
02/08/2025
ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം തുടങ്ങി. 2023-ലെ ചിത്രങ്ങള്‍ക്കാണ് 71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ നല്‍കുന്നത്.
ട്വല്‍ത്ത് ഫെയില്‍ ആണ് മികച്ച ഫീച്ചർ സിനിമ. ദ കേരള സ്റ്റോറി എന്ന ചിത്രം സംവിധാനം ചെയ്ത സുദിപ്തോ സെൻ ആണ് മികച്ച സംവിധായകൻ. ഷാരൂഖ് ഖാൻ, വിക്രാന്ത് മാസ്സി എന്നിവരെ മികച്ച നടന്മാരായി തിരഞ്ഞെടുത്തു. ജവാൻ എന്ന ചിത്രത്തിനാണ് ഷാരൂഖിന് പുരസ്കാരം. ട്വല്‍ത്ത് ഫെയില്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് വിക്രാന്ത് മാസ്സിയേയും മികച്ച നടനായി തിരഞ്ഞെടുത്തു. മിസിസ് ചാറ്റർജി വേഴ്സസ് നോർവേ എന്ന ചിത്രത്തിലെ അഭിനയത്തിന് റാണി മുഖർജിയ്ക്കാണ് മികച്ച നടിയ്ക്കുള്ള പുരസ്കാരം.
മികച്ച മലയാള ചിത്രമായി ഉള്ളൊഴുക്ക് പ്രഖ്യാപിച്ചു. ക്രിസ്റ്റോ ടോമി ആണ് ചിത്രത്തിന്റെ സംവിധായകൻ. ഉർവശിയെ മികച്ച സഹനടിയ്ക്കുള്ള പുരസ്കാരം പങ്കിട്ടു. പൂക്കാലം എന്ന ചിത്രത്തിലെ അഭിനയത്തിന് വിജയരാഘവനെ മികച്ച സഹനടനായി തിരഞ്ഞെടുത്തു. പാർക്കിങ് ആണ് മികച്ച തമിഴ് ചിത്രം. ജി.വി. പ്രകാശ് കുമാർ ആണ് മികച്ച സംഗീത സംവിധായകൻ. അനിമല്‍ എന്ന ചിത്രത്തിന് പശ്ചാത്തലസംഗീതം ഒരുക്കിയ ഹർഷ് വർധൻ രാമേശ്വർ അവാർഡിന് അർഹനായി. 2018 എന്ന ചിത്രത്തിന് മോഹൻദാസ് ആണ് മികച്ച പ്രൊഡക്ഷൻ ഡിസൈനർ. പൂക്കാലം എന്ന ചിത്രത്തിനായി മിഥുൻ മുരളിയായി മികച്ച എഡിറ്റർ.
നോണ്‍ ഫീച്ചർ ഫിലിം വിഭാഗത്തിലെ പുരസ്കാരങ്ങള്‍
പ്രത്യേക പരാമർശം - നെകള്‍,
തിരക്കഥ - ചിദാനന്ദ നായിക് (സണ്‍ഫ്ലവേഴ്സ് വേർ ദ ഫസ്റ്റ് വണ്‍ ടു നോ)
നറേഷൻ / വോയിസ് ഓവർ - ഹരികൃഷ്ണൻ എസ്
സംഗീത സംവിധാനം - പ്രാനില്‍ ദേശായി
എഡിറ്റിങ് - നീലാദ്രി റായ്
സൗണ്ട് ഡിസൈൻ - ശുഭരണ്‍ സെൻഗുപ്ത
ഛായാഗ്രഹണം - ശരവണമരുതു സൗന്ദരപാണ്ടി, മീനാക്ഷി സോമൻ
സംവിധാനം - പിയുഷ് ഠാക്കുർ (ദ ഫസ്റ്റ് ഫിലിം)
ഷോർട്ട് ഫിലിം ഓഫ് 30 മിനിറ്റ്സ് - ഗിദ്ദ്- ദ സ്കാവഞ്ചർ
നോണ്‍ ഫീച്ചർ ഫിലിം പ്രൊമോട്ടിങ് സോഷ്യല്‍ ആൻഡ് എൻവയേണ്മെന്റല്‍ വാല്യൂസ് - ദ സൈലൻഡ് എപിഡെമിക്
മികച്ച ഡോക്യുമെന്ററി - ഗോഡ്, വള്‍ച്ചർ ആൻഡ് ഹ്യൂമൻ
ആർട്ട് ആൻഡ് കള്‍ച്ചർ ഫിലിം - ടൈംലെസ് തമിഴ്നാട്
ബയോഗ്രഫിക്കല്‍ /ഹിസ്റ്റോറിക്കല്‍ /റീകണ്‍സ്ട്രക്ഷൻ കോംപിലേഷൻ ഫിലിം -
നവാഗത സംവിധായകൻ - ശില്‍പിക ബോർദോലോയി
മികച്ച നോണ്‍ ഫീച്ചർ ഫിലിം - ഫ്ലവറിങ് മാൻ