
27/09/2025
ആത്മഹത്യ മുനമ്പായി മാറുന്ന ഏനാത്ത് പാലത്തിന്റെ അപകടം ഒഴിവാക്കുന്നതിന് സംബന്ധിച്ച് യൂത്ത് കോൺഗ്രസ് കുളക്കട മണ്ഡലം കമ്മിറ്റി കെ എസ് റ്റി പി ക്ക് നിവേദനം നൽകി.
കൊട്ടാരക്കര :
ആത്മഹത്യാ മുനമ്പായി മാറിക്കൊണ്ടിരിക്കുന്ന ഏനാത്ത് പാലത്തിന്റെ കൈവരിയുടെ ഉയരം കൂട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോൺഗ്രസ് കുളക്കട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ എസ് റ്റി പിക്ക് നിവേദനം നൽകി. കല്ലട ആറിന്റെ കുറെയുള്ള ഏനാത്ത് പാലത്തിലെ കോൺക്രീറ്റ് കൈവരികൾക്ക് ഉയരം കുറവായതിനാൽ നിരന്തരം ആളുകൾ നദിയിലേക്ക് ചാടി മരിക്കുന്നു നാടിന്റെ നാനാഭാഗത്തുള്ളവർ ആത്മഹത്യ ചെയ്യുവാൻ വരുന്നത് ഏനാത്ത് പാലത്തിലാണ് ആളുകൾക്ക് പെട്ടെന്ന് മരിക്കുവാനുള്ള ഇടമായി ഏനാത്ത് പാലം മാറിയിരിക്കുകയാണ്. നിരവധി ആളുകൾ ഈ പാലത്തിൽ നിന്നും ചാടി മരിക്കുന്നത് നിത്യ സംഭവമായി മാറിയിരിക്കുന്നു ആർക്കും ചാടി മരിക്കുവാൻ തക്കവണ്ണം ഉള്ള കൈവരിയാണ് നിലവിൽ പാലത്തിൽ ഉള്ളത്.
കോൺക്രീറ്റ് കൈവരിയിൽ നിന്നും ഉയരത്തിൽ കട്ടിയുള്ള കമ്പിവല സ്ഥാപിച്ച അപകടം ഒഴിവാക്കുന്നതിനും ആത്മഹത്യ സ്ഥലമായി ആളുകൾ ഏനാത്ത് പാലം തിരഞ്ഞെടുക്കാതിരിക്കാ തിരിക്കുവാനും വേണ്ട ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് യൂത്ത് കോൺഗ്രസ് കുളക്കട മണ്ഡലം പ്രസിഡന്റ് രാഹുൽ പെരുംകുളം ആവശ്യപ്പെട്ടു. വിഷ്ണു കുളക്കട, അനീഷ് വി, അനുകുമാർ എസ്, ജയകൃഷ്ണൻ, ബിനു ജെ കെ, മിഥുൻ രാജ്, ശരത് തുടങ്ങിയവർ പങ്കെടുത്തു
Thank you for your support. Please subscribe News Pulse Media
https://www.facebook.com/share/1B1rMmkfC6/