Prathichaya Weekly

Prathichaya Weekly Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Prathichaya Weekly, Media/News Company, Kottayam.

കെ.എം. മാണി നിയമസഭ സുവർണ്ണ ജൂബിലി സെമിനാറുകളുടെ സമാപനം മാർച്ച്‌ 11 ന് ................................................കേ...
08/03/2017

കെ.എം. മാണി നിയമസഭ സുവർണ്ണ ജൂബിലി സെമിനാറുകളുടെ സമാപനം മാർച്ച്‌ 11 ന് ................................................

കേരളാ കോൺഗ്രസ്‌ പാർട്ടിയുടെ മുഖപത്രമായ ' പ്രതിച്ഛായ ' സംഘടിപ്പിച്ചുവരുന്ന കെ.എം മാണി നിയമസഭ സുവർണ്ണ ജൂബിലി സെമിനാറുകളുടെ സമാപനം മാർച്ച്‌ 11 ശനിയാഴ്ച മൂന്ന് മണിക്ക് സുവർണ്ണ ജൂബിലി നഗറിൽ നടക്കും.

അന്നേ ദിവസം 'കെ.എം മാണി വ്യക്തിയും നേതാവും' എന്ന സെമിനാറാണ് സംഘടിപ്പിക്കുന്നതു. സി.എഫ് തോമസ്‌ എം.ൽ.എ ഉത്ഘാടനം ചെയ്യും.

കെ.എം മാണി നിയമസഭ സാമാജികൻ, കെ.എം മാണി സുഹൃത്തും വഴികാട്ടിയും, കെ.എം മാണി ഭരണാധികാരി, കെ.എം മാണി രാഷ്ട്രീയ നേതാവ്, കെ.എം മാണി കർഷക മിത്രം, കെ.എം മാണി രാഷ്ട്രീയ സൈദ്ധാന്തികൻ, കെ.എം മാണി യുവജനങ്ങളുടെ പ്രചോദനം എന്നീ വിഷയങ്ങളിൽ ജോസഫ്‌ എം. പുതുശ്ശേരി, ഇ. ജെ. ആഗസ്തി, അറയ്ക്കൽ ബാലകൃഷ്ണപിള്ള, പി.ടി. ജോസ്, അലക്സ്‌ കോഴിമല, വി.ജെ ലാലി, സജി മഞ്ഞക്കടമ്പിൽ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും.

കഴിഞ്ഞ ഒരു മാസക്കാലമായി വിവിധ വിഷയങ്ങളിൽ എഴുപതോളം പ്രബന്ധങ്ങളാണ് അവതരിപ്പിക്കപ്പെട്ടത്.

കള്ളകേസ് കൊടുത്തു വ്യക്തിഹത്യ നടത്തുന്ന പ്രവണത വർധിച്ചുവരുന്നു  - റോഷി അഗസ്റ്റിൻ എം.ൽ.എ ...................................
06/03/2017

കള്ളകേസ് കൊടുത്തു വ്യക്തിഹത്യ നടത്തുന്ന പ്രവണത വർധിച്ചുവരുന്നു - റോഷി അഗസ്റ്റിൻ എം.ൽ.എ .............................................

എന്തിനും ഏതിനും കേസു കൊടുക്കുകയും അത് വാർത്തയാക്കി വ്യക്തിഹത്യ നടത്തുന്ന പ്രവണത കേരളത്തിൽ വർധിച്ചുവരികയാണെന്നു റോഷി അഗസ്റ്റിൻ എം.ൽ.എ. സമുന്നത രാഷ്ട്രീയ നേതാക്കന്മാർപോലും പലപ്പോഴും ഇത്തരം വിക്രിയകൾക്കിരയായിത്തീരുന്നു. ആരോപണങ്ങൾ കഴമ്പിലാത്തതാണെങ്കിലും അവ പരിശോധിച്ച് സത്യസ്ഥിതി കണ്ടെത്തുന്നതിന് കുറെ സമയമെടുക്കും. ഇതിനിടയിൽ രാഷ്ട്രീയ തേജോവധം എന്ന ഗൂഡലക്‌ഷ്യം ഏതാണ്ടൊക്കെ സാധിച്ചെന്നുവരും.
കെ.എം. മാണി നിയമസഭ സുവർണ്ണ ജൂബിലി നിയമ സെമിനാർ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാർ കൗൺസിൽ ഓഫ്‌ കേരളാ മുൻ പ്രസിഡന്റ്‌ അഡ്വ. ജോസഫ്‌ ജോൺ അധ്യക്ഷത വഹിച്ചു. മുൻ അഡീഷണൽ ഡയറക്ടർ ഓഫ്‌ പ്രോസിക്യൂഷൻ അഡ്വ. ടോം ജോസ്, ന്യൂനപക്ഷ കമ്മീഷൻ മുൻ മെമ്പർ അഡ്വ. വി. വി. ജോഷി, അഡ്വ. റോയിസ് ചിറയിൽ, അഡ്വ. കെ. ഇസഡ്. കുഞ്ചറിയ, അഡ്വ. പ്രിൻസ് ലൂക്കോസ്, അഡ്വ. സുമേഷ് ആൻഡ്രൂസ് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. അഡ്വ. ജെയിംസ്‌ കടവൻ, അഡ്വ. സുനിൽ സിറിയക്, അഡ്വ. തോമസ്‌ കുര്യൻ, അഡ്വ. ടോമി ഓമലുക്കാരൻ, ഗൗതം. എൻ. നായർ, ജോജി കുറത്തിയാടൻ, പയസ് കുര്യൻ, സന്തോഷ് കാവുകാട്ട്, പി. രാധാകൃഷ്ണ കുറുപ്പ് എന്നിവർ പ്രസംഗിച്ചു.

സ്ത്രീ പുരുഷ സമത്വം വന്നിട്ടും സ്ത്രീ സുരക്ഷയില്ലാത്ത കാലം - അഡ്വ.എലിസബത്ത് മാമ്മൻ മത്തായി.................................
25/02/2017

സ്ത്രീ പുരുഷ സമത്വം വന്നിട്ടും സ്ത്രീ സുരക്ഷയില്ലാത്ത കാലം - അഡ്വ.എലിസബത്ത് മാമ്മൻ മത്തായി...................................................

രാഷ്‌ട്രം സ്ത്രീ പുരുഷ സമത്വത്തിന്റെ നാളുകളിലേക്ക് കടന്നിട്ടും സ്ത്രീകൾക്ക് സുരക്ഷയില്ലാത്ത കഷ്ടകാലത്തിലാണ് നാമിന്നു ജീവിക്കുന്നതെന്ന് കേരളാ കോൺഗ്രസ്‌ (എം) സംസ്ഥാന ജനറൽ സെക്രട്ടറിയും മുൻ എംൽഎയും ആയ അഡ്വ.എലിസബത്ത് മാമ്മൻ മത്തായി. പ്രശസ്തരായ ചലച്ചിത്ര നടികൾക്കുപോലും സ്വതന്ത്രരായി യാത്ര ചെയ്യാൻ വയ്യാത്ത കേരളത്തെ ഓർത്തു ലജിക്കേണ്ടിവരുന്നു. സ്ത്രീ സമൂഹം ഇതിനെതിരെ ജാഗ്രതപുലർത്തണം.

പ്രതിച്ഛായ സംങ്കടിപ്പിക്കുന്ന കെ. എം. മാണി നിയമസഭ സുവർണ്ണ ജൂബിലി വനിത സെമിനാർ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അഡ്വ. എലിസബത്ത്. വനിത കമ്മീഷൻ മെമ്പർ ഡോ. ലിസി ജോസ് അധ്യക്ഷത വഹിച്ചു. പ്രൊഫ. ഷീല സ്റ്റീഫൻ, ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ മേരി സെബാസ്റ്റ്യൻ, മുൻ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ നിർമ്മല ജിമ്മി, ഡോ. ബ്രിൻസി ടോജോ, ജില്ലാ പഞ്ചായത്ത്‌ മെമ്പർ പെണ്ണമ്മ സെബാസ്റ്റ്യൻ, മിനി സാവിയോ, ഇ. ശ്രീദേവി എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

സാഹിത്യ സംവാദങ്ങളുടെ കുറവ് മൂല്യത്തകർച്ചക്കു കാരണം - ഡോ. എൻ ജയരാജ്‌ എംൽഎ ........................................... സാഹ...
20/02/2017

സാഹിത്യ സംവാദങ്ങളുടെ കുറവ് മൂല്യത്തകർച്ചക്കു കാരണം - ഡോ. എൻ ജയരാജ്‌ എംൽഎ ...........................................

സാഹിത്യ സംവാദങ്ങളുടെ കാലം കഴിഞ്ഞുപോയതുകൊണ്ടുള്ള മൂല്യത്തകർച്ച രാഷ്‌ട്രീയം ഉൾപ്പെടെയുള്ള രംഗങ്ങളിൽ അനുഭവപ്പെടുന്നുണ്ടെന്നു ഡോ. എൻ ജയരാജ്‌ എംൽഎ. കെഎം മാണി നിയമസഭ സുവർണ്ണ ജൂബിലിയോടനുബന്ധിച്ചു പ്രതിച്ഛായ സംഘടിപ്പിച്ച സാഹിത്യ സെമിനാർ ഉത്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ധൈഷണിക ജീവിതത്തിന്റെ അഭാവം ഭയജനകമായ സാംസ്കാ രിക അപചയത്തിനിടവരുത്തിയിരിക്കുന്നു. ബുദ്ധിജീവികളും സാംസ്‌കാരിക നായകന്മാരും ഇതിനു പ്രതിവിധി കണ്ടെത്തുന്നില്ലെങ്കിൽ വരും തലമുറ നമ്മുക്ക് മാപ്പുതരില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഡോ. കുര്യാസ് കുമ്പളക്കുഴി അധ്യക്ഷത വഹിച്ച സെമിനാറിൽ ഡോ. ജോസ് കെ. മാനുവൽ, ഡോ. വി.കെ നാരായണ കൈമൾ, ഡോ. ജോജി മാടപ്പാട്ടു, ഡോ. ജെയ്സൺ ജോസ്, ഡോ. സിബി കുര്യൻ, ഡോ. സെൽവി സേവിയർ, ഡോ സാജൻ പാലമറ്റം എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

പി. രാധാകൃഷ്ണ കുറുപ്പ് സ്വാഗതവും ഉണ്ണികൃഷ്ണൻ കിടങ്ങൂർ കൃതജ്ഞതയും പറഞ്ഞു.

ഇന്ത്യൻ രാഷ്ട്രിയത്തിൽ മുന്നണികൾ നിർണായകം - തോമസ്‌ ഉണ്ണിയാടൻ ................................................ഇന്ത്യൻ രാഷ...
11/02/2017

ഇന്ത്യൻ രാഷ്ട്രിയത്തിൽ മുന്നണികൾ നിർണായകം
- തോമസ്‌ ഉണ്ണിയാടൻ ................................................ഇന്ത്യൻ രാഷ്ട്രീയത്തിൽ മുന്നണി സംവിധാനം നിർണായകമാണെന്നും ഏകകക്ഷിഭരണം ഭാവിയിൽ ആർക്കും സ്വപ്നം കാണാൻ പോലും ആകില്ലെന്നും മുൻ ചിഫ് വിപ് തോമസ്‌ ഉണ്ണിയാടൻ. 1967-ൽ ഇ. എം. സ് രൂപം കൊടുത്ത സപ്തകക്ഷി മുന്നണിയോടെയാണ് കേരളത്തിൽ മുന്നണി രാഷ്‌ട്രീയം ആരംഭിക്കുന്നത് അതിന്നും തുടർന്ന് പോരുന്നുവെന്നും ഉണ്ണിയാടൻ അഭിപ്രായപ്പെട്ടു.
പ്രതിച്ഛായ സംഘടിപ്പിച്ച കെ. എം. മാണി നിയമസഭ സുവർണ്ണ ജൂബിലി രാഷ്ട്രീയ സെമിനാർ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. റോയ് മാത്യു അധ്യക്ഷത വഹിച്ച യോഗത്തിൽ തോമസ്‌ ചാഴികാടൻ Ex. MLA, സ്റ്റീഫൻ ജോർജ് Ex. MLA, ജോൺ പുളിക്കപ്പറമ്പിൽ, Adv. മുഹമ്മദ്‌ ഇക്ബാൽ, Adv. കെ. കുശലകുമാർ, Adv. രാഗേഷ് ഇടപുര എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
സജി മഞ്ഞകടമ്പൻ, പ്രസാദ്‌ ഉരളികുന്നം, സെബാസ്റ്റ്യൻ ജോസഫ്‌, സന്തോഷ് കാവുകാട്ട്, ജോജി കുറത്തിയാടാൻ, ലീലാമ്മ ജോസഫ്‌, Dr. CK ജെയിംസ്‌, പയസ് കുര്യൻ, സോണി മണിയങ്ങാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.

പ്രതിച്ഛായ വാരിക സംഘടിപ്പിക്കുന്ന കെ. എം. മാണി നിയമസഭ  സുവർണ്ണ ജൂബിലി സെമിനാറുകളുടെ ഉത്ഘാടനം, ശ്രീ പി. ജെ. ജോസ്ഫ് നിർവഹി...
05/02/2017

പ്രതിച്ഛായ വാരിക സംഘടിപ്പിക്കുന്ന കെ. എം. മാണി നിയമസഭ സുവർണ്ണ ജൂബിലി സെമിനാറുകളുടെ ഉത്ഘാടനം, ശ്രീ പി. ജെ. ജോസ്ഫ് നിർവഹിക്കുന്നു. ....................................................................
നിലവിലെ വിദ്യാഭ്യാസ സമ്പ്രദായം കുട്ടികളുടെ വ്യക്തിത്വ വികാസത്തെ അവഗണിക്കുന്നു - പി. ജെ. ജോസഫ്‌ എം.ൽ.എ ......................................................................

കോട്ടയം: ഇന്ന് കേരളത്തിൽ നിലവിലുള്ള പൊതു വിദ്യാഭ്യാസവും ഉന്നത വിദ്യാഭ്യാസവും കുട്ടികളുടെ വ്യക്തിത്വ വികാസം എന്ന സുപ്രധാന ലക്‌ഷ്യം അവഗണിക്കുകയാണെന്ന് കേരളാ കോൺഗ്രസ്‌ (എം) വർക്കിംഗ്‌ ചെയർമാൻ പി. ജെ. ജോസഫ്‌.

കെ.എം. മാണി നിയമസഭ സുവർണ്ണ ജൂബിലി സെമിനാർ പരമ്പരകളുടെ ഉത്ഘാടനം നിർവഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസ മേഖലയ്ക്ക് പ്രാധാന്യം നൽകേണ്ട കാലഘട്ടമാണിത്. ഇന്ത്യയ്ക്ക് കൂടുതൽ ശാസ്ത്രജ്ഞന്മാരെയും സാങ്കേതിക വിദഗ്ദ്ധരെയും ഇന്നാവശ്യമുണ്ട് അതിനു സഹായകരമായ വിദ്യാഭ്യാസ രീതിക്ക് രൂപം നൽകണമെന്നും പി. ജെ. ജോസ്ഫ് പറഞ്ഞു.

ഡോ.സി.കെ ജെയിംസ്‌ അധ്യക്ഷത വഹിച്ചു.
ഡോ. എ.വി. ജോർജ്,
ഡോ.ബേബി തോമസ്‌, പയസ് കുര്യൻ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. പി. ടി. ജോസ്,
ഡോ.വർഗീസ് പേരയിൽ,
ഡോ.രാജു മാവുങ്കൽ,
ഡോ.മാത്യു തെള്ളിയിൽ, പി. ജെ മാത്യു, ജോഷി ഇലഞ്ഞിയിൽ, മൈക്കിൾ സിറിയക്, ആമോദ് മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.

കെ. എം. മാണി നിയമസഭ സുവർണ്ണജൂബിലി സെമിനാറുകൾ സംഘടിപ്പിക്കുന്നു ..................................... കേരളാ കോൺഗ്രസ്‌ ചെയ...
04/02/2017

കെ. എം. മാണി നിയമസഭ സുവർണ്ണജൂബിലി സെമിനാറുകൾ സംഘടിപ്പിക്കുന്നു .....................................
കേരളാ കോൺഗ്രസ്‌ ചെയർമാൻ കെ. എം. മാണിയുടെ നിയമസഭ ജൂബിലിയുടെ ഭാഗമായി പ്രതിച്ഛായ വാരിക സുവർണ ജൂബിലി സെമിനാറുകൾ സംഘടിപ്പിക്കുന്നു. 1967 മാർച്ച്‌ 15ന് ആയിരുന്നു മാണിസാർ നിയമസഭയിൽ ആദ്യമായി സത്യപ്രതിജ്ഞ ചെയ്തത്.

വിവിധ വിഷയങ്ങൾ അധികരിച്ചുള്ള ഏഴു സെമിനാറുകൾ അവതരിപ്പിക്കും. ഫെബ്രുവരി അഞ്ചിന് ആരംഭിച്ചു മാർച്ച്‌ പതിനൊന്നിന് സെമിനാർ പരമ്പര പൂർത്തിയാകും

ഫെബ്രുവരി 5 ഞാറാഴ്ച കേരളാ കോൺഗ്രസ്‌ വർക്കിംഗ്‌ ചെയർമാൻ ശ്രീ. പി. ജെ. ജോസഫ്‌ MLA വിദ്യാഭ്യാസ സെമിനാർ ഉത്ഘാടനം ചെയ്യുന്നതോടെ സെമിനാറുകൾക്കു തുടക്കമാകും

ഫെബ്രുവരി 11 (രാഷ്‌ട്രീയം), 18 (സാഹിത്യം), 24 (വനിതാ ശാക്തികരണം), 26 (വികസനം), മാർച്ച്‌ 5 (നിയമം), മാർച്ച്‌ 11 (കെ.എം. മാണി വ്യക്തിയും നേതാവും) എന്നി തിയതികളിൽ തുടർ സെമിനാറുകൾ നടക്കും. കേരളത്തിലെ വിദ്യാഭ്യാസ, സാംസ്‌കാരിക, രാഷ്ട്രീയ മേഖലകളിലെ പ്രതിഭാശാലികളുടെ സംഗമ വേദിയായിട്ടാണ് സെമിനാറുകൾ സംവിധാനം ചെയ്തിരിക്കുന്നത് എന്ന് പ്രോഗ്രാം കമ്മറ്റി കൺവീനർ ഡോ. കുര്യാസ് കുമ്പളക്കുഴി അറിയിച്ചു

04/02/2017
02/02/2017
മാണിസാറിന്റ ജന്മദിനം ആഘോഷിച്ചപ്പോൾ
01/02/2017

മാണിസാറിന്റ ജന്മദിനം ആഘോഷിച്ചപ്പോൾ

Address

Kottayam
686001

Telephone

0481-2564085

Website

Alerts

Be the first to know and let us send you an email when Prathichaya Weekly posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share