Cinema Malayalam

Cinema Malayalam മലയാള സിനിമ ആസ്വാദകർക്കായി ഒരു പേജ്. ?

ഡയറക്ടർ , റൈറ്റർ , ക്യാമറ , പ്രൊഡക്ഷൻ ഉൾപ്പടെ എല്ലാം ഒരാൾ .benoy 💥ബിഗിൽ ബിനോയുടെ ഹൊറർ മൂഡിൽ ഒരു ക്വാളിറ്റി മ്യൂസിക്കൽ ഷോ...
06/06/2026

ഡയറക്ടർ , റൈറ്റർ , ക്യാമറ , പ്രൊഡക്ഷൻ ഉൾപ്പടെ എല്ലാം ഒരാൾ .benoy 💥

ബിഗിൽ ബിനോയുടെ ഹൊറർ മൂഡിൽ ഒരു ക്വാളിറ്റി മ്യൂസിക്കൽ ഷോർട്ട് ഫിലിം ' നീലി '

'അമ്മ'യിൽ ചേരാനുള്ള പൈസ കൊണ്ട് സ്വർണം വാങ്ങിച്ചു, അതിനിപ്പോൾ ഇരട്ടി വില'; അന്ന രാജന് കയ്യടിതാരസംഘടനയായ 'അമ്മ'യിൽ നടക്കുന...
30/05/2026

'അമ്മ'യിൽ ചേരാനുള്ള പൈസ കൊണ്ട് സ്വർണം വാങ്ങിച്ചു, അതിനിപ്പോൾ ഇരട്ടി വില'; അന്ന രാജന് കയ്യടി

താരസംഘടനയായ 'അമ്മ'യിൽ നടക്കുന്ന തർക്കവും പോരുമൊക്കെ സോഷ്യൽ മീ‍ഡിയയിലും ചർച്ചയാണിപ്പോൾ. 'അമ്മ'യെക്കുറിച്ച് നടി അന്ന രാജൻ പറഞ്ഞ വാക്കുകളാണിപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. അമ്മയിൽ ചേരാൻ വച്ചിരുന്ന പൈസയ്ക്ക് സ്വർണം വാങ്ങിയെന്നും അതിനിപ്പോൾ ഇരട്ടി വിലയാണെന്നുമാണ് അന്ന പറയുന്നത്. "ഇതുവരെ ആയിട്ടും ജോയ്ന്‍ ചെയ്തിട്ടില്ല.
'അമ്മ'യില്‍ ഇതുവരെ ഞാന്‍ അംഗത്വം എടുത്തിട്ടില്ല. ഭാവിയില്‍ ചേരുമോ ഇല്ലയോ എന്നും അറിയില്ല. ഇത്രയും വര്‍ഷമായിട്ടും എനിക്ക് അതിന്‍റെ ആവശ്യം തോന്നിയിട്ടില്ല. അംഗത്വം എടുക്കാന്‍ നല്ലൊരു തുക വേണം. ആ തുക കൊണ്ട് ഗോള്‍ഡ് വാങ്ങിച്ചുവെന്ന് മുന്‍പ് ഞാന്‍ പറഞ്ഞിട്ടുണ്ട്. അന്ന് വാങ്ങിച്ച സ്വര്‍ണത്തിന്‍റെ വില ഇന്ന് ഇരട്ടിയായിട്ടുണ്ട്".- അന്ന രാജൻ പറഞ്ഞു.
'അമ്മ' സംഘടനയിൽ നിലവിൽ നടക്കുന്ന തർക്കത്തെ കുറിച്ചും അന്ന രാജൻ പ്രതികരിച്ചിരുന്നു. "അമ്മ സംഘടയുടെ നേതൃസ്ഥാനത്തേക്ക് സ്ത്രീകള്‍ വന്നപ്പോള്‍ ഞാനും സന്തോഷിച്ചിരുന്നു. ഇനി ധൈര്യമായിട്ട് അമ്മയില്‍ കയറാം എന്നാണ് കരുതിയത്. അപ്പോഴാണ് ഇത്രയും പ്രശ്നങ്ങള്‍ നടക്കുന്നത്. പിന്നെ ചേരണ്ടെന്ന് ഞാനും വിചാരിച്ചു", എന്നായിരുന്നു അന്ന പറഞ്ഞത്.

'സാക്ഷി ഓടി വന്ന് കാലില്‍ വീണു, ധോനിയുടെ ഭാര്യ എന്റെ വലിയ ഫാന്‍, പാട്ട് കേള്‍ക്കാതെ മോള്‍ ഉറങ്ങില്ല'; ജയറാം പറയുന്നുമലയാ...
29/05/2026

'സാക്ഷി ഓടി വന്ന് കാലില്‍ വീണു, ധോനിയുടെ ഭാര്യ എന്റെ വലിയ ഫാന്‍, പാട്ട് കേള്‍ക്കാതെ മോള്‍ ഉറങ്ങില്ല'; ജയറാം പറയുന്നു

മലയാളത്തിലൂടെ കരിയര്‍ ആരംഭിച്ച്, തെന്നിന്ത്യന്‍ സിനിമയാകെ നിറഞ്ഞു നില്‍ക്കുന്ന താരമായി മാറിയ നടനാണ് ജയറാം. ഇന്ന് മലയാളത്തേക്കാള്‍ തെലുങ്കിലും തമിഴിലുമാണ് ജയറാം സജീവം. മിമിക്രിയില്‍ നിന്നുമാണ് ജയറാം സിനിമയിലെത്തുന്നത്. ഇന്നും പാട്ട് പാടിയും മിമിക്രി അവതരിപ്പിച്ചും കഥ പറഞ്ഞുമൊക്കെ സ്റ്റേജ് കീഴടക്കുന്ന ജയറാമിനെ കാണാം.
മിമിക്രിയും അഭിനയവും മാത്രമല്ല നന്നായി പാട്ട് പാടുകയും ചെയ്യും ജയറാം. പുതിയ ചിത്രം പരിമള ആന്റ് കോയുടെ പ്രൊമോഷന്‍ പരിപാടിക്കിടെയുള്ള ജയറാമിന്റെ പാട്ട് കഴിഞ്ഞ ദിവസം വൈറലായിരുന്നു. ഇപ്പോഴിതാ തന്റെ വിഐപി ആരാധികയെ കുറിച്ചുള്ള ജയറാമിന്റെ വാക്കുകള്‍ വൈറലായി മാറുകയാണ്
ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം എംഎസ് ധോനിയുടെ ഭാര്യ സാക്ഷി ധോണിയാണ് ജയറാമിന്റെ വിഐപി ആരാധിക. പരിമള ആന്റ് കോയുടെ പ്രൊമോഷന്‍ പരിപാടിക്കിടെയാണ് ജയറാം ഈ കഥ പങ്കുവച്ചത്. സാക്ഷി തന്നെ കാണാന്‍ വന്നതിനെക്കുറിച്ചാണ് ജയറാം പറയുന്നത്.
'ഒരാഴ്ച മുന്‍പാണ് സംഭവം. ചെന്നൈയില്‍ ഐപിഎല്‍ കാണാന്‍ പോയതായിരുന്നു. ഞാന്‍ എന്റെ സീറ്റിലിരിക്കുമ്പോള്‍ ധോണിയുടെ ഭാര്യ സാക്ഷി നടന്നുവരുന്നത് കണ്ടു. ഞാന്‍ കൂടെയിരുന്നയാളോട് രഹസ്യമായി പറഞ്ഞു അതാണ് ധോണിയുടെ ഭാര്യയെന്ന്. പക്ഷേ യഥാര്‍ത്ഥത്തില്‍ അവര്‍ എന്റെയടുത്തേക്കാണ് വന്നത്. ദൂരെനിന്ന് ഓടിവന്ന അവര്‍ എന്റെ കാലില്‍ വീണു. എന്റെ വലിയ ആരാധികയാണെന്ന് പറഞ്ഞു' ജയറാം പറയുന്നു.

'ഞാന്‍ അമ്പരന്നുപോയി. വേറെ ആരോ ആണെന്ന് വിചാരിച്ച് എന്റെ കാലില്‍ വീണതാണോ എന്ന് സംശയിച്ചു. പക്ഷേ അവര്‍ക്ക് എന്നെ അറിയാമായിരുന്നു. അവരുടെ ആയ ഒരു മലയാളിയായിരുന്നു. അവര്‍ ധോനിയുടേയും സാക്ഷിയുടേയും മകളായ സിവയ്ക്ക് ഞാനഭിനയിച്ച അമ്പലപ്പുഴ ഉണ്ണിക്കണ്ണനോട് നീ എന്ന ഗാനം സ്ഥിരമായി പാടിക്കൊടുക്കാറുണ്ടായിരുന്നു. ആ പാട്ടുകേട്ടാണ് ആ കുഞ്ഞ് ഉറങ്ങിയിരുന്നത്.' എന്നാണ് ജയറാം പറയുന്നത്.

ദൃശ്യം വേണ്ടെന്നു വച്ച സിനിമ, മമ്മൂക്കയാണ് അതെനിക്കു ചേരുമെന്ന് പറയുന്നത്: മീന‘ദൃശ്യം’ ചെയ്യേണ്ടെന്നു വച്ച സിനിമയായിരുന്...
22/05/2026

ദൃശ്യം വേണ്ടെന്നു വച്ച സിനിമ, മമ്മൂക്കയാണ് അതെനിക്കു ചേരുമെന്ന് പറയുന്നത്: മീന

‘ദൃശ്യം’ ചെയ്യേണ്ടെന്നു വച്ച സിനിമയായിരുന്നുവെന്ന് വെളിപ്പെടുത്തി നടി മീന. ഇപ്പോൾ ഓർക്കുമ്പോൾ അത് വലിയ വിഡ്ഢിത്തരമാണെന്ന് തോന്നുന്നുവെന്നും നടി പറഞ്ഞു. ദൃശ്യം 3 റിലീസിനോടനുബന്ധിച്ച് ആശീർവാദ് സിനിമാസ് പുറത്തിറക്കിയ ചാറ്റ് ഷോയിലാണ് അവർ ഇക്കാര്യം പറഞ്ഞത്.

‘‘ദൃശ്യം ആദ്യഭാഗത്തിൽ അഭിനയിക്കാമോ എന്ന് ചോദിച്ചപ്പോൾ ഞാൻ വേണ്ട എന്ന് പറഞ്ഞതാണ്. എന്ത് വിഢിത്തമാണ് ഞാൻ പറഞ്ഞതെന്ന് ഇപ്പോൾ തോന്നുന്നു. എന്റെ മകൾക്കപ്പോൾ രണ്ട് വയസുമാത്രമായിരുന്നു അപ്പോൾ ഉണ്ടായിരുന്നത്. അവളെ വിട്ടിട്ട് വരാൻ പറ്റില്ലെന്ന് വിചാരിച്ചിട്ടാണ് അങ്ങനെ പറഞ്ഞത്. നല്ല തിരക്കഥയും കഥാപാത്രവുമൊക്കെയാണെങ്കിലും മകളെക്കുറിച്ചോർത്ത് വരാൻ പറ്റുമെന്ന് തോന്നുന്നില്ലെന്ന് ആന്റണിയോട് പറ‍ഞ്ഞു.

ജീത്തു എന്നെ വന്ന് കാണുന്നതിനും മുൻപ് ചിത്രത്തേക്കുറിച്ച് മമ്മൂക്ക പറഞ്ഞിരുന്നു. നല്ല കഥാപാത്രമാണ്. നിനക്ക് നന്നായി ചേരും. ജീത്തു വന്ന് കഥ പറയും എന്നൊക്കെ അദ്ദേഹം പറഞ്ഞു. എല്ലാം നല്ലതായിരുന്നു, പക്ഷേ എനിക്ക് അപ്പോഴും ഉറപ്പില്ലായിരുന്നു. അതുവരെ ചെയ്ത സിനിമകൾക്കെല്ലാം ഞാനെന്റെ 200 ശതമാനം നൽകിയിട്ടുണ്ട്. പക്ഷേ ഇന്ന് എനിക്കൊരു മകളുണ്ട്. നൂറ് ശതമാനം ഒരു സിനിമയിൽ ഫോക്കസ് ചെയ്യാൻ പറ്റുമോ? ആ കഥാപാത്രത്തെ പരിപൂർണതയിൽ അവതരിപ്പിക്കാൻ പറ്റുമോ എന്ന ആശങ്കയുണ്ടായിരുന്നു. കുറേ ആശയക്കുഴപ്പങ്ങളുണ്ടായിരുന്നു. 

എങ്കിലും എനിക്കുവേണ്ടി എന്ത് സൗകര്യവും ചെയ്തുതരാമെന്ന് ആന്റണി പറഞ്ഞിരുന്നു. അങ്ങനെ ‍ഞാൻ റാണി എന്ന കഥാപാത്രത്തോട് യെസ് പറഞ്ഞു. എല്ലാത്തിനും ദൈവത്തോട് നന്ദി പറയുന്നു.’’– മീനയുടെ വാക്കുകൾ.

പ്രണവിന്റെ ഗേള്‍ഫ്രണ്ടിന്റെ പേരും എസ്തര്‍; മോഹന്‍ലാല്‍ പറഞ്ഞതിനെക്കുറിച്ച് എസ്തര്‍ അനില്‍ദൃശ്യം എന്ന ഒറ്റ ചിത്രത്തിലൂടെ ...
20/05/2026

പ്രണവിന്റെ ഗേള്‍ഫ്രണ്ടിന്റെ പേരും എസ്തര്‍; മോഹന്‍ലാല്‍ പറഞ്ഞതിനെക്കുറിച്ച് എസ്തര്‍ അനില്‍

ദൃശ്യം എന്ന ഒറ്റ ചിത്രത്തിലൂടെ ലോകമെമ്പാടുമുള്ള സിനിമാപ്രേക്ഷകര്‍ക്ക് പരിചിതയായ അഭിനേത്രിയാണ് എസ്തര്‍ അനില്‍. ജീത്തു ജോസഫ് സംവിധാനം ചെയ്ത് 2013ല്‍ പുറത്തിറങ്ങിയ ചിത്രത്തിലെ അനുമോള്‍ എന്ന കഥാപാത്രമായി വേഷമിട്ട താരം ദൃശ്യത്തിന്റെ തമിഴ് റീമേക്കായ കമല്‍ഹാസന്റെ പാപനാശനത്തിലും സമാന കഥാപാത്രത്തെ അവതരിപ്പിച്ച് കൈയടി നേടിയിരുന്നു. ചുരുങ്ങിയ ചിത്രങ്ങളില്‍ മാത്രം വേഷമിട്ട എസ്തറിന്റെ അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് ദൃശ്യം 3. വലിയ ആവേശത്തോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രം ഇതിനോടകം സിനിമാലോകത്തെ ചര്‍ച്ചാവിഷയമാണ്.

ഇപ്പോഴിതാ ചിത്രവുമായി ബന്ധപ്പെട്ട് ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാലിനെ കുറിച്ചും മകന്‍ പ്രണവിനെക്കുറിച്ചും പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. പ്രണവിന്റെ പെണ്‍സുഹൃത്തിന്റെ പേരും തന്റെ പേരും തമ്മിലുള്ള സാമ്യതയെക്കുറിച്ചാണ് എസ്തര്‍ അഭിമുഖത്തില്‍ സംസാരിച്ചത്.

പാപനാശനത്തില്‍ പ്രണവേട്ടന്‍ അസിസ്റ്റന്റ് ഡയറക്ടറായി വര്‍ക്ക് ചെയ്തിരുന്നു. അന്ന് ഞാന്‍ ചെറുതായിരുന്നല്ലോ അതുകൊണ്ട് ഒരുപാട് ഒന്നും അദ്ദേഹവുമായി സംസാരിക്കാന്‍ സാധിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ ഒരു ഗേള്‍ഫ്രണ്ടിന്റെ പേര് എസ്തര്‍ എന്നായിരുന്നു. അത് ലാല്‍ അങ്കിള്‍ പറഞ്ഞെനിക്കറിയാം. എസ്തര്‍ എന്നൊരു ഗേള്‍ഫ്രണ്ട് ഉണ്ടായിരുന്നില്ലേ എന്ന് ഞാന്‍ പോയി ചോദിച്ചു.

എങ്ങനെ അറിയാം എന്ന് പ്രണവേട്ടന്‍ എന്നോട് ചോദിച്ചു. അതൊക്കെ എനിക്ക് അറിയാം എന്ന് ഞാനും പറഞ്ഞു. കാരണം ഒരു നാള്‍ വരും എന്ന എന്റെ രണ്ടാമത്തെ ചിത്രത്തില്‍ ലാലേട്ടന്റെ മകളായിട്ടായിരുന്നു ഞാന്‍ അഭിനയിച്ചത്. എന്റെ എസ്തര്‍ എന്ന പേര് അന്ന് പൊതുവേ ആര്‍ക്കും ഉണ്ടായിരുന്ന പേരല്ല. പിന്നെ ആര്‍ക്കും പെട്ടെന്ന് അങ്ങനെ പറയാനും പറ്റുന്ന പേരല്ല അത്. സിനിമയിലഭിനയിക്കുന്നവരുടെ പേര് മാറ്റുന്ന പരിപാടിയെല്ലാം അന്ന് ഉണ്ടായിരുന്നു.

മണിയന്‍പിള്ള രാജു അങ്കില്‍ ലാലേട്ടന്റെ അടുത്ത് കൊണ്ടുപോയിട്ട് പറഞ്ഞു ലാലേ ഇതാണ് നമ്മുടെ മകളായിട്ട് അഭിനയിക്കുന്ന കുട്ടി, പേര് മാറ്റണോ എന്താണ് ചെയ്യേണ്ടത് എന്ന് ചോദിച്ചു. ഞാനാണെങ്കില്‍ മാറ്റല്ലേ എന്ന് വിചാരിച്ച് കൊണ്ടിരിക്കുകയാണ്. കാരണം അതൊരു യുണീക്ക് പേരാണ്. ലാലേട്ടന്‍ ചോദിച്ചു എന്താ പേരെന്ന്. എസ്തറെന്ന് കേട്ടപ്പോള്‍ നല്ല പേരല്ലേ, അപ്പുവിന്റെ ഗേള്‍ഫ്രണ്ടിന്റെ പേര് എസ്തര്‍ എന്നാണ്, അത് വെച്ചോളൂ സൂപ്പര്‍ പേരാണെന്നാണ് ലാലേട്ടന്‍ പറഞ്ഞത്,’ എസ്തര്‍ പറഞ്ഞു.

കറുപ്പിൽ കൈയ്യടി നേടി പ്രൊഡക്ഷൻ ഡിസൈനറായ മലയാളിസൂര്യ ചിത്രം 'കറുപ്പ് 'ന്റെ പ്രൊഡക്ഷൻ ഡിസൈൻ ചെയ്തത് വെഞ്ഞാറമൂട് സ്വദേശി അ...
18/05/2026

കറുപ്പിൽ കൈയ്യടി നേടി പ്രൊഡക്ഷൻ ഡിസൈനറായ മലയാളി

സൂര്യ ചിത്രം 'കറുപ്പ് 'ന്റെ പ്രൊഡക്ഷൻ ഡിസൈൻ ചെയ്തത് വെഞ്ഞാറമൂട് സ്വദേശി അരുൺ

തമിഴ് സൂപ്പർതാരം സൂര്യ നായകനാകുന്ന പുതിയ ചിത്രം ‘കറുപ്പ്’ റിലീസിന് മുൻപേ തന്നെ വലിയ ശ്രദ്ധ നേടുകയാണ്. ചിത്രത്തിന്റെ വിസ്മയിപ്പിക്കുന്ന ദൃശ്യലോകത്തിന് പിന്നിൽ മലയാളിയുടെ കൈയൊപ്പുമുണ്ട്. വെഞ്ഞാറമൂട് സ്വദേശിയായ അരുൺ ആണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ.
ചിത്രത്തിലെ സെറ്റുകളും ദൃശ്യഭംഗിയും ഇതിനോടകം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുകയാണ്. മലയാളിയായ അരുണിന്റെ ഈ നേട്ടം സിനിമാപ്രേമികൾക്കും അഭിമാന നിമിഷമാകുകയാണ്. തമിഴ് സിനിമയിലെ വലിയ പ്രോജക്ടിൽ പ്രധാന ചുമതല ഏറ്റെടുത്ത അരുണിന് അഭിനന്ദനങ്ങളാണ് ഇപ്പോൾ ലഭിക്കുന്നത്.

‘ഷൂട്ടിനിടെ 2 തവണ മസ്തിഷ്‌ക ശസ്ത്രക്രിയയ്ക്ക് വിധേയയായി’; ഗെയിം ഓഫ് ത്രോൺസ് താരം എമിലിയ ക്ലാർക്ക് ലോകമെങ്ങും ആരാധകരുള്ള ...
17/05/2026

‘ഷൂട്ടിനിടെ 2 തവണ മസ്തിഷ്‌ക ശസ്ത്രക്രിയയ്ക്ക് വിധേയയായി’; ഗെയിം ഓഫ് ത്രോൺസ് താരം എമിലിയ ക്ലാർക്ക്

ലോകമെങ്ങും ആരാധകരുള്ള ജനപ്രിയ സീരീസാണ് ഗെയിം ഓഫ് ത്രോൺസ്. ഈ സീരീസിൽ ഡനേറിസ് ടാർഗേറിയൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടിയാണ് എമിലിയ ക്ലാർക്ക്. ഗെയിം ഓഫ് ത്രോൺസിന്റെ ചിത്രീകരണത്തിനിടെ താൻ രണ്ട് തവണ മസ്തിഷ്‌ക ശസ്ത്രക്രിയയ്ക്ക് വിധേയയായിട്ടുണ്ടെന്ന് പറയുകയാണ് എമിലി. താൻ മരണത്തെ തോൽപ്പിച്ചുവെന്നും താരം പറഞ്ഞു. ഹൗ ടു ഫെയിൽ വിത്ത് എലിസബത്ത് ഡേ എന്ന പോഡ്കാസ്റ്റിലാണ് നടി ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
ആവർത്തിച്ചുണ്ടായ ആരോഗ്യപ്രശ്‌നങ്ങളും ചികിത്സയുമെല്ലാം തന്റെ മാനസികാരോഗ്യത്തെ പോലും ബാധിച്ചുവെന്നും എമിലിയ പറഞ്ഞു. തലച്ചോറിലെ രക്തസ്രാവത്തെ തുടർന്നാണ് എമിലിയയ്ക്ക് ശസ്ത്രക്രിയ നടത്തേണ്ടിവന്നത്. ജിമ്മിൽ പ്ലാങ്ക് വ്യായാമം ചെയ്യുന്നതിനിടെയാണ് ആദ്യമായി ഇതുണ്ടാകുന്നത്. ഗെയിം ഓഫ് ത്രോൺസിന്റെ ആദ്യ സീസൺ അവസാനിച്ച് അധികം വൈകാതെയായിരുന്നു ഇത്. ചികിത്സയ്ക്കായി ആശുപത്രിയിൽ കഴിയവെ തനിക്കിനി തിരികെ അഭിനയലോകത്തേക്ക് മടങ്ങാൻ കഴിയുമോ എന്ന ഉത്കണ്ഠയായിരുന്നുവെന്നും 39-കാരിയായ എമിലിയ ഓർത്തെടുക്കുന്നു.

വിവാഹ മോചനം സ്ഥിരീകരിച്ച് മൗനി റോയ്നടി മൗനി റോയ് വിവാഹിമോചിതയായി. താനും സൂരജ് നമ്പ്യാരും പിരിയുന്നതായി സോഷ്യല്‍ മീഡിയയില...
17/05/2026

വിവാഹ മോചനം സ്ഥിരീകരിച്ച് മൗനി റോയ്

നടി മൗനി റോയ് വിവാഹിമോചിതയായി. താനും സൂരജ് നമ്പ്യാരും പിരിയുന്നതായി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് മൗനി റോയ് അറിയിച്ചത്. ഇരുവരും പിരിഞ്ഞുവെന്ന് കുറച്ച് നാളുകളായി അഭ്യൂഹങ്ങളുണ്ടായിരുന്നു. പരസ്പര ധാരണയിലാണ് തങ്ങള്‍ പിരിയുന്നതെന്നും മൗനിയും സൂരജും പറയുന്നു. തങ്ങളുടെ സ്വാകര്യതയിലേക്ക് നുഴഞ്ഞു കയറരുതെന്നും ഇരുവരും കുറിപ്പിലൂടെ പറയുന്നു.
'ചില മാധ്യമങ്ങള്‍ ഞങ്ങളുടെ വ്യക്തി ജീവിതത്തിലേക്ക് അനാവശ്യമായി നുഴഞ്ഞുകയറുന്നത് വളരെ നിരാശാകരമാണ്. ഞങ്ങള്‍ വേര്‍പിരിയാന്‍ തീരുമാനിച്ചതായും കാര്യങ്ങള്‍ സ്വകാര്യമായും സൗഹാര്‍ദ്ദപരമായും കൈകാര്യം ചെയ്യുകയാണെന്നും അറിയിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു' എന്നാണ് സംയുക്ത പ്രസ്താവനയിലൂടെ മൗനിയും സൂരജും അറിയിക്കുന്നത്.
''സാങ്കല്‍പ്പികമായ വിവരണങ്ങളും നഗ്‌നമായ നുണകളും പ്രചരിപ്പിച്ചുകൊണ്ട് ഞങ്ങളുടെ സ്വകാര്യ ജീവിതത്തെ തകര്‍ക്കാന്‍ ശ്രമിച്ചിക്കുന്ന വാര്‍ത്തകള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ല. ബഹുമാനത്തോടെയും പരസ്പര ധാരണയോടെയും വ്യത്യസ്ത പാതകളില്‍ മുന്നോട്ട് പോകാനാണ് ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്.'' എന്ന് ഇരുവരും പറയുന്നു.
ഈ ഘട്ടത്തെ ശ്രദ്ധയോടും സ്വകാര്യമായും കൊണ്ടുപോകാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നത്. വരും കാലങ്ങളിലും തങ്ങളുടെ സൗഹൃദം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നതായി മൗനിയും സൂരജും പറയുന്നു. തങ്ങളുടെ സ്വകാര്യതയോട് നിങ്ങള്‍ കാണിക്കുന്ന ബഹുമാനത്തെയും ഈ സമയത്ത് നല്‍കിയ തുടര്‍ച്ചയായ പിന്തുണയെയും ആത്മാര്‍ത്ഥമായി അഭിനന്ദിക്കുന്നുവെന്നും ഇരുവരും പറയുന്നുണ്ട്.

മൗനി റോയ് വിവാഹ മോചിതയാകുന്നുവെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വരാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി. മലയാളിയാണ് മൗനിയുടെ ഭര്‍ത്താവ് സൂരജ് നമ്പ്യാർ. സൂരജിനെ മൗനി ഇന്‍സ്റ്റഗ്രാമില്‍ നിന്ന് അണ്‍ഫോളോ ചെയ്തതാണ് വിവാഹമോചന അഭ്യൂഹങ്ങള്‍ക്ക് തുടക്കമിട്ടത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2022 ലാണ് നടി മൗനിയും സൂരാജ് നമ്പ്യാരും വിവാഹിതരായത്.

ആദ്യ ചിത്രം സംവിധാനം ചെയ്യാനൊരുങ്ങി പാർവതി തിരുവോത്ത്നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയയായ നടി പാർവതി തിരുവോത്ത് സ...
17/05/2026

ആദ്യ ചിത്രം സംവിധാനം ചെയ്യാനൊരുങ്ങി പാർവതി തിരുവോത്ത്

നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയയായ നടി പാർവതി തിരുവോത്ത് സംവിധാന രംഗത്തേക്ക്. കോവിഡ് കാലത്ത് ലഭിച്ച ഒരു തിരക്കഥയാണ് തന്റെ ആദ്യ സംവിധാന സംരംഭമെന്ന് പാർവതി വെളിപ്പെടുത്തി.

2006 ൽ ‘ഔട്ട് ഓഫ് സിലബസ്’ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച താരമാണ് പാർവതി തിരുവോത്ത്. ആ വർഷം തന്നെ റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ‘നോട്ട്ബുക്ക്’ എന്ന ചിത്രത്തിലൂടെ മികച്ച പ്രകടനം പുത്തെടുക്കാൻ പാർവതിയ്ക്കായി. പിന്നീട് മരിയാൻ, ബാഗ്ലൂർ ഡേയ്‌സ്, എന്ന് നിന്റെ മൊയ്‌ദീൻ, ചാർളി, ടേക്ക് ഓഫ്, ഉയരെ, കൂടെ എന്നീ നിരവധി ചിത്രങ്ങളിലൂടെ മികച്ച പ്രകടനമാണ് പാർവതി കാഴ്ചവച്ചത്. മലയാളത്തിന് പുറമേ ബോളിവുഡിലും താരം സാന്നിധ്യമറിയിച്ചിട്ടുണ്ട്. ‘പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ’, പൃഥ്വിരാജ് നായകനാവുന്ന ‘ഐ നോബഡി’ എന്നീ ചിത്രങ്ങളാണ് പാർവതിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്.
ഇപ്പോഴിതാ ആദ്യമായി സിനിമ സംവിധാനം ചെയ്യാൻ ഒരുങ്ങുകയാണ് പാർവതി തിരുവോത്ത്. കൊവിഡ് കാലത്താണ് ഈ തിരക്കഥ തന്നിലേക്ക് വന്നതെന്നും, പലരും സംവിധാനം ചെയ്യാനായി തന്നെ സമീപിച്ചിരുന്നെങ്കിലും ഈ തിരക്കഥ വായിച്ചപ്പോൾ ഇതായിരിക്കണം താൻ ആദ്യം സംവിധാനം ചെയ്ത സിനിമ എന്ന് ആഗ്രഹിച്ചുവെന്നും പാർവതി പറയുന്നു. ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു പാർവതിയുടെ പ്രതികരണം.

"കൊവിഡ് കാലത്താണ് ഈ തിരക്കഥ എന്നിലേക്ക് വരുന്നത്, പാര്‍വതി തന്നെ ഈ സിനിമ സംവിധാനം ചെയ്യണമെന്ന് അവര്‍ ആവശ്യപ്പെട്ടു. പിന്നീട് ഞാന്‍ ആ തിരക്കഥ വായിച്ചപ്പോഴാണ് എന്തു കൊണ്ട് ഞാനിത് സംവിധാനം ചെയ്യണമെന്ന് അവര്‍ പറയാനുള്ള കാരണം എനിക്ക് മനസിലായത്. അതുകൊണ്ടാണ് ഈ സിനിമയ്ക്ക് വേണ്ടി 5വര്‍ഷം കാത്തിരുന്നത്. പലരും സംവിധാനത്തിന് വേണ്ടി എന്നെ സമീപിച്ചിട്ടുണ്ടെങ്കിലും ഇതായിരിക്കണം ഞാന്‍ ആദ്യം സംവിധാനം ചെയ്ത സിനിമ എന്ന് ഞാന്‍ ആഗ്രഹിച്ചു. അഭിനയം ക്രിയേറ്റീവായിട്ടുള്ള കാര്യമാണ്, അത് എനിക്ക് സംതൃപ്തി തരുന്നുണ്ടെങ്കിലും അത് മാത്രമല്ല എനിക്ക് ചെയ്യാറാുള്ളതെന്ന് തോന്നാറുണ്ട്." പാർവതി പറയുന്നു.

Actress Parvathy Thiruvothu talks about her debut movie as a director

2026 ഫിഫ ലോകകപ്പിന്റെ  ഉദ്ഘാടന വേദിയിൽ നോറ ഫത്തേഹിയുംലോകമെങ്ങുമുള്ള ഫുട്ബോൾ ആരാധകർ ഉറ്റുനോക്കുന്ന 2026 ഫിഫ ലോകകപ്പിന്റെ ...
15/05/2026

2026 ഫിഫ ലോകകപ്പിന്റെ ഉദ്ഘാടന വേദിയിൽ നോറ ഫത്തേഹിയും

ലോകമെങ്ങുമുള്ള ഫുട്ബോൾ ആരാധകർ ഉറ്റുനോക്കുന്ന 2026 ഫിഫ ലോകകപ്പിന്റെ കാനഡയിലെ ഉദ്ഘാടന ചടങ്ങിൽ ബോളിവുഡ് നടി നോറ ഫത്തേഹി അവതാരകയായും
ഗായികയായും എത്തും. ജൂൺ 12ന് ടോറന്റോയിലെ ബി.എം.ഒ ഫീൽഡിൽവെച്ചാണ് ഉദ്ഘാടന മാമാങ്കം അരങ്ങേറുന്നത്. ഇതാദ്യമായാണ് ഒരു ആഗോള കായിക മാമാങ്കത്തിന്റെ ഉദ്ഘാടന ചടങ്ങിൽ നോറ ഗായികയായും പെർഫോമറായുമുള്ള ഇരട്ട വേഷത്തിൽ പ്രത്യക്ഷപ്പെടുന്നത്.

Address

Kottayam

Alerts

Be the first to know and let us send you an email when Cinema Malayalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Cinema Malayalam:

Share

Category