
02/08/2023
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഒന്നാം പാദവാർഷിക പരീക്ഷ ആഗസ്ത് 16ന് ആരംഭിക്കും. ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാം (ക്യു ഐ പി) മോണിറ്ററിംഗ് കമ്മിറ്റി യോഗത്തിലാണ് പരീക്ഷ തീയതി അറിയിച്ചത്. യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി തല പരീക്ഷകൾ ആഗസ്ത് 16 നും ലോവർ പ്രൈമറി (എൽ പി) തലത്തിലുള്ളവ 19 മുതലുമാണ് ആരംഭിക്കുന്നത്. എല്ലാ ക്ലാസിലെയും പരീക്ഷ ആഗസ്ത് 24 ന് അവസാനിക്കും.
25-ന് വിദ്യാലയങ്ങളിൽ ഓണാഘോഷ പരിപാടികൾ നടത്തും. പത്തു ദിവസം വരുന്ന ഈ വർഷത്തെ ഓണാവധി ആഗസ്ത് 26- മുതൽ സെപ്റ്റംബർ 4-വരെയാണ്. കൂടാതെ ദിവസ വേതനത്തിൽ ജോലിചെയ്യുന്ന അധ്യാപകർക്ക് ശമ്പളം ലഭ്യമാക്കുന്നതിന് അടിയന്തര ക്രമീകരണങ്ങൾ വരുത്തുമെന്ന് ഡയറക്ടർ അധ്യാപക സംഘടനകൾക്ക് ഉറപ്പ് നൽകി. അക്കാദമിക് കലണ്ടർ പ്രകാരം ആഗസ്ത് 17 ന് നടത്താനിരുന്ന പരീക്ഷയാണ് ക്യു ഐ പി യോഗ തീരുമാനത്തിൽ ഒരു ദിവസം മുൻപേ നടത്താൻ തീരുമാനമായത്.