Kerala Times Live

Kerala Times Live LIVE NEWS UPDATES INDIA ,UNITED STATES ownd by k times broadcast networks pvt ltd
(291)

kerala times is an international news channel ownd by k times broadcast networks pvt ltd.

15/09/2026

Mr. Pinarayi Vijayan ഇനി എണ്ണപ്പെട്ട ദിവസങ്ങളേയുള്ളു": Swapna Suresh

15/09/2026

ഒൻപത് പരാതികൾ ലഭിച്ചിരുന്നു, അത് മെറ്റയ്ക്ക് കൈമാറി," മുഖ്യമന്ത്രിയുടെ വൈറൽ എഐ വീഡിയോ പിൻവലിച്ചതിൽ ഡിജിപി റവാഡ ചന്ദ്രശേഖർ

നമ്മുടെ ആകാശഗംഗയിൽ നിന്ന് കൃത്യം 21 മിനിറ്റ് ഇടവിട്ട് ഭൂമിയിലേക്ക് ശക്തമായ റേഡിയോ തരംഗങ്ങൾ പുറപ്പെടുവിക്കുന്ന ഒരു അത്ഭുത...
15/09/2026

നമ്മുടെ ആകാശഗംഗയിൽ നിന്ന് കൃത്യം 21 മിനിറ്റ് ഇടവിട്ട് ഭൂമിയിലേക്ക് ശക്തമായ റേഡിയോ തരംഗങ്ങൾ പുറപ്പെടുവിക്കുന്ന ഒരു അത്ഭുത പ്രപഞ്ച സ്രോതസ്സിനെ ശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുന്നു. 'സ്കൂട്ടം' (Scutum) നക്ഷത്രരാശിയുടെ ദിശയിൽ, ആയിരക്കണക്കിന് പ്രകാശവർഷങ്ങൾക്കപ്പുറ സ്ഥിതി ചെയ്യുന്ന GPM J1839−10 എന്ന് പേരിട്ടിരിക്കുന്ന ഒരു വസ്തുവിൽ നിന്നാണ് ഈ സിഗ്നലുകൾ വരുന്നത്. ഓരോ റേഡിയോ തരംഗവും മിനിറ്റുകളോളം നീണ്ടുനിൽക്കുകയും, പിന്നീട് പെട്ടെന്ന് നിശ്ചലമാകുകയും ചെയ്യുന്നു. കൃത്യമായി 21 മിനിറ്റിന് ശേഷം ഇത് വീണ്ടും ആവർത്തിക്കും. എന്നാൽ ഇതൊരു പുതിയ സംഭവമല്ല; ടെലിസ്കോപ്പുകളിൽ നിന്നുള്ള പഴയ ഡാറ്റ പരിശോധിച്ചപ്പോൾ, 1988 മുതൽ അതായത് പതിറ്റാണ്ടുകളായി ഈ സിഗ്നലുകൾ കൃത്യമായി വരുന്നുണ്ടെന്ന് ശാസ്ത്രലോകം കണ്ടെത്തി.
​തുടക്കത്തിൽ ഇതൊരു ന്യൂട്രോൺ നക്ഷത്രമായിരിക്കാം എന്നാണ് കരുതപ്പെട്ടിരുന്നത്, എന്നാൽ ഇതിന്റെ തിളങ്ങുന്ന വേഗത സാധാരണ ന്യൂട്രോൺ നക്ഷത്രങ്ങളുടെ കറക്കവുമായി ഒത്തുപോകുന്നില്ല. ഒരു ചെറിയ 'റെഡ് ഡ്വാർഫ്' നക്ഷത്രത്തെ വലംവെക്കുന്ന, ശക്തമായ കാന്തിക മണ്ഡലമുള്ള ഒരു 'വൈറ്റ് ഡ്വാർഫ്' നക്ഷത്രത്തിന്റെ ദ്വന്ദവ്യവസ്ഥ (Binary system) ആകാം ഇതിന് പിന്നിൽ. വൈറ്റ് ഡ്വാർഫിന്റെ കാന്തിക മണ്ഡലം കൂടെയുള്ള നക്ഷത്രത്തിലെ പദാർത്ഥങ്ങളുമായി കൂട്ടിയിടിക്കുമ്പോഴാണ് ഇത്തരം ശക്തമായ റേഡിയോ തരംഗങ്ങൾ ഉണ്ടാകുന്നത്.
​ഇതിൽ ഏറ്റവും അത്ഭുതകരമായ കാര്യം എന്തെന്നാൽ, ഈ സ്രോതസ്സ് ഭൂമിയിൽ നിന്ന് ഏകദേശം 15,000 പ്രകാശവർഷം അകലെയാണ്. അതായത്, ഇന്ന് നമ്മൾ ടെലിസ്കോപ്പുകളിലൂടെ സ്വീകരിക്കുന്ന റേഡിയോ തരംഗങ്ങൾ യാത്ര തുടങ്ങിയത് 15,000 വർഷങ്ങൾക്ക് മുൻപാണ്—ഭൂമിയിൽ മനുഷ്യൻ ശിലായുഗത്തിൽ ജീവിച്ചിരുന്ന ആ കാലത്ത്! അതിനാൽ ഇന്ന് നമ്മൾ കാണുന്നത് ഈ വസ്തുവിന്റെ ഇന്നത്തെ അവസ്ഥയല്ല, മറിച്ച് ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപുള്ള അതിന്റെ ഭൂതകാലമാണ്. പ്രപഞ്ചത്തിന് ക്ഷമയുണ്ട്, നമ്മുടെ ടെലിസ്കോപ്പുകൾക്കും

മണിമലയാറ്റിൽ മണ്ടക്കയം ബൈപാസ് പാലത്തിന് സമീപത്ത് നിന്നും രണ്ട് പഴയ വിഗ്രഹങ്ങൾ കണ്ടെത്തി. മുണ്ടക്കയം: മണിമലയാറ്റിൽ മണ്ടക്...
15/09/2026

മണിമലയാറ്റിൽ മണ്ടക്കയം ബൈപാസ് പാലത്തിന് സമീപത്ത് നിന്നും രണ്ട് പഴയ വിഗ്രഹങ്ങൾ കണ്ടെത്തി.

മുണ്ടക്കയം: മണിമലയാറ്റിൽ മണ്ടക്കയം ബൈപാസ് പാലത്തിന് സമീപത്ത് നിന്നും രണ്ട് പഴയ വിഗ്രഹങ്ങൾ കണ്ടെത്തി. ഇന്ന് ഉച്ചക്ക് വൈകിട്ടോടെ മീൻ പിടിക്കാനെത്തിയ സംഘമാണ് പുഴയിലെ മണൽത്തിട്ടയിൽ വിഗ്രഹങ്ങൾ ശ്രദ്ധിച്ചത്.

14/09/2026

കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ വിനായക ചതുർത്ഥി പ്രത്യേക പൂജകൾ ഭക്തിസാന്ദ്രമായി നടത്തപ്പെട്ടു.

കെന്റ്: കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ വിനായക ചതുർത്ഥിയോടനുബന്ധിച്ച് പ്രത്യേക പൂജകളും ഹോമങ്ങളും ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ നടന്നു. സെപ്റ്റംബർ 14 തിങ്കളാഴ്ച നടന്ന ചടങ്ങുകളിൽ നിരവധി ഭക്തർ നേരിട്ടും ഓൺലൈൻ ആയും പങ്കെടുത്തു.
രാവിലെ ക്ഷേത്രം തുറന്നതിനെ തുടർന്ന് നിർമാല്യ ദർശനം, അഭിഷേകം, മലർ നിവേദ്യം, ഉഷഃപൂജ എന്നിവ നടന്നു. തുടർന്ന് സൂര്യ കാലടി മഹാഗണപതി ഹോമം ഭക്തിപൂർവം നടത്തി. ക്ഷേത്രത്തിലെ ഗണപതി പ്രതിഷ്ഠ നടത്തിയ തന്ത്രി ബ്രഹ്മശ്രീ സൂര്യ കാലടി മന സൂര്യൻ ജയസൂര്യ ഭട്ടതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിലായിരുന്നു ചടങ്ങുകൾ.
രാവിലെ 10 മണിക്ക് കലശപൂജയും 11 മണിക്ക് കലശാഭിഷേകവും നടന്നു. തുടർന്ന് ഉച്ചപൂജയ്ക്ക് ശേഷം ക്ഷേത്രം അടച്ചു.
വൈകുന്നേരം ക്ഷേത്രം വീണ്ടും തുറന്നതോടെ പ്രത്യേക ദീപാരാധന നടന്നു. തുടർന്ന് അത്താഴപൂജയും അപ്പം �

14/09/2026

ഇതാവണമെടാ രാജാവ്! ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുത്ത് മടങ്ങുന്ന അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ മടക്കയാത്രയ്ക്കായി വിമാനത്തിലേക്ക് നീങ്ങുന്നതിനിടെ അദ്ദേഹത്തിന്റെ യാത്രയിൽ ഉടനീളമുണ്ടായിരുന്ന കാർ ഡ്രൈവറുടെ അടുത്തേക്ക് തിരികെ എത്തി കൈകൊടുത്ത് നന്ദി അറിയിച്ച വീഡിയോ വൈറലാകുന്നു. അദ്ദേഹത്തിന്റെ വിനയത്തെയും ലാളിത്യത്തെയും പ്രശംസിച്ച് നിരവധി പേരാണ് രംഗത്തുവന്നിരിക്കുന്നത്.

Khaled Prince ViralVideo World News

14/09/2026

'ഇറക്കി വിടെടാ...; അല്ലെങ്കിൽ വലിയ വിഷയമുണ്ടാവും; എന്റെ മകന്റെ വിവാഹനിശ്ചയമാണ്'...

കോട്ടയം പള്ളിക്കത്തോട് പൊലീസുകാർക്ക് നേരെ അസഭ്യവർഷം നടത്തിയ ആളെ റിമാൻഡ് ചെയ്തു; മ​ദ്യപിച്ച് വാഹനമോടിച്ച മുക്കാലി സ്വദേശി രഞ്ജിത്താണ് പൊലീസിനെ കൈയേറ്റം ചെയ്തതും അസഭ്യവർഷം നടത്തിയതും

14/09/2026

കാശു വാങ്ങി ചതിച്ചു! കാഞ്ഞിരപ്പള്ളി ഉദയം കാറ്ററിംഗ് പണിപറ്റിച്ച് മുങ്ങി; മുണ്ടക്കയത്ത് കല്യാണച്ചടങ്ങിൽ ഭക്ഷണം കിട്ടാതെ വിരുന്നുകാർ

മുണ്ടക്കയം: കല്യാണവിരുന്നിന് ഭക്ഷണമെത്തിക്കാതെ കാഞ്ഞിരപ്പള്ളി ഉദയം കാറ്ററിംഗ് കമ്പനിയുടെ വൻ ചതി. മുണ്ടക്കയത്ത് നടന്ന വിവാഹച്ചടങ്ങിലാണ് സംഭവം. മണ്ഡപത്തിൽ നിന്നും ചടങ്ങുകൾ കഴിഞ്ഞ് വധൂവരന്മാരും ബന്ധുക്കളും അടങ്ങുന്ന വിരുന്നുകാർ ഓഡിറ്റോറിയം എത്തിയപ്പോഴാണ് ഭക്ഷണമെത്തിയിട്ടില്ലെന്ന വിവരം അറിയുന്നത്.
വിവാഹ സൽക്കാരത്തിനായി 1.5 ലക്ഷം രൂപ മുൻകൂറായി ഉദയം കാറ്ററിംഗ് ഉടമകൾ കൈപ്പറ്റിയിരുന്നു. എന്നാൽ വിരുന്നിന്റെ സമയം കഴിഞ്ഞിട്ടും ഭക്ഷണം എത്തിക്കാൻ ഇവർ തയ്യാറായില്ല. തുടർന്ന് ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കാറ്ററിംഗ് അധികൃതർ ഫോൺ എടുക്കാതെ മുങ്ങുകയായിരുന്നു.
വിശന്നുവലഞ്ഞെത്തിയ അതിഥികൾക്ക് മുന്നിൽ വീട്ടുകാർ പൂർണ്ണമായും കുടുങ്ങി. ഒടുവിൽ സമീപത്തെ ഹോട്ടലുകളിൽ നിന്ന് അടിയന്തര�

14/09/2026

സൗത്ത് കളമശ്ശേരിയിലാണ് യുവാക്കൾ പോലീസിനെ അക്രമിച്ചത്. നാല് പോലീസുകാർക്ക് പരിക്കേറ്റിട്ടുണ്ട്, സംഭവത്തിൽ രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്തു

14/09/2026

റെന്റ് എ കാർ എന്നൊന്ന് ഇല്ല പൊതുജനങ്ങൾ വഞ്ചിതരാവരുത് ജാഗ്രത പാലിക്കണം

Address

Kottayam
686507

Alerts

Be the first to know and let us send you an email when Kerala Times Live posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share