28/10/2025
കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ മേലുകാവ് ഗ്രാമ പഞ്ചായത്തിൽ താമസിക്കുന്ന തുണ്ടത്തിൽ വീട്ടിൽ സുനിൽ ചാക്കോ, അതുല്യ ദമ്പതികളുടെ 6 മാസം മാത്രം പ്രായമുള്ള ആൻമരിയ എന്ന പെൺകുഞ്ഞിനെ കർൾ സംബന്ധമായ രോഗം മൂലം കരൾമാറ്റ ശസ്ത്രക്രിയക്ക് വേണ്ടി എറണാകുളം അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുഞ്ഞിൻ്റെ അമ്മ തന്നെയാണ് കരൾ ദാനം ചെയ്യുന്നത്. കുഞ്ഞിൻ്റെ ജീവൻ നിലനിർത്തുന്നതിനുവേണ്ടി ശസ്ത്രക്രിയ എത്രയും വേഗം നടത്തണമെന്നാണ് അമൃതയിലെ ഡോക്ടർ പറയുന്നത്. ഏകദേശം 28 ലക്ഷത്തോളം രൂപയാണ് ഇതിനു വേണ്ടി സമാഹരിക്കേണ്ടത്. ശസ്ത്രക്രിയക്കു തന്നെ 20 ലക്ഷവും ബാക്കി അനുബന്ധ ചിലവുകളുമാണ്. സുനിലിൻ്റെ കുടുംബം സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്നതും സുനിൽ കൂലിപ്പണി ചെയ്തുമാണ് കുടുംബം പോറ്റുന്നത്. ഈ ഭാരിച്ച ചിലവ് ഈ കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമാണ്. ആയതിനാൽ ഈ കുഞ്ഞിൻ്റെ ജീവൻ നിലനിർത്തുന്നതിനുവേണ്ടിയുള്ള ആവശ്യമായ തുക സമാഹരിക്കുന്നതിനുവേണ്ടി നാം ഒന്നടങ്കം ഒറ്റക്കെട്ടായി കൈകോർക്കേണ്ടതായിട്ടുണ്ട്. ആയതിലേക്ക് വിവിധ മതനേതാക്കൻമാരുടെയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും വിവിധ സാമൂഹിക സാസക്കാരിക സംഘടന പ്രതിനിധികളുടെയും ലയൺസ് ക്ലബ് ഉൾപ്പെടെയുള്ള വിവിധ ക്ലബുകളുടെയും യോഗം ചേരുകയും മേലുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ചെയർമാനായി കമ്മറ്റി രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. പ്രസിഡൻ്റിൻ്റെയും കുഞ്ഞിൻ്റെ പിതാവ് സുനിലിൻ്റെയും പേരിൽ ഒരു ജോയിൻ്റ് കറൻ്റ് അക്കൗണ്ട് കേരള ഗ്രാമീൺ ബാങ്ക് മേലുകാവുമറ്റം ശാഖയിൽ തുടങ്ങിയിട്ടുണ്ട്. ആയതിനാൽ നല്ലവരായ എല്ലാ ജനങ്ങളുടെയും വിലപ്പെട്ട സംഭാവനകൾ താഴെ കൊടുത്തിട്ടുള്ള ബാങ്ക് അക്കൗണ്ടിലേക്ക് അയച്ച് ഈ കുരുന്നു ജീവൻ നിലനിർത്തുന്നതിനു വേണ്ടിയുള്ള യജ്ഞത്തിൽ പങ്കാളികളാവണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.
ഡോക്ടറുടെ റിപ്പോർട്ടും രൂപ അയക്കുന്നതിനുള്ള QR കോഡും ഇതോടൊപ്പം ചേർക്കുന്നു.
അക്കൗണ്ട് നമ്പർ -40626111000469 lFSC കോഡ് KLGB 0040626