Sabarinathanand

Sabarinathanand Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Sabarinathanand, Media/News Company, Kottayam.
(1)

അടുക്കളപ്പുറത്തെ നാലുചുവരുകൾക്കുള്ളിൽ ഒതുങ്ങേണ്ടവളല്ല പെണ്ണ് എന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് 20 വയസ്സുകാരിയായ ഈ...
29/01/2026

അടുക്കളപ്പുറത്തെ നാലുചുവരുകൾക്കുള്ളിൽ ഒതുങ്ങേണ്ടവളല്ല പെണ്ണ് എന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് 20 വയസ്സുകാരിയായ ഈ മലയാളി പെൺകൊടി. ഭാരമേറിയ സ്റ്റിയറിംഗ് തിരിക്കാൻ പെണ്ണിന്റെ കൈകൾക്ക് കരുത്തുണ്ടോ എന്ന് ചോദിക്കുന്നവരുടെ മുൻപിലൂടെ, ആറുചക്രമുള്ള വലിയ ചരക്കുലോറിയിൽ രാജ്യാതിർത്തികൾ കടന്ന് ദേവിക ജൈത്രയാത്ര തുടരുന്നു.

ഏറ്റുമാനൂരിലെ പുത്തേറ്റുവീട്ടിൽ നിന്ന് തുടങ്ങിയ ഈ യാത്ര ഇന്ന് 22 സംസ്ഥാനങ്ങൾ പിന്നിട്ടിരിക്കുന്നു. അച്ഛന്റെ ലോറി യാത്രകൾ കണ്ട് തുടങ്ങിയ ഇഷ്ടം, ഇന്ന് ആറാം സെമസ്റ്റർ ബി.കോം വിദ്യാർത്ഥിനിയായ ദേവികയെ ഇന്ത്യയൊട്ടാകെ അറിയപ്പെടുന്ന ഒരു മിടുക്കി ഡ്രൈവറാക്കി മാറ്റിയിരിക്കുന്നു. പ്ലൈവുഡും റബ്ബറും മുതൽ ഉള്ളിയും ഇഞ്ചിയും വരെ കയറ്റി കശ്മീരും നേപ്പാളും മഹാരാഷ്ട്രയും ഹരിദ്വാറും കടന്ന് അവൾ തന്റെ ലോറി പായിക്കുമ്പോൾ ഒപ്പം തണലായി അമ്മയുമുണ്ട്.

ഡ്രൈവിംഗ് സ്കൂളിൽ പോയി പഠിച്ചതല്ല ഈ പാടവം. അച്ഛന്റെയും ഇളയച്ഛന്റെയും ശിക്ഷണത്തിൽ 18-ാം വയസ്സിൽ ലൈസൻസ് എടുത്തു. ഇപ്പോൾ ഹെവി ലൈസൻസിനപ്പുറം 'ഹസാർഡ്സ് ലൈസൻസ്' എന്ന ലക്ഷ്യത്തിലേക്കാണ് ദേവികയുടെ നോട്ടം. പെൺകുട്ടികൾക്ക് ചെയ്യാൻ കഴിയാത്തതായി ഒന്നുമില്ലെന്ന് ഈ 20 വയസ്സുകാരി ഓർമ്മിപ്പിക്കുന്നു.

നമ്മുടെ പെൺമക്കളെ അടുക്കളയിൽ മാത്രം വേരുറപ്പിക്കാതെ, അവരുടെ സ്വപ്നങ്ങളിലേക്ക് പറക്കാൻ അനുവദിക്കൂ. സമൂഹം എന്ത് പറയും എന്ന് പേടിച്ചാൽ ജീവിതകാലം മുഴുവൻ പേടിച്ചു കഴിയേണ്ടി വരും. സ്വന്തം കാലിൽ നിൽക്കാൻ ശ്രമിക്കുമ്പോൾ തന്റേടി എന്ന് വിളിക്കുന്നവർ ഉണ്ടായേക്കാം, പതറരുത്! നിങ്ങൾ പട്ടിണി കിടക്കുമ്പോൾ കൂടെ നിൽക്കാത്ത നാട്ടുകാർക്ക് വേണ്ടിയല്ല, നിങ്ങൾ നിങ്ങൾക്ക് വേണ്ടി ജീവിക്കണം. ഭരിക്കപ്പെടാനുള്ളവളല്ല പെണ്ണ്, അവൾ സ്വന്തം സാമ്രാജ്യം വെട്ടിപ്പിടിക്കേണ്ടവളാണ്.
ദേവികയ്ക്ക് ഒരു വലിയ സല്യൂട്ട്! നിന്റെ സ്വപ്നങ്ങളിലേക്ക് ഇനിയും വണ്ടി ഓടിച്ചു കയറുക...

*അഷ്ടനാഗങ്ങൾ*ഹിന്ദു ആചാര പ്രകാരം എട്ട് പ്രധാന നാഗങ്ങളെ ദൈവങ്ങളായി കണക്കാക്കപ്പെടുന്നു. ഇവഅഷ്ടനാഗങ്ങൾ എന്നറിയപ്പെടുന്നു.1...
29/01/2026

*അഷ്ടനാഗങ്ങൾ*

ഹിന്ദു ആചാര പ്രകാരം എട്ട് പ്രധാന നാഗങ്ങളെ ദൈവങ്ങളായി കണക്കാക്കപ്പെടുന്നു. ഇവഅഷ്ടനാഗങ്ങൾ എന്നറിയപ്പെടുന്നു.1.ശേഷ നാഗം, 2.വാസുകി, 3.തക്ഷകൻ, 4.കാർക്കോടകൻ, 5.ശംഘപാലകൻ, 6.ഗുളികൻ, 7.പത്മൻ, 8.മഹാപത്മൻ എന്നിവയാണ് ഹിന്ദു ഐതിഹ്യ പ്രകാരം പ്രധാന നാഗങ്ങൾ.
വൈഷ്ണവ സമ്പ്രദായത്തില്‍ അനന്തനെയും , ശൈവ സമ്പ്രദായത്തില്‍ വാസുകി യേയുമാണ് സാധാരണ ക്ഷേത്രങ്ങളില്‍ ആരാധിച്ചു വരുന്നത് .

*ശേഷ നാഗം*

ശേഷ നാഗം അഥവാ അനന്തൻ ആയിരം തലയുള്ള നാഗം, മഹാവിഷ്ണു ശയനം ചെയ്യുന്ന നാഗമാണിത്.
ഭൂമിയെ താങ്ങിക്കൊണ്ടു പാതാളത്തിലും മഹാവിഷ്ണുവിന്റെ തല്പമായി പാലാഴിയിലും സ്ഥിതിചെയ്യുന്നതായി ഭാരതീയ പുരാണങ്ങളിൽ പരാമർശിക്കപ്പെടുന്ന പരാമൃഷ്ടനായ സർപ്പശ്രേഷ്ഠനാണ് അനന്തൻ. നവനാഗങ്ങളിൽ അത്യുത്തമനായ അനന്തൻ കശ്യപപ്രജാപതിക്കു കദ്രു എന്ന നാഗാംഗനയിൽ ജനിച്ച മൂത്തപുത്രനാണ്.
കദ്രുവും സപത്നിയായ വിനതയും തമ്മിലുണ്ടായ ഒടുങ്ങാത്ത വൈരം അവരുടെ സന്താനങ്ങളിലേക്കും സംക്രമിച്ചപ്പോൾ അനന്തൻ നിഷ്പക്ഷത പാലിച്ചതേയുള്ളു. വിനാശകരമായ കുടുംബകലഹത്തിൽ നിന്നൊഴിഞ്ഞ് അനന്തൻ ഗന്ധമാദനം, ബദര്യാശ്രമം മുതലായ പുണ്യസ്ഥലങ്ങളിൽ പോയി തപസ്സു ചെയ്തു. ബ്രഹ്മദേവൻ പ്രത്യക്ഷപ്പെട്ട് പാതാളത്തിൽ ചെന്ന് ലോകങ്ങളെ ശിരസ്സിൻമേൽ താങ്ങിനിർത്താൻ അനന്തനെ നിയോഗിച്ചു. ആയിരം തലയുള്ള അനന്തൻ ഭൂമിയെ ഒരു തലയിൽനിന്ന് മറ്റൊരു തലയിലേക്ക് മാറ്റിവയ്ക്കുമ്പോഴാണ് ഭൂമികുലുക്കം ഉണ്ടാകുന്നതെന്ന് വിശ്വാസികൾ ഒരു കാലത്ത് കരുതിയിരുന്നു.

*വാസുകി*

ദേവന്മാരും അസുരന്മാരും മന്ദര പർവ്വതം ഉപയോഗിച്ച് പാലാ‍ഴി കടയാൻ ഉപയോഗിച്ചത് വാസുകിയെയാണ് എന്ന് പറയപ്പെടുന്നു.
പരമശിവന്റെ കഴുത്തിലെ ആഭരണമായിട്ടാണ് വാസുകി കഴിയുന്നത്.
നാഗങ്ങളുടെ രാജാവാണ് വാസുകി.
ഐതിഹ്യമാലയിൽ വാസുകിയെപ്പറ്റി പരാമർശിച്ചിട്ടിട്ടുണ്ട്.
ഭാരതീയ പുരാണപ്രകാരം പാതാളത്തിൽ വസിക്കുന്ന നാഗ ദൈവങ്ങളുടെ രാജാക്കളിൽ ഒന്നാണ് വാസുകി.
വാസുകി കശ്വപമുനിയുടേയും കദ്രുവിന്റെയും പുത്രനാണ്.
വാസുകി ശിവന്റെ ഹാരവുമായിട്ടാണ് കഴിയുന്നത്.

*തക്ഷകൻ*

കുരുവംശത്തിലെ പരീക്ഷിത് രാജാവിനെ ഒരു മഹർഷി തക്ഷകന്റെ കടിയേറ്റു മരിക്കുമെന്ന് ശപിക്കുന്നു. ഇതറിഞ്ഞു ഭയന്ന രാജാവ് വൻ സുരക്ഷയോടെ കഴിഞ്ഞെങ്കിലും ഒരു പുഴുവിന്റെ രൂപത്തിൽ വന്ന് തക്ഷകൻ രാജാവിനെ കൊല്ലുന്നു.
കശ്യപമുനിക്ക് കദ്രു എന്ന ഭാര്യയിൽ ജനിച്ച സന്തതികളെല്ലാം സർപ്പങ്ങളായിരുന്നു എന്നും ഇതിൽപ്പെട്ട തക്ഷകൻ നാഗപ്രമാണികളിൽ ഒരുവനായിരുന്നുവെന്നും മഹാഭാരതം ആദിപർവത്തിലെ 38മത്തെ അധ്യായത്തിൽപ്പെട്ട അഞ്ചാം പദ്യത്തിൽ വിവരിച്ചിരിക്കുന്നു.
മാതാവിന്റെ ശാപം കാരണം തക്ഷകൻ ബാല്യത്തിൽത്തന്നെ കുടുംബം വിട്ടുപോയി. ഒരിക്കൽ മാതാവായ കദ്രുവും കശ്യപന്റെ മറ്റൊരു ഭാര്യയായ വിനതയും തമ്മിൽ ഉച്ചൈ ശ്രവസ്സ് എന്ന കുതിരയുടെ വാൽരോമത്തിന്റെ നിറം സംബന്ധിച്ച് ഒരു തർക്കമുണ്ടായി. വാൽരോമം കറുത്തതാണെന്നു കദ്രുവും വെളുത്തതാണെന്നു വിനതയും വാദിച്ചു. തോല്ക്കുന്ന ആൾ ജയിക്കുന്നവളുടെ ദാസിയാകണമെന്നു പന്തയം കെട്ടി. അന്നു രാത്രി കദ്രു മക്കളെ വിളിച്ച് ഇന്ദ്രന്റെ കുതിരയായ ഉച്ചൈശ്രവസ്സിന്റെ വാലിൽ കറുത്തരോമങ്ങൾ എന്ന തോന്നലുണ്ടാക്കുമാറ് കടിച്ചു തൂങ്ങിക്കിടക്കുവാൻ ആജ്ഞാപിച്ചു. ധർമജ്ഞരായ ഏതാനും സർപ്പങ്ങൾ വഞ്ചനാപരമായ ഈ പ്രവൃത്തിയെ എതിർത്തു. നിങ്ങൾ ജനമേജയ രാജാവിന്റെ സർപ്പസത്രത്തിൽ വെന്തെരിയട്ടെ എന്ന ശാപവും കൊടുത്ത് കദ്രു എതിർത്ത പുത്രന്മാരെ വെളിയിലാക്കി. തക്ഷകൻ അവരുടെ നേതാവായി.
ഇക്കാലത്ത് പരീക്ഷിത്തു രാജാവ് തക്ഷകന്റെ കടിയേറ്റ് ഏഴുദിവസത്തിനുള്ളിൽ മരിക്കുമെന്നു മുനിശാപമുണ്ടായി. ദുഃഖിതനായ പരീക്ഷിത്ത് മന്ത്രിമാരുമായി ആലോചിച്ച് രക്ഷയ്ക്കു വേണ്ടുന്ന ഒരുക്കങ്ങൾ ചെയ്യുവാനുറച്ചു. അദ്ദേഹം ആദ്യമായി സുരക്ഷിതമായ ഒരു ഏഴുനിലമാളിക പണിയിച്ച് അതിൽ കയറി ഇരിപ്പായി. രക്ഷയ്ക്കുവേണ്ടി മന്ത്രൌഷധങ്ങളിൽ നിപുണരായ പലരെയും യഥാസ്ഥാനങ്ങളിൽ നിയമിച്ചു. കൊട്ടാരത്തെ നാലുപാടും നിന്നു കാക്കുന്നതിനുവേണ്ടി ഉയരമുള്ള മദയാനകളെ ഏർപ്പെടുത്തി.
സുപ്രസിദ്ധനായ കശ്യപമഹർഷിയായിരുന്നു അന്നത്തെ മന്ത്ര വാദികളിൽ പ്രധാനി. രാജാവിന് ഇങ്ങനെ ഒരു ശാപം കിട്ടിയതറിഞ്ഞയുടനെ ദ്രവ്യാഗ്രഹിയായ ആ മുനി, ഇതു ധനസമ്പാദനത്തി നുപറ്റിയ അവസരമാണെന്നു മനസ്സിലാക്കി പരീക്ഷിത്തു രാജാവിന്റെ കൊട്ടാരത്തിലേക്കു തിരിച്ചു. രാജാവ് ബ്രാഹ്മണശാപം ഏറ്റിരിക്കുന്ന വിവരം അറിഞ്ഞയുടനെ തക്ഷകനും മനുഷ്യരൂപമെടുത്ത് തക്കവും തരവും നോക്കി അവിടേക്കു പുറപ്പെട്ടു. ഇടയ്ക്കുവച്ച് തക്ഷകൻ കശ്യപനെ കണ്ടു. വിഷഹാരിയായ കശ്യപൻ അവിടെ വന്നാൽ തന്റെ പ്രവർത്തനത്തിനു തടസ്സമുണ്ടാകുമെന്നു മനസ്സിലാക്കിയ തക്ഷകൻ ഒരു വൃദ്ധബ്രാഹ്മണന്റെ വേഷത്തിൽ കശ്യപനെ സമീപിച്ചു. തക്ഷകന്റെ കടിയേറ്റു മരിക്കുന്ന രാജാവിനെ രക്ഷിക്കാനാണ് താൻ പോകുന്നതെന്നു കശ്യപൻ പറഞ്ഞു. അതു സാധ്യമല്ലെന്ന് വൃദ്ധബ്രാഹ്മണനും വാദിച്ചു. ഒടുവിൽ തക്ഷകൻ തന്റെ സ്വന്തരൂപം വെളിപ്പെടുത്തി. രണ്ടുപേരുടേയും കഴിവുകൾ വഴിക്കുവച്ചുതന്നെ ഒന്നു പരീക്ഷിച്ചു നോക്കാമെന്നു രണ്ടു പേരും സമ്മതിച്ചു. മാർഗ്ഗമധ്യേ ശാഖോപശാഖകളായി പന്തലിച്ചു നിന്ന ഒരു മഹാവടവൃക്ഷത്തെ തക്ഷകൻ കടിച്ചു. അവർ നോക്കി നില്ക്കവേ ആ വടവൃക്ഷം നിശ്ശേഷം ചാമ്പലായി. ഉടൻതന്നെ കശ്യപൻ അല്പം ജലം മന്ത്രം ചൊല്ലി ചാമ്പലിൽ ഒഴിച്ചു. ക്ഷണ നേരത്തിനുള്ളിൽ വൃക്ഷം പഴയതുപോലെ തഴച്ചുവളർന്നു നിന്നു. അതുകണ്ട് കശ്യപനാണ് ശ്രേഷ്ഠനെന്ന് തക്ഷകൻ സമ്മതിച്ചു. അതിനുശേഷം തക്ഷകൻ ചില വശീകരണ വാക്കുകളെല്ലാം പറഞ്ഞ് കശ്യപനെ മയക്കിയെടുത്തു. മാത്രമല്ല, സംതൃപ്തനാക്കുന്നതിന് ഒരു പണക്കിഴിയും കൊടുത്ത് തക്ഷകൻ കശ്യപനെ മടക്കി അയച്ചു.
ഏഴാം ദിവസം രാവിലെ രാജാവിനെ ദംശിക്കുവാൻ തരം നോക്കി തക്ഷകൻ ഹസ്തിനപുരത്തിലെത്തി. കൊട്ടാരത്തിന്റെ നാലു പുറവും പരിശോധിക്കുവാൻ തുടങ്ങി. ഒരു മാർഗവും കാണാതെ വന്നപ്പോൾ തക്ഷകൻ തന്റെ ബന്ധുക്കളായ നാഗങ്ങളെയെല്ലാം ബ്രാഹ്മണവേഷധാരികളാക്കി പലവിധ കാഴ്ചദ്രവ്യങ്ങളോടുകൂടി രാജഭവനത്തിലേക്കു പറഞ്ഞയച്ചു. അവർ കൊണ്ടുപോയ പഴങ്ങളിൽ ഒന്നിൽ ഏറ്റവും ചെറുതായ ഒരു പുഴുവിന്റെ ആകൃതി കൈ ക്കൊണ്ട് തക്ഷകൻ ഒളിച്ചിരുന്നു. കപടവേഷധാരികളായ ബ്രാഹ്മണരെ ആദ്യം ദ്വാരപാലകർ തടഞ്ഞു. തങ്ങൾ തപോവനത്തിൽ നിന്നു വന്നവരാണെന്നും രാജാവിനെ കാണേണ്ടത് ആവശ്യമാണെന്നും അവർ അറിയിച്ചു. താപസകുമാരന്മാരെ അടുത്ത ദിവസം പ്രഭാതത്തിൽ കണ്ടുകൊള്ളാമെന്നു പറഞ്ഞ് അവർ കൊണ്ടുവന്ന ഫലമൂലാദികളെ രാജാവ് സ്വീകരിച്ചു. രാജാവുതന്നെ ഫലങ്ങളിൽ ഓരോന്നെടുത്ത് മന്ത്രിമാർക്കു കൊടുത്തു. അതിൽനിന്ന് വലുതായ ഒരു ഫലം രാജാവുമെടുത്തു ഭക്ഷിക്കുവാനായി കീറിനോക്കി. അപ്പോൾ അതിൽ കണ്ണുകൾ രണ്ടും കറുത്തും ഉടൽ അശേഷം ചുവന്നും ഏറ്റവും ചെറുതായ ഒരു കൃമി ഇരിക്കുന്നതുകണ്ട് രാജാവ് അത്ഭുതത്തോടുകൂടി മന്ത്രിമാരോട് ഇങ്ങനെ പറഞ്ഞു: "അല്ലയോ മന്ത്രിസത്തമരേ, നിങ്ങളുടെ അത്യധ്വാനത്തിന്റെ ഫലമായി നമുക്ക് ആപത്തൊന്നും ഇല്ലാതെ കഴിഞ്ഞു എന്നു പറയാം. സൂര്യനിതാ അസ്തമിക്കുന്നു. ശാപത്തിന്റെ കാലാവധിയും ഇതാ തീരുന്നു. ഇനിയും വിഷത്തെ തെല്ലും ഭയപ്പെടേണ്ടതില്ല. എന്നാൽ വിപ്രശാപം മിഥ്യയായി എന്നു വരേണ്ട. നമുക്ക് അതിനെ സ്വീകരിച്ചേക്കാം. ഈ കീടം എന്നെ കടിച്ചുകൊള്ളട്ടെ.
ഇപ്രകാരം പറഞ്ഞ് രാജാവ് മെല്ലെ പുഴുവിനെ എടുത്ത് തന്റെ കഴുത്തിൽ വച്ചു. ഉടൻതന്നെ പുഴു ഭയങ്കരമായ തക്ഷകനായി രൂപാന്തരപ്പെട്ടു. തക്ഷകൻ ഇതിനകം രാജാവിനെ ദംശിച്ചു കഴിഞ്ഞു. രാജാവ് മരിച്ചു നിലം പതിച്ചു.
ഏഴു ദിവസത്തിനുള്ളിൽ തക്ഷക ദംശനത്താൽ രാജാവു മരിക്കുമെന്ന മുനി ശാപമറിഞ്ഞയുടൻ രാജാവ് മുനിമാരേയും ബ്രാഹ്മണരേയും വരുത്തി ഇത്രയും ദിവസംകൊണ്ട് തനിക്കു ചെയ്യാൻ കഴിയുന്ന ഏറ്റവും മഹത്തായ കാര്യമെന്തെന്ന് ആലോചിക്കുകയും ഈശ്വരസ്തുതിയും ഭഗവത്കഥാ ശ്രവണവുമാണ് ആ മഹത് കൃത്യമെന്ന് അവർ മറുപടി പറയുകയുമുണ്ടായി. അതിൻപ്രകാരം ശ്രീ ശുകബ്രഹ്മർഷി ഏഴു ദിവസം കൊണ്ട് പറഞ്ഞ കഥയാണ് ശ്രീമദ്ഭാഗവതപുരാണമായി അറിയപ്പെടുന്നത്.
തക്ഷകനും ഇന്ദ്രനുമായുള്ള സഖ്യത്തെ സംബന്ധിച്ചും ദേവീ ഭാഗവതത്തിൽ വിവരണമുണ്ട്. ഉത്തങ്കൻ എന്ന ദിവ്യപ്രഭാവനായ ഒരു മുനികുമാരൻ വേദൻ എന്ന ഗുരുവിന്റെ കീഴിൽ വിദ്യാഭ്യാസം ചെയ്തിരുന്നു. വിദ്യാഭ്യാസം പൂർത്തിയാക്കിയപ്പോൾ പൗഷരാജാ വിന്റെ ഭാര്യയായ ക്ഷത്രിയസ്ത്രീ ധരിക്കുന്ന കുണ്ഡലങ്ങൾ ഗുരുദക്ഷിണയായി വാങ്ങിക്കൊണ്ടു വരുവാൻ ഗുരുപത്നി നിർദേ ശിച്ചു. ഉത്തങ്കൻ അതനുസരിച്ച് കുണ്ഡലങ്ങൾ വാങ്ങിക്കൊണ്ടു വന്നെങ്കിലും ഇന്ദ്രൻ തക്ഷകനെക്കൊണ്ട് അതു മോഷ്ടിപ്പിക്കുകയും മറ്റനേകം പ്രതിബന്ധങ്ങൾ മാർഗ്ഗമധ്യത്തിൽ സൃഷ്ടിക്കുകയും ചെയ്തു. ഇന്ദ്രനുമായുള്ള ഈ വേഴ്ച ഒരു നിത്യസ്നേഹബ ന്ധമായി വളർന്നു വരികയും തക്ഷകൻ ഇന്ദ്രന്റെ ഉത്തമസഖി യായിത്തീരുകയും ചെയ്തു.
തക്ഷകനോട് പ്രതികാരം ചെയ്യാൻ ഉത്തങ്കൻ അവസരം നോക്കിയിരുന്നു. അപ്പോഴാണ് പരീക്ഷിത്തിന്റെ പുത്രനായ ജനമേജയൻ രാജാവായത്. ഉത്തങ്കൻ ജനമേജയന്റെ കൊട്ടാരത്തിൽ ചെന്ന് തക്ഷകൻ പരീക്ഷിത്തിനെ കടിച്ചുകൊന്ന വിവരവും മറ്റും പറഞ്ഞു കേൾപ്പിച്ചു. കോപാന്ധനായ ജനമേജയൻ തക്ഷകനോട് പ്രതികാരം ചെയ്യാനുറച്ചു. ഒരു സർപ്പസത്രം നടത്തണമെന്നും ആ സത്രത്തിൽ വച്ച് സർപ്പങ്ങളെ മന്ത്രശക്തികൊണ്ട് ആവാഹിച്ച് അഗ്നിയിൽ ചുട്ടുകളയണമെന്നും മുനി അഭിപ്രായപ്പെട്ടു. ഉത്തങ്കൻ മറ്റു മുനിമാരോടുകൂടി ചേർന്ന് സർപ്പസത്രവും ആരംഭിച്ചു. സർപ്പങ്ങൾ ഓരോന്നായി വന്ന് ഹോമകുണ്ഡത്തിൽ വീണ് ചാകാൻ തുടങ്ങി. തക്ഷകനെ ആവാഹിക്കാൻ ശ്രമിച്ചു. ഭയചകിതനായ തക്ഷകൻ ദേവലോകത്തെത്തി ദേവേന്ദ്രന്റെ കാൽക്കൽ വീണു. അഭയം നല്കിയ ദേവേന്ദ്രവൻ തന്റെ അർധസിംഹാസനം കൂടി തക്ഷകന് ഒഴിഞ്ഞുകൊടുത്തു. ഇതറിഞ്ഞ ഉത്തങ്കൻ എല്ലാവരുംകൂടി വന്ന് തീയിൽ ചാടിചാകട്ടെ എന്നു പറഞ്ഞ് ദേവേന്ദ്രനേയും തക്ഷകനേയും സിംഹാസനത്തേയും എല്ലാം ഒന്നായി ആവാഹിച്ചു. ഈ ഘട്ടത്തിലാണ് ജരൽക്കാരു മഹർഷിയുടെ പുത്രനായ ആസ്തികൻ എന്ന ബ്രാഹ്മണകുമാരൻ ജനമേജയന്റെ കൊട്ടാരത്തിൽ വന്ന് സർപ്പസത്രം അവസാനിപ്പിച്ചത്. അങ്ങനെ തക്ഷകൻ മരണത്തിൽ നിന്നു രക്ഷപ്പെട്ടു.
ഇന്ദ്രൻ തക്ഷകനെ കുടിപാർപ്പിച്ചിരുന്നത് ഖാണ്ഡവവനത്തിലാണ്. ഒരിക്കൽ അഗ്നിദേവന് ദഹനക്കേടുണ്ടായപ്പോൾ ഖാണ്ഡവവനത്തിൽ ദേവവൈരികളായി നിരവധി ജീവികൾ വസിക്കുന്നുണ്ടെന്നും അവയുടെ മേദസ്സ് ഭക്ഷിച്ചാൽ ദഹനക്കേട് മാറുമെന്നും ബ്രഹ്മാവ് പറഞ്ഞു. അതനുസരിച്ച് അഗ്നി ഖാണ്ഡവവനത്തിൽ വന്നു. അഗ്നി വനത്തെ ദഹിപ്പിക്കുവാൻ എത്തിയിട്ടുള്ള വിവരം അറിഞ്ഞ ഇന്ദ്രൻ മഴ പെയ്യിച്ചതുമൂലം അഗ്നിദേവന് വനത്തെ ഭക്ഷിക്കുവാൻ കഴിഞ്ഞില്ല.

*കാർക്കോടകൻ*

നളചരിതത്തിലാണ് കാർക്കോടകനെപ്പറ്റി പറഞ്ഞിരിക്കുന്നത്. ഹിന്ദു ഐതിഹ്യ പ്രകാരം കദ്രുവും കാശ്യപനുമാണ് കാർക്കോടകന്റെ മാതാപിതാക്കൾ.
നളചരിതത്തിലാണ് കാർക്കോടകനെപ്പറ്റി പറഞ്ഞിരിക്കുന്നത്. നാരദമുനിയുടെ ശാപത്താൽ കാർക്കോടകന്റെ ചലനശേഷി നഷ്ടമാകുന്നു. ഇതു മൂലം താൻ അകപ്പെട്ട കാട്ടുതീയിൽ നിന്നും രക്ഷപ്പെടാനാകാതെ നിന്ന കാർക്കോടകനെ നളമഹാരാജാവ് രക്ഷിക്കുന്നു. എന്നാൽ നളനെ കാർക്കോടകൻ ദംശിക്കുന്നു. ദംശനം മൂലം ലഭിച്ച രൂപവൈരൂപ്യം ബാഹുകനെന്ന പേരിൽ വേഷപ്രച്ഛന്നനായി ജീവിക്കുവാൻ നളനെ പ്രാപ്തനാക്കുന്നു.

*ഗുളികൻ*

ഒരിക്കൽ ഗുളികൻ പാതളത്തിൽ പോയി പന്ത്രണ്ട് വർഷം ഒളിച്ചിരിക്കുകയും കാലനില്ലാത്ത ജഗത്തിൽ എല്ലാവരും വിഷമിക്കുകയും ചെയ്തു. ത്രിമൂർത്തികൾ ഇടപ്പെട്ടതിനാൽ പന്ത്രണ്ട് വിധത്തിലുള്ള ഗുളികന്മാരായി ഗുളികൻ ഭൂമിയിലേയ്ക്ക് തിരിച്ച് വനു. നാഗവംശത്തിൽ പെട്ട രൂപമാണ് ഗുളികന് പാമ്പിന്റെ പത്തിയുമായി മുഖത്തിനും മുടിയ്ക്കും ബന്ധമുണ്ട്. നാഗപടത്തിന്റെ രൂപസാദൃശ്യംമുടിയിൽ കാണാം. ശിവാംശജാതനായ ഗുളികൻ ജീവജാലങ്ങളുടെ മരണസമയത്ത് ജീവനെ കൊണ്ട് പോകുന്ന ദേവനാണെന്ന് വിശ്വസികപ്പെടുന്നു. പുറംകാലനെന്നും ഗുളികന് പേരുണ്ട്. കാലൻ, അന്തകൻ, യമൻ, കാലാന്തകൻ എന്നീ പേരുകളിലും ഗുളികൻ അറിയപ്പെടുന്നു.
പരമശിവന്റെ ഇടതു തൃക്കാലിന്റെ പെരുവിരൽ പൊട്ടിപിളർന്നുണ്ടായ അനർത്ഥകാരിയും ക്ഷിപ്രപ്രസാദിയുമായ ദേവനാണ് ഗുളികൻ. തന്റെ ഭക്തനായ മാർക്കണ്ഡേയന്റെ രക്ഷാർത്ഥം മഹാദേവൻ കാലനെ തന്റെ മൂന്നാം തൃക്കണ്ണ് തുറന്നു ഭസ്മമാക്കി. കാലനില്ലാത്തത് കാരണം എങ്ങും മരണമില്ലാതെയായി. ഭാരം സഹിക്കവയ്യാതെ ഭൂമി ദേവി ദേവന്മാരോടും അവർ മഹാദേവനോടും പരാതി പറഞ്ഞു. അതിനൊരു പരിഹാരമെന്നോണം പെരുവിരൽ ഭൂമിയിലമർത്തിയ മഹാദേവന്റെ ഇടതു തൃക്കാൽ പൊട്ടി അതിൽ നിന്നും ഗുളികൻ അവതരിച്ചു. ത്രിശൂലവും കാലപാശവും നൽകി ഗുളികനെ കാലന്റെ പ്രവൃത്തി ചെയ്യാൻ മഹാദേവൻ ഭൂമിയിലേക്കയച്ചു
ജനനം മുതൽ മരണം വരെ ചെറുതും വലുതും നല്ലതും ചീത്തയുമായ എല്ലാ കർമ്മങ്ങളിലും ഗുളികന്റെ സാന്നിധ്യം ഉണ്ടാകുമെന്ന് പറയപ്പെടുന്നു.

*പത്മൻ*

ദക്ഷിണ ദിക്ക് കാക്കുന്ന നാഗമാണ് പത്മൻ
*മഹാപത്മൻ*

മഹാപത്മനെയാണ് ശിവനും ഗണപതിയും ശരീരത്തിൽ കുണ്ഡലങ്ങൾഅയി അണിയുന്നത്
Kadappad

Happy new year guyss❤️
31/12/2025

Happy new year guyss❤️

Stone Baby (Lithopedion) – യഥാർത്ഥ സംഭവം1955-ൽ, മൊറോക്കോയിലെ ഒരു ഗ്രാമത്തിൽ താമസിച്ചിരുന്ന സ്ത്രീക്ക് ഗർഭം ഉണ്ടാകുന്നു.9...
31/12/2025

Stone Baby (Lithopedion) – യഥാർത്ഥ സംഭവം
1955-ൽ, മൊറോക്കോയിലെ ഒരു ഗ്രാമത്തിൽ താമസിച്ചിരുന്ന സ്ത്രീക്ക് ഗർഭം ഉണ്ടാകുന്നു.
9 മാസം കഴിഞ്ഞിട്ടും കുഞ്ഞ് ജനിച്ചില്ല.
അന്നത്തെ കാലത്ത്:Hospital ഇല്ല,Scan ഇല്ല,Surgery ലഭ്യമല്ല വേദനയ്ക്കുശേഷം കുഞ്ഞ് അമ്മയുടെ വയറ്റിനുള്ളിൽ തന്നെ മരിച്ചുപോയി.
എന്നാൽ കുഞ്ഞ് uterus-ൽ അല്ല,
വയറിനുള്ളിൽ (Abdominal pregnancy) ആയിരുന്നു.
പിന്നെ എന്ത് സംഭവിച്ചു?
കുഞ്ഞിനെ പുറത്താക്കാൻ ശരീരത്തിന് കഴിഞ്ഞില്ല..
Infection ഉണ്ടാകുമായിരുന്നു,
അമ്മ മരിക്കാനുള്ള സാധ്യതയും ഏറെയാണ്.
എന്നാൽ മനുഷ്യശരീരം ചെയ്തത് അത്ഭുതകരമായ ഒരു കാര്യമാണ്:
കുഞ്ഞിന് ചുറ്റും ഒരു Calcium layer രൂപപ്പെടുത്തി.കുഞ്ഞിനെ പൂർണ്ണമായി കല്ലുപോലെ cover ചെയ്തു ഇൻഫെക്ഷൻ പടരാതിരിക്കാൻ isolate ചെയ്തു.
അങ്ങനെ കുഞ്ഞ് വയറിൽ വെച്ച് Stone Baby (Lithopedion) ആയി.

എത്ര വർഷം വയറ്റിൽ?
നീണ്ട 46 വർഷം!
അമ്മ ഇത് അറിയാതെ പിന്നീട് വിവാഹം ചെയ്തു.
സാധാരണ ജീവിതം നയിച്ചു,
പിന്നീടും കുട്ടികൾ ഉണ്ടായി..
തനിക്ക് വയറ്റിൽ കല്ലായി കുഞ്ഞ് ഉണ്ടെന്ന് അറിഞ്ഞില്ല

നാളുകൾ കടന്ന് പോയി അത് ആഴ്ചകളും വർഷങ്ങളും ആയി.
2001-ൽ, വയറുവേദന കാരണം hospital-ൽ പോയപ്പോൾ
X-Ray & Scan ചെയ്തു
Doctors shock ആയി.
Scan-ൽ കണ്ടത് പൂർണ്ണമായി കല്ലായ ഒരു കുഞ്ഞിന്റെ അസ്ഥികൂടം ആയിരുന്നു.
അതിനുശേഷം surgery നടത്തി stone baby പുറത്തെടുത്തു.
Medical Record
Case officially documented
World medical journals-ൽ publish ചെയ്തു
‘Lithopedion’ എന്ന rare condition-ന്റെ classic example

ലോകത്ത് ഇതുവരെ 300-ൽ താഴെ കേസുകൾ മാത്രം.

Trollyworld അറിവുകൾ പോസ്റ്റ് നമ്പർ : 638

 #ഗുരുവായൂർ ക്ഷേത്രത്തിലെ തൃപ്പുക... ആചാരങ്ങളെക്കുറിച്ചും ഐതിഹ്യങ്ങളെ കുറിച്ചും...🕉️തൃപ്പുക🕉️​അത്താഴ ശീവേലി കഴിഞ്ഞ് ഭഗവാ...
27/12/2025

#ഗുരുവായൂർ ക്ഷേത്രത്തിലെ തൃപ്പുക... ആചാരങ്ങളെക്കുറിച്ചും ഐതിഹ്യങ്ങളെ കുറിച്ചും...

🕉️തൃപ്പുക🕉️

​അത്താഴ ശീവേലി കഴിഞ്ഞ് ഭഗവാൻ അകത്തേക്ക് എഴുന്നള്ളിയാൽ ഉടൻ തന്നെ 'തൃപ്പുക' നടക്കുന്നു. സുഗന്ധദ്രവ്യങ്ങൾ പുകച്ച് ക്ഷേത്രത്തിനുള്ളിൽ സുഗന്ധം നിറയ്ക്കുന്ന ചടങ്ങാണിത്. ഇതിന് ശേഷം നട അടയ്ക്കും. അതോടെ ആ ദിവസത്തെ ദർശനം അവസാനിക്കുന്നു.

തൃപ്പുക എന്നത് ഗുരുവായൂർ ക്ഷേത്രത്തിൽ രാത്രി നട അടയ്ക്കുന്നതിന് തൊട്ടുമുമ്പ് നടത്തുന്ന അതീവ സുന്ദരവും സുഗന്ധപൂരിതവുമായ ഒരു ചടങ്ങാണ്. ഭഗവാനെ ഉറക്കാൻ കിടത്തുന്ന സങ്കൽപ്പമാണിത്.

ഇതിന്റെ ഐതിഹ്യവും സവിശേഷതയും താഴെ വിവരിക്കുന്നു:

തൃപ്പുകയുടെ ഐതിഹ്യം

തൃപ്പുകയുടെ ഐതിഹ്യം പ്രധാനമായും ഭഗവാന്റെ പരമഭക്തനായിരുന്ന വില്വമംഗലം സ്വാമിയാരുമായി ബന്ധപ്പെട്ടതാണ്.
ഒരിക്കൽ രാത്രിയിൽ അത്താഴപൂജ കഴിഞ്ഞ് നട അടയ്ക്കുന്ന സമയത്ത് വില്വമംഗലം സ്വാമിയാർ ക്ഷേത്രത്തിലെത്തി. സാധാരണയായി ശ്രീകോവിലിനുള്ളിൽ ഭഗവാന്റെ ചൈതന്യം മാത്രമാണ് ഉണ്ടാവുക എന്നാണ് സങ്കല്പം. എന്നാൽ അന്ന് സ്വാമിയാർ കണ്ടത് അത്ഭുതകരമായ ഒരു കാഴ്ചയായിരുന്നു.
ശ്രീകോവിലിനുള്ളിൽ ഭഗവാൻ തന്റെ വസ്ത്രങ്ങളും ആഭരണങ്ങളും എല്ലാം അഴിച്ചുവെച്ച്, വളരെ ക്ഷീണിതനായി ഉറങ്ങാൻ തയ്യാറെടുക്കുന്നു. പകൽ മുഴുവൻ ലക്ഷക്കണക്കിന് ഭക്തരുടെ സങ്കടങ്ങൾ കേട്ടും, അവർക്ക് അനുഗ്രഹം നൽകിയും ഭഗവാൻ തളർന്നിരിക്കുന്നു എന്ന് സ്വാമിയാർക്ക് തോന്നി.
ഭഗവാന്റെ ഈ ക്ഷീണമകറ്റാനും, സുഖകരമായ ഉറക്കം ലഭിക്കാനുമായി സ്വാമിയാർ ചില സുഗന്ധദ്രവ്യങ്ങൾ പുകയ്ക്കാൻ നിർദ്ദേശിച്ചു എന്നാണ് പറയപ്പെടുന്നത്. ഈ സുഗന്ധം ശ്വസിക്കുമ്പോൾ ഭഗവാന്റെ മനസ്സിനും ശരീരത്തിനും കുളിർമ്മ ലഭിക്കുമെന്നും അദ്ദേഹം വിശ്വസിച്ചു. അന്നുമുതലാണ് 'തൃപ്പുക' എന്ന ചടങ്ങ് ഗുരുവായൂരിൽ തുടങ്ങിയതെന്ന് വിശ്വസിക്കപ്പെടുന്നു.
എന്താണ് തൃപ്പുകയിൽ സംഭവിക്കുന്നത്?
* സുഗന്ധക്കൂട്ട്: അഷ്ടഗന്ധം, ചന്ദനം, അകിൽ, ഗുല്ഗുലു തുടങ്ങിയ പന്ത്രണ്ടോളം സുഗന്ധദ്രവ്യങ്ങൾ ചേർത്ത പ്രത്യേക കൂട്ടാണ് പുകയ്ക്കാനായി ഉപയോഗിക്കുന്നത്.
* ചടങ്ങ്: അത്താഴ ശീവേലി കഴിഞ്ഞ് ഭഗവാൻ അകത്തേക്ക് എഴുന്നള്ളിയാൽ, ശാന്തിക്കാർ ഈ സുഗന്ധക്കൂട്ട് വെള്ളിപ്പാത്രത്തിൽ കനലിന് മുകളിലിട്ട് പുകയ്ക്കുന്നു. ഈ പുക ശ്രീകോവിലിനുള്ളിൽ നിറയുന്നു.
* അർത്ഥം: ഒരു കുഞ്ഞിനെ ഉറക്കാൻ അമ്മമാർ സാമ്പ്രാണി പുകയ്ക്കുന്നത് പോലെ, ജഗന്നാഥനായ ഭഗവാനെ ഒരു ഉണ്ണിക്കണ്ണനായി കരുതി ഭക്തർ ഉറക്കാൻ കിടത്തുന്ന ചടങ്ങാണിത്.
* നട അടയ്ക്കൽ: തൃപ്പുക നടക്കുമ്പോൾ ഭക്തർക്ക് ദർശനം ഉണ്ടാകില്ല. പുക ഉയർന്നു തുടങ്ങിയാൽ നട അടയ്ക്കും. അതോടെ ആ ദിവസത്തെ പൂജകൾ അവസാനിക്കുന്നു.

തൃപ്പുകയുടെ പ്രത്യേകത

ഗുരുവായൂരിലെ ഈ സുഗന്ധം ക്ഷേത്രപരിസരത്ത് മുഴുവൻ വ്യാപിക്കും. ആ സമയം ക്ഷേത്രമുറ്റത്ത് നിൽക്കുന്നത് പോലും മനസ്സിന് വലിയ ശാന്തി നൽകുന്ന അനുഭവമാണ്. "തൃപ്പുക കണ്ട് തൊഴുതാൽ സകല പാപങ്ങളും മാറി പ്രശാന്തമായ മനസ്സുണ്ടാകും" എന്നാണ് ഭക്തരുടെ വിശ്വാസം.

ഗുരുവായൂരിലെ ഈ സുഗന്ധം അനുഭവിച്ചിട്ടുള്ളവർക്ക് അത് ഒരിക്കലും മറക്കാൻ കഴിയില്ല......

🙏ഹരേ കൃഷ്ണ 🙏🏻

"ഇത്രയും സിഗരറ്റ് വലിക്കേണ്ടതില്ലെന്ന് തോന്നുന്നുണ്ട് കാരണം പുകവലിയാണ് എന്റെ ആരോഗ്യം തകർത്തത്..ഈ അവസ്ഥയിലും ഒരു സിഗരറ്റ്...
20/12/2025

"ഇത്രയും സിഗരറ്റ് വലിക്കേണ്ടതില്ലെന്ന് തോന്നുന്നുണ്ട് കാരണം പുകവലിയാണ് എന്റെ ആരോഗ്യം തകർത്തത്..ഈ അവസ്ഥയിലും ഒരു സിഗരറ്റ് കിട്ടിയാൽ ഞാൻ വലിക്കും, അത്രയ്ക്ക് അഡിക്ഷനുണ്ട്.. എനിക്ക് മറ്റുള്ളവരോട് ഒരു ഉപദേശമേയുള്ളൂ..

"കഴിയുമെങ്കിൽ പുക വലിക്കാതിരിക്കുക.."

: ശ്രീനിവാസൻ ✅🌹

സിഗരറ്റ് വലിക്കുന്നത് എന്തോ വലിയ കാര്യം പോലെ കരുതുന്ന ഒരുപാട് പേര് ഇപ്പോഴുമുണ്ട്.. അതിൽ 18 വയസിന് താഴെയുള്ളവർ ഉൾപ്പടെ… 🙏🏻🤷

ശ്ശെടാ 😂
14/12/2025

ശ്ശെടാ 😂

13/12/2025

😂

🥺
13/12/2025

🥺

സ്രാങ്ക് സമ്മതിക്കുന്നില്ല എന്ത് ചെയുവാൻ ആണ്...
13/12/2025

സ്രാങ്ക് സമ്മതിക്കുന്നില്ല എന്ത് ചെയുവാൻ ആണ്...

ഇത് മേയറുടെ വിജയം 😂
13/12/2025

ഇത് മേയറുടെ വിജയം 😂

09/12/2025

ഇതിനാണോ സമയം അടുക്കുക എന്ന് പറയുന്നത്

*ഇടുക്കിയില്‍ വോട്ട് ചെയ്ത മടങ്ങിയ യുവാവ് ചെക്ക് ഡാമില്‍ മുങ്ങിമരിച്ചു.*

കരുണാപുരം ചാലക്കുടിമേട് സ്വദേശി ശ്രീജിത്ത് 20 ആണ് മരിച്ചത്.

ഇന്ന് ഉച്ചയ്ക്ക് 12 മണിയോടുകൂടിയാണ് സംഭവം. കരുണാപുരം ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡില്‍ അപ്പാപ്പികട രണ്ടാം ബൂത്തില്‍ വോട്ട് ചെയ്ത ശേഷം മടങ്ങവെയാണ് അപകടമുണ്ടായത്.

ചെക്ക് ഡാമില്‍ കുളിക്കുവാൻ ഇറങ്ങിയപ്പോഴാണ് അപകടത്തില്‍പ്പെട്ടതെന്ന് നാട്ടുകാർ പറഞ്ഞു. യുവാവിനെ പോലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Address

Kottayam
686563

Telephone

9746590033

Website

Alerts

Be the first to know and let us send you an email when Sabarinathanand posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Sabarinathanand:

Share