അതാണ് യഥാർത്ഥ ദേശസ്നേഹം.
ജനം ടിവിയിൽ അഖിലിന്റെ പേരിൽ കൊടുത്ത വ്യാജവാർത്തയ്ക്കെതിരെ വികാരപൂർവ്വം പ്രതികരിച്ച അഖിൽ Facebook Live വന്ന ഒരു കമന്റിന് മറുപടി പറയുമ്പോൾ ബലൂചിസ്ഥാൻ വിഷയം സംസാരിച്ചു.
പിന്നീട് അതിൽ തെറ്റ് ഉണ്ടെന്ന് മനസ്സിലാക്കി അഖിൽ അത് പിൻവലിക്കുകയും തന്റെ നിലപാട് വ്യക്തമാക്കുകയും ചെയ്തു.
പക്ഷേ, കപട ദേശസ്നേഹികൾ അഖിൽ പിൻവലിച്ച ഭാഗം പ്രചരിപ്പിച്ചു, Reachinum പണം ഉണ്ടാക്കാനും.
ആഴത്തിലുള്ള നിലപാടിനെ വിലമതിക്കാതെ, അതിനെ പണം ഉണ്ടാക്കാനുള്ള മാർഗമാക്കി മാറ്റുകയാണ് ചിലർ ചെയ്തത്.
യഥാർത്ഥ തെറ്റുകാർ ഇവരാണ്.
അറിയാതെ ചെയ്ത തെറ്റാണോ അതോ അറിഞ്ഞ് കൊണ്ട് ഉദ്ദേശ്യപൂർവ്വം പ്രചരിപ്പിച്ചവരുടെ തെറ്റാണോ വലുത്?
ഇന്നലകളിൽ കൊട്ടാരക്കരയിൽ സൈനികനെ നിരോധിച്ച ഒരു സംഘടന ആക്രമിച്ചപ്പോൾ സൈനികന് വേണ്ടി സംസാരിച്ച അഖിൽ, വർഗീയവിളികളെ നേരിടേണ്ടി വന്നു. പക്ഷേ കൊട്ടാരക്കരയുടെ ദേശസ്നേഹികൾ അപ്പോൾ എങ്ങനെയായിരുന്നു നിലപാട് സ്വീകരിച്ചത് എന്നു ചരിത്രം ഓർക്കും.
ഇന്നലെ വരെ ദേശസ്നേഹിയായതിനുവേണ്ടി തെറി വിളി കേട്ട ഒരാൾക്ക്, ഇന്ന് രാജ്യദ്രോഹി പദവി സമ്മാനിക്കാൻ തയ്യാറായിരിക്കുന്നത് ഒറ്റ ലക്ഷ്യത്തോടെ – അവരെ പോലെ Akhilum നാട്ടിൽ തെക്ക് വടക്ക് നടക്കുക.
പക്ഷേ, അതൊരു വ്യാമോഹമായി അവസാനിക്കും.
അഖിലിന്റെ വാക്കുകൾ തന്നെ കടമെടുത്താൽ,
ഈ കൂക്കി വിളികളും പരിഹാസങ്ങളും എല്ലാം കൈയടികളായി മാറും. അല്ലെങ്കിൽ അവൻ മാറ്റും.