Day By Day Media

Day By Day Media Documenting life, culture, and the spaces in between. A curated media collective capturing the essence of the daily journey.

04/07/2026

ജയത്തേക്കാൾ മധുരമുള്ള തോൽവി.. സന്തോഷത്തോടെ മടങ്ങു നിങ്ങൾ വിറപ്പിച്ചതു ലോക ചാമ്പ്യൻമാരെയാണ്.. ഇടംപ്പിടിച്ചത് ഓരോ ഫുട്ബോൾ ആരാധകന്റെയും മനസ്സിൽ..

04/07/2026
27/06/2026

ആന്‍സി സോജന് ദേശീയ റെക്കോര്‍ഡ്. 6.88 മീറ്റര്‍ ചാടി ലോങ് ജംപിൽ ചരിത്രം കുറിച്ചു.അഞ്ജു ബേബി ജോർജിന്റെ റെക്കോർഡ് ആൻസി സോജൻ ...
27/06/2026

ആന്‍സി സോജന് ദേശീയ റെക്കോര്‍ഡ്. 6.88 മീറ്റര്‍ ചാടി ലോങ് ജംപിൽ ചരിത്രം കുറിച്ചു.അഞ്ജു ബേബി ജോർജിന്റെ റെക്കോർഡ് ആൻസി സോജൻ തകർത്തു. 2004ൽ ഒളിംപിക്സിൽ അഞ്ജുവിന്റെ ദൂരം 6.83 മീറ്റർ ആയിരുന്നു. 22 വർഷം പഴക്കമുള്ള അഞ്ജു ബോബി ജോർജിന്റെ റെക്കോർഡ് പഴങ്കഥയായി.ഭുവനേശ്വറിൽ നടക്കുന്ന ദേശീയ ഇന്റർ സ്റ്റേറ്റ് സീനിയർ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിലാണ് മലയാളി താരം ആൻസി സോജന്റെ ചരിത്ര നേട്ടം.

ഡോ.ബിനോയ് ജോർജ്ജ്  IFS, ഓറിയൻ്റൽ റിപ്പബ്ലിക് ഓഫ് ഉറുഗ്വേയിലെ ഇൻഡ്യൻഅംബസിഡറായി നിയമിതനായി.തിരുവല്ല പുളിമൂട്ടിൽ റിട്ട.ആർ.ഡ...
27/06/2026

ഡോ.ബിനോയ് ജോർജ്ജ് IFS, ഓറിയൻ്റൽ റിപ്പബ്ലിക് ഓഫ് ഉറുഗ്വേയിലെ ഇൻഡ്യൻഅംബസിഡറായി നിയമിതനായി.

തിരുവല്ല പുളിമൂട്ടിൽ റിട്ട.ആർ.ഡി.ഒ പി.ഡിജോർജ്ജിൻ്റെയും, BSNL റിട്ട.ഉദ്യോഗസ്ഥ മറിയാമ്മചാക്കോയുടെയും മകനാണ്.
ഭാര്യ.ഡോ.ദീപാ ജോർജ്ജ്
മകൻ. നയൻ ബിനോയ്‌
മകൾ. നോറ ബിനോയ്
സഹോദരി.
ഡോ.ബിന്ദു ജോർജ്ജ് (കോഴിക്കോട് )
സഹോദരി ഭർത്താവ്
ഡോ.ബെന്നി ജയിംസ്
(കോഴിക്കോട്)

വള്ളംകുളം, സെൻ്റ് മേരീസ് ഓർത്തഡോക്സ് ചർച്ചിൻ്റെ 70 -ാമത് സ്പതതി ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി തിരുവല്ല, ടി.എം.എം ഹോസ്പിറ്റ...
27/06/2026

വള്ളംകുളം, സെൻ്റ് മേരീസ് ഓർത്തഡോക്സ് ചർച്ചിൻ്റെ 70 -ാമത് സ്പതതി ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി തിരുവല്ല, ടി.എം.എം ഹോസ്പിറ്റലിൻ്റെയും, തിരുവല്ല, ജോയ്ആലുക്കാസ് ഫൗണ്ടേഷൻ്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ മൾട്ടി സ്‌പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് നടത്തപ്പെട്ടു. 2026 ജൂൺ 27 ന് സെൻ്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൻ്റെ ഉദ്ഘാടനം വെരി. റവ. അപ്രേം അംബാൻ നിർവ്വഹിച്ചു. റവ. ഫാ. മാത്യൂ എബ്രഹാം, ഡോ. സാം എബ്രഹാം, ശ്രീ. പി.ജി. പ്രസാദ്, ശ്രീ. മാത്യു പി തോമസ്, ശ്രീമതി. ലിജി മാത്യു, ശ്രീ. ശരൺചന്ദ് വി സി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ക്യാമ്പിൽ നേത്രരോഗ വിഭാഗത്തിൽ ചികിത്സ തേടുന്ന ആദ്യത്തെ 100 പേർക്ക് ഡോക്ടറുടെ നിർദ്ദേശപ്രകാരം ജോയ്ആലുക്കാസ് ഫൗണ്ടേഷൻ സൗജന്യമായി കണ്ണട വിതരണം ചെയ്യുന്നതാണ്.

26/06/2026

Address

Kottayam

Website

Alerts

Be the first to know and let us send you an email when Day By Day Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share