No:1 News

No:1 News ദേശീയതയിലൂന്നിയ സത്യസന്ധതയുടെ നഗ്ന?

ഡൽഹി കലാപത്തിന്റെ ബാക്കിപത്രം: ഒരു റിപ്പോർട്ട്.ഡൽഹിയിൽ നടന്ന പൗരത്വ നിയമ ഭേദഗതിയുടെ മറപിടിച്ചു നടന്ന കലാപം ഒരുമാസത്തോളം ...
01/03/2020

ഡൽഹി കലാപത്തിന്റെ ബാക്കിപത്രം:
ഒരു റിപ്പോർട്ട്.

ഡൽഹിയിൽ നടന്ന പൗരത്വ നിയമ ഭേദഗതിയുടെ മറപിടിച്ചു നടന്ന കലാപം ഒരുമാസത്തോളം നീണ്ട ആസൂത്രണത്തിനൊടുവിലാണെന്ന് തെളിവു സഹിതം പുറത്തു വിട്ടു കൊണ്ട് നോർത്ത് ഈസ്റ്റ് ഡൽഹിയുടെ നിയന്ത്രണം പിടിച്ച പോലീസും, അർദ്ധസൈനിക വിഭാഗങ്ങളും.കലാപത്തിൽ 42 പേരോളമാണ് കൊല്ലപ്പെട്ടത്.82 പേർക്ക് വെടിയേറ്റു.

ജനവാസ മേഖലകളിൽ ചാക്കുകളിൽ ശേഖരിച്ച പെട്രോൾ ബോംബുകൾ, മണ്ണെണ്ണ, ഇരുമ്പു ദണ്ഡുകൾ തുടങ്ങി നിരവധി ആയുധ ശേഖരണം കണ്ടെത്തി, നാടൻ തോക്കുകൾ വ്യാപകമായി ഉപയോഗക്കപ്പെട്ടിരുന്നു.350 വെടിയുണ്ടകളുടെ ഒഴിഞ്ഞ ഭാഗങ്ങൾ കണ്ടെത്തിയ പോലീസ് പറയുന്നത് കുറഞ്ഞത് 500 റൗണ്ടെങ്കിലും വെടി വച്ചിട്ടുണ്ടാകുമെന്നാണ്. കരിങ്കൽ കഷ്ണങ്ങൾ ചാക്കുകളിലും, പ്ലാസ്റ്റിക് ട്രേകളിലും, ഉന്തുവണ്ടികളിലും ശേഖരിച്ചു വച്ചിരുന്നു.

ആപ്പ് കൗൺസിലർ താഹിർ ഹുസൈന്റെ ചാന്ദ് ബാഗിലുള്ള വീടിന്റെ ടെറസിൽ നിന്നും പെട്രോൾ ബോംബും, കല്ലും, ആസിഡു നിറച്ച കവറുകളും കണ്ടെത്തി.സ്കൂളുകളും അതിലുള്ള ഉപകരണങ്ങളും നശിപ്പിക്കപ്പെട്ടു, കമ്പ്യൂട്ടറുകളടക്കം. സ്കൂളിന്റെ മുകൾ നിലയിൽ സ്റ്റീൽ കമ്പികളുപയോഗിച്ച് വെൽഡു ചെയ്ത വലിയ തെറ്റാലികളും കണ്ടെത്തി, ഇവിടെ നിന്നുമാണ് സമീപ പ്രദേശത്തേക്ക് പെട്രോൾ ബോംബുകളും, കല്ലുകളും, ആസിഡുമൊക്കെ ദൂരത്തിലേക്കെറിഞ്ഞു വിട്ടത്.ഇപ്രകാരം ഏകദേശം നൂറോളം വാഹനങ്ങളാണ് രണ്ട് പാർക്കിംഗ് ഏരിയയിലെ കത്തിച്ചത്.തട്ടുകടക്കാരുടെ ഉന്തുവണ്ടികൾ രൂപമാറ്റം വരുത്തി തെറ്റാലികൾ നിർമ്മിച്ച് വ്യാപക നാശനഷ്ടമാണ് വരുത്തിയത്. ഇതെല്ലാം വിരൽ ചൂണ്ടുന്നത് വളരെ പ്ലാനിംഗ് ചെയ്തു കൊണ്ടുള്ള കലാപമായിരുന്നു ഇതെന്നാണ്. ഇഷ്ടികകളും, കല്ലുകളും വ്യാപാമായി അക്രമികൾ ഗിച്ചു.20 ട്രക്കുകൾ നിറയെ കല്ലും, കട്ടയുമാണ് കലാപ ശേഷം അവിടെ നിന്ന് മാറ്റിയത്. ഇത്രയും അധികമളവ് കല്ലും, കട്ടയും ഒറ്റ ദിവസം കൊണ്ട് സ്വരൂപിക്കാൻ പറ്റുന്നതല്ല.

ഏതാണ് നൂറു കോടിയുടെ നഷ്ടമുണ്ടാക്കിയ കലാപമെന്നാണ് ഏകദേശ കണക്ക്, കൃത്യമായ കണക്കെടുക്കാനായി മുൻസിപ്പൽ കോർപ്പറേഷൻ, പവർ കമ്പനി ബി എസ് ഇ എസ് എന്നിവരോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

യോഗി പോലീസിനെ മാതൃകയാക്കി നഷ്ടപരിഹാര മുതൽ കലാപകാരികളിൽ നിന്ന് ഈടാക്കാനാണ് തീരുമാനം.ചുരുങ്ങിയത് 1000 കലാപകാരികൾ തിരിച്ചറിയപ്പെട്ടതായി പോലീസ് വ്യക്തമാക്കുന്നു. ഇതു വരെ 630 പേരെ അറസ്റ്റു ചെയ്തു. പിഴ ഈടാക്കുന്നതിനു പുറമേ ഇവരുടെ സ്വത്ത് കണ്ടു കെട്ടി നഷ്ടപരിഹാരം ഈടാക്കുമെന്നാണ് റിപ്പോർട്ട്.

ശിവരാത്രിയിൽ നെയ്യാർ ഡാം കുന്ന് ക്ഷേത്രം പോലീസ് പിടിച്ചെടുക്കുന്നു, ഇപ്പോൾ തീർത്ഥപാദ മണ്ഡപം. സർക്കാർ ഭൂമിയിലുള്ള കുരിശും...
01/03/2020

ശിവരാത്രിയിൽ നെയ്യാർ ഡാം കുന്ന് ക്ഷേത്രം പോലീസ് പിടിച്ചെടുക്കുന്നു, ഇപ്പോൾ തീർത്ഥപാദ മണ്ഡപം. സർക്കാർ ഭൂമിയിലുള്ള കുരിശും, പള്ളിയും തൊടാത്ത സർക്കാരിനെ നിയന്ത്രിക്കുന്നത് ന്യൂനപക്ഷമാണെന്നറിയാം.
പക്ഷേ ചോദിക്കട്ടെ ആയിരക്കണക്കിന് സർക്കാർ പാട്ടഭൂമി മറിച്ചു വിൽക്കുന്ന ഹാരിസണെ നിങ്ങൾ തൊടാത്തതെന്താണ്?
ത്രീശൂർ, വയനാട് തുടങ്ങി എല്ലാ ജില്ലയിലും തന്നെ നൂറു കണക്കിന് സർക്കാർ പാട്ട ഭൂമിയിലെ സ്കൂളുകളും കോളേജുകളും, പള്ളിയുമൊക്കെ നിന്ന cent നു കോടികൾ വരുന്ന സ്ഥലങ്ങൾ പോലും സൗജന്യമായി എഴുതിക്കൊടുത്ത് ദാനധർമ്മിഷ്ഠത കാണിച്ച ഇടതു വലതു സർക്കാരുകൾ എന്നും ഹിന്ദുക്കളിൽ നിന്ന് ഭൂമി തട്ടിയെടുക്കുന്നു, കൂടുതലായി ഇടതുപക്ഷം, ഭൂപരിഷ്ക്കരണമെന്ന പേരിൽ തുടങ്ങി ഇന്നും നിലയ്ക്കാത്ത തെണ്ടിത്തരം.എന്നാൽ ആയിരക്കണക്കിന് ഭൂമി ട്രസ്റ്റ് എന്ന പേരിൽ പല കുടുംബങ്ങളും ഇപ്പോഴും കൈയ്യടക്കി വച്ചിരിക്കുമ്പോൾ അതൊന്നും കാണാതെ ഹിന്ദുവിന്റെ പത്തു സെന്റു പോലും പിടിച്ചെടുക്കുന്നത് ഇനിയെങ്കിലും മതേതര ഹിന്ദു കാണണം. ഈ പാർട്ടികൾക്ക് ഒരു വോട്ടു പോലും അറിയാതെ പോലും കൊടുക്കരുത്. ബുദ്ധിയുള്ളവർ മനസ്സിലാക്കട്ടെ.. പറഞ്ഞതെന്തെന്ന്!

Address

Kottayam

Website

Alerts

Be the first to know and let us send you an email when No:1 News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share