Malayali Speaks

Malayali Speaks ഒരു പാവം മലയാളി......
തെറ്റ് കണ്ടാൽ പ്രതികരിച്ചു പോകും.....
നല്ലത് കണ്ടാൽ പ്രശംസിക്കുകയും ചെയ്യും...

12/09/2025

വലിയ ഒരു നുണ പ്രചരണം തടുക്കാൻ മുഴുവൻ വായിക്കുകയും Share ചെയ്യുകയും വേണം.

പ്രിയപ്പെട്ട #ശ്രീജിത്ത്പണിക്കർ,
താങ്കൾ ഞാൻ ചെയ്ത വിഡിയോയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ തെറ്റാണെന്നു തെളിയിക്കാൻ കഷ്ടപ്പെട്ടു 15 മിനിറ്റ് വളഞ്ഞു തിരിഞ്ഞു ചെയ്ത വീഡിയോയ്ക്ക് അഭിനന്ദനങ്ങൾ.

02:56: താങ്കളുടെ വീഡിയോയിൽ പറയുന്നു 'കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണമാർക്ക് ഒരു പരിധിവരെ ക്രിമിനൽ സിവിൽ നടപടികളിൽ നിന്ന് സംരക്ഷണം നൽകുന്നുണ്ട് എന്ന് ". എൻ്റെ ചോദ്യം ഇതാണ്
⭐എന്തിനാണ് ഇങ്ങനെ ഒരു സംരക്ഷണം?
ഇന്ത്യാ മഹാരാജ്യത്തെ ഒരാൾക്ക് പോലും ഇന്നുവരെ കിട്ടാത്ത ഒരു സംരക്ഷണം 2023 ൽ ലോക്സഭ തിരഞ്ഞെടുപ്പിന് തൊട്ടു മുൻപ് ആ മൂന്നു പേർക്ക് കൊടുത്തത് എന്തിന് ??

Protection of Chief Election Commissioner and other Election Commissioners

Notwithstanding anything contained in any other law for the time being in force, no Court shall entertain or continue any civil or criminal proceedings against any person who is or was a Chief Election Commissioner or an Election Commissioner for any act, thing or word, committed, done or spoken by him when, or in the course of acting or purporting to act in the discharge of his official duty or function
⭐ അല്ലെങ്കിൽ എന്തിനാണ് പുതിയ നിയമത്തിൽ സിവിൽ അല്ലെങ്കിൽ ക്രിമിനൽ നടപടികൾ എന്ന് എഴുതിവെച്ചിരിക്കുന്നതു?
⭐താങ്കളുടെ ധാരണയിൽ എന്ത് ക്രിമിനൽ കുറ്റമാണ് തിരഞ്ഞെടുപ്പ് കമ്മിഷണർമാർ സാധാരണായായി ചെയ്യാറുള്ളത്?

ഞാൻ പറഞ്ഞ വിഡിയോയിൽ അവർ എന്ത് കുറ്റം ചെയ്താലും, അത് ഒരു കൊലപാതകം ചെയ്‌താൽ പോലും സംരക്ഷണം നൽകുന്നു എന്ന് തന്നെയാണ്.
⭐Personal capacity യിൽ മാത്രമേ ഒരു ക്രിമിനൽ കുറ്റം ചെയ്യാൻ പറ്റുകയുള്ളൂ എന്നാരാണ് താങ്കളോട് പറഞ്ഞത്?

🖌️കുന്നംകുളത്തു യൂത്ത് കോൺഗ്രസ് നേതാവ് വി എസ് സുജിത്തിനെ ഡ്യൂട്ടിയിലിരിക്കുന്ന പോലീസുകാർ ക്രൂരമായി മർദിച്ചത് പേർസണൽ കപാസിറ്റിയിൽ ആണോ?
🖌️അതോ വ്യക്തിപരമായിട്ടാണോ?
🖌️അത് ക്രിമിനൽ കുറ്റമാണോ സിവിൽ കേസ് ആണോ?

ഉദാഹരണമായി, തിരഞ്ഞെടുപ്പ് കമ്മിഷണർ മദ്യപിച്ചു ഒദ്യോഗിക വാഹനം ഓടിച്ചു. പോലീസ് കേസ് ആയി എന്ന് വയ്ക്കുക അയാൾക്ക് തെളിയിക്കേണ്ട ഏക കാര്യം ഒദ്യോഗിക ആവശ്യത്തിന് പോയി എന്നതാണ്.
ഇനി ആ വാഹനം ഇടിച്ചു ഒരാൾ മരിച്ചാൽ പോലും ഔദ്യോഗിക ആവശ്യത്തിന് പോയതായിരുന്നു എന്ന് തെളിയിച്ചാൽ മാത്രം മതി. അപകടമാണോ കൊലപാതകമാണോ എന്ന് തെളിയിക്കേണ്ട കാര്യം പോലുമില്ല. അയാളുടെ മരണം വരെ ഒരു കോടതിയിലും ഈ കേസ് എടുക്കാൻ സാധിക്കില്ല. ഇല്ലെങ്കിൽ എന്തിനാണ് റിട്ടയർ ചെയ്ത കമ്മിഷണർമാർക്കും ഈ ഇളവ് കൊടുത്തിരിക്കുന്നത്?

⭐പാർലമെന്റ് പുതിയ നിയമം പാസ് ആക്കുന്നത് വരെ സുപ്രീം കോടതി എന്തിനാണ് പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും കൂടാതെ ചീഫ് ജസ്റ്റിസും കൂടി അടങ്ങുന്ന കമ്മിറ്റിയെ നിയമിച്ചത്?
⭐അങ്ങനെ ആണെങ്കിൽ ചീഫ് ജസ്റ്റിസിന് പകരം ഒരു ക്യാബിനറ്റ് മന്ത്രി പോരായിരുന്നോ? തിരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ നിയമനം "neutral " ആയിരിക്കാൻ വേണ്ടിയാണ് സുപ്രീം കോടതി അങ്ങനെ വിധി പറഞ്ഞത്. താങ്കൾ ആ വിധിന്യായം വായിച്ചിരുന്നെങ്കിൽ താങ്കൾ ഇങ്ങനത്തെ വിഡ്ഢിത്തം പറയില്ലായിരുന്നു.

⭐സുപ്രീം കോടതി പറഞ്ഞ സംവിധാനത്തിന് എന്തായിരുന്നു കുഴപ്പം?
⭐സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഉൾപ്പടെയുള്ള കമ്മിറ്റിക്കു എന്ത് കുറവായിരുന്നു ഉണ്ടായിരുന്നത്?

പിന്നെ പാർലമെൻറിൽ നിയമം പാസാക്കി എന്നാണ് താങ്കൾ പറഞ്ഞത്.
141 എംപിമാരെ പുറത്താക്കിയാണ് ഈ ബില്ല് പാസ് ആക്കിയത് എന്ന് താങ്കൾ മറന്നു പോയോ അതോ കേൾവിക്കാരെ തെറ്റിദ്ധരിപ്പിക്കാൻ മനപ്പൂർവം പറയാതിരുന്നതോ ? ⭐എന്തിനായിരുന്നു ഇത്ര ധൃതി പിടിച്ചു നിയമം ഉണ്ടാക്കിയത്? ⭐ പ്രതിപക്ഷം ഒന്നടങ്കം എതിർത്ത ബില്ല് എങ്ങനെയാണ് പാർലമെന്റ് പാസാക്കി എന്ന് താങ്കൾക്ക് ഉളുപ്പില്ലാതെ പറയാൻ സാധിക്കുന്നത് എങ്ങിനെയാണ്?

2023 December 21 ആം തിയതിയാണ് ലോക്സഭയിലെ പ്രതിപക്ഷത്തെ ഒന്നടങ്കം പുറത്താക്കി ഈ നിയമം പാസ് ആക്കിയത്.
28 ആം തിയതി രാഷ്‌ട്രപതി ഒപ്പുവെക്കുന്നു. ജനുവരി 2ആം തിയതി മുതൽ പ്രാബല്യത്തിൽ വരുന്നു. ⭐എന്തിനായിരുന്നു ഇത്ര തിരക്ക്?
വോട്ട് തട്ടിപ്പിൽ പുറത്തു വന്ന കാര്യങ്ങൾ കാണുന്ന ഏതു അരിയാഹാരം കഴിക്കുന്നവർക്കും മനസ്സിലാകും എന്തിനായിരുന്നു ആ ധൃതി എന്ന്.

പിന്നെ താങ്കളുടെ വാദം രാഷ്ട്രപതിക്കും ഗവർണർമാർക്കും നിയമ പരിരക്ഷ ഉണ്ട് എന്നാണു. അത് പക്ഷെ അവർ ആ പദവികളിൽ ഇരിക്കുമ്പോൾ മാത്രമാണ്. അവർ ഏതെങ്കിലും ക്രിമിനൽ സിവിൽ കുറ്റങ്ങൾ ചെയ്തിട്ടുണ്ടെങ്കിൽ ആ പദവിയിൽ നിന്ന് ഒഴിയുന്ന അന്ന് മുതൽ ആ കേസിൽ നടപടി സ്വീകരിക്കാവുന്നതാണ്.

ഇനി താങ്കൾ ബിജെപി പാസ് ആക്കിയ നിയമം ഒന്നുകൂടി വായിക്കുക. തിരഞ്ഞെടുപ്പ് കമ്മിഷണർ മാർക്കും മുൻ തിരഞ്ഞെടുപ്പ് കമ്മിഷണർമാർക്കും ഈ നിയമം ബാധകമാണ്. അതായത് അവർ മരിക്കുന്നതുവരെ അവർക്കു ഈ സംരക്ഷണം കിട്ടും. രാഷ്ട്രപതിക്ക് പോലുമില്ലാത്ത ഈ സംരക്ഷണം തിരഞ്ഞെടുപ്പ് കമ്മിഷണർ മാർക്ക് എന്തിനാണ് കൊടുക്കുന്നത്?

എന്റെ ഈ ലളിതമായ ചോദ്യങ്ങൾക്കു ലളിതമായ ഉത്തരങ്ങൾ തരുമെന്ന് പ്രതീക്ഷിക്കുന്നു.
സ്നേഹപൂർവ്വം നിഷ സോമൻ തെറ്റയിൽ

NB(പരമാവധി സത്യം മാത്രം പറയണമെന്ന് ആഗ്രഹിക്കുന്ന ഒരാൾ ആണ് ഞാൻ. ചെറിയ ഒരു പരീക്ഷാ തിരക്കിലായതിനാൽ വീഡിയോയുമായി പിന്നാലെ വരാം )


Indian National Congress - Kerala
K.C. Venugopal
Sunny Joseph
Rahul Gandhi
K Sudhakaran V D Satheesan

Happy Onam
05/09/2025

Happy Onam

02/09/2025

നിങ്ങൾ ഏറ്റവും വെറുക്കുന്ന മാധ്യമ പ്രവർത്തകൻ ആര്?

എന്തേ മാപ്രകളെ മാധ്യമ സ്ഥാപനത്തിലെ കൂട്ട പീഡനം പീഡനമല്ലേ? എന്തേ നിങ്ങൾ അത് ചർച്ച ചെയ്യാത്തത്? അവിടെ ജോലി ചെയ്തപ്പോൾ പീഡന...
28/08/2025

എന്തേ മാപ്രകളെ മാധ്യമ സ്ഥാപനത്തിലെ കൂട്ട പീഡനം പീഡനമല്ലേ? എന്തേ നിങ്ങൾ അത് ചർച്ച ചെയ്യാത്തത്? അവിടെ ജോലി ചെയ്തപ്പോൾ പീഡനം നേരിട്ട സ്ത്രീകൾക്ക് മാനമില്ലേ? മരം മുറി കൊള്ളക്കാരന്റെ ചാനലിലെ പോക്സോ പ്രതിയുടെ പീഡനങ്ങൾ ചർച്ച ചെയ്യാൻ നട്ടെല്ലുള്ള ഏതെങ്കിലും മാപ്ര ഉണ്ടോ?

പോക്സോ മാപ്ര മൊട്ട നാട് വിട്ടു എന്ന് കേൾക്കുന്നത് ശരിയോ ? പോയപ്പോൾ കാപ്പി മഗ്ഗും കൊണ്ടുപോയി എന്നും കേൾക്കുന്നു !😂😂
28/08/2025

പോക്സോ മാപ്ര മൊട്ട നാട് വിട്ടു എന്ന് കേൾക്കുന്നത് ശരിയോ ? പോയപ്പോൾ കാപ്പി മഗ്ഗും കൊണ്ടുപോയി എന്നും കേൾക്കുന്നു !😂😂

28/08/2025

മാപ്ര പോക്സോ മൊട്ടയുടെ പീഡന കഥകൾ പുറത്തു വന്നു തുടങ്ങി....... Wait for more....

23/08/2025

രാഹുലിന്റെ കേസ് എടുത്താൽ പുറത്തു വരുന്ന ചാറ്റുകൾ സത്യമാണെങ്കിൽ (സത്യമാണെങ്കിൽ മാത്രം ) അയാൾക്ക് എന്തോ സ്വഭാവ വൈകൃതം ഉണ്ടെന്ന് വേണം അനുമാനിക്കാൻ. അല്ലെങ്കിൽ ഈ യുഗത്തിൽ ആരും അങ്ങിനെ ചെയ്യില്ല. അത്രയ്ക്ക് മണ്ടനാണോ അയാൾ എന്ന് തോന്നിപോകുന്നു. അതുകൊണ്ട് തന്നെ ഇതിലെയെല്ലാം സത്യം പുറത്തു വരേണ്ടതുണ്ട്. അതിന് അതിജീവനമാർ കേസ് കൊടുത്തു നിയമത്തിന്റെ വഴിയിൽ വന്നേ മതിയാകൂ. അതിജീവതയെ സമൂഹം കുറ്റപ്പെടുത്തുന്നു എന്ന വാദം എടുത്താൽ കേരള സമൂഹം എന്നും അതിജീവിതയ്ക്കൊപ്പം തന്നെയാണ് നിന്ന് കണ്ടിട്ടുള്ളത്. സോളാർ കേസിൽ പോലും സമൂഹം പരാതകാരിക്കൊപ്പം നിന്നു ഉമ്മൻ‌ചാണ്ടി സാറിനെ കല്ലെറിഞ്ഞു. പിന്നീട് കാലം തെളിയിച്ചു ഉമ്മൻ‌ചാണ്ടി സാറായിരുന്നു ശരിയെന്ന്. ഇവിടെ ഉയരുന്ന ചോദ്യം നമ്മുടെ നിയമം തന്നെ അതിജീവിതയ്ക്കാനുകൂലമാണെന്നിരിക്കെ സ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്താതെ തന്നെ നിയമപരമായി നേരിട്ടാൽ ന്യായം കിട്ടുമെന്ന് ഉറപ്പുള്ളപ്പോൾ അത് ചെയ്യാതെ ചാനലുകൾ കയറിയിറങ്ങി ആഘോഷമാക്കുന്നത് ശരിയാണോ? ഇതാണോ ഏതെങ്കിലും പീഡനം നേരിടുന്നവർ ചെയ്യേണ്ട രീതി അല്ലെങ്കിൽ നിയമപരമായി നേരിടുകയോ? ഇനി consent ന്റെ കാര്യം. ഇവിടെ എന്തിന്റെ പേരിൽ consent കൊടുക്കണം? Consent കൊടുക്കാതെ നിയമപരമായി നേരിട്ടുകൂടെ? പിന്നെ ഈ പുറത്തു വിടുന്ന ചാറ്റുകൾ അപൂർണ്ണമാണ്. വർഷങ്ങൾക്ക് മുൻപ് നടന്ന കാര്യങ്ങൾക്ക് പോലും ചാറ്റ് സൂക്ഷിക്കുകയും അതിലെ ചില ഭാഗങ്ങൾ മാത്രം പുറത്തു വിടുന്നതും ശരിയാണോ? കേസ് കൊടുത്തു മുഴുവൻ ചാറ്റും അന്വേഷണ ഓഫിസിർമാർക്ക് കൈമാറുകയല്ലേ വേണ്ടത്? അത് ചെയ്യാത്തത് ഉഭയകക്ഷി സമ്മതപ്രകാരമാണ് എല്ലാം നടന്നത് എന്ന് തെളിയും എന്നത് കൊണ്ടല്ലേ? ഇനി രണ്ടാമത്തെകാര്യം ഉഭയകക്ഷി സമ്മത പ്രകാരം ബന്ധപ്പെട്ടതിന് ശേഷം സ്ത്രീകളോട് എന്തിന് സമ്മതിച്ചു എന്ന് ചോദിക്കുന്നു എന്ന കാര്യം എടുത്താൽ ഇത്തരം കേസുകളിൽ എല്ലാം പിന്നീട് പരാതിയുമായി പോകുന്നത് സ്ത്രീകൾ മാത്രമാണ്. തേപ്പ് കിട്ടിയ പുരുഷന്മാർ പോലും ഒന്നും മിണ്ടാതെ പോകുകയാണ് പതിവ്. ഇനി ഒരു പുരുഷൻ ഇത് ചോദിച്ചാലും ഇത് ചോദ്യം തന്നെയാകും അയാൾക്കും നേരിടേണ്ടി വരിക.
രാഹുലിന്റെ സ്വഭാവ വൈകൃതം പോലെത്തന്നെയാണ് സംഘടനയിലെ ക്ലോസ്ഡ് ഗ്രൂപ്പുകളിൽ നടക്കുന്ന ചർച്ചയും വോയിസ്‌ ക്ലിപ്പുകളും മറ്റും മാധ്യമങ്ങൾക്ക് നൽകുന്നതും. ഇതെല്ലാം പ്രസ്ഥാനത്തിനാണ് ദോഷം ഉണ്ടാക്കുന്നത്. നിയമത്തിന്റെ മാർഗ്ഗം തന്നെയാണ് നീതി കിട്ടാൻ അഭികാമ്യം. അതാണ് ചെയ്യേണ്ടതും.

23/08/2025
21/08/2025

രാഹുൽ മാൻകൂട്ടത്തിനെതിരെ പരോക്ഷമായ ആരോപണം വന്നപ്പോൾ തന്നെ അദ്ദേഹത്തെ യൂത്ത് കോൺഗ്രസ്‌ പ്രസിഡന്റ്‌ സ്ഥാനത്തു നിന്നും മാറ്റിയ കോൺഗ്രസ്‌ നല്ല മാതൃകയാണ് കാണിച്ചത് എന്ന് പറയാതെ വയ്യ. എന്നാൽ പീഡ ന കേസ് ആരോപണം നേരിടുന്ന സഖാക്കളായ മുകേഷിനേയും ശ്രീരാമകൃഷ്ണനേയും തോമസ് ഐസക്കിനേയും കടകംപള്ളി സുരേന്ദ്രനേയും പി ശശിയും പി കെ ശശിയും ഗോപി കോട്ടമുറിക്കലും അടക്കമുള്ളവരേയും ശശീന്ദ്രനെയും വൈശാഖനേയും ഗണേഷ് കുമാറിനേയുമൊക്കെ ചുമലിൽ ചുമക്കുന്ന സിപിഎം ഈ വിഷയത്തിലെ മെറിറ്റിന് മാർക്കിടാൻ യോഗ്യരല്ല എന്നോർക്കണം. തീവ്രത നോക്കി പീഡനമളക്കാൻ നിങ്ങളുടെ പാർട്ടിക്ക് പ്രേത്യേക കമ്മീഷൻ വരെയുണ്ട്. അവർ കണ്ടെത്തിയ കാര്യം പുറത്തു വിടാനോ പ്രതികളെ ശിക്ഷിക്കാനോ ഇത് വരെ തയ്യാറാകാത്ത മാർക്സിസ്റ്റ്‌ പാർട്ടിക്ക് വാ തുറക്കാൻ ധാർമ്മിക അവകാശമില്ല.ഹേമ കമ്മിറ്റി റിപ്പോർട്ട്‌ അട്ടത്ത് വച്ചിട്ട് പീഡകർക്കും രാത്രി വാതിൽ മുട്ടുന്നവർക്കും കൂട്ടുനിന്ന,സ്വപന സുരേഷിന്റെ നിരന്തര ചോദ്യങ്ങൾക്ക് ഉത്തരമില്ലാത്ത പിണറായിസ്റ്റുകളും നീതിയുടെ ട്യൂഷനെടുക്കണ്ട.

14/08/2025

രാഹുൽ ഗാന്ധിയുടെ സാമൂഹ്യ നീതിയിൽ അധിഷ്ഠിതമായ രാഷ്ട്രീയത്തിൽ ആകൃഷ്ടരായി ഒരുപിടി സാമൂഹ്യപ്രവർത്തകർ ഇന്ന് കോൺഗ്രസിൽ ചേർന്നു. ലക്നൗ സർവകലാശാലയിലെ പ്രൊഫസർ രവികാന്ത്, ദില്ലി സർവകലാശാലയിലെ ഹിന്ദു കോളേജിൽ നിന്നുള്ള പ്രൊഫസർ രതൻ ലാൽ, മുൻ രാഷ്ട്രപതി ധ്യാനി സെയിൽ സിംഗിൻ്റെ പൗത്രൻ സർദാർ ഇന്ദ്രജിത്ത് സിംഗ് എന്നിവരാണ് കോൺഗ്രസിൽ ചേർന്നത്. എഐസിസി മീഡിയ വിഭാഗം തലവൻ പവൻ ഖേര, ഒബിസി കോൺഗ്രസിന്റെ ചെയർമാൻ ഡോ. അനിൽ ജയ്ഹിന്ദ്, ദളിത് കോൺഗ്രസിൻ്റെ ചെയർമാൻ രാജേന്ദ്ര പാൽ ഗൗതം എന്നിവരുടെ സാന്നിധ്യത്തിലാണ് ഇവർ കോൺഗ്രസിൽ ചേർന്നത്...

Address

Calicut

Website

Alerts

Be the first to know and let us send you an email when Malayali Speaks posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share