Ente Kottayam

Ente Kottayam നമ്മുടെ സ്വന്തം കോട്ടയത്തിന്റെ വാർത്തകളും വിശേഷങ്ങളും ജനങ്ങളിൽ എത്തിക്കാൻ. കോട്ടയംകാരുടെ സ്വന്തം പേജ് ആയി മുന്നിൽ നിൽക്കാൻ.

നമ്മുടെ സ്വന്തം #കോട്ടയം ജില്ലയിലെ ന്യൂസുകൾക്കും മറ്റു ജില്ലയിലെ ന്യൂസുകൾക്കുമായി ആയി ഒരു ഫേസ്ബുക്ക് പേജ്.

31/10/2025
31/10/2025

കൈകൂലിക്കേസില്‍ പ്രതിയായ മുൻ വില്ലേജ് ഓഫീസർക്ക് 7 വർഷം കഠിന തടവ് ശിക്ഷ വിധിച്ച്‌ കോടതി. #കോട്ടയം #കിടങ്ങൂർ മുൻ വില്ലേജ് ഓഫീസർ പി.കെ ബിജു മോനെയാണ് കോട്ടയം വിജിലൻസ് ശിക്ഷിച്ചത്.


https://entekottayamlive.blogspot.com/2025/10/blog-post_525.html

31/10/2025

ജീവിക്കുന്നു ജനഹൃദയങ്ങളിൽ. 82 ആം പിറന്നാൾ. ✋ #കോട്ടയം

31/10/2025

#പാലാ സെന്‍റ് തോമസ് കോളേജിലെ താല്‍ക്കാലിക ഗാലറി തകര്‍ന്നു വീണു. വിദ്യാര്‍ഥികള്‍ക്ക് പരിക്ക്.


https://entekottayamlive.blogspot.com/2025/10/blog-post_860.html

31/10/2025

കാലം ചെയ്ത പുണ്യശ്ലോകനായ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ ഒന്നാം ഓർമ്മപ്പെരുന്നാളിനോടനു ബന്ധിച്ചു #മണർകാട് പള്ളിയിൽ നവംബർ 1ന് രാവിലെ 7.30ന് പ്രഭാത നമസ്ക്കാരം, 08.30 ന് വിശുദ്ധ 51ന്മേൽ കുർബാനയും ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായുടെ മുഖ്യ കാർമികത്വത്തിലും, അഭിവന്ദ്യ ഡോ.തോമസ് മാർ തിമോത്തിയോസ്, ഡോ.കുര്യാക്കോസ് മാർ തെയോഫിലോസ്, പൗലോസ് മാർ ഐറേനിയോസ്, ഐസക് മാർ ഒസ്താത്തിയോസ് എന്നീ മെത്രാപ്പൊലീത്തമാരും കോറെപ്പിസ്കോപ്പമാർ, മണർകാട് കത്തീഡ്രലിലെ വൈദികരും, സഭ വൈദിക ട്രസ്റ്റി റവ.ഫാ.റോയി ജോർജ് കട്ടച്ചിറ, വൈദിക സംഘം സെക്രട്ടറി ഫാ.ജോബ് ഐപ് മങ്ങാട്ട്, സഭയിലെ വിവിധ ദേവാലയങ്ങളിലെ വൈദീകരും സഹകാർമികത്വത്വം വഹിക്കുന്നു. #കോട്ടയം

വൈക്കത്ത് കെവി കനാലില്‍ നിയന്ത്രണം വിട്ട കാർ മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചയാളെ തിരിച്ചറിഞ്ഞു. യുവ ഡോക്ടറായ  #ഒറ്റപ്പാല...
31/10/2025

വൈക്കത്ത് കെവി കനാലില്‍ നിയന്ത്രണം വിട്ട കാർ മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചയാളെ തിരിച്ചറിഞ്ഞു. യുവ ഡോക്ടറായ #ഒറ്റപ്പാലം സ്വദേശി അമല്‍ സൂരജാണ്(33) മരിച്ചത്. #വൈക്കം തോട്ടുവക്കം കെവി കനാലിലേക്കാണ് സൂരജ് സഞ്ചരിച്ച കാർ മറിഞ്ഞത്. ഇന്ന് രാവിലെയാണ് കനാലില്‍ കാർ മറിഞ്ഞു കിടക്കുന്നത് നാട്ടുകാർ കണ്ടത്. തുടർന്ന് പോലീസിനെയും ഫയർഫോഴ്‌സിനെയും വിവരം അറിയിക്കുകയായിരുന്നു. ഫയർ ഫോഴ്‌സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ആദ്യം മരിച്ചയാളെ തിരിച്ചറിഞ്ഞിരുന്നില്ല.
#കൊട്ടാരക്കര യിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ് അമല്‍ സൂരജ്. കാറിനുള്ളിലെ ഫ്രിഡ്ജില്‍ മരുന്നുകളും സൂക്ഷിച്ചിരുന്നു. എറണാകുളത്തുള്ള സുഹൃത്തിനെ കാണാനായി പോകുകയായിരുന്നു ഡോക്ടർ.

31/10/2025

#കോട്ടയം #വൈക്കം തോട്ടുവക്കത്ത് കാർ കനാലില്‍ വീണ് യുവ ഡോക്ടർ മരിച്ചു. #പാലക്കാട് #ഒറ്റപ്പാലം സ്വദേശി ഡോക്ടർ അമല്‍ സൂരജാണ് മരിച്ചത്.


https://entekottayamlive.blogspot.com/2025/10/blog-post_93.html

30/10/2025
 #കോട്ടയം  #നാഗമ്പടം ബസ് സ്റ്റാൻഡില്‍ അപകടത്തിലല്‍പ്പെട്ട് രക്തത്തില്‍ കുളിച്ച്‌ കിടന്ന വയോധികന് രക്ഷകരായി സ്വകാര്യ ബസ് ...
30/10/2025

#കോട്ടയം #നാഗമ്പടം ബസ് സ്റ്റാൻഡില്‍ അപകടത്തിലല്‍പ്പെട്ട് രക്തത്തില്‍ കുളിച്ച്‌ കിടന്ന വയോധികന് രക്ഷകരായി സ്വകാര്യ ബസ് ജീവനക്കാർ.

https://entekottayamlive.blogspot.com/2025/10/blog-post_646.html

28/10/2025

#കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടര്‍ന്ന് യുവതി മരിച്ചതായി പരാതി. കോതനല്ലൂര്‍ ചാമക്കാല കന്നവെട്ടിയില്‍ അംബുജാക്ഷന്റെ ഭാര്യ ശാലിനി അംബുജാക്ഷന്‍ അണ് മരിച്ചത്.


https://entekottayamlive.blogspot.com/2025/10/blog-post_28.html

27/10/2025

പ്രാര്‍ത്ഥനയുടെ മറവില്‍ കോടികളുടെ തട്ടിപ്പ് നടന്നുവെന്ന് ആരോപിച്ച്‌ #കോട്ടയം #മുണ്ടക്കയം #ചെളികുഴി യില്‍ പ്രവര്‍ത്തിക്കുന്ന ഇഷ്ടാലയ പ്രാര്‍ത്ഥനാലയത്തിലേക്ക് ഇരയായവര്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു.


http://entekottayamlive.blogspot.com/2025/10/blog-post_70.html

Address

Vazhoor
Kottayam
686504

Alerts

Be the first to know and let us send you an email when Ente Kottayam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Ente Kottayam:

Share