Colour Pencil Entertainments

Colour Pencil Entertainments Making you smile and keeping you entertained is our vision

Colour Pencil Entertainments is a start-up focusing on the creation of videos which suits for comedy and entertainment.

നിങ്ങളുടെ ജീവിതം നിങ്ങളുടെ ഉത്തരവാദിത്തമാണ് ..Suicide🚫❌️Live your life✅️
02/07/2025

നിങ്ങളുടെ ജീവിതം നിങ്ങളുടെ ഉത്തരവാദിത്തമാണ് ..

Suicide🚫❌️

Live your life✅️

"കൊതിച്ച കാലത്ത് കിട്ടിയില്ല, കിട്ടിയ കാലത്ത് കൊതിയും ഇല്ല."
30/06/2025

"കൊതിച്ച കാലത്ത് കിട്ടിയില്ല, കിട്ടിയ കാലത്ത് കൊതിയും ഇല്ല."

ഓടിക്കാൻ എളുപ്പമാ നിർത്തേണ്ടി വന്നാൽ പെട്ടു ..
29/06/2025

ഓടിക്കാൻ എളുപ്പമാ നിർത്തേണ്ടി വന്നാൽ പെട്ടു ..

"മഴ മഴ, കുട കുട… മഴ വന്നാൽ Popy കുടബാല്യത്തിലെ മഴക്കാലം മനോഹരമാക്കിയ POPY കുടഎന്നെഴുതുമ്പോൾ തന്നെ ഒറ്റവാക്കിൽ ഒരുപാട് ഓർ...
28/06/2025

"മഴ മഴ, കുട കുട… മഴ വന്നാൽ Popy കുട

ബാല്യത്തിലെ മഴക്കാലം മനോഹരമാക്കിയ POPY കുട
എന്നെഴുതുമ്പോൾ തന്നെ ഒറ്റവാക്കിൽ ഒരുപാട് ഓർമ്മകൾ! 🌧️☔

പിന്നീട് എ.സി കുട വന്നു, അത് ശരിക്കും ഒരു വിപ്ലവമായിരുന്നു!😆😆

Happy New Year 2025
01/01/2025

Happy New Year 2025

Short Storyപൂവന്മാരുടെ കൂവൽ കേട്ടാണ് രാവിലെ ഉറക്കം ഉണർന്നത്.  വാതിൽ തുറന്നു സിറ്റൗട്ടിലേക്ക് ഇറങ്ങി. സൂര്യരശ്മികൾ  മരച്ച...
18/12/2024

Short Story

പൂവന്മാരുടെ കൂവൽ കേട്ടാണ് രാവിലെ ഉറക്കം ഉണർന്നത്. വാതിൽ തുറന്നു സിറ്റൗട്ടിലേക്ക് ഇറങ്ങി. സൂര്യരശ്മികൾ മരച്ചില്ലകൾക്കിടയിലൂടെ മുഖത്തേക്ക് അടിക്കുന്നുണ്ടായിരുന്നു. എന്നും ആ കാഴ്ച കാണാൻ എനിക്ക് ഭയങ്കര ഇഷ്ടമാണ്. പുറത്തേക്കിറങ്ങി നടന്ന് പിന്നിലുള്ള കോഴികൂടിന് അരികിൽ എത്തി കോഴിക്കുട്ടന്മാരെ തുറന്നുവിട്ടു. സ്കൂൾ വിട്ട പോലെ കോഴിക്കൂട്ടന്മാർ ഉന്തും തള്ളും ഉണ്ടാക്കി പുറത്തേക്ക് ഇറങ്ങി ഓടി. പൂവന്മാർ ചാടി മുന്നിൽ ഓടുന്നുണ്ടായിരുന്നു. അടുക്കള വാതിൽക്കൽ അമ്മ വെച്ചിരിക്കുന്ന ചോറും ഗോതമ്പും കഴിക്കാനുള്ള ഓട്ടമാണ്. പാലു വാങ്ങാനുള്ള മൊന്തയുമായി പാടവരമ്പത്തൂടെ ഞാൻ ശാരദച്ചിയുടെ വീട്ടിലേക്ക് നടന്നു. പ്രഭാതത്തിൽ ഉള്ള ഈ നടത്തം എനിക്ക് ഒരുപാട് എനർജി നൽകുന്നുണ്ട്. ശാരദ ചേച്ചിയുടെ വീട്ടിലെത്തി പാലും വാങ്ങി ശരത്തിനോട് കുശലം പറഞ്ഞു തിരിച്ചു നടന്നു. തൊടിയിൽ രാത്രിയിൽ വീണു കിടന്ന തേങ്ങയുമെടുത്ത് ചമ്മന്തിക്കുള്ള കറിവേപ്പിലയും പറിച്ച് അടുക്കളയിലെത്തി എല്ലാം അമ്മയെ ഏൽപ്പിച്ചു. സിറ്റൗട്ടിൽ പത്രം വായിച്ചുകൊണ്ടിരുന്ന അച്ഛൻറെ കയ്യിൽ നിന്ന് സ്പോർട്സ് പേജ് തട്ടിയെടുത്ത് ഞാൻ സ്റ്റെപ്പിൽ ഇരുന്ന് വായന തുടങ്ങി. പതിവുപോലെ കിട്ടു പൂച്ച എൻറെ അരികിൽ വന്ന് മീൻകാരനെയും നോക്കി റോഡിലേക്ക് കണ്ണും നട്ട് ഇരിപ്പായി. ക്രിക്കറ്റ് സ്കോർബോർഡ് വായിച്ച് തീരും മുൻപേ അമ്മ ചായയുമായി എത്തി. ചായ വാങ്ങാൻ കൈനീട്ടിയ ഞാൻ ഉച്ചത്തിൽ എന്തോ ശബ്ദം കേട്ട് കണ്ണു തുറന്നു. അഞ്ചു മണിക്കുള്ള അലാറം മൊബൈലിൽ അടിച്ചതാണ്. ബംഗറിൽ നിന്ന് താഴേക്ക് നോക്കിയപ്പോൾ അജയ് കണ്ണാടിയിൽ നോക്കി യൂണിഫോം ഇടുന്നത് കണ്ടു. അഞ്ചരയ്ക്ക് ബസ് വരും എന്ന് അവൻ ഓർമ്മിപ്പിച്ചപ്പോൾ ധൃതിയിൽ ബംഗറിൽ നിന്ന് ഇറങ്ങി ഞാൻ റെഡിയാകാൻ ഓടി. കൃത്യസമയത്ത് എത്തിയ കമ്പനി ബസ്സിൽ കയറി സൈഡ് സീറ്റിൽ ഇരുന്ന് സൈറ്റിലേക്കുള്ള യാത്ര തുടങ്ങി. മരുഭൂമിയിലെ മണലാരണ്യത്തിലുള്ള റോഡിലൂടെ അതിവേഗത്തിൽ ബസ് പാഞ്ഞു. മരുഭൂമിയിലെ വരണ്ട കാഴ്ചകൾ ഞാൻ രാവിലെ കണ്ട സ്വപ്നത്തിന്റെ മനോഹാരിത ഒരു വിങ്ങലോടെ മനസ്സിലേക്ക് എത്തിച്ചു. നാട്ടിലേക്ക് എല്ലാം നിർത്തി തിരികെ പോകാൻ മനസ്സ് കൊതിച്ചു. ഫോണിൽ തെളിഞ്ഞുവന്ന ഹൗസിംഗ് ലോൺ ഇഎംഐ ഡ്യൂ ഡേറ്റ് റിമൈൻഡർ കണ്ടപ്പോൾ എല്ലാം മറന്ന് ബസ്സിന്റെ കമ്പിയിൽ പിടിമുറുക്കി സൈറ്റിലേക്ക് യാത്ര തുടർന്നു.

അച്ഛൻ കൈവിടില്ല എന്ന വിശ്വാസമാണ് ആ ചിരി .. ❤️
14/12/2024

അച്ഛൻ കൈവിടില്ല എന്ന വിശ്വാസമാണ് ആ ചിരി .. ❤️

Address

Devagiri PO, Kangazha
Kottayam
686555

Alerts

Be the first to know and let us send you an email when Colour Pencil Entertainments posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Colour Pencil Entertainments:

Share

Category