KOTTAYAM LIVE

KOTTAYAM LIVE നമ്മുടെ നാട്ടിലെ വാർത്തകൾ ആയി ഒരു പേജ്. For Posting
📱+916282367408

17/02/2026
17/02/2026

#പാമ്പാടി എട്ടാം മൈൽ #വെന്നിമല കിഴക്കേക്കുഴിയിൽ തൈപ്പറമ്പിൽ അജീഷിന്റെ ഭാര്യ ഗീത അജീഷ്(46),മകൻ എബൽ അജീഷ്( 19) എന്നിവർ ആണ് മരണപ്പെട്ടത്. ഫെബ്രുവരി ഒന്നിന് ഏറ്റ്മാനൂർ പട്ടിത്താനത്തു വെച്ച് കാറും ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ #കോട്ടയം മെഡിക്കൽ കോളേജിൽ ചികിൽസയിലിരിക്കവേ ഇന്ന് രണ്ട് പേരും മരണത്തിന് കീഴടങ്ങി.

#പയ്യപ്പാടി ഏബനേസ്സർ സഭാംഗവും സെക്രട്ടറിയുമായിരുന്ന അജേഷ്.റ്റി.മാത്യുവും കുടുംബവും ഫെബ്രുവരി 1-ാംതിയതി മകൻ ഏബേൽ.റ്റി.അജേഷിൻ്റെ പഠനത്തോടനുബന്ധിച്ച് എറണാകുളത്തുനിന്നും വീട്ടിലേയ്ക്കുള്ള മടക്കയാത്രയിൽ അവർ സഞ്ചരിച്ചിരുന്ന വാഹനം എറ്റുമാനൂരിനടുത്തുള്ള തവളക്കുഴിയിൽ വച്ച് മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയും ഗിതയുടെ ഭർത്താവ് അജേഷ്.റ്റി. മാത്യു ഒഴികെയുള്ള എല്ലാവർക്കും ഗുരുതര പരിക്കുകൾ ഏൽക്കുകയും ചെയ്തു എന്നാൽ ഏബേലിനു അടിയന്തരമായി ഒരു ഓപറേഷൻ ചെയ്യണമായിരുന്നു. എന്നാൽ ഓപ്പറേഷന് കാത്ത് നിൽക്കാതെ ഇന്നലെ രാവിലെ എബൽ അജീഷ് (19) മരണപ്പെട്ടു. വൈകുന്നേരം മാതാവ് ഗീതയും മരണത്തിന് കീഴടങ്ങി
നാടിനെ ഞെട്ടിച്ച മരണവാർത്ത അയിരുന്നു.ഇവ രണ്ടും നാളെ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

17/02/2026

കോയമ്പത്തൂരിൽ #കോട്ടയം #കൊല്ലാട് സ്വദേശിനിയായ 19 കാരി കുഴഞ്ഞ് വീണു മരിച്ചു. മരിച്ചത് വ്യാപാരി വ്യവസായി ഏകോപന സമിതി മൂലേടം യൂണിറ്റ് പ്രസിഡന്റിന്റെ മകൾ.

https://entekottayamlive.blogspot.com/2026/02/19.html

https://www.facebook.com/100068508871793/posts/878572854436336/
10/12/2024

https://www.facebook.com/100068508871793/posts/878572854436336/

#കോട്ടയം #ആർപ്പൂക്കര #വില്ലൂന്നി യിൽ യുവതി ഓടിച്ച ബൈക്ക് നിയന്ത്രണം നഷ്ടമായി വൈദ്യുതി പോസ്റ്റിൽ ഇടിച്ച് യുവതിയ്ക്ക് ദാരുണാന്ത്യം. വില്ലുന്നി പോത്താലിൽ വീട്ടിൽ ബിജുവിൻ്റെ മകൾ നിത്യ (20) ആണ് മരിച്ചത്. ജിമ്മിൽ നിന്നും വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടെ തിങ്കളാഴ്ച രാത്രി ഏഴ് മണിയോടെ വില്ലൂന്നി മറ്റപ്പള്ളി ഭാഗത്തായിരുന്നു അപകടം. നിയന്ത്രണം നഷ്ടമായ ബുള്ളറ്റ് ആദ്യം വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയും, പിന്നീട് നിയന്ത്രണം നഷ്ടമായി ക്രാഷ് ബാരിയറിൽ നിത്യയുടെ തല ഇടിക്കുകയുമായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ ഇവരെ നാട്ടുകാർ ചേർന്നാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. രാത്രി 10 മണിയോടുകൂടി മരണം സംഭവിച്ചു. സംഭവത്തിൽ ഗാന്ധിനഗർ പോലീസ് കേസെടുത്തു.

 #കൊല്ലം ജില്ലയിൽ  #ശാസ്‌താംകോട്ട യിൽ തീർത്തും കഷ്ടപ്പെടുന്ന ഒരു കുടുംബത്തിലെ ഒരാൾക്ക് ഒരു ഓട്ടോറിക്ഷ (second hand) വാങ്...
09/12/2024

#കൊല്ലം ജില്ലയിൽ #ശാസ്‌താംകോട്ട യിൽ തീർത്തും കഷ്ടപ്പെടുന്ന ഒരു കുടുംബത്തിലെ ഒരാൾക്ക് ഒരു ഓട്ടോറിക്ഷ (second hand) വാങ്ങി നൽകി സന്തോഷ് പണ്ഡിറ്റ്. ഇദ്ദേഹം സിനിമയിൽ മാത്രമല്ല ജീവിതത്തിലും നായകനാണ്.

രാവിലെ പാൽ വിൽക്കണം. പിന്നെ വീട്ടിലെ കാര്യം നോക്കണം. ഒട്ടും വൈകാതെ മൈതാനത്ത് പരിശീലനം നടത്തണം. എന്നിട്ടും അൽത്താഫ് തളർന്...
09/12/2024

രാവിലെ പാൽ വിൽക്കണം. പിന്നെ വീട്ടിലെ കാര്യം നോക്കണം. ഒട്ടും വൈകാതെ മൈതാനത്ത് പരിശീലനം നടത്തണം. എന്നിട്ടും അൽത്താഫ് തളർന്നില്ല. ആ കഷ്ട‌പ്പാട് ഇപ്പോൾ വിജയം നേടുകയാണ്. ഇന്ത്യൻ ജഴ്‌സി അണിഞ്ഞ്. #കാഞ്ഞിരപ്പള്ളി സ്വദേശിയായ അൽത്താഫ് ഇ. അയൂബിന്റെ ജീവിതയാത്രയാണിത്. കളിച്ചുതുടങ്ങിയത് വോളിബോളാണ്.

 #ചൂരല്‍മല -  #മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതി ഇന്ന് റവന്യൂ വകുപ്പിൽ ഉദ്യോഗസ്ഥയായി പ്ര...
09/12/2024

#ചൂരല്‍മല - #മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതി ഇന്ന് റവന്യൂ വകുപ്പിൽ ഉദ്യോഗസ്ഥയായി പ്രവേശിച്ചിരിക്കുന്നു. ചൂരല്‍മല ഉരുള്‍പൊട്ടലില്‍ അച്ഛനും അമ്മയും സഹോദരിയുമടക്കം 9 കുടുംബാംഗങ്ങളെ നഷ്ടമായ ശ്രുതിക്ക് താങ്ങും തണലുമായത് പ്രതിശ്രുത വരന്‍ ജെന്‍സനായിരുന്നു. പിന്നീട് കല്പറ്റയിലുണ്ടായ വാഹനാപകടത്തിൽ ജെന്‍സണും മരിച്ചു. ഈ ചെറിയ പ്രായത്തിൽ തന്നെ ഒരുപാട് അനുഭവിച്ചു, ഇനി എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ 🙏🏼

https://www.facebook.com/100068508871793/posts/877978047829150/
09/12/2024

https://www.facebook.com/100068508871793/posts/877978047829150/

ഡ്രൈവർക്ക് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് സ്വകാര്യ ബസ് അപകടത്തിൽ പെട്ടു. #കോട്ടയം #ചങ്ങനാശേരി ക്ക് സമീപത്തെ #കുരിശുംമൂട് ജംഗ്ഷനിലാണ് അപകടം ഉണ്ടായത്. ബസിൻ്റെ ഡ്രൈവർ #വെള്ളാവൂർ സ്വദേശി പ്രദീപിനാണ് ബസ് ഓടിച്ചു കൊണ്ടിരിക്കെ നെഞ്ചുവേദന അനുഭവപ്പെട്ടത്. ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു.

Address

Vazhoor
Kottayam
686555

Alerts

Be the first to know and let us send you an email when KOTTAYAM LIVE posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to KOTTAYAM LIVE:

Shortcuts

Share