
27/09/2023
ഇന്ത്യയുടെ സുരക്ഷാ
ആശങ്കക്ക് പ്രാധാന്യം നൽകി
ചൈനീസ് ഗവേഷണ കപ്പലായ ഷിയാൻ 6 ശ്രീലങ്കയിൽ തങ്ങുന്നതിന് ശ്രീലങ്ക വിസമ്മതം അറിയിച്ചു.
ഇന്ത്യയുടെ സുരക്ഷക്കാണ് തങ്ങൾ പ്രാധാന്യം നൽകുന്നതെന്ന് ശ്രീലങ്കൻ വിദേശകാര്യമന്ത്രി അലി സാബ്രി വ്യക്തമാക്കി.
ചൈനീസ് ഗവേഷണ കപ്പലായ ഷിയാൻ 6 ശ്രീലങ്കയിൽ നങ്കൂരമിടുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യ ശ്രീലങ്കയെ ആശങ്ക അറിയിച്ചിരുന്നു. ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈന നടത്തുന്ന സൈനിക ഇടപെടലുകൾ ഇന്ത്യക്ക് ഭീഷണിയാകുമെന്നാണ് ആശങ്ക. ഇന്ത്യ ഉൾപ്പെടെയുള്ള സൗഹൃദരാജ്യങ്ങളുടെ സുരക്ഷാ ആശങ്ക പരിഗണിക്കുന്നത് തങ്ങളുടെ കടമയാണെന്നും അതിനാലാണ് ഈ തീരുമാനമെന്നും അലി സാബ്രി പറഞ്ഞു. വളരെ നാളത്തെ ചർച്ചകൾക്കു ശേഷമാണ് ഈ തീരുമാനമെന്നും ഇന്ത്യ കുറെകാലമായി അവരുടെ ആശങ്ക അറിയിക്കുന്നുണ്ടെന്നും അലി സാബ്രി പറഞ്ഞു. ഇന്ത്യ അടക്കമുള്ള പല സുഹൃദ് രാജ്യങ്ങളുടെയും അഭിപ്രായം അറിഞ്ഞു. ചില മാർഗനിർദേശങ്ങളനുസരിച്ചാണ് ഞങ്ങൾ ഈ തീരുമാനത്തിൽ എത്തിയത്.
ഒക്ടോബറിൽ ചൈനീസ് കപ്പലിനു ശ്രീലങ്കയിലേക്ക് പ്രവേശനം അനുവദിച്ചിട്ടില്ലെന്നും അദ്ദേഹം അലി സാബ്രി അറിയിച്ചു.
സുഹൃദ് രാജ്യമായ ഇന്ത്യയുടെ അശങ്ക ഞങ്ങൾക്ക് വളരെ പ്രധാനമാണ്. ഞങ്ങൾ നേരത്തെ തന്നെ ഇത് വ്യക്തമാക്കിയതാണ്. പ്രദേശത്തെ സമാധാനമാണ് ഞങ്ങൾക്ക് പ്രധാനം. സാബ്രി അലി വ്യക്തമാക്കി.
വിദേശ രാജ്യങ്ങളുടെ കപ്പലുകൾ നങ്കൂരമിടുന്നതിൽ ചില മാർഗനിർദേശങ്ങളുണ്ടെന്ന് ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെയും വ്യക്തമാക്കി. ചൈനീസ് ഗവേഷണ കപ്പലായ ഷിയാൻ–6 ശ്രീലങ്കൻ തീരത്തെത്തുന്നതിൽ യുഎൻ അണ്ടർ സെക്രട്ടറി വിക്ടോറിയ നൂലന്റ് ശ്രീലങ്കൻ വിദേശകാര്യമന്ത്രി സാബ്രി അലിയെ നേരത്തെതന്നെ ആശങ്ക അറിയിച്ചിരുന്നു. കഴിഞ്ഞ വർഷം ചൈനീസ് ചാര കപ്പൽ ശ്രീലങ്കൻ തീരത്ത് നങ്കൂരമിട്ടതിനെ തുടർന്ന് ഇന്ത്യ ശക്തമായി പ്രതിഷേധിച്ചിരുന്നു.