Malanadu Live

Malanadu Live Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Malanadu Live, News & Media Website, Kottayam.

25/07/2026

ചെറുവള്ളി എസ്റ്റേറ്റിൽ തന്നെ ശബരിമല ഗ്രീൻഫീൽഡ് അന്താരാഷ്ട്ര വിമാനത്താവളം: എരുമേലി പഞ്ചായത്തിന്റെ ഏകകണ്ഠ പ്രമേയം"

നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ച: രാഹുൽ ഗാന്ധിയുടെ അറസ്റ്റിൽ പ്രതിഷേധവുമായി  യു ഡി എഫ്എരുമേലി: നീറ്റ് പരീക്ഷാ ചോദ്യപേപ്...
23/07/2026

നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ച: രാഹുൽ ഗാന്ധിയുടെ അറസ്റ്റിൽ പ്രതിഷേധവുമായി യു ഡി എഫ്
എരുമേലി: നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചക്കെതിരെ ഡൽഹി ജന്തർമന്തറിൽ സമരം നടത്തിയ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പാർലമെന്റ് അംഗങ്ങളെയും കോൺഗ്രസ് നേതാക്കളെയും വിദ്യാർത്ഥികളെയും ഡൽഹി പോലീസ് അറസ്റ്റ് ചെയ്യുകയും ലാത്തിച്ചാർജ് നടത്തുകയും ചെയ്തതിൽ പ്രതിഷേധിച്ച് കെ.പി.സി.സി.യുടെ ആഹ്വാനപ്രകാരം എരുമേലിയിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.
എരുമേലി പേട്ടക്കവലയിൽ നടന്ന പൊതുയോഗത്തിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റെജി അമ്പാറ അധ്യക്ഷത വഹിച്ചു. ഡി.സി.സി. ജനറൽ സെക്രട്ടറി റോയ് കപ്പലുമാക്കൽ ഉദ്ഘാടനം ചെയ്തു.
നാസർ പനച്ചി, സലിം കണ്ണങ്കര, ബഷീർ മൗലവി, പി.കെ. റസാക്ക്, ജോസി ചിറ്റടി, നാസർ മാവുങ്കൽപുരയിടം, ബിനോയ് ഇലവുങ്കൽ, നൗഷാദ് കുറുംകാട്ടിൽ, സിബി എ.കെ., സണ്ണി കുട്ടിവേലിൽ, ബിജു വഴിപറമ്പിൽ, നൗഫൽ നൗഷാദ്, ബാബു വി.സി., സിബി രാജു, ബിനു നിരപ്പേൽ, റോണി മുക്കൂട്ടുതറ, രാജൻ നാലുമാവുങ്കൽ, വർക്കി കാട്ടിപ്പിടി എന്നിവർ പ്രസംഗിക്കുകയും പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കുകയും ചെയ്തു.

എരുമേലിയിൽ അപകടം; സ്കൂട്ടർ യാത്രക്കാരന് പരിക്ക്എരുമേലി: എരുമേലിയിൽ സെന്റ് തോമസ് സ്കൂൾ ബസ് സ്റ്റോപ്പിന് സമീപം ഉണ്ടായ റോഡപ...
23/07/2026

എരുമേലിയിൽ അപകടം; സ്കൂട്ടർ യാത്രക്കാരന് പരിക്ക്
എരുമേലി: എരുമേലിയിൽ സെന്റ് തോമസ് സ്കൂൾ ബസ് സ്റ്റോപ്പിന് സമീപം ഉണ്ടായ റോഡപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് പരിക്കേറ്റു. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് എരുമേലിയിൽ നിന്ന് പൊൻകുന്നത്തേക്ക് പോകുകയായിരുന്ന പ്രിയദർശിനി ബസ് യാത്രക്കാരെ കയറ്റുന്നതിനായി ബസ് സ്റ്റോപ്പിൽ നിർത്തിയിട്ടിരുന്ന സമയത്താണ് അപകടമുണ്ടായത്.
അതേ ദിശയിൽ എത്തിയ സ്കൂട്ടറും ലോറിയും ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ലോറി സ്കൂട്ടറിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് നിർത്തിയിട്ടിരുന്ന ബസിന്റെ അടിയിലേക്ക് മറിയുകയായിരുന്നു.
അപകടത്തിൽ പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരനെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.

ഡി.സി.സി ജനറൽ സെക്രട്ടറിയും ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ പ്രകാശ് പുളിക്കന്റെ മാതാവ് സെലിൻ തോമസ് (79) നിര്യാതയായി. മൃതദ...
21/07/2026

ഡി.സി.സി ജനറൽ സെക്രട്ടറിയും ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ പ്രകാശ് പുളിക്കന്റെ മാതാവ് സെലിൻ തോമസ് (79) നിര്യാതയായി. മൃതദേഹം 22/7/ 26 ബുധനാഴ്ച വൈകുന്നേരം 4 മണിക്ക് മണിപ്പുഴയിലുള്ള ഭവനത്തിൽ പൊതുദർശനത്തിന് എത്തിക്കും. സംസ്‌കാര ചടങ്ങുകൾ 23/7/ 26 വ്യാഴാഴ്ച രാവിലെ 10:30-ന് വീട്ടിൽ ആരംഭിച്ച് മണിപ്പുഴ ക്രിസ്തുരാജ് ദേവാലയത്തിൽ നടക്കും
പുളിക്കൽ തൊമ്മച്ചന്റെ ഭാര്യയാണ്. പരേത കൊരട്ടി പാഴിയാങ്കൽ കുടുംബാംഗമാണ്

മക്കൾ: ബിജു, ബിന്ദു (മാനേജർ, കെ.എൽ.എം ആക്സിവ ഫിൻവെസ്റ്റ്, നെടുങ്കുന്നം), പ്രകാശ് പുളിക്കൻ. മരുമകൻ: കുര്യാക്കോസ് ജോസഫ് കോയിപ്പുറത്ത് (കടയനിക്കാട്). .

ബിജെപി മുണ്ടക്കയം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ദീൻദയാൽ ഉപാധ്യായ 2026 പഠനശിബിരം സംഘടിപ്പിച്ചു.   എരുമേലി ഡിറ്റിപിസി ...
19/07/2026

ബിജെപി മുണ്ടക്കയം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ദീൻദയാൽ ഉപാധ്യായ 2026 പഠനശിബിരം സംഘടിപ്പിച്ചു. എരുമേലി ഡിറ്റിപിസി അമിനിറ്റീസ് സെന്ററിൽ വച്ച് 18,19 തീയതികളിലായി 2ദിവസം നീണ്ടു നിൽക്കുന്ന ശിബിരത്തിന് മണ്ഡലം പ്രസിഡന്റ് അനൂപ്‌ പൂവത്തോലി പാർട്ടി പതാക ഉയർത്തി..തുടർന്നു മണ്ഡലം പ്രസിഡന്റ് അനൂപ്‌ പൂവത്തോലി അധ്യക്ഷത വഹിച്ച യോഗത്തിൽ ദേശീയ സമിതി അംഗം പി സി ജോർജ് ശിബിരം ഉദ്ഘാടനം ചെയ്തു.. സംസ്ഥാന സമിതി അംഗങ്ങളായ മാത്യു പി എബ്രഹാം,കെ. വി നാരായണൻ,ജില്ലാ വൈസ് പ്രസിഡണ്ട് കെ ആർ സോജി, ജില്ലാ കമ്മിറ്റിയംഗം അനിയൻ എരുമേലി, മണ്ഡലം ജനറൽ സെക്രട്ടറി റെജി ചാക്കോ, മണ്ഡലം വൈസ് പ്രസിഡന്റ് ഹരീഷ് എസ്, എരുമേലി ബെസ്റ്റ് പഞ്ചായത്ത് പ്രസിഡന്റ് സുബിച്ചൻ തോമസ്, ജനറൽ സെക്രട്ടറി കെ പി മോഹൻ, തുടങ്ങി പാർട്ടിയുടെ വിവിധ ചുമതലകൾ വഹിക്കുന്ന പ്രവർത്തകർ പങ്കെടുത്തു. ദേശീയതലത്തിൽ തന്നെ ദീൻദയാൽ ഉപാധ്യായ പ്രശിക്ഷൻ അഭിയാൻ 2026 എന്ന പേരിൽ സംഘടനാമണ്ഡലം അടിസ്ഥാനത്തിൽ നടത്തിവരുന്ന പഠന ശിബിരത്തിന്റെ ഭാഗമായാണ് എരുമേലിയിൽ മണ്ഡലം കമ്മിറ്റി പഠന ശിബിരം സംഘടിപ്പിച്ചത് പാർട്ടിയുടെ പഞ്ചായത്ത്/ ഏരിയ ജനറൽ സെക്രട്ടറി ഉപരി കാര്യകർത്താക്കന്മാരാണ് ശിബിരത്തിൽ പങ്കെടുക്കുന്നത്. രാഷ്ട്രീയ-സംഘടന, പൊതു പ്രവർത്തനം പൊതുപ്രവർത്തനം എന്നീ മേഖലകളിൽ ഭാരവാഹികളെ പ്രാപ്തരാക്കുക എന്നതാണ് പഠനശിബിരത്തിന്റെ ലക്ഷ്യം.

19/07/2026
19/07/2026

ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമവാർഷികം കോൺഗ്രസ് എരുമേലി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഛായാചിത്ര പ്രയാണ യാത്രയും പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി

18/07/2026

എരുമേലി–ശബരിമല പാതയിൽ ദാരുണ അപകടം; പ്ലാപ്പള്ളിക്ക് സമീപം ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ മരിച്ചു

18/07/2026

കോൺഗ്രസ് എരുമേലി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനത്തിൽ എരുമേലി പേട്ടക്കവലയിൽ യൂത്ത് കോൺഗ്രസ് ദേശീയ വക്താവ് വസന്ത് തെങ്ങുംപള്ളി സംസാരിക്കുന്നു

Address

Kottayam

Website

Alerts

Be the first to know and let us send you an email when Malanadu Live posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share