
26/09/2025
സ്കൂൾ കലോത്സവം 'തില്ലാന 2025 ' ന് തിരി തെളിഞ്ഞു
Kumarakom Today 26.09.2025
കുമരകം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ സ്കൂൾ തല കലോത്സവം 'തില്ലാന 2025' ജില്ലാ പഞ്ചായത്ത് മെമ്പർ കെ വി ബിന്ദു വിളക്ക് തെളിയിച്ചു ഉദ്ഘാടനം നിർവ്വഹിച്ചു. യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി വിവിധ കലാമത്സരങ്ങളിൽ മാറ്റുരയ്ക്കുന്ന കലോൽസവത്തിൽ വിശിഷ്ടാതിഥിയായി പ്രശസ്ത ചലച്ചിത്ര ഗാനരചയിതാവ് സന്തോഷ് വർമ്മ വിദ്യാർത്ഥികൾക്ക് മുഖ്യ സന്ദേശം നൽകുകയും അദ്ദേഹം രചിച്ച 'പൊടി മീശ മുളയ്ക്കണ കാലം' എന്ന ഗാനം ആലപിക്കുകയും ചെയ്തത് ഉദ്ഘാടന സമ്മേളനത്തിൻ്റെ മാറ്റു കൂട്ടി. ജില്ലാ പഞ്ചായത്ത് മെമ്പർ കെ വി ബിന്ദു വിശിഷ്ടാതിഥിയെ പൊന്നാടയണിയിച്ച് ആദരിച്ചു. മലയാളികൾ എക്കാലവും നെഞ്ചിലേറ്റിയ മികവുറ്റ ഗാനങ്ങൾക്ക് രചന നിർവഹിച്ച അദ്ദേഹത്തിന്റെ ഗാനം അധ്യാപകരായ റോബി ജോസഫ്, സുനിത കെ ജോസഫ് എന്നിവർ ആലപിച്ചു കൊണ്ടാണ് അദ്ദേഹത്തെ സ്വാഗതം ചെയ്തത്. സ്കൂളിന്റെ സർവ്വോൻമുഖമായ പ്രവർത്തനങ്ങളിൽ കലാ പാരമ്പര്യത്തിന് എക്കാലവും പ്രാധാന്യം ഉയർത്തുന്ന സ്കൂൾ , പുതു തലമുറയ്ക്കും പ്രചോദനമായി കൂടെയുണ്ടാകും
എന്ന് പി ടി എ പ്രസിഡണ്ട് വി എസ് സുഗേഷ് അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. തുടർന്ന് വിഎച്ച്എസ്ഇ പ്രിൻസിപ്പൽ ബിജീഷ് എം എസ്, ഹെഡ്മാസ്റ്റർ നിഷാദ് എസ് കെ, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ഹയർസെക്കൻഡറി പ്രിൻസിപ്പൽ സത്യൻ ടി സ്വാഗതവും ജനറൽ കൺവീനർ ഡോക്ടർ ഷോബി ദാസ് നന്ദിയും രേഖപ്പെടുത്തി. തുടർന്ന് രണ്ട് വേദികളിലായി കുട്ടികളുടെ കലാമത്സരങ്ങൾ അരങ്ങേറി.
🟫⬛🟪🟦🟩🟨🟧🟥
Join കുമരകം ടുഡേ WhatsApp Group🪀
https://chat.whatsapp.com/Fqj5MsfrqZl1HPHRr5OzDD
🔸🔸🔸🔸
📰വാർത്തകൾക്കും, പരസ്യങ്ങൾക്കായും
ബന്ധപ്പെടുക👇🏻
📱🪀+91 8714909662
📱🪀+91 8891050839
📱🪀+91 9567654205
📱🪀+91 9446664938
🔹🔹🔹🔹
കുമരകം ടുഡേ യൂട്യൂബ്:
https://youtu.be/gk8Ki6_3VYY?si=F2GrkfIZ4BIx6
🔸🔸🔸🔸
https://www.facebook.com/KumarakomTODAY.Page
കുമരകം ടുഡേ ഫെയ്സ് ബുക്ക് പേജ് Follow ചെയ്യാനും Like ചെയ്യാൻ മറക്കല്ലേ..👍🏻
🌴 *കുമരകം ടുഡേ ഒരു ഗ്രാമസംസ്കൃതിയുടെ കയ്യൊപ്പ്* 🌴