KL05 എന്റെകോട്ടയം

KL05 എന്റെകോട്ടയം ചങ്കാണ് കോട്ടയം

മണർകാട് കർണിവലിൽ  അപകടം മണർകാട് കർണിവലിൽ തൊട്ടി ആട്ടം നടക്കുന്നതിനിടയിൽ തൊട്ടിയുടെ വാതിൽ തുറന്നു പോയി രണ്ടു പേർക്ക് പരിക...
04/05/2025

മണർകാട് കർണിവലിൽ അപകടം

മണർകാട് കർണിവലിൽ തൊട്ടി ആട്ടം നടക്കുന്നതിനിടയിൽ തൊട്ടിയുടെ വാതിൽ തുറന്നു പോയി രണ്ടു പേർക്ക് പരിക്ക്. വാതിൽ തുറന്ന് തൂങ്ങി കിടന്ന സ്ത്രീയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനു ഇടയിൽ ആണ് മറ്റൊരാൾക്ക്‌കൂടി പരിക്ക് പറ്റിയത്. പരീക്കെറ്റവരെ ഏറ്റുമാനൂരിലേ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആദരാഞ്ജലികൾ    പാലാ:ഭരണങ്ങാനം വിലങ്ങുപാറ കടവിൽ കാണാതായ വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. അമ്പലക്കടവിന് സമീപമാണ്...
04/05/2025

ആദരാഞ്ജലികൾ

പാലാ:ഭരണങ്ങാനം വിലങ്ങുപാറ കടവിൽ കാണാതായ വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. അമ്പലക്കടവിന് സമീപമാണ് മൃതദേഹം കിട്ടിയത്. കടവിന് 200 മീറ്റർ മാത്രം മാറിയാണ് മൃതദേഹം ലഭിച്ചത്. ഇന്നലെയും ഇന്നുമായി പലതവണ ഈ ഭാഗത്ത് തെരച്ചിൽ നടത്തിയിരുന്നെങ്കിലം കണ്ടെത്തിയിരുന്നില്ല. മുണ്ടക്കയം പാലൂർ കാവ് സ്വദേശിയായ ആബിൻ ജോസഫിന്റെ മൃതദേഹമാണ് ലഭിച്ചത്.

03/05/2025

റോഡ് നിർമാണം

പി.എം.ജി.എസ്.വൈ. പദ്ധതിയിൽ ഉൾപ്പെട്ട വാഴൂർ ബ്ലോക്ക് പഞ്ചായത്തിലെ ചിറക്കടവ് ഗ്രാമപഞ്ചായത്തിലൂടെ കടന്നുപോകുന്ന പാലക്കയം കുന്നേൽ സ്‌കൂൾ- ഗവൺമെന്റ് ഹൈസ്‌കൂൾ കുന്നുംഭാഗം റോഡിന്റെ ടാറിംഗ് പ്രവൃത്തികൾ മേയ് 3 മുതൽ അഞ്ചുവരെ നടക്കുന്നതിനാൽ ഈ ദിവസങ്ങളിൽ ഗതാഗത ക്രമീകരണമുണ്ടാകുമെന്നു പി.എം.ജി.എസ്.വൈ. എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

03/05/2025

ഉത്സവമേഖല

കോട്ടയം: വിജയപുരം പഞ്ചായത്തിലെ പൊൻപള്ളി പള്ളി വലിയ പെരുന്നാൾ നടക്കുന്ന മെയ് 9,10 തീയതികളിൽ പള്ളിയും പരിസരപ്രദേശങ്ങളും ഉത്സവ മേഖലയായി പ്രഖ്യാപിച്ചുകൊണ്ട് ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി.

അക്കരപ്പാടംകാർക്ക് ഇക്കരെയെത്താൻ പാലമായിവൈക്കം അക്കരപ്പാടം പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി. മൂവാറ്റുപുഴയാറി...
03/05/2025

അക്കരപ്പാടംകാർക്ക് ഇക്കരെയെത്താൻ പാലമായി

വൈക്കം അക്കരപ്പാടം പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി. മൂവാറ്റുപുഴയാറിന്റെ കൈവഴിയായ ഇത്തിപ്പുഴയാറിന്റെ പടിഞ്ഞാറു ഭാഗമായ അക്കരപ്പാടത്തെയും കിഴക്കുഭാഗമായ നാനാടത്തെയും ബന്ധിപ്പിച്ചുകൊണ്ട് 150 മീറ്റർ നീളത്തിലും 11 മീറ്റർ വീതിയിലുമാണ് പാലം നിർമിച്ചിരിക്കുന്നത്. 30 മീറ്റർ നീളമുള്ള അഞ്ച് സ്പാനോടുകൂടി നിർമിച്ച പാലത്തിന്റെ ഇരുകരകളിലുമായി 45 മീറ്റർ നീളത്തിലുളള അപ്രോച്ച് റോഡിന്റെ പണി ബി.എം.ബി.സി നിലവാരത്തിലും പൂർത്തിയാക്കി.

സംസ്ഥാന സർക്കാർ കിഫ്ബിയിലൂടെ പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾക്കായി 16.89 കോടി രൂപയാണ് ചെലവഴിച്ചത്. അപ്രോച്ച് റോഡിന്റെ നിർമാണത്തിനായി 29.77 സെന്റ് സ്ഥലം ഏറ്റെടുത്തു. പൂനം ഗ്രാഹ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനായിരുന്നു നിർമാണ കരാർ.
വർഷങ്ങളായി അക്കരപ്പാടം നിവാസികൾ പുഴ കടക്കാൻ കടത്തുവള്ളത്തെ ആശ്രയിച്ചും ചെമ്മനാകരി, ടോൾ എന്നിവിടങ്ങളിലൂടെ കിലോമീറ്ററുകൾ ചുറ്റിക്കറങ്ങിയുമാണ് പ്രധാന പാതയിലേക്ക് എത്തിയിരുന്നത്. പതിറ്റാണ്ടുകളായുള്ള അക്കരപ്പാടം നിവാസികളുടെ യാത്രാദുരിതത്തിന് പാലം തുറന്നുകൊടുക്കുന്നതോടെ അറുതിയാവുകയാണ്.

ഫോട്ടോ : ഇത്തിപ്പുഴയാറിന്റെ പടിഞ്ഞാറ് ഭാഗമായ അക്കരപ്പാടത്തെയും കിഴക്കുഭാഗമായ നാനാടത്തെയും ബന്ധിപ്പിച്ച് നിർമിച്ച അക്കരപ്പാടം പാലം

ചങ്ങനാശ്ശേരി KSRTC യിലെ പഴയ കിണർ.കഴിഞ്ഞ കുറെ ദിവസങ്ങളായി പലരും ചോദിച്ചു കൊണ്ടിരിക്കുന്ന ഒരു ചോദ്യമാണ്? ഈ കിണർ ആരുടേതാണ്....
03/05/2025

ചങ്ങനാശ്ശേരി KSRTC യിലെ പഴയ കിണർ.

കഴിഞ്ഞ കുറെ ദിവസങ്ങളായി പലരും ചോദിച്ചു കൊണ്ടിരിക്കുന്ന ഒരു ചോദ്യമാണ്? ഈ കിണർ ആരുടേതാണ്. എന്നാൽ കേട്ടോളൂ.

ചങ്ങനാശ്ശേരി കെഎസ്ആർടിസി ബസ് സ്റ്റേഷൻ വരുന്നതിനുമുമ്പ് അവിടെ താമസിച്ചു കൊണ്ടിരുന്നവർ തകിടിയിൽ കുടുംബം ആയിരുന്നു. തകിടിയിൽ അഹമ്മദ് കണ്ണ് റാവുത്തർ. അദ്ദേഹത്തിന് പഴയ കെഎസ്ആർടിസി കെട്ടിടം നിന്ന സ്ഥലത്ത് പഴയ രീതിയിലുള്ള ഒരു ഓട്ടുപാത്ര കട ആയിരുന്നു. അതിനു പുറകിൽ അറയും പുരയും ആയിട്ടുള്ള അദ്ദേഹം താമസിച്ചിരുന്ന വീട്.

അദ്ദേഹത്തിന്റെ പൂർവികർ കുഴിച്ചിട്ടുള്ളതാണ് വലിയ ആഴമുള്ള ഈ കിണർ. ബസ്റ്റാൻഡ് പണിയുന്ന സമയത്ത് ഇത് മൂടാൻ ധാരാളം കല്ലും മണ്ണും വേണ്ടിവരും എന്നുള്ളതിനാൽ വലിയ പാലങ്ങളിൽ പണിയുന്നത് പോലുള്ള കോൺക്രീറ്റ് സ്ലാബ് അതിന്റെ മുകളിലിട്ട് കിണർ മറച്ചു. അതിന്റെ മുകളിൽ കൂടിയാണ് ഇത്രയും നാൾ വണ്ടികൾ ഓടിക്കൊണ്ടിരുന്നത്.

അഹമ്മദ് കണ്ണിന്റെ ഒരു മകൻ സാലി ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിൽ നിന്നും റിട്ടയർ ചെയ്ത് ഇപ്പോൾ മലെ കുന്ന് ഭാഗത്ത് താമസിക്കുന്നുണ്ട്. എന്നാൽ ഇതിനു മുമ്പുള്ള കെഎസ്ആർടിസി സ്റ്റാൻഡ് സംഗീത ഗിഫ്റ്റ്ഹൗസിന് സമീപമായിരുന്നു. റോഡിന്റെ ഇരുവശത്തും ആയിരുന്നു ബസുകൾ നിർത്തിയിരുന്നത്.
Vinod Panicker

St Marys Bethlehem Orthodox Church Thottakad........ 🩷
03/05/2025

St Marys Bethlehem Orthodox Church Thottakad........ 🩷

കോട്ടയം യു കെ യിൽ നിന്ന് ഭാര്യ മാതാവിന്റെ മരണം അറിഞ്ഞ് നാട്ടിലേക്ക് പുറപ്പെട്ട മലയാളി യാത്രക്കിടയില്‍ വിമാനത്തില്‍ വച്ച്...
03/05/2025

കോട്ടയം യു കെ യിൽ നിന്ന് ഭാര്യ മാതാവിന്റെ മരണം അറിഞ്ഞ് നാട്ടിലേക്ക് പുറപ്പെട്ട മലയാളി യാത്രക്കിടയില്‍ വിമാനത്തില്‍ വച്ച് മരണമടഞ്ഞു.

കവന്‍ട്രി : ഭാര്യാ മാതാവിന്റെ മരണ വിവരമറിഞ്ഞ് നാട്ടിലേക്ക് പുറപ്പെട്ട ബേസിംഗ്സ്റ്റോക്ക് മലയാളി ചിങ്ങവനം കൊണ്ടൂര്‍ സ്വദേശി ശ്രീ ഫിലിപ്പ് കുട്ടി എന്ന അച്ചായന് അകാല വിയോഗം സംഭവിച്ചു. മെയ്‌ മാസം 20 ന് നാട്ടില്‍ എത്താന്‍ നേരത്തെ റ്റിക്കറ്റ് ബുക്ക് ചെയ്തിരുന്നത് ആണെങ്കിലും പൊടുന്നനെ ആ റ്റിക്കറ്റ് കാന്‍സല്‍ ചെയ്ത് മെയ്‌ 1 വ്യായാഴ്ച്ച രാത്രി തന്നെ ലണ്ടന്‍ - ഡല്‍ഹി വിമാനത്തില്‍ അദ്ദേഹം യാത്ര തിരിക്കുക ആയിരുന്നു. എന്നാല്‍ വഴി മദ്ധ്യേ ഹൃദയ വേദന അനുഭവപ്പെട്ടതിനാല്‍ ഡല്‍ഹിയിലേക്കുള്ള വിമാനം അടിയന്തിരമായി മുംബൈയില്‍ ഇറക്കി ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം.

മാതാവിന്റെ മരണ വിവരമറിഞ്ഞ് ശ്രീ ഫിലിപ്പ് കുട്ടിയുടെ പുല്ലരിക്കുന്ന് സ്വദേശിനിയായ
ഭാര്യയും കുട്ടികളും നേരത്തെയുള്ള വിമാനത്തില്‍ നാട്ടില്‍ എത്തിയിരുന്നു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ബേസിംഗ്സ്റ്റോക് മലയാളികളുടെ പ്രിയപ്പെട്ട അച്ചായനായി നിറഞ്ഞ് നിന്ന ശ്രീ ഫിലിപ്പ് കുട്ടി ഇനി കൂടെയില്ലെന്ന് ഇന്നലെയും നീണ്ട സംഭാഷണം നടത്തിയ പ്രദേശ വാസികള്‍ക്ക് നെഞ്ചില്‍ കത്തുന്ന വേദനയായി മാറുകയാണ്.

ഭാര്യയേയും കുട്ടിയേയും നേരത്തെ വിമാനത്തില്‍ കയറ്റി വിടുകയും അടുത്ത ഡല്‍ഹി വിമാനത്തില്‍ ഫിലിപ്പ് കുട്ടി നാട്ടിലേക്ക് പോവുകയും ആയിരുന്നു. എന്നാല്‍ വിമാനത്തില്‍ വച്ച് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെടുകയും വിമാനം അടിയന്തിരമായി മുംബൈയില്‍ ഇറക്കി ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നു. മുംബൈയിലെ ഹോസ്പിറ്റലിലാണ് ഇപ്പോള്‍ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. മരണ വിവരം കുടുംബത്തെ അറിയിച്ചിട്ടുണ്ട്.

മെയ്‌ 20 ന് ആയിരുന്നു ശ്രീ ഫിലിപ്പ് കുട്ടിയ്ക്ക് നാട്ടിലേക്ക് പോകുവാന്‍ റ്റിക്കറ്റ് എടുത്തിരുന്നത്. അതു മാറ്റി കിട്ടില്ലെന്നും അപ്പോഴേ പോകുന്നുള്ളൂവെന്നും സുഹൃത്തുക്കളോട് പറയുകയും ചെയ്തിരുന്നു. എന്നാല്‍ പെട്ടെന്നാണ് റ്റിക്കറ്റ് ബുക്ക് ചെയ്തതും നാട്ടിലേക്ക് പോയതും. പിന്നാലെ ശ്രീ ഫിലിപ്പ് കുട്ടി വരുന്നത് കാത്തിരുന്ന വീട്ടുകാര്‍ അറിഞ്ഞത് മരണ വാര്‍ത്തയുമാണ്.

ഭാര്യാ മാതാവ് പുല്ലരിക്കുന്നിലെ കടവില്‍ ശ്രീമതി സൂസമ്മ എബ്രഹാമിന്റെയും (76 വയസ്സ്) അവരുടെ മരണ വിവരമറിഞ്ഞ് നാട്ടിലേക്ക് വന്ന ശ്രീ ഫിലിപ്പ് കുട്ടിയും മരണത്തിന് കീഴടങ്ങിയപ്പോള്‍ രണ്ടു വേര്‍പാടുകള്‍ക്ക് കണ്ണീര്‍ പൊഴിക്കുകയാണ് കുടുംബം.

സംസ്കാരം പിന്നീട്.

28/02/2025

കോട്ടയം
കേസ് പുനരന്വേഷിക്കാൻ യുവതിയോട് ലൈംഗിക വേഴ്ചയും മദ്യക്കുപ്പിയും ആവശ്യ പ്പെട്ട എ എസ് ഐ വിജിലൻസ് പിടിയിൽ. ഗാന്ധിനഗർ സ്റ്റേഷനിലെ PRO സി.എ. ബിജുകുമാറാണ് പിടിയിലായത്.

ഏറ്റുമാനൂർ തിരുവുത്സവത്തിന് കലാകാരന്മാരുടെ വൻ നിര 🙏2025 ഫെബ്രുവരി 27 മുതൽ മാർച്ച്‌ 8 വരെ
28/11/2024

ഏറ്റുമാനൂർ തിരുവുത്സവത്തിന് കലാകാരന്മാരുടെ വൻ നിര 🙏

2025 ഫെബ്രുവരി 27 മുതൽ മാർച്ച്‌ 8 വരെ

Address

Kottayam
Kottayam
686516

Alerts

Be the first to know and let us send you an email when KL05 എന്റെകോട്ടയം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category