
10/09/2025
വഴുതനങ്ങ തേങ്ങാപ്പാലിൽ വറ്റിച്ചത്
ചേരുവകൾ:- വഴുതനങ്ങ കഷണങ്ങളാക്കിയത് 4 എണ്ണം, വെളിച്ചെണ്ണ 2 ടേബിൾ സ്പൂൺ, ഉപ്പു പാകത്തിന്, മഞ്ഞൾപൊടി അര ടീസ്പൂൺ, കടുക് അര ടീസ്പൂൺ, പെരുംജീരകം അര ടീസ്പൂൺ, കറിവേപ്പില 2 തണ്ട്, പച്ചമുളക് 2 എണ്ണം, ഉള്ളി നാലായി അരിഞ്ഞത് ഒരു കപ്പ്, തക്കാളി ഒരെണ്ണം, മഞ്ഞൾപൊടി കാൽ ടീസ്പൂൺ, മുളകുപൊടി കാൽ ടീസ്പൂൺ, മല്ലിപ്പൊടി അര ടീസ്പൂൺ, തേങ്ങാപ്പാൽ ഒരു കപ്പ്, മല്ലിയില ആവശ്യത്തിന്.
തയാറാക്കുന്ന വിധം:- പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി ഇടത്തരം തീയിൽ വഴുതനങ്ങ, ഉപ്പ്, മഞ്ഞൾപൊടി എന്നിവ ചേർത്ത് മൃദുവാകുന്നതുവരെ വഴറ്റി മൂടിവച്ച് വേവിക്കുക. അടിഭാഗം കട്ടിയുള്ള പാനിൽ വെളിച്ചെണ്ണ ചൂടാക്കി ഇടത്തരം തീയിൽ കടുക്, പെരുംജീരകം, കറിവേപ്പില എന്നിവ ഇട്ട് പൊട്ടിവരുമ്പോൾ അരിഞ്ഞ പച്ചമുളകും ഉള്ളിയും ചേർത്ത് വഴറ്റണം. ശേഷം തക്കാളി മുതൽ മുളകുപൊടി വരെയുള്ളവ ചേർത്ത് ഇളക്കി പാൻ മൂടിവച്ച് തക്കാളി മൃദുവാകുന്നതുവരെ വേവിക്കുക. അതുകഴിഞ്ഞ് തീ കുറച്ചുവച്ച് തേങ്ങാപ്പാലും വഴറ്റിയ വഴുതനങ്ങയും ചേർത്ത് ചെറുതീയിൽ വരട്ടിയെടുക്കാം. ഗാർണിഷിന് മല്ലിയില അരിഞ്ഞിടാം.