11/11/2025
കൊട്ടാരക്കരയിലെ ഒരു ഡോക്ടർ സൈബർ കുറ്റകൃത്യത്തിന് ഇരയായി എന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കൊട്ടാരക്കര പോലീസ് സ്റ്റേഷൻ ISHO ജയകൃഷ്ണൻ എസിന്റെ നിർദേശാനുസരണം SI പങ്കജ് കൃഷ്‌ണ വി, SI ആതിര എൻ ആർ , സി പി ഒ ക്ലിന്റ് എ എം എന്നിവരെ സംഭവസ്ഥലത്തേക്ക് നിർദ്ദേശിച്ച് അയച്ചിട്ടുള്ളതും, പോലീസ് പാർട്ടി വിവരങ്ങൾ ചോദിച്ചറിയാൻ ശ്രമിച്ചപ്പോൾ പോലീസ് പാർട്ടിയോട് ഡോക്‌ടറിനെ കോളോബ റീജിയണൽ സിബിഐ ഓഫീസിൽനിന്നും നിന്നും അസിസ്റ്റന്റ് കമ്മിഷണർ ഓഫ് പോലീസ് എന്ന് സ്വയം പരിചയപ്പെടുത്തിയ പ്രദീപ് എന്നയാൾ, മുൻ ജെറ്റ് എയർവെയ്‌സ് ചെയർമാനും പണം തട്ടിപ്പ് കേസിൽ ജയിലിലുമായ നരേഷ് ഗോയൽ തട്ടിപ്പിന് ഉപയോഗിച്ച് 966 കോടി രൂപ ഡോക്‌ടറുടെ മുംബൈയിലെ കാനറ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചിരിക്കുന്നു എന്ന് അവർ പറഞ്ഞിട്ടുള്ളതായി അറിയിക്കുകയും കൂടാതെ നിക്ഷേപത്തിന്റെ പേരിൽ ഡോക്‌ടറെ വിർച്വൽ അറസ്റ്റ് ചെയ്തിരിക്കുന്നു എന്നും. സിബിഐ യുടെ ഹൗസ് കസ്റ്റഡിയിൽ ആണെന്നും വീടും പരിസരവും സിബിഐയുടെ നിരീക്ഷണത്തിൽ ആണെന്നും ഡോക്‌ടറെ പറഞ്ഞു വിശ്വസിപ്പിച്ച് രണ്ട് ദിവസത്തോളം സ്വയം വീട്ടുതടങ്കലിൽ ആക്കുകയും ചെയ്‌തിട്ടുള്ളതാണ്. കൂടാതെ സിബിഐ യുടെ പേരിലുള്ള കേസ് വിവരങ്ങൾ അടങ്ങിയ ഒരു വ്യാജ സർട്ടിഫിക്കറ്റ് വാട്ട്സ്ആപ്പ് മുഖേന ഡോക്ടറെ അറിയിക്കുകയും ഇക്കാര്യങ്ങൾ മനസ്സിലാക്കിയ പോലീസ് സംഘം ഇതൊരു തട്ടിപ്പാണെന്നും സമാന രീതിയിലുള്ള വിർച്വൽ അറസ്റ്റ് കേസുകൾ രാജ്യത്ത് ഉടനീളം റിപ്പോർട്ട് ആയിട്ടുണ്ട് എന്ന് പറഞ്ഞ് തുടർന്ന് സംഭവിച്ചതെല്ലാം സൈബർ ഫ്രോഡിന്റെ ഭാഗമായിരുന്നു എന്ന് മനസ്സിലാക്കുകയും കൂടാതെ അതുവരെ അനുഭവിച്ച മാനസിക പിരിമുറുക്കത്തിൽ നിന്ന് ഡോക്‌ടർ മുക്തയായിട്ടുള്ളതുമാണ്. രാവിലെ 10.00 മണിക്ക് അവർ വീണ്ടും വിളിക്കുമെന്ന് പറഞ്ഞിട്ടുണ്ടെന്നും ആ സമയത്ത് ഡോക്‌ടറിന്റെ കൈവശമുള്ള ബാങ്ക് അക്കൗണ്ടുകളുടെ വിവരം നൽകണമെന്നും പറഞ്ഞതായി അറിയിക്കുകയും. വീണ്ടും വീഡിയോ കോൾ ചെയ്തപ്പോൾ പോലീസ് പാർട്ടി വീഡിയോ കോൾ എടുക്കുകയും പോലീസ് ഓഫീസർ ആണെന്ന് തിരിച്ചറിഞ്ഞ തട്ടിപ്പ് സംഘം വീഡിയോ കോൾ ഡിസ്കണക്റ്റ് ചെയ്യുകയും തുടർന്ന് ഇതൊരു സൈബർ തട്ടിപ്പ് ആണെന്ന് ഡോക്ടറിന് പൂർണമായി മനസ്സിലാവുകയും ചെയ്തു. തുടർന്ന് ഇനി ഇത്തരത്തിലുള്ള തട്ടിപ്പ് സംഘം മറ്റ് നമ്പരുകളിൽ നിന്ന് വിളിച്ചാലും ഫോൺ എടുക്കേണ്ടതില്ല എന്നും സൈബർ പോലീസ് സ്റ്റേഷനിലോ, കൊട്ടാരക്കര പോലീസ് സ്റ്റേഷനിലോ വിവരം അറിയിക്കണമെന്നും നിർദേശിക്കുകയും ചെയ്‌തു. തട്ടിപ്പിൽ നിന്നും രക്ഷിച്ചതിനു പോലീസിനോട് ഡോക്‌ടർ നന്ദി അറിയിക്കുകയും ചെയ്തു.