
22/08/2025
ചെണ്ടുമല്ലി പൂക്കളുടെ ഓർഡർ ധാരാളം വരുന്നുണ്ട്, പൂവ് തികയുമോ എന്ന പേടിയുള്ളൂ... പൂവ് കൃഷിയിൽ 100% വിജയം ഉറപ്പിച്ചിരിക്കുകയാണ് മുടവൂരിലെ തങ്ക ചേച്ചിയും സുലോചന ചേച്ചിയും. മുടവൂർ മഹാദേവ ക്ഷേത്രത്തിന് സമീപം ആണ് ഇവരുടെ പൂപ്പാടം. ഇരുവരും ചേർന്ന് തയ്യാറാക്കിയ ജൈവവളം തന്നെയാണ് കൃഷിക്ക് ഉപയോഗിച്ചത്. ഇത് പൂക്കൾക്ക് നല്ല നിറവും വലിപ്പവും ഉണ്ടാകുന്നതിന് സഹായകമായെന്ന് പറയുന്നു. ഇപ്പോൾ വിദ്യാലയങ്ങളിലേക്കും ഓഫീസുകളിലേക്കും ഓണാഘോഷത്തിന്റെ ഭാഗമായി ധാരാളം പൂക്കളുടെ ഓർഡർ ഉണ്ട്. പൂകൃഷി മാത്രമല്ല കൂർക്ക, മഞ്ഞൾ ചേന, പയർ, ചേമ്പ് തുടങ്ങിയവയെല്ലാം ഓണവിപണി ലക്ഷ്യമിട്ട് ഇവർ ചെയ്യുന്നുണ്ട്