
06/09/2025
സ്വർണ്ണമെഡൽ കരസ്ഥമാക്കി
------------------------------------------------------
തിരുവനന്തപുരം: സംസ്ഥാന ഐ.സി.എസ്.ഇ കായിക മേളയിൽ ഡിസ്കസ് ത്രോയിൽ കുറിച്ചി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് വലിയള്ളി ഇടവകാംഗം ആൽബിൻ ജൂബി ഫിലിപ്പ് സ്വർണ മെഡൽ കരസ്ഥമാക്കി. 30.20 മീറ്റർ എറിഞ്ഞാണ് പ്ലസ്ടു വിദ്യാർത്ഥിയായ ആൽബിൻ ഒന്നാം സ്ഥാനവും സ്വർണ മെഡലും സ്വന്തമാക്കിയത്.
കുറിച്ചി കല്ലുപുരയ്ക്കൽ ജൂബി അലക്‌സിൻ്റെയും ലിൻ്റാ ജൂബിയുടെയും മകനാണ്. കളത്തിപ്പടി പള്ളിക്കൂടം സ്‌കൂളിലെ വിദ്യാർത്ഥിയാണ് ആൽബിൻ.
ഫോൺ : +91 94472 78386