Truth file

Truth file Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Truth file, News & Media Website, Kottayam.

ഫ്രാന്‍സിസ് ജോര്‍ജ്ജ് എം.പി.യുടെ രാഷ്ട്രീയ വഞ്ചന മാപ്പില്ലാത്തത്ഫ്രാന്‍സിസ് ജോര്‍ജ്ജ് എം.പി.ക്കെതിരെ എം.എസ്.എഫ് നേതാവ്കോ...
23/01/2025

ഫ്രാന്‍സിസ് ജോര്‍ജ്ജ് എം.പി.യുടെ രാഷ്ട്രീയ വഞ്ചന മാപ്പില്ലാത്തത്

ഫ്രാന്‍സിസ് ജോര്‍ജ്ജ് എം.പി.ക്കെതിരെ എം.എസ്.എഫ് നേതാവ്

കോട്ടയം: കേന്ദ്ര സർക്കാരിന്റെ വഖഫ് ഭേദഗതി നിയമത്തെ പിന്തുണക്കുമെന്ന കോട്ടയം എംപി ഫ്രാൻസിസ് ജോർജ്ജ് ന്റെ പ്രസ്താവനക്ക് എതിരെ msf രംഗത്ത്. കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിൽ ഫാസിസ്റ്റ് വിരുദ്ധ നിലപാട് ഉയർത്തി പിടിച്ച് വലിയ ഭൂരിപക്ഷത്തിൽ വിജയിച്ച ഫ്രാൻസിസ് ജോർജ്ജ് സ്വീകരിച്ചിരിക്കുന്ന സംഘപരിവാർ അനുകൂല നിലപാട് പ്രതിഷേധാർഹമാണെന്ന് എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ബിലാല്‍ റഷീദ് ഫേസ്‌ബുക്കിൽ കുറിച്ചു.
ബിലാലിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം.

ഫ്രാൻസിസ് ജോർജ്ജ് എം.പിയുടെ രാഷ്ട്രീയ വഞ്ചന മാപ്പില്ലാത്തത്..

കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിൽ ഫാസിസ്റ്റ് വിരുദ്ധ നിലപാട് ഉയർത്തി പിടിച്ച് വലിയ ഭൂരിപക്ഷത്തിൽ വിജയിച്ച ഫ്രാൻസിസ് ജോർജ്ജ് സ്വീകരിച്ചിരിക്കുന്ന സംഘപരിവാർ അനുകൂല നിലപാട് പ്രതിഷേധാർഹം..

മുനമ്പം വിഷയവും വഖഫ് വിഷയവും തീർത്തും രണ്ടാണെന്നിരിക്കെ വഖഫ് ഭേദഗതി ബില്ലിനെ അനുകൂലിക്കുമെന്ന പ്രഖ്യാപനം പ്രതിഷേധാർഹമാണ്..

മുനമ്പം വിഷയത്തിൽ കേരളത്തിലെ മുസ്‌ലിം സമൂഹം ഒന്നടങ്കം അവിടുത്തെ പ്രദേശവാസികളോട് ഐക്യപ്പെടുന്ന നിലപാട് സ്വീകരിക്കുകയും, താമസക്കാരെ കുടിയിറക്കാതെയുള്ള പ്രശ്ന പരിഹാരത്തിന് ബഹു. സാദിക്കലി ശിഹാബ് തങ്ങൾ ഉൾപ്പെടെയുള്ളവർ ശ്രമിച്ച് വരികയുമാണ്.

വഖഫ് ഭേദഗതി വിഷയത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും, ഇന്ത്യ സഖ്യവും കേരളത്തിലെ യു.ഡി.എഫും സ്വീകരിച്ചിരിക്കുന്ന നിലപാട് ബില്ലിനെ തള്ളിക്കളയുന്നതാണ്. പ്രതിപക്ഷത്തിന്റ പ്രഖ്യാപിത നിലപാടിനെതിരെയുള്ള ഫ്രാൻസിസ് ജോർജിന്റെ പ്രഖ്യാപനം ആരുടെ കയ്യടിക്ക് വേണ്ടിയാണ്

യു.ഡി.എഫിന്റെ ചിലവിൽ മതേതര ജനാധിപത്യ സമൂഹത്തിന്റെ വോട്ട് നേടി വിജയിച്ചിട്ട് സംഘപരിവാറിന് കുഴലൂത്ത് നടത്താമെന്ന് എം.പി കരുതേണ്ട. പ്രസ്താവന പിൻവലിച്ച് മാപ്പ് പറയാത്ത പക്ഷം ശക്തമായ പ്രതിഷേധം നേരിടേണ്ടി വരും..

നാഷണൽ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് അഡ്വ.ഷമീർ പയ്യനങ്ങാടി ഐ.എൻ.എൽ അംഗത്വം ഉൾപ്പെടെ എല്ലാ സ്ഥാനവും രാജിവെച്ചു.          ...
14/01/2025

നാഷണൽ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് അഡ്വ.ഷമീർ പയ്യനങ്ങാടി ഐ.എൻ.എൽ അംഗത്വം ഉൾപ്പെടെ എല്ലാ സ്ഥാനവും രാജിവെച്ചു.

Address

Kottayam
686 001

Website

Alerts

Be the first to know and let us send you an email when Truth file posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share