Troll Malayalam Video -TMV

Troll Malayalam Video -TMV Digital creator

02/07/2025

ഏറ്റവും മികച്ച ആരോഗ്യ മേഖല കേരളത്തിൽ ആണെന്ന് തള്ളുന്ന മുഖ്യന് ചികിൽസിക്കണം എങ്കിൽ അമേരിക്കയിൽ പോകണം....ലാൽ സലാം🔥🔥🔥🔥

01/07/2025

പാർട്ടി ഫണ്ടിലേക്ക് എത്ര കൊടുക്കണം?
✅ ഉദ്യോഗസ്ഥർ/ ശമ്പളക്കാരൻമാർ:
'ശമ്പളത്തിന്റെ 5% മുതൽ 10% വരെ' നൽകുന്നത് അതിന്റെ കൃത്യമായ നിരക്ക് യൂണിറ്റ് കമ്മിറ്റികൾ തീരുമാനിക്കാറാണ് പതിവ്.

✅ കർഷകരും തൊഴിലാളികളും:

വരുമാന ശേഷിക്ക് അനുസരിച്ച് ചെറിയൊരു തുക മാസത്തിൽ ഒരു ഭാവനയായി നൽകണം.

യൂണിയൻ ഫണ്ടുകൾക്ക് പുറമേ പാർട്ടി ഫണ്ടിനായി പ്രത്യേകം സംഭാവനയുണ്ട്.

✅ ചില പ്രത്യേക അവസരങ്ങളിൽ:

തെരഞ്ഞെടുപ്പ് ഫണ്ട്

വാർഷിക കോൺഫറൻസ് ഫണ്ട്

അടിയന്തര ആഹ്വാനങ്ങൾ ഇവയ്ക്കായി കൂടുതൽ പണം സ്വരൂപിക്കാറുണ്ട്.

അധികമായി:

✔️ പാർട്ടിയിലെ കർശന അംഗങ്ങൾക്ക്, പ്രത്യേകിച്ച് തൊഴിലുടമയായോ ശമ്പളക്കാരനായോ ഉള്ളവർക്കു നിർബന്ധപരമായ 'പാർട്ടി സംഭാവന' നൽകേണ്ട ഉത്തരവാദിത്തമുണ്ട്.

✔️ ഏതെങ്കിലും പ്രത്യേക ജില്ലയിൽ, യൂണിറ്റിൽ വ്യത്യസ്തമായ നിബന്ധനകൾ ഉണ്ടാകാം.

ചുരുക്കത്തിൽ:

സാധാരണ "ശമ്പളത്തിന്റെ 5% - 10% വരെ" പാർട്ടിക്ക് നൽകണം എന്ന് ചിലർക്കുള്ള ചട്ടം...
ഇങ്ങനെ ഉണ്ടാക്കിയ CPI(M) ൻ്റെ ആസ്തി ₹600 കോടി മുതൽ ₹700 കോടി വരെ... ഖജനാവിലെ പണം എങ്ങോട്ട് പോകുന്നു എന്ന് മനസ്സിലായില്ലേ..
©️ KF

01/07/2025

ഇത് വേടന്റെ ഭാഷയിൽ തന്നെ വായിക്കുക.. 😜മരവാഴ തമ്പുരാന്റെ ഭരണത്തിൽ ആരും. സത്യം പറയാനും. വിമർശിക്കാൻ പാടില്ലത്രേ... ഇത്രയേ ഉള്ളൂ ഇവന്റെയൊക്കെ അഭിപ്രായ സ്വാതന്ത്ര്യം
© KF

01/07/2025

സ്വന്തം നാട്ടിൽ തൊഴിൽ കൊടുക്കാൻ പറ്റുന്നില്ല അപ്പോൾ ഗൾഫിൽ 🤣.. ഇനി ഗൾഫിൽ പോകുന്നവർക്ക് ജോലി ഞമ്മൾ കൊടുത്ത ജോലി ആണെന്ന് പറയാമല്ലോ കയറുപിരി ശാസ്ത്രജ്ഞന്റെ ബുദ്ധി റോക്കറ്റ് തന്നെ... 😜
© KF ട്രോൾസ്

01/07/2025

SFI യുടെ പരിപാടി ആയതുകൊണ്ട് തൊഴില്‍ ഉറപ്പ്ക്കാരും ബംഗാളികളും ഇപ്രാവശ്യം രക്ഷപ്പെട്ടു ....CPM പരിപാടി വരുമ്പോൾ മാത്രം ഇവർ പേടിച്ചാൽ മതി.. 😜
© KF

01/07/2025

കൂത്തുപറമ്പ് വെടിവയ്പിൽ മരിച്ചവരുടെ രക്തസാക്ഷിത്വദിനവും പരിപാടിയും നടത്തും..

വെടിവെക്കാൻ ഉത്തരവിട്ട മന്ത്രി എം.വി.രാഘവന്റെ ചരമദിനവും അനുസ്മരണ പരിപാടിയും നടത്തും..

അതേ മന്ത്രിയുടെ മകന് പാർട്ടി ചിഹ്നം നൽകി നിയമസഭയിലേക്ക് മത്സരിപ്പിക്കും..

വെടിവെയ്പിന് കാരണമായ സഹകരണ ആശുപത്രിയുടെ ഭരണവും നടത്തും..

അതേ ആശുപത്രിയിൽ DYFI ജില്ലാ ട്രഷറുടെ മകന് NRI സീറ്റ് ലക്ഷങ്ങൾ നൽകി വാങ്ങും..

വെടിവെയപ് നടത്തിയാളെ പാർട്ടിയുടെ ഭരണത്തിൽ DGP യുമാക്കും...

എന്നിട്ടോ അടിമകൾക്ക് ക്യാപ്സ്യൂളുകളും നൽകും😁

രക്തസാക്ഷികളെയും കിട്ടി ആശുപത്രിയും കിട്ടി വെടിവെക്കാൻ ഉത്തരവിട്ട മന്ത്രിയേയും കിട്ടി ഇപ്പോ വെടിവെച്ചയാളെയും കിട്ടി

പാർട്ടിക്ക് ഇപ്പോൾ എല്ലാം ലാഭം
© KF

01/07/2025

മെഡിക്കൽ കോളേജിലെ പ്രതിസന്ധിക്ക് കാരണം സിസ്റ്റത്തിന്റെ പിഴവെന്ന് മന്ത്രി വീണ ജോർജ് !

ഏത് സിസ്റ്റത്തിന്റെ ?

അമേരിക്കൻ സിസ്റ്റത്തിന്റെ ആണോ? ഇസ്രയേൽ സിസ്റ്റത്തിന്റെ ആണോ?

അല്ല; കേരളത്തിലെ സിസ്റ്റത്തിന്റെ.

ഈ സിസ്റ്റം ആരാ നിയന്ത്രിച്ചുകൊണ്ടു നടക്കുന്നത് ?

സർക്കാർ.

ഏതു സർക്കാർ ? പാക്കിസ്ഥാൻ സർക്കാർ ആണോ? അതോ ഇറാൻ സർക്കാരോ?

അല്ലേഅല്ല. കേരള സർക്കാർ.

കേരള സംസ്ഥാനം ആരാ ഒൻപതു വർഷമായിട്ട് ഭരിക്കുന്നത് ? നരേന്ദ്രമോദിയാണോ? അതോ സിദ്ധരാമയ്യ ആണോ? ഇനിയെങ്ങാനും ട്രംപ് ?

അല്ലേ അല്ല. പിണറായി വിജയൻ. പാവങ്ങളുടെ പടത്തലവൻ. ഇന്ത്യയിലെ എക കപ്പിത്താൻ.

ഈ കപ്പിത്താനെ സഹായിക്കാൻ ആരാ ആരോഗ്യമന്ത്രിയുടെ കസേരയിൽ ഇരിക്കുന്നത്?

അത് മന്ത്രി വീണ ജോർജ്.

സിസ്റ്റം പിശകാണെന്ന് പലതവണ ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിട്ടും എന്തേ ഈ മന്ത്രി അത് ശരിയാക്കാത്തത് ?

പറ്റിയില്ല..

സിസ്റ്റം നന്നാക്കാനല്ലേ ലക്ഷങ്ങളുടെ ചെല്ലും ചെലവും സ്റ്റേറ്റ് കാറും കൊടുത്ത് ഇരുത്തിയേക്കുന്നത്. ?

അതെ.

എന്നിട്ടെന്തേ സിസ്റ്റം നേരെയാക്കാത്തത് ?

പറ്റിയില്ല.

അതിനർത്ഥം സിസ്റ്റം നന്നാക്കാൻ പറ്റിയ മെക്കാനിക്കല്ല വീണ ജോർജ്ജ് എന്നല്ലേ.?

അങ്ങനെയും വ്യാഖ്യാനിക്കാം.

നിങ്ങൾ നന്നാക്കിയ ഏതെങ്കിലും ഒരു സിസ്റ്റം ചൂണ്ടിക്കാണിക്കാമോ ?

അങ്ങനെ ചോദിച്ചാൽ.. ഇനിയും ഒമ്പത് മാസം കൂടി ഉണ്ടല്ലോ. അപ്പോഴേക്കും സിസ്റ്റം ശരിയാക്കും..

ഒമ്പത് വർഷം കിട്ടിയിട്ട് ശരിയാക്കാത്ത സിസ്റ്റം ഇനി ഒമ്പതുമാസം കൊണ്ട് ശരിയാക്കും. ബെസ്റ്റ് !

സിസ്റ്റം ഇപ്പോഴാണ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടത്.! അതുകൊണ്ടാ..

കസേര ഒഴിഞ്ഞ് കൊടുത്തിട്ട് പറ്റിയ ഡിസ്റ്റം മെക്കാനിക്കിനെ ഈ പണി ഏല്പിക്കുക. അല്ലാതെ സിസ്റ്റത്തെ കുറ്റം പറഞ്ഞിരുന്നിട്ട് ഒരു കാര്യവുമില്ല

വാൽകഷണം:

നെഞ്ച് വിരിച്ചു നിന്ന് മനുഷ്യസ്നേഹിയായ ഒരു ഡോക്ടർ വസ്തുതകൾ വിളിച്ചു പറഞ്ഞപ്പോൾ സിസ്റ്റം ശരിയല്ലെന്ന് ആരോഗ്യമന്ത്രി കണ്ടു.
വിളിച്ചുപറഞ്ഞ ഡോക്ടറെ പുറത്താക്കാൻ ആദ്യം ഒരു ആലോചന നടന്നതാണ്. അത് ജനരോഷം വിളിച്ചുവരുത്തുമെന്ന് കണ്ടപ്പോൾ മാധ്യമങ്ങളുടെ മുമ്പിൽ നിന്നു ഡോക്ടറെ ഒന്ന് പുകഴ്ത്തി. സത്യസന്ധനായ നല്ല ഡോക്ടർ. (ആ പുകഴ്ത്തൽ ഭാവിയിൽ എന്തു സംഭവിക്കാൻ പോകുന്നു എന്നതിന്റെ സൂചനയാണ് എന്നറിയില്ല )

ഇങ്ങനെ 10 ഉദ്യോഗസ്ഥർ നട്ടെല്ല് നിവർത്തി നിന്ന് പ്രതികരിച്ചാൽ നമ്മുടെ നാട് നന്നാകും. പക്ഷേ നിർഭാഗ്യവശാൽ സർക്കാർ സർവീസിലുള്ള ബഹുഭൂരിപക്ഷവും മന്ത്രിമാരുടെയും പാർട്ടി നേതാക്കന്മാരുടെയും മുമ്പിൽ നട്ടെല്ല് വളച്ച് നിൽക്കുന്നവരാണ്. സർക്കാർ എന്തു അഴിമതി കാട്ടിയാലും അവരെ വാഴ്ത്തി പാടുന്നവരാണ്. അതാണ് ഈ നാടിന്റെ വലിയ ശാപവും.
അടുത്ത ഇലക്ഷൻ ഈ സിസ്റ്റം മലയാളി മാറിയെടുക്കണം അപ്പോ ശരിയാണ്
© KF

01/07/2025

കമ്മി സുഡാപ്പികളുടെ മലയാളഭാഷാ പിതാവിന്റെ കാര്യം തീരുമാനമായി.. 😜
© KF

01/07/2025

ബൂർഷ്വായെ കുറിച്ച് ആഴത്തിൽ പഠിക്കാൻ, അവന്റെ തന്ത്രങ്ങൾമനസ്സിലാക്കാൻ, മറുതന്ത്രം ഒരുക്കാൻ, അവിടെക്ക് പോയി പഠിക്കേണ്ടി വരും.
©️ Joe Glenn

30/06/2025

വിജയൻറെ നാലാം ചരമവാർഷികം ആഘോഷിക്കാൻ 100 കോടി... ആശുപത്രിയിൽ കൊടുക്കാൻ പൈസയില്ല... എങ്ങനെയിരിക്കുന്ന്..
©️ KF

30/06/2025

ജീവിച്ചിരുന്നപ്പോഴും ആ പാവത്തിനെ ശശിയാക്കി.... ഇപ്പൊ പരലോകത്ത് ചെന്നിട്ടും വെറുതെ വിടാതെ വീണ്ടും ശശിയാക്കുന്നു.... ഇല്ല ഇല്ല മരിക്കുന്നില്ല ജീവിക്കുന്നു ഞങ്ങളിലൂടെ...
©️ KF

30/06/2025

സത്യാനന്തര കാലത്ത്, പഴയ SFI നേതാവ് ശിവണ്ണൻ ഭരിക്കുന്ന വിദ്യാഭ്യാസ വകുപ്പിൽ, മറിച്ചോരു തീരുമാനം ഹൈഡ് മാഷിൽ/ പ്രിൻസിപ്പലിൽ നിന്നും പ്രതീക്ഷിച്ചിരുന്നോ നിഷ്കളങ്കരെ........☺️
വിദ്യാഭ്യാസ നിലവാരം... 🤦🤦🤦
© KF

Address

Kottayam

Website

Alerts

Be the first to know and let us send you an email when Troll Malayalam Video -TMV posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share