NAAMI Magazine PAGE

NAAMI  Magazine PAGE NAAMI MAGAZINE PAGE- NMP

23/12/2023
പുറത്തിറങ്ങിപ്രിയകവി വിഷ്ണുനാരായണൻ നമ്പൂതിരിയുടെ കവിതയും ജീവിതവും യാത്രകളും കാഴ്ചപ്പാടുകളും രേഖപ്പെടുത്തുന്ന പുസ്തകം. ഇത...
22/12/2023

പുറത്തിറങ്ങി
പ്രിയകവി വിഷ്ണുനാരായണൻ നമ്പൂതിരിയുടെ കവിതയും ജീവിതവും യാത്രകളും കാഴ്ചപ്പാടുകളും രേഖപ്പെടുത്തുന്ന പുസ്തകം. ഇതൊരു നിരൂപണ ഗ്രന്ഥമല്ല. അഭിമുഖവുമല്ല. കവിയോടൊപ്പം നടന്നും അദ്ദേഹത്തെ വായിച്ചും സൂക്ഷ്മമായ ചോദ്യങ്ങളിലൂടെ കവിയൂടെ ഉള്ളിലേക്ക് കടന്നും പകർത്തിയെഴുതിയ പുസ്തകമാണ്. തൻ്റെ വ്യക്തിജീവിതവും കാവ്യജീവിതവും കവി അടയാളപ്പെടുത്തുന്നു. ഒപ്പം അദ്ദേഹം നേരിട്ട പ്രതിസന്ധികളും അദ്ധ്യാപകവേഷമൂരി വച്ചശേഷo അണിഞ്ഞ വേഷങ്ങൾ സമ്മാനിച്ച മനോവേദനകളും തുറന്നു പറയുന്നു. വിഷ്ണുനാരായണൻ നമ്പൂതിരിയുടെ ഹിമാലയ യാത്രകളും സവിശേഷമായി കടന്നു വരുന്നു. മലയാളത്തിൻ്റെ പ്രിയ കവിയിലേക്കുള്ള ഹൃദയസഞ്ചാരമാണീ പുസ്തകം
എം ടിയുടെ ഹൃദയത്തിലൂടെ എന്ന പുസ്തകത്തിൻ്റെ രചന നടത്തിയ മുരളിസാറിൻ്റെ മറ്റൊരു മനോഹര വാങ്മയം

കവർ: കെ.ടി.വിനോദ്
Logos Pattambi

ഓര്‍മ്മപ്പൂക്കള്‍🌹🌹🌹🌹🌹🌹കടമ്മനിട്ട രാമകൃഷ്ണൻ  1935 മാര്‍ച്ച് 22 നു പത്തനംതിട്ടയ്ക്കടുത്ത് കടമ്മനിട്ടയില്‍ ജനിച്ചു. •അച്ഛൻ...
21/12/2023

ഓര്‍മ്മപ്പൂക്കള്‍
🌹🌹🌹🌹🌹🌹

കടമ്മനിട്ട രാമകൃഷ്ണൻ
1935 മാര്‍ച്ച് 22 നു പത്തനംതിട്ടയ്ക്കടുത്ത്
കടമ്മനിട്ടയില്‍ ജനിച്ചു.

•അച്ഛൻ
മേലേത്തറയിൽ രാമൻ നായർ, അമ്മ കുട്ടിയമ്മ.

• കേരളത്തിന്റെ നാടോടി സംസ്കാരത്തെയും പടയണിപോലെയുള്ള നാടൻ കലാരൂപങ്ങളെയും സന്നിവേശിപ്പിച്ച രചനാ ശൈലി സ്വീകരിച്ചാണ് രാമകൃഷ്ണൻ സാഹിത്യലോകത്തു ശ്രദ്ധേയനായത്.

•ഛന്ദശാസ്ത്രം അടിസ്ഥനമാക്കിയ കാവ്യരചനയേക്കാൾ നാടോടി കലാരൂപങ്ങളുടെ താളം കവിതയിൽ കൊണ്ടുവന്ന അദ്ദേഹം ആധുനിക രചനാശൈലിയുടെ വക്താവുമായി.


1960കളിൽ കേരളത്തിൽ ശക്തമായിരുന്ന നക്സലേറ്റ് പ്രസ്ഥാനത്തിന്റെ സ്വാധീനം രാമകൃഷ്ണന്റെ രചനകളിൽ നിഴലിക്കുന്നുണ്ട്. സമകാലികരായ കവികളിലധികവും പ്രകൃതി കേന്ദ്രീകൃത രചനകളിൽ ശ്രദ്ധയൂന്നിയപ്പോൾ മനുഷ്യകേന്ദ്രീകൃതമായിരുന്നു കടമ്മനിട്ടയുടെ കവിതകൾ.

• 1970കൾക്കു ശേഷം കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ സാംസ്കാരിക സംഘടനകളിൽ സജീവ പ്രവർത്തകനായി.

•ആറന്മുള നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് ഒരു തവണ കേരളാ നിയമസഭയിലും അംഗമായി. കേരള ഗ്രന്ഥശാലാ സംഘത്തിന്റെ അദ്ധ്യക്ഷനായിരുന്നു.

•1965ൽ “ഞാൻ” എന്ന കവിത പ്രസിദ്ധപ്പെടുത്തി. 1976ലാണ് ആദ്യ പുസ്തകം പുറത്തിറങ്ങിയത്. കേരള കവിതാ ഗ്രന്ഥവരിയായിരുന്നു പ്രസാധകർ.

• കവിതയിലെ ആധുനികതയെ ഒഴിഞ്ഞുമാറലിന്നതീതമായ ഒരാഘാതമാക്കിത്തീർത്ത കവിയാണ്‌ കടമ്മനിട്ടയെന്നും അദ്ദേഹത്തിന്റെ കവിതയിലെ ഭാവമേതായാലും അതിന് അപ്രതിമമായ രൂക്ഷതയും ദീപ്തിയും ഊഷ്മളതയുമുണ്ടെന്നുംവിമർശകർ അഭിപ്രായപ്പെടുന്നു.മലയാള കവിതാസ്വാദകരെ നടുക്കിയുണർത്തിയ കവിതകളായിരുന്നു അദ്ദേഹത്തിന്റേത്.

•ഭാഷാപരമായ സഭ്യതയേയും സദാചാരപരമായ കാപട്യത്തേയും ബൗദ്ധികമായ ലഘുത്വത്തേയും കാല്പനികമായ മോഹനിദ്രയേയും അതിലംഘിച്ച കവിതകളായിരുന്നു കടമ്മനിട്ടയുടേത്.ആധുനിക കവിതയുടെ സംവേദനപരമായ എല്ലാ സവിശേഷതകളും പ്രകടിപ്പിക്കുമ്പോൾതന്നെ തികച്ചും കേരളീയമായ ഒരു കാവ്യാനുഭവം സൃഷ്ടിക്കുന്നതിൽ അദ്ദേഹം ഏറെ വിജയം നേടി. വൈദേശികമായ ഇറക്കുമതിച്ചരക്കാണ്‌ ആധുനികകവിത എന്ന് വാദിച്ച പരമ്പരാഗത നിരൂപന്മാർക്കുപോലും കടമ്മനിട്ടക്കവിത ആവിഷ്കരിച്ച കേരളീയ ഗ്രാമീണതയുടേയും വനരൗദ്രതയുടേയും വയൽമണങ്ങളുടേയും ചന്ദനത്തൈമരയൗവനത്തിന്റേയും മൗലികസൗന്ദര്യത്തിനു മുൻപിൽ നിശ്ശബ്ദരാകേണ്ടിവന്നു.

■2008 മാര്‍ച്ച് 31 നു കടമ്മനിട്ട അന്തരിച്ചു.
••••••••••••••••

■ പ്രധാന കൃതികൾ
-------------
•കുറത്തി
•കടിഞ്ഞൂൽ പൊട്ടൻ
•മിശ്രതാളം
•മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു
•കടമ്മനിട്ടയുടെ കവിതകൾ
•വെള്ളിവെളിച്ചം
•സൂര്യശില
•ശാന്ത
•കുപ്പയിലുണ്ടൊരു മാണിക്യം
•ഈ പൂച്ചയാണെന്റെ ദുഃഖം
•കുഞ്ഞെ മുളപ്പാല്‍ കുടിക്കരുത്

■അവാർഡുകൾ

★കേരള സാഹിത്യ അക്കാദമി അവാർഡ് 1982 (കടമ്മനിട്ടയുടെ കവിതകൾ)

★ആശാൻ സമ്മാനം 1995 (കടമ്മനിട്ടയുടെ കവിതകൾ)

★അബുദാബി മലയാളം സമാജം അവാർഡ്

★ന്യൂയോർക്ക് മലയാളം ഇന്റർനാഷണൽ ഫൗണ്ടേഷൻ അവാർഡ്

★മസ്കറ്റ് കേരള സാംസ്കാരിക കേന്ദ്രം അവാർഡ്

★ബഷീർ പുരസ്കാരം (2004)

★മഹാകവി പന്തളം കേരളവർമ്മ കവിതാ അവാർഡ് (2006)

■■■■■■■■■

ഓര്‍മ്മപ്പൂക്കള്‍🌹🌷ഇടപ്പള്ളി രാഘവൻ പിള്ള🌷മലയാളത്തിലെ കാല്പനിക കവിയാണ്‌ ഇടപ്പള്ളി രാഘവൻ പിള്ള (1909 ജൂൺ 30 - 1936 ജൂലൈ 5)...
21/12/2023

ഓര്‍മ്മപ്പൂക്കള്‍🌹

🌷ഇടപ്പള്ളി രാഘവൻ പിള്ള🌷

മലയാളത്തിലെ കാല്പനിക കവിയാണ്‌ ഇടപ്പള്ളി രാഘവൻ പിള്ള
(1909 ജൂൺ 30 -
1936 ജൂലൈ 5).

• മലയാളകവിതയിൽ കാല്പനികവിപ്ലവം കൊണ്ടുവന്നത് ഇടപ്പള്ളിക്കവികളായ ചങ്ങമ്പുഴ കൃഷ്ണപ്പിള്ളയും ഇടപ്പള്ളി രാഘവൻപിള്ളയുമാണ്‌.

•ഇറ്റാലിയൻ കാല്പനികകവിയായ ലിയോപാർഡിയോട് ഇടപ്പള്ളിയെ നിരൂപകർ തുലനപ്പെടുത്തുന്നു.വിഷാദം, അപകർഷവിചാരങ്ങൾ, പ്രേമതരളത, മരണാഭിരതി എന്നിവയാണ്‌ ഈ കവിയുടെ ഭാവധാരകൾ. പകുതി യുഗസൃഷ്ടവും പകുതി സ്വയംഭൂവും ആയ ചേതനയാണദ്ദേഹത്തിന്റേതെന്ന് നിരൂപകർ അഭിപ്രായപ്പെടുന്നു.

•1909 ജൂൺ 30 ന് ഇടപ്പള്ളി ഇളമക്കരയിലെ പാണ്ടവത്തുവീട്ടിൽ നീലകണ്ഠപ്പിള്ളയുടെയും വടക്കൻ പറവൂർ കോട്ടുവള്ളിയിലെ കിഴക്കേപ്രം മുറിയിൽ താഴത്തുവീട്ടിൽ മീനാക്ഷിയമ്മയുടെയും മകനായി ഇടപ്പള്ളി രാഘവൻ പിള്ള ജനിച്ചു.

• ഗർഭാശയാർബ്ബുദം ബാധിച്ച അമ്മ അദ്ദേഹത്തിന്റെ ബാല്യത്തിൽത്തന്നെ ജീവനൊടുക്കി. തിരുവിതാംകൂർ എക്സൈസ് വകുപ്പിൽ ശിപായിയായിരുന്ന അച്ഛൻ പുനർവിവാഹം ചെയ്തു. പിതാവിന്റെ നിർബന്ധപ്രകാരം രാഘവൻ പിള്ളയും അനുജനും രണ്ടാനമ്മയുടെ വീട്ടിലേക്ക് താമസം മാറ്റിയെങ്കിലും രണ്ടാനമ്മയുമായി പൊരുത്തപ്പെടാനാകാതെ അനുജൻ ഗോപാലപിള്ള ചെറുപ്പത്തിലേ നാടുവിട്ടുപോയി.

•1915-ൽ ഇടപ്പള്ളി ചുറ്റുപാടുകര എം.എം.സ്കൂൾ ഫോർ ബോയ്സിൽ വിദ്യാർത്ഥിയായി ചേർന്നെങ്കിലും 11 ദിവസത്തെ അദ്ധ്യയനത്തിനുശേഷം പഠനം നിർത്തേണ്ടിവന്നു. പിന്നീട് 1919-ൽ ഇടപ്പള്ളി വടക്കുംഭാഗം ഹയർഗ്രേഡ് വെർണാക്കുലർ സ്കൂളിൽ ചേർന്ന് 3-ആം സ്റ്റാൻഡേർഡ് പാസ്സായി ചുറ്റുപാടുകര ഇംഗ്ലീഷ് മിഡിൽ സ്കൂളിൽ ചേർന്നു.

•രണ്ടാനമ്മയൊത്തുള്ള കുടുംബജീവിതത്തിലെ അസ്വാസ്ഥ്യങ്ങൾ, ദാരിദ്ര്യം, അച്ഛന്റെ കുത്തഴിഞ്ഞ ജീവിതം ഇവകൊണ്ട് വിഷാദിയും ഏകാകിയുമായിത്തീർന്നിരുന്നു അദ്ദേഹം. ഇടപ്പള്ളി സാഹിത്യസമാജത്തിലെ അംഗത്വവും മേലങ്ങത്ത് അച്യുതമേനോൻ‍, ഇടപ്പള്ളി കരുണാകരമേനോൻ തുടങ്ങിയവരുമായുള്ള ബന്ധവും ജന്മസഹജമായ കവിതാവാസനയെ പോഷിപ്പിച്ചു. ഇക്കാലത്താണ് ഇടപ്പള്ളി രാഘവൻ പിള്ള ചങ്ങമ്പുഴയെ പരിചയപ്പെടുന്നതും. ഇരുവരും ആദ്യം ബദ്ധശത്രുക്കളായിരുന്നെങ്കിലും പിന്നീട് ഒറ്റ ഹൃദയവും രണ്ടു ശരീരവും പോലെയായിത്തീർന്നു.

• 1927-ൽ തേഡ് ഫോറം ജയിച്ച് ഇളമക്കരയിലെ പ്രശസ്തമായ ധനികകുടുംബത്തിൽ ട്യൂഷൻ മാസ്റ്ററായി. എറണാകുളം മഹാരാജാസ് സ്കൂളിൽ വിദ്യാർത്ഥിയായിച്ചേർന്ന് സ്കൂൾഫൈനൽ പരീക്ഷ ജയിച്ച അദ്ദേഹം ആ കുടുംബത്തിലെ കാര്യസ്ഥപ്പണിക്ക് നിയോഗിക്കപ്പെട്ടു.

•ഹൈസ്കൂൾ കാലത്തിനിടയിൽ വളർന്ന പ്രേമബന്ധം ഇടപ്പള്ളിയെ തിരുവനന്തപുരത്തേക്ക് താമസം മാറ്റാൻ ഇടയാക്കി. കുറച്ചുകാലം തിരുവനന്തപുരം ഭാഷാഭിവർദ്ധിനി ബുക്ക് ഡിപ്പോയിൽ ഗുമസ്തനായിനിന്നു. സുഹൃത്തുക്കളുടെ സഹായത്താൽ പ്രതിവാരപത്രമായ ‘ശ്രീമതി’യിൽ കണക്കപ്പിള്ളയായി. ‘ശ്രീമതി’ പ്രസിദ്ധീകരണം നിന്നപ്പോൾ ‘കേരളകേസരി’യിൽ ഗുമസ്തനായി.

• മാതൃഭൂമി ആഴ്ചപ്പതിപ്പ്, മലയാളരാജ്യം ചിത്രവാരി തുടങ്ങിയവയിൽ കവിതകൾ ഇക്കാലത്ത് ധാരാളം പ്രസിദ്ധീകരിക്കപ്പെട്ടു. മഹാകവി ഉള്ളൂരിനെ പരിചയപ്പെടുന്നതും അദ്ദേഹത്തിന്റെ അവതാരികയോടെ പ്രഥമകവിതാസമാഹാരമായ തുഷാരഹാരം പ്രസിദ്ധീകരിക്കുന്നതും തിരുവനന്തപുരത്തുവെച്ചാണ്.

•കൊല്ലവർഷം 1110-ലാണ് ഭാഷാഭിവർദ്ധിനി ബുക്ക് ഡിപ്പോ 'തുഷാരഹാരം' പ്രസിദ്ധീകരിച്ചത്. ‘കേരളകേസരി’യുടെ പ്രസിദ്ധീകരണം നിലച്ചപ്പോൾ പ്രശസ്തവക്കീലായിരുന്ന വൈക്കം വി.എം. നാരായണപിള്ളയോടൊപ്പം കൊല്ലത്തെ അദ്ദേഹത്തിന്റെ വസതിയിൽ താമസമാക്കി.

•ഭാഷാഭിവർദ്ധിനി പുസ്തകശാലവഴി തന്നെ ഹൃദയസ്മിതം, നവസൗരഭം എന്നീ സമാഹാരങ്ങളും പുറത്തിറങ്ങി.


കൊല്ലത്ത് വൈക്കം നാരായണപിള്ളയുടെ വീട്ടിൽ താമസിക്കുന്ന് കാലത്താണ് താൻ സ്നേഹിച്ച പെൺകുട്ടിയുടെ വിവാഹക്ഷണപത്രം ഇടപ്പള്ളിക്കു കിട്ടുന്നത്.

□1936 ജൂലൈ 5-ന് (കൊല്ലവർഷം 1111 മിഥുനം 21-ആം തീയതി) ശനിയാഴ്ച രാത്രി ഇടപ്പള്ളി രാഘവൻ പിള്ള നാരായണപിള്ളയുടെ വീട്ടിൽ തൂങ്ങിമരിച്ചു. ആത്മഹത്യ ചെയ്യുമ്പോൾ അദ്ദേഹത്തിന്റെ പ്രായം വെറും 27 വയസായിരുന്നു. ആത്മഹത്യയ്ക്കു മുമ്പായി, മൃതിവിഷയകമായി രാഘവൻ പിള്ള രചിച്ച കവിതകളാണ് 'മണിനാദം', 'നാളത്തെ പ്രഭാതം' എന്നിവ. 'മണിനാദം' മാതൃഭൂമി ആഴ്ചപ്പതിപ്പിനും 'നാളത്തെ പ്രഭാതം' മലയാളരാജ്യം ചിത്രവാരികയ്ക്കും കൊടുക്കുകയും ഉടൻ പ്രസിദ്ധീകരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു രാഘവൻ പിള്ള. അദ്ദേഹത്തിന്റെ മരണപ്പിറ്റേന്ന് (1936 ജൂലൈ 6-ന്) പുറത്തിറങ്ങിയ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ 'മണിനാദം' അച്ചടിച്ചുവന്നു. ദിനപത്രങ്ങളിൽ മരണവാർത്ത വന്നതും അതേദിവസമായിരുന്നു. 'നാളത്തെ പ്രഭാത'വുമായി മലയാളരാജ്യം ജൂലൈ 7-ന് പുറത്തിറങ്ങി.

♥തന്റെ മരണപത്രത്തിൽ അദ്ദേഹം ഇങ്ങനെ എഴുതി:
==============
ഞാൻ ഒന്നുറങ്ങിയിട്ട് ദിവസങ്ങൾ അല്ല, മാസങ്ങൾ വളരെയായി. കഠിനമായഹൃദയവേദന; ഇങ്ങനെ അല്പാല്പം മരിച്ചുകൊണ്ട് എന്റെ അവസാനദിനത്തെ പ്രതീക്ഷിക്കുവാൻ ഞാനശക്തനാണ്. ഒരു കർമ്മവീരനാകുവാൻ നോക്കി; ഒരു ഭ്രാന്തനായി മാറുവാനാണ് ഭാവം.

സ്വാതന്ത്ര്യത്തിനു കൊതി; അടിമത്തത്തിനു വിധി. മോചനത്തിനുവേണ്ടിയുള്ള ഓരോ മറിച്ചിലും ഈ ചരടിനെ കൊടുമ്പിരിക്കൊള്ളിക്കുക മാത്രമാണ് ചെയ്യുന്നത്.

എന്റെ രക്ഷിതാക്കൾ എനിക്കു ജീവിക്കാൻ വേണ്ടുന്നത് സന്തോഷത്തോടും സ്നേഹത്തോടും തരുന്നുണ്ടാകും. പക്ഷേ, ഈ ഔദാര്യമെല്ലാം എന്റെ ആത്മാഭിമാനത്തെ പാതാളംവരെയും മർദ്ദിച്ചുകൊണ്ടിരിക്കുന്നു. ഇത് മഹാഭാരമായിട്ടാണ് തീരുന്നത്. ഞാൻ ശ്വസിക്കുന്ന വായു ആകമാനം അസ്വാതന്ത്ര്യത്തിന്റെ വിഷബീജങ്ങളാൽ മലീമസമാണ്. ഞാൻ കഴിക്കുന്ന ആഹാരമെല്ലാം ദാസ്യത്തിന്റെ കല്ലുകടിക്കുന്നവയാണ്. ഞാൻ ഉടുക്കുന്ന വസ്ത്രംപോലും പാരതന്ത്ര്യത്തിന്റെ കാരിരുമ്പാണി നിറഞ്ഞതാണ്.

പ്രവർത്തിക്കുവാൻ എന്തെങ്കിലുമുണ്ടായിരിക്കുക, സ്നേഹിക്കുവാൻ എന്തെങ്കിലുമുണ്ടായിരിക്കുക, ആശിക്കുവാൻ എന്തെങ്കിലുമുണ്ടായിരിക്കുക - ഈ മൂന്നിലുമാണ് ലോകത്തിലെ സുഖം അന്തർഭവിച്ചിരിക്കുന്നത്. ഇവയിലെല്ലാം എനിക്ക് നിരാശതയാണ് അനുഭവം. എനിക്ക് ഏകരക്ഷാമാർഗ്ഗം മരണമാണ്. അതിനെ ഞാൻ സസന്തോഷം വരിക്കുന്നു. ആനന്ദപ്രദമായ ഈ വേർപ്പാടിൽ ആരും നഷ്ടപ്പെടുന്നില്ല; ഞാൻ നേടുന്നുമുണ്ട്. മനസാ വാചാ കർമ്മണാ ഇതിൽ ആർക്കും ഉത്തരവാദിത്തമില്ല. സമുദായത്തിന്റെ സംശയദൃഷ്ടിയും നിയമത്തിന്റെ നിശിതഖഡ്ഗവും നിരപരാധിത്വത്തിന്റെമേൽ പതിക്കരുതേ!

എനിക്ക് പാട്ടുപാടുവാൻ ആഗ്രഹമുണ്ട്; എന്റെ മുരളി തകർന്നുപോയി - കൂപ്പുകൈ!

ഇടപ്പള്ളി രാഘവൻ പിള്ള
കൊല്ലം,
21-11-1111
==============

ഇടപ്പള്ളിയുടെ മരണം ഉളവാക്കിയ വേദനയിൽ ചങ്ങമ്പുഴ തകർന്ന മുരളി എന്ന ഒരു ലഘുവിലാപകാവ്യം എഴുതുകയുണ്ടായി. പിന്നീടാണ് കുറേക്കൂടെ വിശാലവും വിഷാദാത്മകവുമാ‍യ പശ്ചാത്തലത്തിൽ രമണൻ എന്ന പ്രണയകാവ്യം എഴുതിയത്. രമണനിലെ ദുരന്തനായകനായ രമണൻ ഇടപ്പള്ളി തന്നെയായിരുന്നു.

■ഇടപ്പള്ളിയുടെ കൃതികൾ
------------
•തുഷാര ഹാരം (1935)
•നവസൗരഭം (1936)
•ഹൃദയ സ്മിതം (1936)
•മണിനാദം (1944)

കവി ജീവിച്ചിരുന്ന കാലത്തുതന്നെ പ്രകാശിതമായ പുസ്തകങ്ങൾ •തുഷാരഹാരം', '•ഹൃദയസ്മിതം', •നവസൗരഭം' എന്നിവ മാത്രമാണ്.

• ഇടപ്പള്ളിയുടെ മരണശേഷം 1944-ൽ കേസരി ബാലകൃഷ്ണപിള്ളയുടെ അവതാരികയോടെയാണ് ‘മണിനാദം’ ഇറങ്ങുന്നത്. രാഘവൻ പിള്ളയുടെ പിതാവിൽനിന്ന് പകർപ്പവകാശം വാങ്ങി 1946-ൽ ചങ്ങമ്പുഴ അദ്ദേഹത്തിന്റെ കൃതികൾ സമ്പൂർണ്ണസമാഹാരമായി പ്രസിദ്ധീകരിച്ചു.

•'ഇടപ്പള്ളി രാഘവൻ പിള്ളയുടെ കൃതികൾ' എന്നായിരുന്നു സമാഹാരത്തിന്റെ പേര്. ആ പുസ്തകം തൃശൂർ മംഗളോദയത്തിലൂടെയാണ് പുറത്തുവന്നത്. അതിന്റെ ഒന്നാം പതിപ്പ് കൊല്ലവർഷം 1121-ലും രണ്ടാം പതിപ്പ് 1126-ലും മൂന്നാം പതിപ്പ് 1132-ലും നാലാം പതിപ്പ് 1138-ലും പുറത്തിറങ്ങി. നാലാം പതിപ്പിൽ സുധ, ചില്ലിക്കാശ് എന്നീ ഗദ്യരചനകളും ഉൾപ്പെടുത്തിയിരുന്നു. മുൻ സമാഹാരങ്ങളിൽ ഉൾപ്പെടാതെ ശേഷിച്ച അവ്യക്തഗീതം (ഗദ്യകവിത), കാമുകൻ, കൃഷിപ്പാട്ട്, അറിയുന്നു ഞാൻ (വിവർത്തനം) എന്നിങ്ങനെ നാലു കവിതകൾ, അവ്യക്തഗീതം എന്ന ശീർഷകത്തിൽ നാലാം പതിപ്പിൽ അനുബന്ധിച്ചിട്ടുണ്ട്.

■മണിനാദം
•••••••••••••
ഇടപ്പള്ളി രാഘവൻ പിള്ളയുടെ ആത്മഹത്യയ്ക്ക് തൊട്ടടുത്ത ദിവസം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിക്കപ്പെട്ട അദ്ദേഹത്തിന്റെ കവിതയാണ് 'മണിനാദം'
കവിതയിൽ നിന്ന് ഏതാനും വരികൾ:
================

അനുനയിക്കുവാനെത്തുമെൻകൂട്ടരോ-

ടരുളിടട്ടെയെന്നന്ത്യയാത്രാമൊഴി:

മറവിതന്നിൽ മറഞ്ഞു മനസാലെൻ-
മരണഭേരിയടിക്കും സഖാക്കളേ!

സഹതപിക്കാത്ത ലോകമേ!-യെന്തിലും
സഹകരിക്കുന്ന ശാരദാകാശമേ!

കവനലീലയിലെന്നുറ്റ തോഴരാം
കനകതൂലികേ! കാനനപ്രാന്തമേ!

മധുരമല്ലാത്തൊരെൻ മൗനഗാനത്തിൻ
മദതരളമാം മാമരക്കൂട്ടമേ!

പിരിയുകയാണിതാ, ഞാനൊരധഃകൃതൻ
കരയുവാനായ്പ്പിറന്നൊരു കാമുകൻ!

മണലടിഞ്ഞു മയങ്ങിക്കിടക്കട്ടെ
പ്രണയമറ്റതാമീ മൺപ്രദീപകം!
•••••••••••••••••••••

ഓര്‍മ്മപ്പൂക്കള്‍ ♥ചങ്ങമ്പുഴ കൃഷ്ണപിള്ള♥മലയാള കവിയും ഗദ്യകാരനുമായിരുന്ന ചങ്ങമ്പുഴ എന്നറിയപ്പെടുന്ന ചങ്ങമ്പുഴ കൃഷ്ണപിള്ള....
21/12/2023

ഓര്‍മ്മപ്പൂക്കള്‍

♥ചങ്ങമ്പുഴ കൃഷ്ണപിള്ള♥

മലയാള കവിയും ഗദ്യകാരനുമായിരുന്ന ചങ്ങമ്പുഴ എന്നറിയപ്പെടുന്ന ചങ്ങമ്പുഴ കൃഷ്ണപിള്ള.
രമണൻ അടക്കം നിരവധി പ്രശസ്ത കാവ്യകൃതികളുടെ രചയിതാവാണ്.
ചങ്ങമ്പുഴ മലയാളികളെ ഏറ്റവും കൂടുതൽ സ്വാധീനിച്ച കവിയാണ്.

ഉത്തര തിരുവിതാംകൂറിൽ ഉൾപ്പെട്ടിരുന്ന (ഇപ്പോൾ എറണാകുളം ജില്ലയിൽ) ഇടപ്പള്ളിയിൽ 1911 ഒക്ടോബർ 10-ന് കൃഷ്ണപിള്ള ജനിച്ചു.

ചങ്ങമ്പുഴത്തറവാട്ടിലെ പാറുക്കുട്ടിയമ്മയാണ്‌ മാതാവ്‌. തെക്കേടത്തു വീട്ടിൽ നാരായണ മേനോൻ പിതാവും.

ഒരു കാലത്ത് ഇടപ്പള്ളിയിൽ ഏറ്റവുമധികം സമ്പത്തും പ്രതാപവുമുള്ള തറവാടുകളിലൊന്നായിരുന്നു ചങ്ങമ്പുഴ തറവാട്. കാരണവന്മാരുടെ മർക്കടമുഷ്ടിയും പിടിവാശികളും ധൂർത്തുമൊക്കെ ആ തറവാടിന്റെ സമ്പത്തും അതോടൊപ്പം അതിന്റെ പ്രതാപവും നഷ്ടമാക്കി. അങ്ങനെ ക്ഷയോന്മുഖമായ ഒരു തറവാട്ടിലായിരുന്നു ചങ്ങമ്പുഴ കൃഷ്ണപിള്ള ജനിച്ചത്.

ബാല്യകാലവിദ്യാഭ്യാസം വളരെ ക്ലേശകരമായാണ്‌ അദ്ദേഹം നിർവ്വഹിച്ചത്‌. ഇടപ്പള്ളി മലയാളം പ്രൈമറി സ്കൂൾ, ശ്രീകൃഷ്ണവിലാസ്‌ ഇംഗ്ലീഷ്‌ മിഡിൽ സ്കൂൾ, ആലുവ സെന്റ് മേരീസ്‌ സ്കൂൾ, എറണാകുളം സർക്കാർ ഹൈസ്കൂൾ, സെന്റ്‌ ആൽബർട്ട്സ് സ്കൂൾ എന്നിവിടങ്ങളിൽ നിന്നായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി.

ഹൈസ്കൂൾ വിദ്യാഭ്യാസം അവസാനിച്ച കാലത്താണ്‌ അദ്ദേഹത്തിന്റെ സുഹൃത്തും ഇടപ്പള്ളി പ്രസ്ഥാനത്തിന്റെ ജനയിതാക്കളിൽ ഒരാളും കവിയുമായിരുന്ന ഇടപ്പള്ളി രാഘവൻപിള്ള ആത്മഹത്യ ചെയ്തത്. ഈ സംഭവം ചങ്ങമ്പുഴയുടെ ജീവിതത്തെ അഗാധമായി സ്പർശിച്ചു. രമണൻ എന്ന വിലാപകാവ്യം എഴുതുന്നതിന് ഈ സംഭവം പ്രേരണയായി.

മലയാളസാഹിത്യത്തിലെ അതിപ്രശസ്തമായ കൃതികളിലൊന്നായി രമണൻ മാറി.

എറണാകുളം മഹാരാജാസ്‌ കോളേജിലും തുടർന്ന് തിരുവനന്തപുരം ആർട്ട്സ്‌ കോളേജിലും പഠിച്ച്‌ അദ്ദേഹം ഓണേഴ്സ്‌ ബിരുദം നേടി.

മഹാരാജാസ്‌ കോളേജിൽ പഠിക്കുന്ന കാലത്തു തന്നെ ചങ്ങമ്പുഴ പ്രശസ്തനായ കവിയായിത്തീർന്നിരുന്നു. പല പ്രസിദ്ധകൃതികളും അന്നു പുറത്തുവന്നിരുന്നു.

വിദ്യാഭ്യാസകാലഘട്ടം അവസാനിക്കും മുമ്പുതന്നെ അദ്ദേഹം ശ്രീദേവി അമ്മയെ വിവാഹം ചെയ്‌തു.

പഠനത്തിനുശേഷം ദുർവ്വഹമായ സാമ്പത്തിക ക്ലേശം നിമിത്തം യുദ്ധസേവനത്തിനുപോയി. അധികനാൾ അവിടെ തുടർന്നില്ല. രണ്ടു വർഷത്തിനു ശേഷം ജോലി രാജി വെച്ചു മദിരാശിയിലെ ലോ കോളേജിൽ ചേർന്നു. എങ്കിലും പഠനം മുഴുമിക്കാതെ തന്നെ നാട്ടിലേക്കു മടങ്ങി. പിൽക്കാലത്ത്‌ ചങ്ങമ്പുഴയെ പ്രശസ്തിയുടെ കൊടുമുടിയിലേയ്ക്കു നയിച്ച പല കൃതികളും ഇക്കാലത്താണ്‌ രചിക്കപ്പെട്ടത്‌. ഇതിനിടെ മംഗളോദയം മാസികയുടെ പത്രാധിപസമിതിയംഗമായും അദ്ദേഹം ജോലി ചെയ്തു. അനന്തരം അദ്ദേഹം എഴുത്തിൽ മുഴുകി ഇടപ്പള്ളിയിൽ സകുടുംബം താമസിച്ചു.ഉൽക്കണ്ഠാകുലമായ പല പരിവർത്തനങ്ങൾക്കും വിധേയമാവുകയായിരുന്നു പിന്നീടദ്ദേഹത്തിന്റെ ജീവിതം. ആദ്യം വാതരോഗവും തുടർന്നു ക്ഷയരോഗവും പിടിപെട്ടു.

•1948 ജൂൺ 17-ആം തീയതി ഉച്ചതിരിഞ്ഞ്‌ തൃശ്ശൂർ മംഗളോദയം നഴ്സിങ്ങ്‌ ഹോമിൽവച്ച്‌, അദ്ദേഹം അന്തരിച്ചു. അപ്പോൾ 36 വയസ്സുമാത്രമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. സ്വന്തം നാടായ ഇടപ്പള്ളിയിലെ തറവാട്ടു വക സ്ഥലത്ത് അദ്ദേഹത്തെ സംസ്കരിച്ചു.

അദ്ദേഹത്തിന്റെ സമാധിയിൽ സ്പന്ദിക്കുന്ന അസ്ഥിമാടം എന്ന കവിതയിലെ ഏതാനും വരികൾ ലിഖിതം ചെയ്തിരിക്കുന്നു.

“ താരകകളെ കാണ്മിതോ നിങ്ങൾ
താഴെയുള്ളൊരീ പ്രേതകുടീരം
ഹന്ത! യിന്നതിൻ ചിത്ത രഹസ്യം
എന്തറിഞ്ഞൂ ഹാ! ദൂരസ്ഥർ നിങ്ങൾ
പാല പൂത്തു പരിമളമെത്തി
പാതിരയെ പുണർന്നൊഴുകുമ്പോൾ
മഞ്ഞണിഞ്ഞൂ മദാലസയായി
മഞ്ജുചന്ദ്രിക നൃത്തമാടുമ്പോൾ
മന്ദമന്ദം പൊടിപ്പതായ് കേൾക്കാം
സ്പന്ദനങ്ങളീ കല്ലറയ്കുള്ളിൽ


•ചങ്ങമ്പുഴയുടെ ഓർമ്മയ്ക്കായി ഇടപ്പള്ളിയിൽ ചങ്ങമ്പുഴ സാംസ്കാരിക സമിതി, കലാവേദി, ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാല, ചങ്ങമ്പുഴ പാർക്ക് എന്നിവ സ്ഥാപിച്ചിട്ടുണ്ട്. വർഷം തോറും ചങ്ങമ്പുഴയുടെ ഓർമ്മയ്ക്ക് വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു പോരുന്നു.

• 2017-ൽ കൊച്ചി മെട്രോ പ്രവർത്തനമാരംഭിച്ചപ്പോൾ ചങ്ങമ്പുഴ പാർക്ക് മെട്രോ സ്റ്റേഷനും നിലവിൽ വന്നിരുന്നു.

•കവിതാസമാഹാരങ്ങളും ഖണ്ഡകാവ്യങ്ങളും പരിഭാഷകളും നോവലും ഉൾപ്പെടെ അമ്പത്തിയേഴു കൃതികൾ ചങ്ങമ്പുഴ കൈരളിക്കു കാഴ്ചവച്ചിട്ടുണ്ട്‌.
അതിമനോഹരങ്ങളായ കാവ്യങ്ങൾ രചിച്ചത് കൊണ്ടുതന്നെയാവാം ജോസഫ് മുണ്ടശ്ശേരി അദ്ദേഹത്തെ 'നക്ഷത്രങ്ങളുടെ പ്രേമഭാജനം' എന്നു വിശേഷിപ്പിച്ചത്.

■കൃതികൾ
----------
•രമണൻ
•ദേവത
•ദേവഗീത
•ദിവ്യഗീതം
•മനസ്വിനി
•വാഴക്കുല
•ബാഷ്പാഞ്ജലി
•കാവ്യനർത്തകി
•തിലോത്തമ
•മണിവീണ
•മൗനഗാനം
•ആരാധകൻ
•ഹേമന്ത ചന്ദ്രിക
•സ്വരരാഗ സുധ
•നിർവ്വാണ മണ്ഡലം
•സുധാംഗദ
•മഞ്ഞക്കിളികൾ
•ചിത്രദീപ്തി
•തളിർത്തൊത്തുകൾ
•ഉദ്യാനലക്ഷ്മി
•മയൂഖമാല
•നീറുന്ന തീച്ചൂള
•മാനസേശ്വരി
•ശ്മശാനത്തിലെ •തുളസി
•അമൃതവീചി
•വസന്തോത്സവം
•കലാകേളി
•മദിരോത്സവം
•കാല്യകാന്തി
•സങ്കൽപകാന്തി
•ലീലാങ്കണം
•രക്‌തപുഷ്പങ്ങൾ
•ശ്രീതിലകം
•ചൂഡാമണി
•വത്സല
•ഓണപ്പൂക്കൾ
•മഗ്ദലമോഹിനി
•അപരാധികൾ
•നിഴലുകൾ
•നിർവൃതി
•കാമുകൻ വന്നാൽ
•ദേവയാനി
•മോഹിനി
•യവനിക
•ആകാശഗംഗ
•പാടുന്നപിശാച്‌
•അസ്ഥിയുടെ പൂക്കൾ
•സ്പന്ദിക്കുന്ന അസ്ഥിമാടം

■ഗദ്യകൃതികൾ
------------
•തുടിക്കുന്നതാളുകൾ
•സാഹിത്യചിന്തകൾ
•അനശ്വരഗാനം
•കഥാരത്നമാലിക
•പ്രതികാര ദുർഗ്ഗ
•ശിഥിലഹൃദയം
•മാനസാന്തരം
•കളിത്തോഴി
•പൂനിലാവിൽ
•കരടി
•പെല്ലിസും മെലിസാന്ദയും
•വിവാഹാലോചന
•ഹനേലെ

■ജ്യോതിഷഗ്രന്ഥം

ചങ്ങമ്പുഴ എഴുതിയ ജോത്സ്യത്തെക്കുറിച്ചുള്ള പുസ്തകം പ്രസിദ്ധീകരിക്കാതെ അതിന്റെ കൈയെഴുത്തുപ്രതി കണ്ണൂരിലെ ജോത്സ്യപണ്ഡിതനും എഴുത്തുകാരനുമായ എടക്കാട്ട് നാരായണന്റെ കൈവശം കണ്ടെത്തിയിരുന്നു. പഴയകാല ഗണിതം ഉപയോഗിച്ചാണ് 1945-ൽ അദ്ദേഹം ഈ ഗ്രന്ഥം എഴുതിയത്. ഈ പുസ്തകം പ്രസിദ്ധീകരിക്കാനായി ചങ്ങമ്പുഴ തൃശൂർ സ്വദേശിയായ ഇയ്യുണ്ണി എന്നയാളെ ഏൽപ്പിക്കുകയും അദ്ദേഹമാണ് നാരായണന് ഈ പുസ്തകം കൈമാറുകയും ചെയ്തതെന്നു കരുതുന്നു.
•••••••••••••••••

Address

Changanacherry
Kottayam
686102

Telephone

+916282868431

Website

Alerts

Be the first to know and let us send you an email when NAAMI Magazine PAGE posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to NAAMI Magazine PAGE:

Share

Category