Dipu Viswanathan Vaikom

Dipu Viswanathan Vaikom Welcome to my journey!

Iam Dipu viswanathan from vaikom.exploring the hidden stories of ancient temples, the grandeur of historical monuments, and the soul of our heritage.Join me as I rediscover history through my lens. Our aim is to travel to unexplored places, temples and other historical places and collect information and histories about that place and share it with you in video form.

07/09/2026

.part 2
ശിവനും ശക്തിയും ഒന്നായി ചേർന്ന ഒരേ ഒരു സ്ഥലം മൂകാംബിക മാത്രമാണ് .അത്യപൂർവ്വമായ മിഥുന ലിംഗമാണിവിടെ സ്വയംഭൂവായി കുടികൊള്ളുന്നത് .കൊല്ലൂർ മുഖ്യ പൂജാരി ശ്രീ സുബ്രഹ്മണ്യ അഡിഗ ...

03/09/2026

ഇതറിഞ്ഞു വേണം മൂകാംബികാ ക്ഷേത്രദർശനം നടത്താൻ .മൂകാംബികാ ക്ഷേത്രം മുഖ്യ പൂജാരി ശ്രീ സുബ്രഹ്മണ്യ അഡിഗ സംസാരിക്കുന്നു . #കൊല്ലൂർമൂകാംബിക

01/09/2026

മലയാളികൾ ഇന്നും ഈ മഹാക്ഷേത്രത്തിൻ്റെ പ്രത്യേകതകൾ മനസ്സിലാക്കിയിട്ടില്ല .ഭാരതത്തിലെ 276 ശൈവദിവ്യദേശങ്ങളിൽ കേരളത്തിലുള്ള ഏക ക്ഷേത്രമാണ് കൊടുങ്ങല്ലൂരുള്ള തിരുവഞ്ചിക്കുളം മഹാദേവക്ഷേത്രം .വിദേശ ശക്തികളുടെ ആക്രമണത്തിൽ വളരെയധികം നാശനഷ്ടങ്ങൾ നേരിടേണ്ടി വന്ന ക്ഷേത്രങ്ങളിൽ ഒന്നുമാണിത് . കേരളത്തിൽ ഏറ്റവും കൂടുതൽ ഉപദേവതമാർ ഉള്ളത് ഇവിടെയാണ് . നിത്യവും പള്ളിയറ പൂജ എന്ന വിശേഷമായൊരു ചടങ്ങ് നിത്യവും വൈകുന്നേരം നടക്കുന്നുണ്ട് .മംഗല്യഭാഗ്യത്തിന് വളരെ വിശേഷമായി കണക്കാക്കുന്ന ഒരു ചടങ്ങാണിത് .കേരളത്തിൽ അധികം ക്ഷേത്രങ്ങളിൽ ഇത്തരമൊരു ചടങ്ങ് നടക്കുന്നതായി കേട്ടിട്ടില്ല . കർക്കിടകത്തിൽ ചോതി മഹോത്സവം എന്നൊരു സവിശേഷമായ ചടങ്ങും നടക്കുന്നുണ്ട് .അന്നേദിവസം തമിഴ്‌നാട്ടിൽ നിന്നും ആയിരക്കണക്കിനാളുകളാണ് ഇവിടെ എത്തിച്ചേരുന്നത് .പക്ഷെ മലയാളികളിൽ പലർക്കും ഈ ഒരു വിശേഷത്തെ പറ്റിയും അതിന്റെ പ്രാധാന്യത്തെ പറ്റിയും അറിയില്ല എന്നതാണ് വാസ്തവം .

31/08/2026

ഓണം എന്നത് കെട്ടിച്ചമച്ച കുറെ കള്ളക്കഥകൾ ആണോ ?വാമനൻ്റെ ഉത്സവം എങ്ങനെ മഹാബലിയുടെ ഉത്സവം ആയി.ശ്രീ രാമവർമ്മ അനുജൻ തമ്പുരാൻ ചില ചരിത്രങ്ങൾ പറയുന്നു .

27/08/2026

കൊങ്കൺ പാതകളേക്കാൾ സുന്ദരമായ മറ്റൊരു റെയിൽപാത കേരളത്തിൽ ആരുമറിയാതെ മറഞ്ഞിരിപ്പുണ്ട് 🌿🛤️"​"Kerala’s Most Underrated Hidden Spot 🌿✨"

"പൂക്കളവും നിലവിളക്കും ഓണസദ്യയുമായി വീണ്ടുമൊരു തിരുവോണം കൂടി എത്തിച്ചേർന്നു.  എല്ലാ പ്രിയപ്പെട്ട സുഹൃത്തുക്കൾക്കും ഐശ്വര...
26/08/2026

"പൂക്കളവും നിലവിളക്കും ഓണസദ്യയുമായി വീണ്ടുമൊരു തിരുവോണം കൂടി എത്തിച്ചേർന്നു. എല്ലാ പ്രിയപ്പെട്ട സുഹൃത്തുക്കൾക്കും ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ തിരുവോണ ആശംസകൾ!🌼🌼🙏🙏

21/08/2026

മൂകാംബികയിലെ ആ വിശേഷ തൃമധുരത്തിന്റെ കഥ അറിയാമോ.ഐതിഹ്യമാലയിൽ വൈക്കത്തെ മുട്ടസ് നമ്പൂതിരിയുമായി ബന്ധിച്ചു ഈ തൃമധുരത്തിന്റെ ദിവ്യശക്തിയെപ്പറ്റി ഒരു കഥ പറയുന്നുണ്ട്. ഇതിനെ രസകരമായ ഒരു കഥയായി മാത്രം കണ്ടാൽ മതി.

21/08/2026

കേദാർനാഥിലെ സ്വാതന്ത്ര്യദിനാഘോഷം🙏🙏🙏

20/08/2026

ചില കാഴ്ചകൾ നമ്മളെ നിശ്ശബ്ദരാക്കും.അതുപോലെ ചില നോട്ടങ്ങളുണ്ട്.ആ ദൃഷ്ടി നമ്മളിൽ പതിഞ്ഞാൽ നമ്മൾ നമ്മളിലേക്കു തന്നെ തിരിച്ചു നടക്കും.
തന്ത്രശാസ്ത്രത്തിലെയും യോഗശാസ്ത്രത്തിലെയും പരമമായ രഹസ്യങ്ങളിലൊന്നാണ് 'ശാംഭവീ മുദ്ര' അഥവാ ശാംഭവീ ദൃഷ്ടി. ബാഹ്യമായി കണ്ണുകൾ തുറന്നിരിക്കുമ്പോഴും, ഉള്ളിലെ ജ്ഞാനവെളിച്ചത്തിലേക്ക് മനസ്സ് തിരിക്കുന്ന അതീവ നിർമ്മലമായ അവസ്ഥ! ഈ ആത്മീയ സാക്ഷാത്കാരത്തിന്റെ പൂർണ്ണരൂപമാണ് സാക്ഷാൽ കൊല്ലൂർ മൂകാംബികാ ദേവി.തന്റെ ഉള്ളിലെ പ്രപഞ്ച മാതാവിൽ ലയിച്ചിരിക്കുമ്പോഴും കണ്ണിമ ചിമ്മാതെ തന്റെ ഭക്തരെ നോക്കിയിരിക്കുന്ന കരുണയുടെ ഭാവം.അമ്മയുടെ ആ ദൃഷ്ടി നമ്മുടെ ഉള്ളിലെ അജ്ഞാനത്തെ മായ്ക്കുന്നു.ഈ ശാംഭവീ ദൃഷ്ടിയിലൂടെയാണ് വിദ്യാസ്വരൂപിണി കൂടിയായ മൂകാംബികാ ദേവി നമുക്ക് ജ്ഞാനത്തിന്റെ അനുഗ്രഹം നൽകുന്നത്..

14/08/2026

Deoria Tal (ദേവരിയാ തടാകം)
സാരി ഗ്രാമത്തിലെ മാന്ത്രിക തടാകം! ✨ 🏔️
​ഉത്തരാഖണ്ഡിലെ ഉഖിമതിനടുത്താണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്.
​സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 2,438 മീറ്റർ ഉയരത്തിലുള്ള ഈ തടാകത്തിലേക്ക് basecamp ആയ സാരി ഗ്രാമത്തിൽ നിന്ന് 3 കിലോമീറ്റർ നടന്നു വേണം പാർവ്വതമുകളിലേക്ക് എത്തിച്ചേരുവാൻ . തടാകത്തിന്റെ നിശ്ചലമായ വെള്ളത്തിൽ പതിയുന്ന ചൗഖംബ (Chaukhamba) പർവ്വതനിരകളുടെ പ്രതിബിംബം ഏതൊരു സഞ്ചാരിയുടെയും മനസ്സ് നിറയ്ക്കുന്ന ഒന്നാണ്.
​മഹാഭാരതത്തിലെ പ്രശസ്തമായ 'യക്ഷപ്രശ്നം' നടന്നത് ഈ പുണ്യ തടാകക്കരയിലാണെന്ന് വിശ്വസിക്കപ്പെടുന്നു. ഈ പ്രകൃതിസൗന്ദര്യം നേരിട്ട് കണ്ടനുഭവിക്കേണ്ട ഒന്നുതന്നെയാണ്. 💚
​
​

Address

Kottayam

Telephone

9447403695

Website

Alerts

Be the first to know and let us send you an email when Dipu Viswanathan Vaikom posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Dipu Viswanathan Vaikom:

Shortcuts

Share