Manorama Nallapaadam

Manorama Nallapaadam Nalla Padaam (Good Lessons) is a vibrant social service initiative by students, passionately sponsored by Malayala Manorama.

പറയൂആവാക്ക്!∙ 2023 ന്റെ മലയാളം വാക്ക് നിർദേശിക്കാംഈ വർഷം ഏറ്റവും കൂടുതൽ ഉപയോഗിച്ചുകണ്ട മലയാളം വാക്ക് ഏതാണ്? അല്ലെങ്കിൽ ഈ...
05/12/2023

പറയൂ

വാക്ക്!

∙ 2023 ന്റെ മലയാളം വാക്ക് നിർദേശിക്കാം

ഈ വർഷം ഏറ്റവും കൂടുതൽ ഉപയോഗിച്ചുകണ്ട മലയാളം വാക്ക് ഏതാണ്? അല്ലെങ്കിൽ ഈ വർഷം നമ്മുടെ ശ്രദ്ധയിൽ വന്ന പുതിയൊരു മലയാളം വാക്കുണ്ടോ?
അതിലൊന്നാകാം ‘2023 ന്റെ മലയാളം വാക്ക്.’ ആ വാക്കു കണ്ടെത്താനുള്ള മലയാള മനോരമയുടെ പരിശ്രമത്തിൽ പ്രിയ വായനക്കാർക്കും ഇപ്പോൾ പങ്കുചേരാം.

ഈ വർഷം നിങ്ങളുടെ സവിശേഷ ശ്രദ്ധയാകർഷിച്ച മലയാളം വാക്കുകളാണു നിർദേശിക്കേണ്ടത്.
നിർദേശിക്കപ്പെടുന്ന വാക്കുകളിൽനിന്നു തിരഞ്ഞെടുത്തവ ഭാഷാവിദഗ്ധരുടെ സമിതി പരിഗണിച്ച് ‘വാക്ക് 2023 ’ കണ്ടെത്തും.

തിരഞ്ഞെടുക്കപ്പെട്ട വാക്ക് നിർദേശിച്ചവരിൽനിന്ന് 20 പേർക്കു നറുക്കെടുപ്പിലൂടെ 2500 രൂപ വീതം സമ്മാനം ലഭിക്കും.

വാക്കും നിർദേശിക്കാനുള്ള കാരണവും നിങ്ങളുടെ പേര്, ജില്ല, ഫോൺ നമ്പർ എന്നിവയും അയയ്ക്കണം:
വാട്സാപ്: 79022 79797
ഇ മെയിൽ: [email protected]
തപാൽ: വാക്ക് 2023, മലയാള മനോരമ, എഡിറ്റോറിയൽ, പിബി നമ്പർ:26,കോട്ടയം – 686001
നിർദേശങ്ങൾ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബർ 20.

#വാക്ക്2023 #മനോരമ

എന്തൊരു വെളിച്ചം!
29/11/2023

എന്തൊരു വെളിച്ചം!

ഇന്നുമുതൽഇ– പഠിപ്പുരയും∙ ആഴ്ചയിൽ 7 ദിവസവും  #മനോരമ  #പഠിപ്പുര; തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ മലയാളം; ചൊവ്വ, വ്യാഴം, ശന...
20/11/2022

ഇന്നുമുതൽ
ഇ– പഠിപ്പുരയും

∙ ആഴ്ചയിൽ 7 ദിവസവും #മനോരമ #പഠിപ്പുര;
തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ മലയാളം;
ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ ഇംഗ്ലിഷ്; ഞായർ ഡിജിറ്റൽ പഠിപ്പുര

കുട്ടികൾക്കും മുതിർന്നവർക്കും ഒരേ പോലെ വിജ്ഞാനവും വിനോദവും പകരാൻ ആഴ്ചയിൽ എല്ലാ ദിവസവും മലയാള മനോരമ പഠിപ്പുര എത്തുന്നു. 6 ദിവസം പത്രത്തിനൊപ്പമുള്ള മലയാളം, ഇംഗ്ലിഷ് പഠിപ്പുര പേജുകൾക്കു പുറമേ, ഇന്നു മുതൽ ഡിജിറ്റൽ പഠിപ്പുരയും വരിക്കാർക്ക് സൗജന്യമായി ലഭിക്കുന്നു.
ഡിജിറ്റൽ പഠിപ്പുര സ്വന്തമാക്കാൻ ചെയ്യേണ്ടത് ഇത്രമാത്രം.
ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക:
https://specials.manoramaonline.com/Common/ePadhippura/form.html
അപ്പോൾ ലഭിക്കുന്ന വെബ്സൈറ്റിൽ നിങ്ങളുടെ പേരും ഇമെയിലും വിലാസവും ഉൾപ്പെടെയുള്ള വിവരങ്ങൾ നൽകുക. ഫോണിൽ ലഭിക്കുന്ന ഒടിപി വഴി റജിസ്ട്രേഷൻ പൂർത്തിയാക്കുമ്പോൾ ഡിജിറ്റൽ പഠിപ്പുരയിലേക്കുള്ള കൂപ്പൺ കോഡ് ലഭിക്കും. 800 രൂപ വാർഷിക നിരക്കുള്ള ഇ–പഠിപ്പുരയാണ് സൗജന്യമായി നിങ്ങളുടെ കൈകളിലെത്തുന്നത്. ലോഗിൻ സംശയങ്ങൾക്ക് വിളിക്കാം:
തിരുവനന്തപുരം: 92880 21090,
കൊല്ലം: 97784 28712
പത്തനംതിട്ട: 97784 28717
ആലപ്പുഴ: 92880 21092
കോട്ടയം: 92880 21091
കൊച്ചി: 92880 21093
തൃശൂർ: 97784 28714
പാലക്കാട്: 92880 21094
മലപ്പുറം: 92880 21095
കോഴിക്കോട്: 97784 28716
കണ്ണൂർ: 94977 11986
(ഞായർ ഒഴികെയുള്ള ദിവസങ്ങളിൽ)

കേരളപ്പിറവി ദിന ആശംസകൾ.കേരളമൊന്നാകെ വലിയൊരു പോരാട്ടത്തിനായി കൈകൾ ചേർക്കുന്ന  ദിനമാണ് ഇന്ന് – ലഹരിക്കെതിരായ പോരാട്ടം.നമ്മ...
01/11/2022

കേരളപ്പിറവി ദിന ആശംസകൾ.

കേരളമൊന്നാകെ വലിയൊരു പോരാട്ടത്തിനായി കൈകൾ ചേർക്കുന്ന ദിനമാണ് ഇന്ന് – ലഹരിക്കെതിരായ പോരാട്ടം.

നമ്മുടെ നാടിന്റെയും കുട്ടികളുടെയും ഭാവി സുരക്ഷിതവും ആരോഗ്യകരവുമാക്കാൻ ഇൗ പോരാട്ടം നമ്മൾ ഓരോരുത്തരും ഏറ്റെടുത്തേ മതിയാകൂ. കാരണം, അത്രമേൽ രൂക്ഷവും വ്യാപകവുമാണ് കേരളത്തിൽ പടർന്നു പിടിച്ചിരിക്കുന്ന ലഹരിയുടെ വേരുകൾ.

ഇൗ വിപത്തിനെതിരായ പോരാട്ടത്തിൽ, കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ആകർഷിക്കുന്ന വിഭവങ്ങളുമായാണ് നവംബർ ഒന്നിലെ മലയാള മനോരമ ദിനപത്രം അണിയിച്ചൊരുക്കിയിട്ടുള്ളത്.

ഇന്നത്തെ പത്രത്തിന്റെ ഒന്നാം പേജ് പ്രത്യേകം ശ്രദ്ധിക്കുമല്ലോ. എല്ലാ വായനക്കാർക്കും പ്രശസ്തർക്കൊപ്പം തങ്ങളുടെ മുഖം കൂടി ചേർത്തുവയ്ക്കാൻ കഴിയുന്ന രീതിയിലാണ് പേജിന്റെ രൂപകൽപന. ലഹരിക്കെതിരെ നാടൊന്നായ് നടത്തുന്ന പോരാട്ടത്തിൽ നമ്മുടെ മുഖവും ചേർത്ത് പങ്കാളികളാകാനുള്ള അവസരമാണിത്. നമ്മുടെ മുഖം കൂടി ചേർത്തുള്ള പേജിന്റെ ചിത്രം സമൂഹമാധ്യമങ്ങളിലും മറ്റും പരമാവധി പങ്കുവച്ച് ആ സന്ദേശം എല്ലാവരിലേക്കുമെത്തിക്കാൻ നമുക്കു ശ്രമിക്കാം. ഷെയർ ചെയ്യുമ്പോൾ എന്ന ഹാഷ്ടാഗ് ചേർക്കുമല്ലോ.

ഒപ്പം, ലഹരി ഉപയോഗത്തിന്റെ അപകടം, അതെങ്ങനെ കണ്ടെത്താം, തടയാം, അധ്യാപകരും രക്ഷിതാക്കളും ശ്രദ്ധിക്കേണ്ടത് എന്തൊക്കെ, സഹായകമായ ഫോൺ നമ്പറുകൾ എന്നിവ ഉൾപ്പെടുത്തിയ ‘അമൂല്യം ജീവിതം’ പ്രത്യേക പേജും ഇന്നത്തെ പത്രത്തിലുണ്ട്. പോസ്റ്റർ പോലെ സൂക്ഷിക്കാവുന്നതാണ് ഈ പേജ്.

കേരളത്തിലേക്കൊഴുകുന്ന ലഹരിയുടെ വഴികളിലൂടെ മലയാള മനോരമ നടത്തിയ അന്വേഷണപരമ്പര ഇന്ന് കാഴ്ചപ്പാട് പേജിൽ ആരംഭിക്കുന്നുമുണ്ട്: ലഹരിത്തീയിൽ കേരളം

English Padippura from today in
27/10/2022

English Padippura from today in

English-medium students Watch out for   on October 27th.
24/10/2022

English-medium students Watch out for on October 27th.

ലഹരിക്കെതിരെആയുധമാക്കാം,വാക്കും വരയുംമലയാള മനോരമ ‘അരുത് ലഹരി’ യജ്ഞത്തിന്റെ ഭാഗമായി സ്കൂൾ വിദ്യാർഥികൾക്കു   കുഞ്ചാക്കോ ബോ...
06/10/2022

ലഹരിക്കെതിരെ
ആയുധമാക്കാം,
വാക്കും വരയും

മലയാള മനോരമ ‘അരുത് ലഹരി’ യജ്ഞത്തിന്റെ ഭാഗമായി സ്കൂൾ വിദ്യാർഥികൾക്കു കുഞ്ചാക്കോ ബോബൻ നിർദേശിക്കുന്ന ടാസ്ക്.

പ്രിയപ്പെട്ട കൂട്ടുകാരേ,

ലഹരിയുടെ കെടുതികൾ നമ്മെ എത്രത്തോളം സങ്കടത്തിലാഴ്ത്തുമെന്നു പറയേണ്ടതില്ലല്ലോ. ജാഗ്രതയോടെ അതിനെ മറികടക്കാനുള്ള പാഠങ്ങൾ അധ്യാപകരും രക്ഷിതാക്കളും നിങ്ങളെ ഓർമിപ്പിക്കുന്നുമുണ്ട്. എന്നിട്ടും ലഹരികടത്തിന്റെയും ഉപയോഗത്തിന്റെയും എത്രയോ വാർത്തകളാണ് ദിവസവും നമ്മൾ വായിക്കുന്നത്. സ്കൂൾ പരിസരത്തുനിന്ന്, നമ്മളിൽനിന്ന്, നമ്മുടെ കൂട്ടുകാരിൽനിന്ന് അവയെ ദൂരേക്കു ദൂരെ നിർത്താൻ നാം കരുതിയിരിക്കണം. ഇല്ലെങ്കിൽ നമ്മുടെ ജീവിതത്തിന്റെ നല്ല നിറങ്ങളെയാകെ അതു കെടുത്തിക്കളയും.
ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ നമുക്കു കൈകോർക്കാം. നമ്മുടെ വാക്കുകളും വരയുമൊക്കെ ലഹരിക്കെതിരായ പോരാട്ടത്തിന്റെ ആയുധങ്ങളാക്കാം.

സ്നേഹപൂർവം
നിങ്ങളുടെ
ചാക്കോച്ചൻ.

പങ്കെടുക്കാൻ ചെയ്യേണ്ടത്

∙ ലഹരിയുടെ വിപത്തുകൾ ചൂണ്ടിക്കാട്ടുന്ന, അതിനെതിരെ നാടിനെ ഉണർത്താൻ കഴിയുന്ന പോസ്റ്റർ തയാറാക്കണം.
∙ വാചകങ്ങൾ, മുദ്രാവാക്യങ്ങൾ, വരകൾ, കൊളാഷ് അങ്ങനെ എന്തും ഉൾപ്പെടുത്താം.
∙ ഈ വാ‍ർത്തയ്ക്കൊപ്പമുള്ള ‘അരുത് ലഹരി’ ലോഗോ കൂടി വെട്ടി ഒട്ടിക്കണം.
∙ ഏതു തരം പേപ്പറിലും ഏതു വലുപ്പത്തിലും പോസ്റ്ററുകൾ തയാറാക്കാം. പ്രത്യേക നിബന്ധനകളില്ല.
∙ പോസ്റ്ററിന്റെ താഴെ പേര്, ക്ലാസ്, സ്കൂൾ എന്നിവ ചേർക്കാൻ മറക്കരുത്.
∙ പോസ്റ്ററിന്റെ ഫോട്ടോയെടുത്ത് ഒക്ടോബർ 10 നു മുൻപ് രക്ഷിതാക്കളുടെ ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം, ട്വിറ്റർ എന്നിവയിലേതിലെങ്കിലും പോസ്റ്റ് ചെയ്യണം. ഈ ഹാഷ്ടാഗ് ചേർക്കാൻ മറക്കരുത്:

ഏറ്റവും മികച്ച 10 പോസ്റ്ററുകൾക്ക് സമ്മാനവും സർട്ടിഫിക്കറ്റും ലഭിക്കും. അവ മനോരമയിൽ പ്രസിദ്ധീകരിക്കും.

പ്രിയപ്പെട്ട എല്ലാ അധ്യാപകർക്കുംഅധ്യാപക ദിനാശംസകൾ
05/09/2022

പ്രിയപ്പെട്ട എല്ലാ അധ്യാപകർക്കും
അധ്യാപക ദിനാശംസകൾ

18/06/2022

Join now

05/06/2022

പ്രിയപ്പെട്ട അധ്യാപകർക്കും വിദ്യാർഥികൾക്കുംആശംസകൾ
01/06/2022

പ്രിയപ്പെട്ട
അധ്യാപകർക്കും
വിദ്യാർഥികൾക്കും
ആശംസകൾ

സ്കൂളാശംസകൾ !
01/06/2022

സ്കൂളാശംസകൾ !

Address

K K Road
Kottayam
686001

Telephone

+919497711008

Website

Alerts

Be the first to know and let us send you an email when Manorama Nallapaadam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share