Kerala Today News & Entertainment

Kerala Today News & Entertainment NEWS AND ENTERTAINMENT. Kerala Today News is the first online Chanel in Mundakayam . Kerala Today News should be the true voice of real marginalized society.

സന്ദർശക വിസ മാത്രം നൽകി പറ്റിക്കുന്നവർ ഉണ്ട്. എന്നാൽ ജോലിക്കായി എത്തുമ്പോഴാണ് പലരും ഇത്തരം സംഘങ്ങളുടെ ചതികുഴിയിൽ വീണ കാര...
18/01/2024

സന്ദർശക വിസ മാത്രം നൽകി പറ്റിക്കുന്നവർ ഉണ്ട്. എന്നാൽ ജോലിക്കായി എത്തുമ്പോഴാണ് പലരും ഇത്തരം സംഘങ്ങളുടെ ചതികുഴിയിൽ വീണ കാര്യം അറിയുന്നത്. പണം തിരികെ ഇവരിൽ നിന്നും ലഭിക്കുന്നത് വലിയ പ്രയാസമുള്ള കാര്യമാണ്. ട്രാവല്‍ ഏജന്‍സികളും ഇത്തരം തട്ടിപ്പുകളില്‍ പലപ്പോഴും ഇടനിലക്കാരായി നിൽക്കുന്നുണ്ട്. വലിയ വാഗ്ദാനങ്ങൾ ആണ് ഇവർ ഉദ്യോഗാർഥികൾക്ക് നൽകുന്നത്. ജോലി തേടി ഗൾഫ് രാജ്യങ്ങളിലേക്ക് നാടും വീടും എല്ലാം വിട്ട് വരുന്നവർ ആണ് പ്രവാസികൾ. പ്രവാസികൾ ഇന്നു നിരവധി പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് തൊഴിൽ തട്ടിപ്പിൽ പെടുന്നവർ. ഒമാനിലേക്ക് ജോലിക്കായി ആളുകളെ ആവശ്യമുണ്ടെന്ന് കാണിച്ചാണ് പലരും തട്ടിപ്പ് നടത്തുന്നത്. ഒമാനിലെ ഹൈപ്പർമാർക്കറ്റുകളുടെ പേരിലും സ്വകാര്യ ആശുപത്രികളുടെ പേരിലും തട്ടിപ്പ് നടക്കുന്നുണ്ട്. വാട്‌സ്ആപ്പ് ഗ്രൂപ്പ് വഴി തെറ്റായ റിക്രൂട്ട്‌മെന്റ് പരസ്യം നൽകിയാണ് ഇവർ ആളുകളെ കൂട്ടുന്നത്.

സന്ദർശക വിസ മാത്രം നൽകി പറ്റിക്കുന്നവർ ഉണ്ട്. എന്നാൽ ജോലിക്കായി എത്തുമ്പോഴാണ് പലരും ഇത്തരം സംഘങ്ങളുടെ ചതികുഴ.....

സൗദിയുടെ പശ്ചാത്തലത്തിൽ വീണ്ടുമൊരു ത്രില്ലർ ഷോർട് ഫിലിമുമായി പ്രവാസി മലയാളികൾ എത്തുന്നു... മലയാളിയായ രവി പിള്ളയുടെ സൗദി ...
06/12/2023

സൗദിയുടെ പശ്ചാത്തലത്തിൽ വീണ്ടുമൊരു ത്രില്ലർ ഷോർട് ഫിലിമുമായി പ്രവാസി മലയാളികൾ എത്തുന്നു... മലയാളിയായ രവി പിള്ളയുടെ സൗദി അറേബ്യയിലെ കമ്പനിയായ NSH ലെ സ്റ്റാഫ്‌ ചേർന്നാണ് ഷോർട് ഫിലിം ഒരുക്കിയിരിക്കുന്നത്... സൗദിയിലെ ജുബൈൽലാണ് ഷോർട് ഫിലിം പ്രധാന ലൊക്കേഷൻ... ജോസിൻ ജോസ് ആണ് സംവിധാനം പിക്ചർ ഹൌസ് പ്രൊഡക്ഷൻ മീഡിയയുടെ ബാനറിൽ പുറത്തിറങ്ങിയ FOUR/20' എന്ന ഈ ചിത്രത്തിൽ പ്രധാന വേഷത്തിൽ ജയകുമാർ ജി നായർ, അയ്യപ്പൻ ദേവകുമാരി എന്നിവർ എത്തുന്നു കഴിഞ്ഞ നവംബറിൽ ചിത്രീകരിച്ച ഷോർട് ഫിലിം ഡിസംബർ 25 നു റിലീസിന് ഒരുങ്ങുന്നു

സൗദിയുടെ പശ്ചാത്തലത്തിൽ വീണ്ടുമൊരു ത്രില്ലർ ഷോർട് ഫിലിമുമായി പ്രവാസി മലയാളികൾ എത്തുന്നു… മലയാളിയായ രവി പിള്....

മുണ്ടക്കയം: പ്രളയത്തിലും, കാർഷിക മേഖയിൽ ഉണ്ടായ വില തകർച്ചയിലും ,സർവ്വതും നഷ്ടപ്പെട്ട് കഴിയുന്ന മുണ്ടക്കയം മേഖലയിലെ സാധാര...
06/08/2023

മുണ്ടക്കയം: പ്രളയത്തിലും, കാർഷിക മേഖയിൽ ഉണ്ടായ വില തകർച്ചയിലും ,സർവ്വതും നഷ്ടപ്പെട്ട് കഴിയുന്ന മുണ്ടക്കയം മേഖലയിലെ സാധാരണക്കാൾക്കും വ്യാപാരികൾക്കും , ചെറുകിട കർഷകരെയും ചൂഷണം ചെയ്യുന്ന വട്ടിപലിശക്കാരായ ബ്ലെയ്ഡ് മാഫിയ പ്രവർത്തനം സജീവമാവുന്നു, ഒരു ലക്ഷത്തിന് പന്തീരായിരം രൂപ മുതൽ ഇവർ സാധാരണക്കാരുടെ സാഹചര്യം മനസിലാക്കി പണം നല്കിയതിനു ശേഷം വട്ടി പലിശയായി വാങ്ങുന്നു ,പലിശ തെറ്റിയാൽ ഉടൻ തന്നെ സാധാരണക്കാരോട് ഇവർ പണം നല്കുമ്പം കൈവശം വാങ്ങുന്ന ചെക്ക് ഉപയോഗിച്ച് ചെക്ക് കേസാക്കി മാറ്റുന്നു . മുൻപ് പുരുഷൻമാരുടെ കുത്തകയായിരുന്ന മുണ്ടക്കയത്തെ വട്ടി പലിശ മേഖലയിൽ ഇപ്പോൾ വനിതകളും സജീവമാണ് കേരള ടുഡേ ഇതിനു മുൻപ് ചെയ്ത വാർത്തയുടെ അടിസ്ഥാനത്തിൽ ചില കൊള്ള പലിശക്കാരികൾക്കെതിരെ പോലിസ് നടപടി എടുത്തിരുന്നു ,പുതിയ കഥാനായികയായ കൊള്ള പലിശക്കാരി മുണ്ടക്കയം പൈങ്ങനാ സ്വദേശിയായ വീട്ടമ്മയാണ് ഇവരോട് പണം വാങ്ങി ,വാങ്ങിയ പണത്തെക്കാൾ പലിശ കൊടുത്ത് നശിച്ചവർ ,ഇവർക്കെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ,ഡിജിപിക്കും ,മനുഷ്യവകാശ ,വനിത കമ്മീഷനുകളിലും പരാതി നല്കിയിട്ടുണ്ട് എന്നാണ് ഞങ്ങളെ അറിയിച്ചത് ... *ഇ ബ്ലെയ്ഡ് കാരിയുടെ കൂടുതൽ വിവരങ്ങൾ അടുത്ത ദിവസങ്ങളിൽ പുറത്തു വിടുന്നതാണ്*

മുണ്ടക്കയം: പ്രളയത്തിലും, കാർഷിക മേഖയിൽ ഉണ്ടായ വില തകർച്ചയിലും ,സർവ്വതും നഷ്ടപ്പെട്ട് കഴിയുന്ന മുണ്ടക്കയം മേഖ....

കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ ഇടുക്കി ജില്ലാ പ്രസിഡന്റായി വി.സി. വിഷ്ണുകുമാറിനെയും (എസ്.എച്ച്‌.ഒ, പീരുമേട് ) സെക്രട്ട...
28/07/2023

കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ ഇടുക്കി ജില്ലാ പ്രസിഡന്റായി വി.സി. വിഷ്ണുകുമാറിനെയും (എസ്.എച്ച്‌.ഒ, പീരുമേട് ) സെക്രട്ടറിയായി എച്ച്‌.സനല്‍കുമാറിനെയും (എ.എസ്.ഐ, സ്‌പെഷ്യല്‍ ബ്രാഞ്ച് ഇടുക്കി) തിരഞ്ഞെടുത്തു.ഇടുക്കി എസ്.എസ്.ബി എസ്.ഐമാരായ വിനോദ് കെ.എൻ (ട്രഷറര്‍), ബിജു പി.എം (വൈസ് പ്രസിഡന്റ്), വനിത പി.എസ് , അമ്ബിളി കെ.കെ (ജോയിന്റ് സെക്രട്ടറി) എന്നിവരാണ് മറ്റു ഭാരവാഹികള്‍. ഔസേപ്പ് കെ.എസ്, രാജൻ ടി.പി, അബ്ദുല്‍ കനി, ബൈജു പി.കെ, എസ്.ആര്‍. സുരേഷ് ബാബു, അബ്ദുല്‍ മജീദ് എന്നിവരെ ജില്ലാ എക്‌സിക്യൂട്ടീവിലേക്കും ശിവലാല്‍ എസ്, ലിജോ പി. മാണി എന്നിവരെ സ്റ്റാഫ് കൗണ്‍സില്‍ അംഗങ്ങളായും ഷാജി കുമാര്‍ വി.കെ, ബിജു കുര്യൻ എന്നിവരെ ഓഡിറ്റ് കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു.ജില്ലാ സായുധ സേന ഓഡിറ്റോറിയത്തില്‍ ഏകകണ്ഠമായി നടന്ന തിരഞ്ഞെടുപ്പില്‍ നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി മാത്യു ജോര്‍ജ് നിരീക്ഷകനും കെ.ഡി. ചന്ദ്രൻ വരണാധികാരിയുമായിരുന്നു.

കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ ഇടുക്കി ജില്ലാ പ്രസിഡന്റായി വി.സി. വിഷ്ണുകുമാറിനെയും (എസ്.എച്ച്‌.ഒ, പീരുമേട് ) .....

മൂവാറ്റുപുഴയില്‍ റോഡ് മുറിച്ചു കടക്കവേ ബൈക്ക് ഇടിച്ചുതെറിപ്പിച്ചുണ്ടായ അപകടത്തില്‍ മരിച്ച നിര്‍മല കോളേജ് വിദ്യാര്‍ത്ഥിനി...
27/07/2023

മൂവാറ്റുപുഴയില്‍ റോഡ് മുറിച്ചു കടക്കവേ ബൈക്ക് ഇടിച്ചുതെറിപ്പിച്ചുണ്ടായ അപകടത്തില്‍ മരിച്ച നിര്‍മല കോളേജ് വിദ്യാര്‍ത്ഥിനി നമിതയ്ക്ക് കണ്ണീരോടെ വിട നല്‍കി കോളേജ് കാമ്ബസ്.പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കോളേജ് കാമ്ബസില്‍ എത്തിച്ച മൃതദേഹത്തില്‍ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ആദരാജ്ഞലികള്‍ അര്‍പ്പിച്ചു. ഇന്ന് രാവിലെ പൊതുദര്‍ശനത്തിന് എത്തിച്ചതോടെ വികാരനിര്‍ഭരമായ രംഗങ്ങള്‍ക്കാണ് നിര്‍മല കോളേജ് കാമ്ബസ് സാക്ഷ്യംവഹിച്ചത്. നിരവധി വിദ്യാര്‍ത്ഥിനികളാണ് സഹപാഠിക്ക് ആദരാഞ്ജലി അര്‍പ്പിക്കാൻ വ്യാഴാഴ്ച കോളേജിലെത്തിയത്. പ്രിയപ്പെട്ട കൂട്ടുകാരിയുടെ ചേതനയറ്റശരീരം കണ്ട് സഹപാഠികളില്‍ പലരും പൊട്ടിക്കരഞ്ഞു. കോളേജിലെ പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം വാളകത്തെ വീട്ടിലേക്ക് കൊണ്ടുപോയി. റോഡ് മുറിച്ച്‌ കടക്കുന്നതിനിടെ ബുധനാഴ്ച വൈകിട്ടാണ് ബൈക്കിടിച്ച്‌ ബികോം അവസാന വര്‍ഷ വിദ്യാര്‍ത്ഥിനി വാളകം കുന്നയ്ക്കാല്‍ വടക്കേപുഷ്പകം രഘുവിന്റെ മകള്‍ ആര്‍....

മൂവാറ്റുപുഴയില്‍ റോഡ് മുറിച്ചു കടക്കവേ ബൈക്ക് ഇടിച്ചുതെറിപ്പിച്ചുണ്ടായ അപകടത്തില്‍ മരിച്ച നിര്‍മല കോളേജ് വ.....

42 വർഷങ്ങൾക്കു മുൻപ് ഫാ. തോമസ് മാളിയേക്കൽ തിരിതെളിച്ചു വളർത്തിയെടുത്ത കുറുമശേരി- മൂഴിക്കുളം സെന്റ്. ട്രീസ ഹോസ്പിറ്റൽ മുന...
26/07/2023

42 വർഷങ്ങൾക്കു മുൻപ് ഫാ. തോമസ് മാളിയേക്കൽ തിരിതെളിച്ചു വളർത്തിയെടുത്ത കുറുമശേരി- മൂഴിക്കുളം സെന്റ്. ട്രീസ ഹോസ്പിറ്റൽ മുന്നോട്ടുള്ള ജൈത്രയാത്ര തുടരുന്നു .പ്രകൃതി ചികിത്സാരംഗത്ത് കർമോൽ സുകാരായ സാധു സേവന സഭാ സിസ്റ്റേഴ്സിനൊപ്പം, 10 വർഷത്തെ പ്രവർത്തിപരിചയം കൊണ്ട് കോഴിക്കോട് ഹൈജീൻ ഹോസ്പിറ്റൽ, കാഞ്ഞിരപ്പള്ളി ബേത് ഹെസ്ദാ തുടങ്ങിയ പ്രകൃതി ചികിത്സ കേന്ദ്രങ്ങളിൽ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച ഡോ ആൽഫി ജോസ് ചേരുന്നു... ഡോ ആൽഫിയുടെ നേതൃത്വത്തിൽ അക്യുപംകചർ, ഫിസിയോതെറാപ്പി,ഡയറ്റ് കൺസൾറ്റേഷൻ തുടങ്ങിയ സേവനങ്ങൾ ഐ പി ആയും ഒ.പി. ആയും ഈ ഹോസ്പിറ്റലിൽ ലഭ്യമാണ്....

42 വർഷങ്ങൾക്കു മുൻപ് ഫാ. തോമസ് മാളിയേക്കൽ തിരിതെളിച്ചു വളർത്തിയെടുത്ത കുറുമശേരി- മൂഴിക്കുളം സെന്റ്. ട്രീസ ഹോസ്പ....

മുണ്ടക്കയം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെസമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച മുണ്ടക്കയത്തെഓട്ടോ ഡ്രൈവർക്കെതിരെ പരാതി. മുണ്ടക്...
24/07/2023

മുണ്ടക്കയം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെസമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച മുണ്ടക്കയത്തെഓട്ടോ ഡ്രൈവർക്കെതിരെ പരാതി. മുണ്ടക്കയംടൗണിലെ ഓട്ടോഡ്രൈവറായ ഹരീഷിനെതിരെയാണ്കോൺഗ്രസ് മണ്ഡലം കമ്മിറ്റി പരാതി നൽകിയത്.വാട്സ്ആപ്പ് മെസ്സേജിലാണ് ഇയാൾ നിന്ദ്യമായരീതിയിൽ മുൻ മുഖ്യ മന്ത്രിയെ അപമാനിച്ചത്.“അവൻ ചത്തു കഴിഞ്ഞപ്പോൾ അവനെയും കൊണ്ട്ലോകം മുഴുവൻ ചുറ്റുകയാ....നാലുദിവസം ചുറ്റിക്കറങ്ങികൊണ്ടു വരുവാൻ അവനാരാ മാർപാപ്പയോ..തുടങ്ങി മോശമായ പദങ്ങളാണ് ഇയാൾഉപയോഗിച്ചിരിക്കുന്നത്

മുണ്ടക്കയം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെസമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച മുണ്ടക്കയത്തെഓട്ടോ ഡ്രൈവർക്കെതിര.....

കോട്ടയം മുണ്ടക്കയത്ത് കണ്ണിമല പള്ളിയുടെ ഭാഗത്ത് കാട്ടാനക്കൂട്ടം ഇറങ്ങി കൃഷി നശിപ്പിച്ചു. അതിനിടെ, കാറില്‍ വരികയായിരുന്ന ...
22/07/2023

കോട്ടയം മുണ്ടക്കയത്ത് കണ്ണിമല പള്ളിയുടെ ഭാഗത്ത് കാട്ടാനക്കൂട്ടം ഇറങ്ങി കൃഷി നശിപ്പിച്ചു. അതിനിടെ, കാറില്‍ വരികയായിരുന്ന കുടുംബം ആനക്കൂട്ടത്തിന്‍റെ മുന്നില്‍പ്പെട്ടെങ്കിലും തലനാരിഴക്ക് രക്ഷപ്പെട്ടു. കണ്ണിമല സ്വദേശിയുടെ കുടുംബം സഞ്ചരിച്ച കാറിന്‍റെ മുന്നിലൂടെയാണ് കുട്ടിയാന ഉള്‍പ്പെടെ ആനക്കൂട്ടം റോഡ് മറികടന്നത്. തൊട്ടുമുന്നില്‍ പെട്ടെന്ന് ആനക്കൂട്ടത്തെ കണ്ടതോടെ വാഹനം പിന്നോട്ട് എടുക്കാൻ പോലും കഴിയാതെ വിഷമിച്ചു. എന്നാല്‍, ആനകള്‍ കാറിനടുത്തേക്ക് വരാതെ പിന്തിരിയുകയായിരുന്നു. വനാതിര്‍ത്തി പങ്കിടുന്ന പുലിക്കുന്ന്, കുളമാക്കല്‍, കണ്ണിമല മേഖലയില്‍ കാട്ടാനശല്യത്തിനു യാതൊരു പരിഹാരവുമില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. കഴിഞ്ഞ രണ്ടുമാസമായി മേഖലയില്‍ ആനക്കൂട്ടം തമ്ബടിച്ചു കൃഷി നശിപ്പിക്കുകയാണ്. നിരവധി കുടുംബങ്ങള്‍ താമസിക്കുന്ന ജനവാസ മേഖലയിലാണ് ആനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിക്കുന്നത്. എല്ലാ വന്യമൃഗങ്ങളും നാട്ടില്‍ ഇറങ്ങിയതോടെ ജീവിക്കാൻ കഴിയാത്ത അവസ്ഥയിലാണ് പ്രദേശവാസികള്‍.

കോട്ടയം മുണ്ടക്കയത്ത് കണ്ണിമല പള്ളിയുടെ ഭാഗത്ത് കാട്ടാനക്കൂട്ടം ഇറങ്ങി കൃഷി നശിപ്പിച്ചു. അതിനിടെ, കാറില്‍ വര.....

ഉമ്മന്‍ ചാണ്ടിയുടെ മരണത്തോടെ ഒഴിവ് വന്ന പുതുപ്പള്ളി മണ്ഡലത്തില്‍ ആറ് മാസത്തിനുള്ളില്‍ ഉപതിരഞ്ഞെടുപ്പ് നടക്കും.ഈ സാഹചര്യത...
22/07/2023

ഉമ്മന്‍ ചാണ്ടിയുടെ മരണത്തോടെ ഒഴിവ് വന്ന പുതുപ്പള്ളി മണ്ഡലത്തില്‍ ആറ് മാസത്തിനുള്ളില്‍ ഉപതിരഞ്ഞെടുപ്പ് നടക്കും.ഈ സാഹചര്യത്തില്‍ ആരായിരിക്കും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എന്ന ചര്‍ച്ചകളാണ് ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ 50 കൊല്ലത്തിനിടക്ക് ഇതാദ്യമായിട്ടായിരിക്കും പുതുപ്പള്ളിയില്‍ കോണ്‍ഗ്രസിനായി ആര് മത്സരിക്കും എന്ന ചോദ്യം ഉയരുക എന്നത് തന്നെയാണ് ഈ ഉപതിരഞ്ഞെടുപ്പിനെ സവിശേഷമാക്കുന്നത്. കഴിഞ്ഞ 53 വര്‍ഷമായി പുതുപ്പള്ളി മണ്ഡലത്തിലെ എം എല്‍ എയായിരുന്നു ഉമ്മന്‍ ചാണ്ടി. കെ എം മാണിക്ക് പാലയെന്ന പോലെ ഉമ്മന്‍ ചാണ്ടിക്ക് പുതുപ്പള്ളി രക്തത്തില്‍ അലിഞ്ഞ് ചേര്‍ന്ന മണ്ഡലമാണ്. അതിനാല്‍ തന്നെ ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തില്‍ നിന്ന് തന്നെയായിരിക്കും പിന്‍ഗാമി വരിക എന്നതാണ് പൊതുവെയുള്ള വിലയിരുത്തല്‍....

ഉമ്മന്‍ ചാണ്ടിയുടെ മരണത്തോടെ ഒഴിവ് വന്ന പുതുപ്പള്ളി മണ്ഡലത്തില്‍ ആറ് മാസത്തിനുള്ളില്‍ ഉപതിരഞ്ഞെടുപ്പ് നടക്.....

കുട്ടനാട്ടില്‍ കാറിന് തീപിടിച്ച്‌ ഒരാള്‍ക്ക് ദാരുണാന്ത്യം. എടത്വാ തായങ്കരി ബോട്ട് ജെട്ടിക്ക് സമീപം റോഡില്‍ നിര്‍ത്തിയിട്...
22/07/2023

കുട്ടനാട്ടില്‍ കാറിന് തീപിടിച്ച്‌ ഒരാള്‍ക്ക് ദാരുണാന്ത്യം. എടത്വാ തായങ്കരി ബോട്ട് ജെട്ടിക്ക് സമീപം റോഡില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് തീപിടിച്ചാണ് അപകടം മൃതദേഹം പൂര്‍ണമായി കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. പുലര്‍ച്ചെ 3.45-ഓടെയാണ് കാര്‍ കത്തുന്നത് കണ്ടത്. ഇതോടെ നാട്ടുകാര്‍ പോലീസിലും അഗ്നിരക്ഷാ സേനയിലും വിവരം അറിയിച്ചു. അഗ്നിശമന സേനയെത്തി നാലേകാലോടെ തീപൂര്‍ണമായും അണച്ചു. തീയണഞ്ഞതിനു പിന്നാലെയാണ് ഉള്ളില്‍ മൃതദേഹം കണ്ടെത്തിയത്. കാര്‍ പൂര്‍ണമായും കത്തിയിരുന്നു. സംഭവത്തില്‍ എടത്വ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. എടത്വാ സ്വദേശി ജെയിംസ്കുട്ടിയുടേതാണ് കാര്‍.

കുട്ടനാട്ടില്‍ കാറിന് തീപിടിച്ച്‌ ഒരാള്‍ക്ക് ദാരുണാന്ത്യം. എടത്വാ തായങ്കരി ബോട്ട് ജെട്ടിക്ക് സമീപം റോഡില്‍ ന...

പാറത്തോട് : കേന്ദ്ര സംസ്ഥാന ഭരണം ബിജെപി രാഷ്ട്രീയ കക്ഷികളുടെ നേതൃത്വത്തിലുള്ളതായാൽ ആ സംസ്ഥാനത്തിന് നേട്ടമുണ്ടാക്കാം എന്ന...
22/07/2023

പാറത്തോട് : കേന്ദ്ര സംസ്ഥാന ഭരണം ബിജെപി രാഷ്ട്രീയ കക്ഷികളുടെ നേതൃത്വത്തിലുള്ളതായാൽ ആ സംസ്ഥാനത്തിന് നേട്ടമുണ്ടാക്കാം എന്ന് പ്രസംഗിക്കുന്ന പ്രധാനമന്ത്രി ഇപ്പോൾ ആ സംവിധാനം സ്ത്രീകളുടെ തുണി ഉരിയാനുള്ള സംവിധാനമായി മണിപ്പൂരിൽ മാറ്റിയിരിക്കുകയാണെന്നും ഇത് രാജ്യത്തെയും ലോകത്തെയും ജനങ്ങളെ ഞെട്ടിച്ചിരിക്കുകയാണെന്ന് എൽ.ഡി.എഫ് കോട്ടയം ജില്ലാ കൺവീനർ പ്രൊ.ലോപ്പസ് മാത്യു ആരോപിച്ചു. മണിപ്പൂരിലെ സംഭവ വികാസങ്ങൾക്കെതിരെ എൽ.ഡി.എഫ് പൂഞ്ഞാർ നിയോജകമണ്ഡലം കമ്മിറ്റി പാറത്തോട്ടിൽ സംഘടിപ്പിച്ച ബഹുജന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണിപ്പൂരിൽ സംഭവിക്കുന്നത് ഇന്ത്യ കണ്ട ഏറ്റവും വലിയ ക്രൂരതയാണെന്നും സ്ത്രീകളും കുട്ടികൾക്കും ഉൾപ്പെടെയുള്ള മനുഷ്യർക്ക് ജീവഹാനിയും മാനഹാനിയും സംഭവിക്കുന്നത് മണിപ്പൂർ ബിജെപി സർക്കാരും കേന്ദ്ര സർക്കാരും നിർധയം നോക്കി നിൽക്കുകയാണെന്നും ഇതിന് എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടു.സിബിഐ കോട്ടയം ജില്ലാ കമ്മിറ്റിയംഗം വ.ജെ കുര്യാക്കോസ്, സിപിഐഎം പാറത്തോട് ലോക്കൽ സെക്രട്ടറി പി കെ ബാലൻ, കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശുബേഷ് സുധാകരൻ, കേരള കോൺഗ്രസ് ( എം)സംസ്ഥാന ജനറൽ സെക്രട്ടറി ജോർജുകുട്ടി അഗസ്തി, സിപിഐഎം ഏരിയ സെക്രട്ടറി കെ....

പാറത്തോട് : കേന്ദ്ര സംസ്ഥാന ഭരണം ബിജെപി രാഷ്ട്രീയ കക്ഷികളുടെ നേതൃത്വത്തിലുള്ളതായാൽ ആ സംസ്ഥാനത്തിന് നേട്ടമുണ്...

സിബി വാർത്തയുടെ ലോകത്ത് തന്റേതായ കയ്യൊപ്പുകൾ ചാർത്തി മറഞ്ഞിട്ട് ഇന്ന് 3 വർഷം . നാടിന്‍റെ ഓരോ സ്പന്ദനങ്ങളിലും വാർത്തകളുട...
21/07/2023

സിബി വാർത്തയുടെ ലോകത്ത് തന്റേതായ കയ്യൊപ്പുകൾ ചാർത്തി മറഞ്ഞിട്ട് ഇന്ന് 3 വർഷം . നാടിന്‍റെ ഓരോ സ്പന്ദനങ്ങളിലും വാർത്തകളുടെ സാധ്യത കണ്ടെത്തി ദീപികയുടെ താൾപ്പുറങ്ങളിലൂടെ വായനക്കാരിലെത്തിച്ചിരുന്നു സിബി ചൂനാട്ട് ഉ​​രു​​ൾ​​പൊ​​ട്ടി പ്ര​​ള​​യ​​മൊ​​ഴു​​കി​​യ കി​​ഴ​​ക്ക​​ൻ മ​​ല​​ക​​ളി​​ലും നാ​​ടി​​നെ ന​​ടു​​ക്കി​​യ ദു​​ര​​ന്ത​​ങ്ങ​​ളി​​ലും കാ​​ർ​​ഷി​​ക ലോ​​ക​​ത്തെ അ​​തി​​ജീ​​വ​​ന​​സ​​മ​​ര​​ങ്ങ​​ളി​​ലും ദീ​​പി​​ക​​യു​​ടെ വാ​​ർ​​ത്താ മു​​ഖ​​മാ​​യി​​രു​​ന്നു സി​​ബി ചൂ​​നാ​​ട്ട്. നി​​റ​​ഞ്ഞ പു​​ഞ്ചി​​രി​​യോ​​ടെ ജ​​ന​​മ​​ധ്യ​​ത്തി​​ൽ നി​​ല​​കൊ​​ണ്ട സി​​ബി​​യു​​ടെ സൗ​​ഹൃ​​ദ​​വ​​ല​​യം ത​​ല​​മു​​റ​​ക​​ളി​​ലേ​​ക്കു നീ​​ളു​​ന്ന​​താ​​യി​​രു​​ന്നു. ഇ​​ൻ​​ഫാ​​മി​​ന്‍റെ കാ​​ഞ്ഞി​​ര​​പ്പ​​ള്ളി ഓ​​ഫീ​​സ് സെ​​ക്ര​​ട്ട​​റി​​യാ​​യി​​രി​​ക്കെ 2003 ലാ​​ണ് ദീ​​പി​​ക​​യു​​ടെ കാ​​ഞ്ഞി​​ര​​പ്പ​​ള്ളി റി​​പ്പോ​​ർ​​ട്ട​​റാ​​യ​​ത്. മ​​ണി​​മ​​ല മു​​ത​​ൽ പെ​​രു​​വ​​ന്താ​​നം വ​​രെ​​യും പൈ​​ക മു​​ത​​ൽ പ​​ന്പാ​​വാ​​ലി വ​​രെ​​യും വി​​സ്തൃ​​ത​​മാ​​യ പ്രാ​​ദേ​​ശി​​ക എ​​ഡി​​ഷ​​നി​​ലേ​​ക്കു​​ള്ള വാ​​ർ​​ത്ത​​ക​​ൾ ത​​നി​​യെ കൈ​​കാ​​ര്യം ചെ​​യ്യാ​​നോ​​ളം ബ​​ന്ധ​​ങ്ങ​​ൾ ചു​​രു​​ങ്ങി​​യ കാ​​ല​​ത്തി​​നു​​ള്ളി​​ൽ സി​​ബി വ​​ള​​ർ​​ത്തി​​യെ​​ടു​​ത്തു....

സിബി വാർത്തയുടെ ലോകത്ത് തന്റേതായ കയ്യൊപ്പുകൾ ചാർത്തി മറഞ്ഞിട്ട് ഇന്ന് 3 വർഷം . നാടിന്‍റെ ഓരോ സ്പന്ദനങ്ങളിലും .....

Address

Mundakayam
Kottayam
686513

Telephone

+919061067806

Website

Alerts

Be the first to know and let us send you an email when Kerala Today News & Entertainment posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kerala Today News & Entertainment:

Share