14/11/2020
"ഞങ്ങൾക്കും വേണം അടിസ്ഥാന വികസനം" - കുമരകം മൂന്നാം വാർഡിൽ നിന്നും തുറന്ന കത്തുമായി ജിറ്റോ കുമരകം
കുമരകത്തെ കമ്യൂണിസ്റ്റ്, കോൺഗ്രസ്, ബിജെപി എന്നി മൂന്ന് രാഷ്ട്രീയ പാർട്ടികളുടെയൂം അറിവിലേക്ക്,,,
പഞ്ചായത്ത് ഇലക്ഷന് അടുത്ത് വരിക ആണ്, അത് കൊണ്ട് തന്നെ മൂന്ന് രാഷ്ട്രീയ പാർട്ടികളോടും ഒരു അപേക്ഷ ഉണ്ട്, ദയവ് ചെയിത് വികസനം കൊണ്ട് വരാൻ കഴിവ് ഉള്ള ആളുകളെ 3 ആം വാർഡിലേക്ക് മത്സരിപ്പിക്കുക, കാരണം അത്രക്ക് ദയനികം ആണ് ഇവിടുത്തെ അവസ്ഥ,, കുമരകം പഞ്ചായത്തിൽ ആകെ 16 വാർഡ് ഉണ്ട്, ഇതിൽ വികസനത്തിൽ ഏറ്റവും പുറകിൽ നിൽക്കുന്നത് 3 ആം വാർഡ് ആണ്.
വാർഡിൽ ഇപ്പോളും ഒരു ഇരുചക്ര വാഹനം പോലും കയറി ചെല്ലാൻ കഴിയാത്ത സ്ഥലങ്ങൾ ഉണ്ട് എന്നത് ആണ് സത്യം,, പ്രത്യകിച്ചും മങ്കുഴി, കരിത്ര ഭാഗങ്ങൾ ആണ് വികസനത്തിൽ ഏറ്റവും പുറകിൽ നിൽക്കുന്നത്.
കുമരകം മെയിൻ റോഡിൽ നിന്നും വെറും 100 മീറ്റർ മാത്രം ആണ് ഇങ്ങോട്ട് ഉള്ള ദൂരം,, എന്നിട്ടും ഇവിടുത്തെ ആളുകൾ ഇപ്പോളും നടന്ന് പോകേണ്ട ഗതിയിൽ ആണ്.
തോടിന് കുറുകെ വാഹനം കയറുന്ന ഒരു പാലം ഇല്ലാത്തത് ആണ് ഇവിടുത്തെ പ്രധാന പ്രശ്നം,, അത് കൊണ്ട് തന്നെ തോടിന് കുറുകേ ഒരു പാലവും, വഴിയും ഇല്ലാത്തത് ഇവിടുത്തെ ജനങ്ങളെ ബുദ്ധിമുട്ടിൽ ആക്കുന്നു,, ആശുപത്രിയിൽ പോകേണ്ട അവസ്ഥ ഉണ്ടായാൽ പോലും രോഗിയെ വള്ളത്തിൽ കയറ്റി കൊണ്ട് പോകേണ്ട അവസ്ഥ.
കുമരകം പോലെ ലോകം എങ്ങും അറിയപ്പെടുന്ന ഒരു സ്ഥലത്ത് ഇങ്ങനെ കിടക്കുന്ന ഒരു സ്ഥലം നാടിന് തന്നെ അപമാനം ആണ., ഇ 21 ആം നൂറ്റാണ്ടിലും ഒരു ഇരുചക്ര വാഹനം പോലും കയറ്റാൻ കഴിയാത്ത സ്ഥലം . കുമരകം മെയിൻ റോഡിൽ നിന്ന് കിലോമീറ്ററോളം ഉള്ളിൽ കിടക്കുന്ന സ്ഥലങ്ങളിൽ വരെ വാഹനം കയറുന്ന വഴി ഇപ്പോൾ ഉണ്ട്,, എന്നിട്ടും മെയിൻ റോഡിൽ നിന്നും വെറും 100 മീറ്റർ മാത്രം അകലം ഉള്ള ഇ പ്രദേശം മാത്രം എന്ത് കൊണ്ട് അവഗണിക്കപ്പെട്ടു?????
ഇത്തവണ ഇവിടെ ജയിക്കുന്ന സ്ഥാനാർഥി നേരിടുന്ന വലിയ വെല്ലുവിളിയൂം, ഇവിടെ വികസനം കൊണ്ട് വരിക എന്നത് ആണ്,, അത് കൊണ്ട് തന്നെ അതിന് കഴിവും, തന്റേടവും ഉള്ളവർ മാത്രം ഇവിടെ മത്സരിക്കുക,, അല്ലാത്തവർ വീട്ടിൽ ഇരിക്കുക,,
ഞങ്ങൾക്ക് രാഷ്ട്രീയം ഇല്ല അത് കൊണ്ട് തന്നെ ഇവിടെ ഏത് രാഷ്ട്രീയ പാർട്ടി ജയിക്കുന്നു എന്നത് ഞങ്ങൾക്ക് പ്രശ്നം അല്ല, അത് കൊണ്ട് തന്നെ വികസനം മാത്രം ആണ് ഇവിടുത്തെ പ്രശ്നം,,,,,,,,,
ഇത് ഒരു അപേക്ഷ ആണ് 🙏🙏🙏🙏 ഇവിടെയും വാഹനം കയറി വരുന്ന ഒരു കാലം ഉണ്ടാകും എന്ന പ്രതിക്ഷയോടെ
Jitto KUmarakom