23/08/2025
തങ്കുബ്രദര്‍ യുവജനങ്ങളോടൊപ്പം, ഹെവന്‍ലിഫീസ്റ്റ് യൂത്ത് റിട്രീറ്റില്‍!
പരിശുദ്ധാത്മ നിറവിന്റെ അടുത്ത പാദത്തിലേക്ക് സഭയെ കര്‍ത്താവ് കൈപിടിച്ചുയര്‍ത്തുന്ന ഘട്ടത്തില്‍ സഭയിലെ യൗവനക്കാരോടൊപ്പം തങ്കുബ്രദര്‍ സമയം ചിലവിടുന്നു!
ഓഗസ്റ്റ് 29, 30 31(വെള്ളി,ശനി,ഞായര്‍) ദിവസങ്ങളില്‍ കോട്ടയം, കളത്തിപ്പടി ക്രിസ്റ്റീന്‍ ധ്യാനകേന്ദ്രത്തില്‍ വച്ച് നടക്കുന്ന YOUTH RETREAT ല്‍ സംബന്ധിക്കുവാന്‍ ആഗ്രഹിക്കുന്ന യൗവനക്കാര്‍ (Boys and Girls) അവരവരുടെ ലോക്കല്‍ ചര്‍ച്ച് പാസ്റ്റര്‍/ യൂത്ത് കോഡിനേറ്റര്‍ മുഖേന പേരുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. 400 സീറ്റുകള്‍ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നതിനാല്‍ എത്രയും വേഗം പേരുകള്‍ നല്‍കേണ്ടതാണ്.
ആത്മപകര്‍ച്ചയുടെ ആരാധനയോടൊപ്പം യുവജനങ്ങള്‍ക്കുള്ള ക്യാമ്പ്ഫയര്‍, ഐസ്ബ്രേക്കിംഗ് ഗെയിംസ് എന്നിവയും ഒരുക്കിയിട്ടുണ്ട്.
ഓഗസ്റ്റ് 29 വെള്ളിയാഴ്ച ഉച്ചയ്ക്ക്ശേഷം
റിട്രീറ്റ് സെന്ററില്‍ പ്രവേശിക്കാവുന്നതാണ്. ഉച്ചകഴിഞ്ഞ് 5 മണിക്ക് ഗേറ്റ് ക്ലോസ് ചെയ്യുന്നതിനാല്‍ എല്ലാവരും സമയത്ത് തന്നെ എത്തേണ്ടതാണ്.
ആദ്യദിനമായ വെള്ളിയാഴ്ച വൈകുന്നേരത്തെ കോഫി-സ്നാക്സ്, മുതല്‍ ഞായറാഴ്ച ഉച്ചയ്ക്കത്തെ ലഞ്ച് വരെയുള്ള ഭക്ഷണപദാര്‍ത്ഥങ്ങളും ഡോര്‍മെറ്ററി താമസസൗകര്യങ്ങളും
റിട്രീറ്റ് സെന്ററില്‍ ഒരുക്കിയിട്ടുണ്ട്.
For more info: 094958 51025