18/09/2025
#കാണക്കാരി സ്കൂൾ # Ente Kanakkary @1964-2025*
കാണക്കാരി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളെ നമ്മുടെ സ്കൂളിൽ ഹയർ സെക്കന്ററി വിദ്യാഭ്യാസം ആരംഭിച്ചിട്ട് 25 വർഷം പൂർത്തി ആയിരിക്കുന്നു .ഒരു വർഷം നീണ്ട് നിൽക്കുന്ന ആഘോഷ പരിപാടികൾ നടത്തുവാൻ കഴിഞ്ഞ ദിവസം കൂടിയ ആലോചന യോഗത്തിൽ തീരുമാനം ആയി .മോൻസ് ജോസഫ് MLA യുടെയും പഞ്ചായത്ത് പ്രസിഡന്റ് ബ്ലോക്ക് മെമ്പർ വാർഡ് മെമ്പർമാർ മുൻ സ്കൂൾ പ്രിൻസിപ്പാൾമാർ സ്കൂൾ അധികൃതർ രാക്ഷ്ട്രീയ സാംസ്‌കാരിക മേഖലയിൽ ഉള്ളവർ പങ്കെടുത്ത യോഗത്തിൽ എന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ ആഗ്രഹിച്ച 1964 മുതൽ 2025 വരെ പഠിച്ചതും പഠിപ്പിച്ചവരും ആയ പൂർവ്വ വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും അനദ്ധ്യാപകരെയും പങ്കെടുപ്പിച്ചു കൊണ്ട് പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തുവാൻ അനുവാദം നൽകുവാൻ ഞാൻ ആവിശ്യപെടുകയും സംഗമം നടത്തുവാൻ യോഗം പൂർണ്ണ അനുവാദം തരുകയും ചെയ്തു .പറഞ്ഞ് അറിയിക്കാൻ പറ്റാത്ത സന്തോഷം തോന്നിയ നിമിഷം .ഇനി നമ്മൾ ഒറ്റക്കെട്ടായി മുന്നോട്ട് പോകുന്നു .ഏവരുടെയും സഹകരണം ഉണ്ടാവണം .എല്ലാവരും നിങ്ങൾ അറിയുന്ന നമ്മുടെ സ്കൂൾ പൂർവ്വ വിദ്യാർത്ഥികളിൽ ഈ വിവരം അറിയിക്കുകയും അവരെയും ഇതിൽ പങ്കാളിയാക്കുകയും വേണം .തീയതിയും സമയവും പിന്നീട് അറിയിക്കുന്നതാണ് .7558093036..ഇതിൽ വിളിച്ച് നിങ്ങൾക്ക് അറിയിക്കാവുന്നതാണ് .ഒന്നിക്കും നമ്മൾ ഒരുദിനം ആ വിദ്യാലയത്തിൽ ...നമ്മുടെ കാണക്കാരി സ്കൂളിലെ വിദ്യാഭ്യാസ കാലം പുനർജനിക്കുന്നു നമ്മളിലൂടെ .....