23/07/2024
പൊറാട്ട് നാടകം ഓഗെസ്റ്റ് 9 മുതൽ റിലീസിന്.
നൗഷാദ് സേഫ്രോൺ സംവിധാനം ചെയ്ത് പൊറാട്ട് നാടകം എന്ന സിനിമ ഓഗസ്റ്റ് 9 ന് ടീയേട്ടറുകളിൽ റിലീസ് ആകും. സൈജു കുറുപ്പാണ് കേന്ദ്ര കതപാത്രമായി അവതരിപ്പിക്കുന്നത്. മലയാള സിനിമയുടെ ചിരിയുടെ സുൽത്താൻ ആയ സംവിധായകൻ സിദ്ധികിന്റെ മേൽനോട്ടത്തിലായിരുന്നു ചിത്രം, അദേഹത്തിന്റെ അവസാന ചിത്രം കുടിയായിരുന്നു പൊറാട്ട് നാടകം.2023 ഓഗസ്റ്റ് 8ന് ആണ് അദ്ദേഹം നമ്മളെ വിട്ടു പോയത്.എമിറേറ്റ്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ വിജയൻ പള്ളിക്കര നിർമ്മിക്കുന്ന 'പൊറാട്ട് നാടക'ത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് സുനിഷ് വരാനാടാണ്.രാഹുൽ മാധവ്, ധർമജൻ ബോൾഗാട്ടി, രമേഷ് പിഷാരടി, സുനിൽ സുഗത, നിർമ്മൽ പാലാഴി, രാജേഷ് അഴീക്കോട്, അർജുൻ വിജയൻ,ആര്യ വിജയൻ, സുമയ, ബാബു അന്നൂർ, സൂരജ് തേലക്കാട്, അനിൽ ബേബി, ഷുക്കൂർ വക്കീൽ, ശിവദാസ് മട്ടന്നൂർ, സിബി തോമസ്, ഫൈസൽ, ചിത്ര ഷേണായി, ചിത്ര നായർ, ഐശ്വര്യ മിഥുൻ, ജിജിന, ഗീതി സംഗീത തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു. ഈ ചിത്രത്തിന്റെ ക്യാമറ നൗഷാദ് ഷെരിഫ് നിയന്ത്രിക്കുന്നു.