08/01/2023
പഴയിടം നമ്പൂതിരിയെ ജാത്യാധിക്ഷേപം നടത്തി അദ്ദേഹം വളരെ മികച്ചരീതിയിൽ ചെയ്തുവന്ന പാചകബിസിനസ്സിന് കലോത്സവത്തിൽ അയിത്തം കല്പിച്ചപ്പോൾ അതാഘോഷിക്കുന്ന ചിലർ കലോത്സവത്തെ ബ്രാഹ്മണോത്സവമാക്കിയതൊക്കെ കണ്ടുകാണും. അതിനുകാരണമായി അവർ പറയുന്നത് 16 വർഷം തുടർച്ചയായി പഴയിടത്തിനു കരാർ കിട്ടാൻ കാരണം കരാറിലെ കൃത്രിമമാണെന്ന് വരെയാണ്. ചിലർ പറയുന്നത് പഴയിടങ്ങൾ മാറി പുതിയിടങ്ങൾ വരട്ടെ എന്നാണ്..
ആരുടെ പുതിയിടങ്ങൾ?
പഴയ ഇടങ്ങൾ മാറണമെന്ന് പറഞ്ഞ ഒരാൾ പോലും 30 വർഷമായി കലോത്സവത്തിന്റെ പന്തലുപണി കരാറിലെടുത്തിരിക്കുന്ന സിപിഎം ലോക്കൽ കമ്മിറ്റി മെമ്പർ കൂടിയായ ഉമ്മറിനെതിരെ രംഗത്തുവന്നിട്ടില്ല. കാരണം ഉമ്മർ നല്ല രീതിയിൽ ചെയ്യുന്ന പന്തൽ പണി കരാറിൽ കൃത്രിമമാണെന്നൊക്കെ പറഞ്ഞ് ജാതിപറഞ്ഞ് അവഹേളിച്ചാൽ അയാളുടെ ഒപ്പം നിൽക്കാൻ സമൂഹത്തിലെ 26% മുസ്ലിമും ഒരു നല്ല വിഭാഗം കമ്യുണിസ്റ്റുകളും പിന്നെ നമ്മളെപ്പോലെ ന്യായത്തിനൊപ്പം നിൽക്കാൻ ആഗ്രഹിക്കുന്നവരും മതഭേദമന്യേ കാണും.
മാത്രമല്ല പഴയകാല ക്രൂരതകൾ എന്നുപറഞ്ഞ് എന്നും കമ്യൂണിസ്റ്റുകൾ വിമർശനത്തിൽ നിർത്തിയിരിക്കുന്നത് ബ്രാഹ്മണരെ മാത്രമാണ്, മലബാർ ഹിന്ദുവംശഹത്യയും ടിപ്പുവിന്റ് പടയോട്ടകാല മതപരിവർത്തന ക്രൂരതകളും ഒക്കെ ചെയ്ത ഇസ്ലാം ഒരിക്കലും പരാമർശം പോലും കിട്ടാതെ പോകുന്നു.
അംബേദ്കറൊക്കെ എല്ലാ സമൂഹത്തെയും അവരുടെ ചെയ്തികൾ വച്ച് വിമർശിച്ചിട്ടുണ്ടെങ്കിൽ കമ്യൂണിസ്റ്റുകൾ എല്ലാക്കാലവും ഒരു എക്സ് ഹിന്ദു മൂവ്മെന്റും ഹിന്ദുവിരുദ്ധത വളമാക്കി തങ്ങളുടെ കമ്യൂണിസ്റ്റ് കൾട്ട് സ്ഥാപിക്കാൻ ശ്രമിച്ചവരും ആണ്.
അതുകൊണ്ട് ബ്രാഹ്മണോത്സവം എന്നാക്ഷേപിച്ച ഒരു കമ്യൂണിസ്റ്റും അവർ കാലങ്ങളായി ചെരുപ്പുതുടച്ചുകൊടുക്കുന്ന ഇസ്ലാമിസ്റ്റുകളും ഇസ്ലാമികതണലിൽ കലോത്സവം നടത്തുന്നതെന്തിനെന്ന് ചോദിക്കില്ല... തുടർച്ചയായി ഉമ്മർ നേടുന്ന പന്തൽ കരാറിൽ അസ്വാഭാവികത ആരോപിക്കില്ല. പക്ഷേ പഴയിടം ആണേൽ നമ്പൂതിരിയും സമൂഹത്തിൽ വെറും 1% വരുന്ന, ഇന്നത്തെ അധികാര കേന്ദ്രങ്ങളിൽ എങ്ങും ന്യൂനാൻ ന്യൂനപക്ഷവുമായ വിഭാഗവും ആണ്. അതുകൊണ്ട് അശോകന് ക്ഷീണമാവാം എന്നതുപോലെ നമ്പൂതിരിയ്ക്ക് ജാത്യാധിക്ഷേപവും ആകാം.. അത് അത്രമേൽ സ്വാഭാവികമാണ് കമ്യൂണിസ്റ്റ് കേരളത്തിൽ..
കേരളത്തിന്റെ ഹൈന്ദവ സാംസ്കാരിക പരിസരത്തെ ജാതിവൈരാഗ്യങ്ങൾ ഊതിപ്പഴുപ്പിച്ച് കമ്യൂണിസ്റ്റ് കേരളം ആക്കുകയാണ് ലക്ഷ്യം.. എന്താണ് കമ്യൂണിസ്റ്റ് കേരളം?
ഇസ്ലാമിസ്റ്റുകളായ ജമായത്തെ ഇസ്ലാമിയുടെയും SDPI യുടെയും ഒക്കെ താല്പര്യങ്ങൾ ഉൾക്കൊള്ളുന്ന ഇസ്ലാമോ ലെഫ്റ്റ് എക്കോ സിസ്റ്റത്തെയാണ് ഇവർ കമ്യൂണിസ്റ്റ് കേരളം കൊണ്ട് അർത്ഥമാക്കുന്നത്.
കുറച്ചുനാൾ മുൻപാണ് പർദ്ദയും മറ്റ് അറബിക് ഇസ്ലാമിക വേഷങ്ങളും കേരളത്തിൽ പ്രചാരത്തിൽ ആക്കാനുള്ള ജമായത്തെ ഇസ്ലാമിയുടെ ശ്രമങ്ങളെക്കുറിച്ച് ഒരു ചാനലിലെ ജേർണലിസ്റ്റ് തുറന്നുപറഞ്ഞത്. മൗദൂദി വിരുദ്ധനായ ഒരു മുസ്ലിം തന്നെയായിരുന്നു പ്രസ്തുത ലേഖകൻ. എന്തായാലും ഇന്ന് പർദ്ദയും നിഖാബും ഒക്കെ സാധാരണമാണ്. വെറും 20 വർഷം കൊണ്ടാണ് ജമായത്തെ ഇസ്ലാമി ഇത് സാധിച്ചെടുത്തതും കമ്യൂണിസ്റ്റുകാരും കോൺഗ്രസ്സുകാരും ഹിജാബിനെ ന്യായീകരിക്കുന്ന വിധത്തിൽ മുന്നോട്ട് വന്നിട്ടുള്ളതും..
അതുപോലെ മൗദൂദികളുടെ അജണ്ടയായി കൊണ്ടുവന്നിട്ടുള്ളതാകാം അറബിക് ഫുഡ് കൾച്ചറും.. ഒരു സ്ഥലത്തെ സംസ്കാരത്തെ പടിപടിയായി വിഴുങ്ങാനുള്ള ടൂൾസ് ആണ് അവരുടെ തനതായ വസ്ത്രശൈലിയേയും ഭക്ഷണ സംസ്കാരത്തേയും മാറ്റുക എന്നുള്ളത്.. വിക്ടോറിയൻ സദാചാരമൂല്യങ്ങൾ നടപ്പിലാക്കാൻ നോക്കിയ സായിപ്പിന്,കേരളത്തിലെ കാലാവസ്ഥയ്ക്കനുസരിച്ച് ഉരുത്തിരിഞ്ഞുവന്ന- മാറുമറയ്ക്കാത്ത ആണിന്റെയും പെണ്ണിന്റെയും ഒറ്റമുണ്ട് ശൈലി വൻ വ്യാപാര സാദ്ധ്യത ആണൊരുക്കിയത്. മറ്റ് സമൂഹങ്ങളുമായ് ഇടപഴകിത്തുടങ്ങിയ മലയാളികൾ മാറുമറച്ചുള്ള ശീലം തുടങ്ങുകയും പലവിധ പരിഷ്കാരങ്ങളിലൂടെ വിക്ടോറിയൻ സദാചാരം സായിപ്പുപേക്ഷിച്ചതിനൊപ്പം നമ്മളും ഉപേക്ഷിച്ച് ഇന്നത്തെ രീതിയിലേക്ക് വന്നു. ഇന്നുള്ളത് നമ്മൾ സ്വാഭാവികമായി ആർജ്ജിച്ചെടുത്ത വസ്ത്രധാരണ ശൈലിയും മറ്റ് സംസ്ഥാനങ്ങളിലെ സഹിതം ഏറ്റെടുത്ത നമുക്ക് ചേർന്നുപോകുന്ന ഭക്ഷണശൈലിയും ആണ്.
അതിലേക്ക് അറബിക് ഫുഡോ ഇറ്റാലിയൻ ഫുഡോ ഒക്കെ വരുന്നതും പ്രശ്നമല്ല. വൈവിദ്ധ്യം കൂട്ടുന്നു എന്നേ ഉള്ളൂ.. എന്നാൽ കേടായ അറബിക് ഫുഡ് കഴിച്ച് ആളുകൾ തുടർച്ചയായി മരിയ്ക്കുമ്പോൾ അതിൽ ഒരു അന്വേഷണം പോലും യഥാർത്ഥ കാരണങ്ങൾക്കായ് ഉണ്ടാകാത്തത് ഈ സാംസ്കാരിക അധിനിവേശ അജണ്ടയുമായ് ചേർന്നുപോകുന്നതാണ്..
മാംസാഹാരത്തിന്റെ ഹലാൽ പൊളിറ്റിക്സ് ഭക്ഷണത്തിൽ മതം കലർത്തുന്ന, മതത്തിന് തൊഴിലിൽ കുത്തകവത്കരണം കൊണ്ടുവരുന്ന വൃത്തികെട്ട സാംസ്കാരിക അധിനിവേശമാണ്. അതിനെയാണ് ഹലാൽ എന്നാൽ ഭക്ഷ്യയോഗ്യം എന്നേ അർത്ഥമുള്ളൂ എന്നുപറഞ്ഞ് കമ്യൂണിസ്റ്റുകളും കോൺഗ്രസ്സുകളും ന്യായീകരിച്ചത്. എന്നിട്ട് അത്തരം ഭക്ഷ്യയോഗ്യം എന്ന് സർട്ടിഫൈ ചെയ്ത ഹലാൽ റെസ്റ്റോറന്റുകളിൽ എങ്ങനെ അറബിക് ഫുഡിൽ നിന്ന് ഭക്ഷ്യവിഷബാധയുണ്ടായി മനുഷ്യൻ മരിയ്ക്കുന്നു എന്ന് ചോദിച്ചാൽ ചോദിക്കുന്നവൻ വർഗ്ഗീയവാദി ആണ്.. ചോദിക്കുന്നവനെ തെറി വിളിയ്ക്കാൻ ഇസ്ലാമിസ്റ്റ് വെട്ടുകിളിക്കൂട്ടത്തിന്റെ മതേതര സർട്ടിഫിക്കറ്റും ഫോളോയിംഗും ലൈക്കും വേണ്ട ലിബറൽ പട്ടം ആഗ്രഹിക്കുന്നവർ തന്നെ നിരനിരയായുണ്ട്.
അതുകൊണ്ടാണ് ഒരേ ഇടത്തുനിന്നാണ്, ഒരേ എക്കോ സിസ്റ്റത്തിൽ നിന്നാണ് പഴയിടത്തിനെതിരെ ജാതിയാക്രമണം ഉണ്ടായി എന്ന് ഞാൻ പറയുന്നത്. കുത്തുകൾ യോജിപ്പിച്ചാൽ നമുക്ക് കിട്ടുന്നത് മൗദൂദികളുടെ ചിത്രം ആണ്.. അവർ നേതൃത്വം നൽകുന്ന, കമ്യൂണിസ്റ്റ് കാഫിറുകളെ പേറോളിൽ നിർത്തിയിരിക്കുന്ന ഇസ്ലാമോ ലെഫ്റ്റിന്റെ ചിത്രമാണ്..
ഇവിടെ ഇവരെ ഭയക്കാതെ ന്യായം വിളിച്ചുപറയാൻ ആഗ്രഹിക്കുന്നവർ സംഘപരിവാറിൽ നിന്ന് ഊർജ്ജം കൊണ്ട ഒരു ചെറിയ ന്യൂനപക്ഷമാണ്. അതുകൊണ്ടാണ് ഇസ്ലാമോ ലെഫ്റ്റ് അവരുടെ മാദ്ധ്യമ ഇടങ്ങളും അണികളുടെ ഗീബൽസിയൻ നുണകളും വച്ച് സംഘപരിവാറിനെ "ഹിന്ദുവർഗ്ഗീയവാദം" മാത്രമായി ചിത്രീകരിക്കുന്നത്.
ഇത് ഒരു വലിയ ഗൂഡാലോചനയാണ്.
ഇസ്ലാമിസ്റ്റുകൾക്ക് വേണ്ടത് കേരളത്തിന്റ് ഹൈന്ദവപാരമ്പര്യത്തെ അറബിക് സംസ്കാരം പടർത്തി കാശ്മീരിലെ പോലെ ഇല്ലാതാക്കുക എന്നതാണ്. കാശ്മീരിയത് എന്നതിനെ അവർ. ഇസ്ലാമിക ഭാഷയിൽ പറയുന്നത് കേട്ടിട്ടില്ലേ.. ഇവർ പറയുന്ന കാശ്മീരിയത്തിൽ അവിടെനിന്ന് ആട്ടിയോടിക്കപ്പെട്ട ആ മണ്ണിന്റ് യഥാർത്ഥ ഹൈന്ദവപാരമ്പര്യമേ ഇല്ല.. അവിടെയും കൊന്നതും ഓടിച്ചതും ബ്രാഹ്മണരെയല്ലേ എന്നുകരുതി മറ്റ് ജാതികൾ നോക്കി നിന്നു.. ഒരു രാത്രികൊണ്ട് അവരെ ആട്ടിയോടിക്കാൻ കഴിഞ്ഞത് വളരെക്കാലമായി സമൂഹത്തിൽ അവർ ചെലുത്തിയ സാംസ്കാരിക അന്യവത്കരണം കൊണ്ടായിരുന്നു. നാസികൾ ജൂതന്മാരെ അന്യവത്കരിച്ചതുപോലെ..
കേരളത്തിലെ ജൂതന്മാരാണ് ഇന്ന് ബ്രാഹ്മണർ.. നാളെ ആ ലിസ്റ്റിൽ 12% നായന്മാരെ അവർ സവർണ്ണർ എന്നുപറഞ്ഞ് ചേർക്കും.. പിന്നീട് 18% വരുന്ന പ്രബല സമുദായമായ ഈഴവരെ ഹിന്ദുവല്ല എന്നുപറഞ്ഞും ഈഴവരുടെ പഴയ ദളിത് പീഡനകഥകൾ എടുത്തിട്ടും അവർണ്ണരിലെ മുന്നോക്കജാതിയായി ആക്രമിക്കും.. അപ്പോഴത്തേനും കമ്യൂണിസ്റ്റ് കൾട്ടിലേക്ക് ഏകദേശം മുഴുവൻ ഹിന്ദുക്കളും നിലനില്പിനായി ചേർന്നിരിക്കും. ആ കമ്യൂണിസ്റ്റ് കൾട്ടിനെ ഭരിയ്ക്കുക എന്നത് പ്രമുഖ ഇസ്ലാമോ ലെഫ്റ്റിസ്റ്റ് ആയ റിയാസ് നേതൃത്വത്തിലേക്ക് വന്ന് പുഷ്പം പോലെ സാധിച്ചെടുക്കും..
പറഞ്ഞുവരുന്നത് ഹൈന്ദവ കേരളത്തിന്റെ സ്വാതന്ത്ര്യാനന്തര സാംസ്കാരിക അധിനിവേശം കമ്യൂണിസം വഴി ആരുന്നെങ്കിൽ ആ കമ്യൂണിസ്റ്റുകളെ തങ്ങളുടെ ഭാഷയിൽ സംസാരിപ്പിച്ചും ഫണ്ട് ചെയ്തും ഹൈജാക്ക് ചെയ്താണ് ഇസ്ലാമിസ്റ്റുകൾ അധിനിവേശം നടത്തുക.
ക്രിസ്ത്യൻ ലിബറൽ രാജ്യങ്ങളിലേക്ക് കൂട്ടമായി മൈഗ്രേറ്റ് ചെയ്ത് സ്വന്തം ജനസംഖ്യ കുറയ്ക്കുന്ന മുന്നോക്ക ക്രിസ്ത്യാനികളുടെ വസ്തുക്കൾ വാങ്ങിച്ചായിരിക്കും ഇസ്ലാമിസ്റ്റുകൾ അടുത്ത പടി ആരംഭിയ്ക്കുക. അതൊക്കെ വാങ്ങാനുള്ള ആസ്തി ഹൈന്ദവ സമുദായങ്ങൾക്ക് ഇല്ലാതാക്കുക എന്നതാണ് വിജയിച്ച് നിൽക്കുന്ന ഓരോരുത്തരെ ആയി തങ്ങളുടെ ചെരുപ്പ് നക്കികളായ കമ്യൂണിസ്റ്റുകളെ ഉപയോഗിച്ച് ആക്രമിച്ച് ഇല്ലാതാക്കുന്നത്.. ഹലാൽ കുത്തകവത്കരണം മാംസത്തിൽ നിന്നും കടന്ന് ഫ്ലാറ്റുകളിലേക്ക് വരെ പോയത് നമ്മൾ കണ്ടതാണ്. ലിബറൽ പട്ടം നേടാൻ മത്സരിക്കുന്ന സമൂഹത്തോട് യാതൊരു പ്രതിബദ്ധതയും ഇല്ലാത്തവന്മാർ വർഗ്ഗീയവാദികൾ എന്ന് വിളിക്കുന്ന കുറച്ച് സംഘികളുടെ സാംസ്കാരിക പ്രതിരോധം മാത്രമാണ് ഇപ്പോൾ കാണുന്നത്.. പക്ഷേ അതും ദുർബ്ബലമാണ്.
ഇതൊക്കെ വിശ്വസിക്കാനാവില്ല എന്ന് പറയുന്നവരോട് സ്വാനുഭവത്തിൽ നിന്നല്ല മറ്റുള്ളവരുടെ അനുഭവങ്ങളിൽ നിന്നും പഠിക്കുന്നതാണ് ബുദ്ധി എന്നേ പറയാനുള്ളൂ..
ഇസ്ലാമിസ്റ്റുകളുടെ വിജയത്തിന്റെ ഏറ്റവും പുതിയ ഉദാഹരണം പാലുകാച്ചിയപ്പോൾ മുതൽ വച്ചുവിളമ്പിയപ്പോൾ വരെ അരുൺ കുമാർ വഴി ജാത്യാധിക്ഷേപം ചെയ്യപ്പെട്ട പഴയിടം കലോത്സവം ഉപേക്ഷിച്ചതല്ല, മറിച്ച് കലോത്സവത്തിന്റെ സ്വാഗതഗാനം ഇസ്ലാമിക വിരുദ്ധമായി ചാപ്പയടിച്ചതും അതിന്മേൽ ചർച്ചകൾ നടത്തിയതും റിയാസിനെക്കൊണ്ട് അതിന്റ് സംഘപരിവാർ ബന്ധത്തിൽ അന്വേഷണം പ്രഖ്യാപിപ്പിച്ചതും ഒപ്പം യക്ഷഗാനത്തിന്റെ ഗണപതി പൂജ അതേ സംഘാടകർ തകർത്തതോ നിലവിളക്ക് വലിച്ചെറിഞ്ഞതോ ഒക്കെ ഒരു ചർച്ച പോലും ആകാതെ , ആരാലും അറിയപ്പെടാതെ പോയതും ആണ്.
സകലമാന ഇസ്ലാമിക സംഘടനകളേയും പ്രതിഷേധത്തിൽ അണിനിരത്താൻ ഇസ്ലാമിസ്റ്റുകൾക്കായി. എന്നാൽ അനുഷ്ഠാനകലയായ യക്ഷഗാനത്തിന്റെ ഗണപതി പൂജ ആക്രമിക്കപ്പെട്ടത് മതത്തിന്റെ മേലുള്ള ആക്രമണമെന്ന് പറയാൻ ഒരു ഹിന്ദുസംഘടന പോലും ഇല്ലാണ്ട് പോയി. ബൗദ്ധിക-സാംസ്കാരിക മേഖലയിൽ സംഘപരിവാറും NSS,SNDP,KPMS, മറ്റ് ഹൈന്ദവ സമുദായ സംഘടനകളും ശക്തമായ സാന്നിദ്ധ്യം ആവാത്തത് ഇന്നത്തെ ദുരന്തമാണ്.
ഹൈന്ദവ അന്യവത്കരണങ്ങളുടെ പഴയ ഇടങ്ങൾ തകർത്ത് ഇസ്ലാമിസ്റ്റ് പുതിയ ഇടങ്ങൾ നിർമ്മിക്കുമ്പോൾ സമുദായ വൈരാഗ്യത്തിൽ മിണ്ടാതെ നിന്നാൽ തലമുറകൾ നിങ്ങളോട് ക്ഷമിക്കില്ല.
ഏത് നിരീശ്വരവാദിയ്ക്കും നിലനിൽക്കാൻ ഇന്ത്യയിൽ ഹിന്ദുത്വം നിലനിക്കേണ്ടത് അത്യാവശ്യമാണ്. ഹിന്ദുത്വം നിലനിന്നാലേ നമ്മുടെ ജനിതകമുള്ളവരിൽ നിന്നും പാക്കിസ്ഥാനും ബംഗ്ലാദേശും ഇന്നായപോകെ ഇന്ത്യയും മാറാതിരിക്കു.. ആ ചിന്ത ഉറപ്പിച്ചുകഴിഞ്ഞാൽ പിന്നെ ലിബറൽ പട്ടം നിങ്ങൾക്കാവശ്യമില്ല.
സത്യം വിളിച്ചു പറയുന്നത് കൊണ്ട് കിട്ടുന്ന സംഘിപ്പട്ടത്തിന് നമ്മുടെ നിലനില്പിന്റെ വിലയുണ്ട്.
©അരുൺ സോമനാഥൻ