M news Team

M news Team m news team

26/07/2026
08/07/2026

അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ഡയാലിസിസ് ടെക്‌നീഷ്യന്‍ (യോഗ്യത പ്ലസ് ടു, ഡി.എം.ഇ അംഗീകൃത ഡയാലിസിസ് ബിരുദം/ഡിപ്ലോമ, രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം, കേരള പാരമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍), ഇ.സി.ജി ടെക്‌നീഷ്യന്‍ (യോഗ്യത എസ്.എസ്.എല്‍.സി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സര്‍ട്ടിഫിക്കറ്റ് ഇന്‍ ഇ.സി.ജി ആന്റ് ഓഡിമെട്രിക് ടെക്‌നോളജി/ഡിപ്ലോമ ഇന്‍ കാര്‍ഡിയോ വസ്‌കുലാര്‍ ടെക്‌നീഷ്യന്‍ കോഴ്‌സ്/ബാച്ച്‌ലര്‍ കാര്‍ഡിയോ വസ്‌കുലാര്‍ ടെക്‌നീഷ്യന്‍, രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം ) തസ്തികകളില്‍ അഭിമുഖം നടത്തും. ഉയര്‍ന്ന പ്രായപരിധി 40 (2026 ജനുവരി ഒന്നിന്). ഉദ്യോഗാര്‍ഥികള്‍ യോഗ്യത, തിരിച്ചറിയല്‍ രേഖ, പ്രവൃത്തി പരിചയം എന്നിവയുടെ അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ജൂലൈ 16 രാവിലെ 10 ന് സൂപ്രണ്ടിന്റെ ചേംബറില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 04734 223236.

പട്ടാഴി ആറാട്ടുപുഴയിൽ അപകടം ഒരാൾ മരണപ്പെട്ടു പട്ടാഴി  ആറാട്ടുപുഴയിൽ ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രകാ...
24/06/2026

പട്ടാഴി ആറാട്ടുപുഴയിൽ അപകടം ഒരാൾ മരണപ്പെട്ടു
പട്ടാഴി ആറാട്ടുപുഴയിൽ ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രകാരൻ മരണപ്പെട്ടു. ബൈക്കിൽ യാത്ര ചെയ്ത അമ്മയും മകനും അപകടത്തിൽ മകൻ ടിപ്പർ ലോറിയുടെ അടിയിൽപ്പെട്ട തൽക്ഷണം മരണപ്പെട്ടു. മെതുകുമേൽ സ്വദേശി വിനീത് ആണ് മരണപ്പെട്ടത്

07/06/2026

സഹകരണ മേഖലയ്ക്ക് ആശ്വാസമായി "ആശ്വാസ്-2026" പ്രഖ്യാപിച്ചു.

സഹകരണ വകുപ്പ് മന്ത്രിയായി ചുമതല ഏറ്റെടുത്ത ശേഷം കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും എനിക്ക് ലഭിച്ച പരാതികളിൽ അധികവും വായ്പ തിരിച്ചടവ് മുടങ്ങി പലിശയും പിഴ പലിശയുമായി വായ്പയെടുത്ത തുക തിരിച്ചടക്കാൻ കഴിയാതെ ജപ്തി ഭീഷണിയിലായ നിരവധി മനുഷ്യരുടെതായിരുന്നു.

UDF സർക്കാരിന്റെ പ്രഖ്യാപിത നയമാണ് സംസ്ഥാനത്ത് ഇപ്പോൾ സഹകരണ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന ആശ്വാസ് 2026 ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി.

സഹകരണ സംഘങ്ങളിൽ /ബാങ്കുകളിൽ നിന്നും വായ്‌പയെടുത്ത് കുടിശ്ശികയായവർക്ക് ആശ്വാസമായി UDF സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി "ആശ്വാസ് 2026" ജൂൺ 1 മുതൽ ആഗസ്റ്റ് 31 വരെ നടപ്പിലാക്കുന്നു.

പ്രാഥമിക സഹകരണ സംഘങ്ങൾ/ബാങ്കുകളിൽ നിന്നും വായ്‌പയെടുത്തവരുടെ തിരിച്ചടവു മുടങ്ങിയ കാരണത്താൽ വർദ്ധിച്ചുവരുന്ന കുടിശ്ശിക/നിഷ്ക്രിയ ആസ്‌തി കുറച്ച് നിക്ഷേപകരുടെ താൽപ്പര്യം കൂടി സംരക്ഷിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.
🔹പദ്ധതി കാലയളവിൽ ജപ്‌തി/ലേല നടപടികൾ നിർത്തിവയ്ക്കുന്നു എന്നത് പ്രാധാന്യമർഹിക്കുന്നു. പിഴപ്പലിശ പൂർണ്ണമായും ഒഴിവാക്കുന്നു.

🔹2 ലക്ഷം രൂപ വരെയുള്ള വായ്‌പകളിൽ ആർബിട്രേഷൻ /എക്‌സിക്യൂഷൻ ഫീസ്, കോടതി /പരസ്യ ചിലവുകൾ എന്നിവ സംഘങ്ങൾക്ക് ഒഴിവാക്കുന്നു.

🔹സ്വർണ്ണ പണയ വായ്‌പ, നിക്ഷേപ വായ്‌പ എന്നിവ ഒഴികെ കാലാവധി കഴിഞ്ഞ MDS /MSS ഉൾപ്പടെയുള്ള എല്ലാ വായ്പ്‌പകളും ഈപദ്ധതിയിൽ ഉൾപ്പെടും.

🔹50,000/-രൂപ വരെയുള്ള വായ്‌പകളിൽ 5 വർഷവും അതിൽ കൂടുതലും കുടിശ്ശിക ആണെങ്കിൽ പലിശയുടെ 50% വും 1 മുതൽ 4 വർഷം വരെ കുടിശ്ശിക ആണെങ്കിൽ പലിശയുടെ 10% മുതൽ 40% വരെയും ഇളവ് നൽകുന്നു.

🔹50,000/- നു മുകളിൽ 5 ലക്ഷം വരെയുള്ള വായ്‌പകളിൽ വായ്പ‌ എടുക്കുന്ന സമയത്തുള്ള പലിശ നിരക്കോ ഇപ്പോഴുള്ള പലിശ നിരക്കോ ഏതാണോ കുറവ് ആ നിരക്കിൽ പലിശകണക്കാക്കി വായ്‌പ അവസാനിപ്പിക്കാം.

🔹പലിശ മുതലിനേക്കാൾ അധികാരിച്ചാൽ പലിശ മുതലിനോടൊപ്പം ക്രമീകരിച്ചു വായ്‌പ അവസാനിപ്പിക്കാം.

🔹പലിശ മുതലിനേക്കാൾ അധികരിക്കാത്തവയിൽ പരമാവധി 25% വരെ പലിശ ഇളവ് നൽകാം.

🔹അതി ദാരിദ്ര്യ പട്ടികയിൽ ഉൾപ്പെട്ടവരുടെ 1 ലക്ഷം രൂപ വരെയുള്ള വായ്‌പയിൽ മുതൽ തുക മാത്രം ഈടാക്കിയും 1 ലക്ഷം മുതൽ 5 ലക്ഷം വരെയുള്ളവയിൽ പലിശയുടെ 50% ഇളവ് നൽകിയും വായ്‌പ അവസാനിപ്പിക്കാം.

🔹5 ലക്ഷത്തിനു മുകളിൽ 25 ലക്ഷം രൂപ വരെയുള്ള വായ്പകളിൽ വ്യവസ്ഥകൾക്ക് വിധേയമായി പരമാവധി 25% വരെ പലിശ ഇളവ് നൽകാം.

🔹25 ലക്ഷത്തിനു മുകളിൽ 50 ലക്ഷം വരെയുള്ള വായ്‌പകളിൽ വ്യവസ്ഥകൾക്ക് വിധേയമായി പരമാവധി 15% വരെ പലിശ ഇളവ് നൽകാം.

🔹മാരക രോഗം പിടിപെട്ടവരുടെ വായ്‌പകളിലും, മാരക രോഗം പിടിപ്പെട്ടവർ കുടുംബാംഗങ്ങളായുള്ളവരുടെ വായ്പ്‌പകളിലും, വായ്‌പക്കാരൻ്റെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്തു വ്യവസ്ഥകൾക്ക് വിധേയമായി പരമാവധി 15% വരെ അധികപലിശ ഇളവ് കൂടി നൽകാം.

🔹കാലാവധി കഴിഞ്ഞ overdraft/cash credit എന്നിവയിലെ ബാക്കി നില്പിൽ പരമാവധി 10% വരെ ഇളവ് നൽകാം.

🔹കൃത്യമായി വായ്‌പ തവണ തിരിച്ചടക്കുന്നവർക്കു അടച്ച പലിശയിൽ 5% ഇളവ് നൽകാം.

🔹ആർബിട്രേഷൻ കേസിനെ തുടർന്നുള്ള എല്ലാ ജപ്‌തി -ലേല കാലയളവിൽ നടപടികളും ഒഴിവാക്കേണ്ടതാണ്.

ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തി കുടിശിക നിവാരണം നടത്താൻ സഹകാരികൾക്ക് കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്...

😳രജിസ്ട്രേഷൻ തട്ടിപ്പ് ഐ എം വി ഐക്ക്," സസ്പെൻഷൻ ,😳 🔎19 വാഹനങ്ങൾ പരിശോധിക്കാതെ രജിസ്ട്രേഷൻ പുതുക്കി നൽകിയതായി കണ്ടെത്തി👇 ...
22/05/2026

😳രജിസ്ട്രേഷൻ തട്ടിപ്പ് ഐ എം വി ഐക്ക്," സസ്പെൻഷൻ ,😳
🔎19 വാഹനങ്ങൾ പരിശോധിക്കാതെ രജിസ്ട്രേഷൻ പുതുക്കി നൽകിയതായി കണ്ടെത്തി👇
കൊല്ലം: വാഹനങ്ങൾ കാണാതെ മറ്റു ജില്ലകളിൽ നിന്നുള്ള വാഹനം പോലും രജിസ്ട്രേഷൻ പുതുക്കി നൽകി മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെ ഗതാഗത കമ്മീഷണർ സസ്പെൻഡ് ചെയ്തു കൊല്ലം ആർടി ഓഫീസിലെ ഇൻസ്പെക്ടർ "എസ് മഞ്ജുവിനെയാണ്" സസ്പെൻഡ് ചെയ്തത് 19 വാഹനങ്ങൾ പരിശോധിക്കാതെ രജിസ്ട്രേഷൻ പുതുക്കി നൽകിയതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു കൂടുതൽ ഇത്തരത്തിൽ ക്രമക്കേട് നടന്നത് മറ്റു ഓഫീസുകളുടെ വാഹനങ്ങൾ കൊല്ലം ഓഫീസിൽ പരിശോധിക്കണമെങ്കിൽ RTO അനുമതി നൽകണമെന്നാണ് വ്യവസ്ഥ എന്നാൽ ഏജന്റുമാർ എത്തിക്കുന്ന അപേക്ഷകളെ ഈ മാനദണ്ഡങ്ങളെല്ലാം മറികടന്ന് ഇൻസ്പെക്ടർ രജിസ്ട്രേഷൻ പുതുക്കി കൊടുത്തത് എന്നാണ് കണ്ടെത്തിയത്

16/05/2026

D Y F I പത്തനാപുരം ബ്ലോക്ക്
സമ്മേളനത്തിൻ്റെ ഭാഗമായി പതാക ജാഥ ...ദീപശിഖ കടുവാത്തോട് ജംഗ്ഷൻ എത്തിയപ്പോൾ

Address

Kottarakara
691531

Website

Alerts

Be the first to know and let us send you an email when M news Team posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share