Vayal Sabdam E- Magazine

Vayal Sabdam E- Magazine വയൽ ശബ്‌ദം ഓൺലൈൻ മാഗസിൻ - ക്രൈസ്തവ വിശ്വസ സത്യങ്ങൾക്കായി നിലകൊള്ളുന്ന കുടുംബ മാസിക

ഇനിയും അവസരം ഉണ്ട് 6 മാസം മതി 10 / +2  ജയിക്കാംവിളിക്കാം.....‪+91 9544322533‬
19/11/2025

ഇനിയും അവസരം ഉണ്ട്
6 മാസം മതി
10 / +2 ജയിക്കാം
വിളിക്കാം.....‪+91 9544322533‬

17/11/2025

Are you ready to take your spiritual journey from personal conviction to academic mastery!

With over 18 years of legacy, ILTS has guided countless students to grow in faith and knowledge. Our courses are completely online, allowing you to attend classes from anywhere in the world.

Learning is now easier with the ILTS Mobile App, featuring:
✅ Live Classes
✅Study Notes
✅Online Exams
✅ Library Access

👉 Download the App Now (Google Play & App Store)
📲 Call/WhatsApp: ‪+91 9995 154 416‬

വയൽ ശബ്ദം  E - മാഗസിൻഇമ്മോർട്ടൽ ലൈഫ് തിയോളജിക്കൽ സെമിനാരി(ILTS) പ്രസിദ്ധീകരണമായ വയൽ ശബ്ദം E - മാഗസിനിൽ പരസ്യങ്ങൾ നൽകാം. ...
17/11/2025

വയൽ ശബ്ദം
E - മാഗസിൻ
ഇമ്മോർട്ടൽ ലൈഫ് തിയോളജിക്കൽ സെമിനാരി(ILTS) പ്രസിദ്ധീകരണമായ വയൽ ശബ്ദം E - മാഗസിനിൽ പരസ്യങ്ങൾ നൽകാം. (25 രാജ്യങ്ങളിൽ സാന്നിധ്യമുള്ളതും, 200 അധികം വേദ വിദ്യാർഥികൾ പഠിക്കുന്നതുമായ സ്ഥാപനമാണ് ILTS)
പരസ്യങ്ങൾ നൽകാം
1. കൺവെൻഷനുകൾ
2. സ്ഥാപനങ്ങൾ
3. വിദേശ രാജ്യങ്ങളിലെ ദൈവ സഭകൾ etc.....
പ്രത്യേകത
Full page/ Half page പരസ്യങ്ങൾ നൽകുമ്പോൾ ഒരു Full page/ Half page പേജ് കൂടി പരസ്യത്തിന്റെ വിശദീകരണങ്ങൾ നൽകേണ്ടതാണ് ഫ്രീയായി നൽകുന്നതായിരിക്കും.
‪+91 9544322533

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ക്രിസ്ത്യന്‍ പ്രാര്‍ഥനാ ചടങ്ങില്‍ ഇരച്ചുകയറി ഹിന്ദുത്വ ആള്‍ക്കൂട്ടത്തിന്റെ ആക്രമണം. ചടങ്ങില്‍ ...
19/07/2024

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ക്രിസ്ത്യന്‍ പ്രാര്‍ഥനാ ചടങ്ങില്‍ ഇരച്ചുകയറി ഹിന്ദുത്വ ആള്‍ക്കൂട്ടത്തിന്റെ ആക്രമണം. ചടങ്ങില്‍ പങ്കെടുത്ത സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള വിശ്വാസികളെ അക്രമികള്‍ മര്‍ദിക്കുകയും മുറിയില്‍ സ്ഥാപിച്ചിരുന്ന കുരിശ് തകര്‍ക്കുകയും ചെയ്തു.

ഉത്തരാഖണ്ഡിലെ ഡെറാഡൂണിലാണു സംഭവം. നഗരത്തോട് ചേര്‍ന്നുള്ള നെഹ്‌റു കോളനിയിലെ ഒരു വീട്ടില്‍ ഞായറാഴ്ച പ്രാര്‍ഥന നടക്കുന്നതിനിടെയാണ് അക്രമികള്‍ ഇരച്ചെത്തിയത്. വീട്ടിലേക്ക് അതിക്രമിച്ചു കയറി അക്രമം അഴിച്ചുവിടുകയായിരുന്നു. ക്രിസ്ത്യന്‍ വിശ്വാസത്തെ അപകീര്‍ത്തിപ്പെടുത്തിയ ശേഷം മുറിയിലുണ്ടായിരുന്ന കുരിശ് ഉള്‍പ്പെടെ തകര്‍ത്തു. സ്ഥലത്തുണ്ടായിരുന്നവരെയെല്ലാം ആക്രമിക്കുകയും ചെയ്തതായി പറയുന്നു.

സംഭവത്തില്‍ 11 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ദേവേന്ദ്ര ധോബാല്‍, ബിജേന്ദ്ര തപ, സധീര്‍ തപ, സഞ്ജീവ് പോള്‍, സുധീര്‍ പോള്‍, ധിരേന്ദ്ര ധോബാല്‍, അര്‍മാന്‍ ധോബാല്‍, ആര്യമാന്‍ ധോബാല്‍, അനില്‍ ഹിന്ദു, ഭൂപേഷ് ജോഷി, ബിജേന്ദ്ര എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ബി.എന്‍.എസില്‍ കലാപമുണ്ടാക്കല്‍, അതിക്രമിച്ചുകയറല്‍, മതവികാരം വ്രണപ്പെടുത്തല്‍, കലാപമുണ്ടാക്കല്‍, ഭീഷണി തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. എന്നാല്‍, ഇതുവരെയും ഒരാളെയും അറസ്റ്റ് ചെയ്തിട്ടില്ല.

വൈദികനായ രാജേഷ് ഭൂമിയുടെയും ഭാര്യ ദീക്ഷ പോളിന്റെയും വീട്ടിലാണ് ആക്രമണം നടന്നത്. എല്ലാ ഞായറാഴ്ചയും ഇവരുടെ വീട്ടില്‍ പ്രാര്‍ഥനാ ചടങ്ങുകള്‍ നടക്കാറുണ്ട്. ഇവിടെ ആക്രമണത്തിനു നേതൃത്വം നല്‍കിയ ദേവേന്ദ്ര ധോബാല്‍ മുന്‍ സൈനികനും ആര്‍.എസ്.എസ് പ്രവര്‍ത്തകനുമാണെന്നാണ് ഫേസ്ബുക്കില്‍ അവകാശപ്പെടുന്നത്. ഉത്തരാഖണ്ഡില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന മതപരിവര്‍ത്തനം തടയാന്‍ വേണ്ടി പ്രവര്‍ത്തകര്‍ സ്വയം സംഘടിച്ചാണ് ആക്രമണം നടത്തിയതെന്നാണ് ഡെറാഡൂണ്‍ വി.എച്ച്.പി നേതാവ് വികാസ് വര്‍മ പ്രതികരിച്ചത്.

വീടിന്റെ പുറത്ത് ബഹളമുണ്ടാക്കുന്നത് കേട്ട് വാതില്‍ തുറന്നപ്പോഴാണ് അക്രമികള്‍ ഇരച്ചുകയറിയതെന്നാണ് ദീക്ഷാ പോള്‍ പ്രതികരിച്ചത്. എന്തു പ്രശ്‌നമുണ്ടെങ്കിലും ഇരുന്ന് സംസാരിച്ചു പരിഹാരം കണ്ടെത്താമെന്ന് പറഞ്ഞുനോക്കിയെങ്കിലും ഇവര്‍ കേള്‍ക്കാന്‍ കൂട്ടാക്കിയില്ല. ഞങ്ങളുടെ മതക്കാര്‍ രക്തം കുടിക്കുന്നവരാണെന്നും സ്ത്രീകള്‍ സിന്ദൂര്‍ ഇടാറില്ലെന്നുമെല്ലാം പറഞ്ഞ് ഇവര്‍ ആക്ഷേപം തുടര്‍ന്നു. തുടര്‍ന്നായിരുന്നു അതിക്രമമെന്നും ദീക്ഷ വെളിപ്പെടുത്തി.

വീട്ടില്‍ മതപരിവര്‍ത്തനം നടന്നിട്ടില്ലെന്ന് നെഹ്‌റു കോളനി പൊലീസ് സ്റ്റേഷനിലെ അന്വേഷണ ഉദ്യോഗസ്ഥനായ സത്ബീര്‍ സിങ് പ്രതികരിച്ചു.

BBC FREE DISTANCE EDUCATION Malayalam / Hindi /English VAYAL SABDAM E- Magazine Immortal Life Bible College www.ilbcglob...
18/07/2024

BBC FREE DISTANCE EDUCATION
Malayalam / Hindi /English
VAYAL SABDAM E- Magazine
Immortal Life Bible College
www.ilbcglobal.org
+91 9995154416

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ലിഫ്റ്റിൽ കുടുങ്ങിയ രോഗി ഇടുപ്പെല്ലിന് ചികിത്സയ്ക്ക് വന്നപ്പോൾ. ▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂      വ...
16/07/2024

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ലിഫ്റ്റിൽ കുടുങ്ങിയ രോഗി ഇടുപ്പെല്ലിന് ചികിത്സയ്ക്ക് വന്നപ്പോൾ.
▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂

വയൽ ശബ്‌ദം
ഇ - മാഗസിൻ
▂▂▂▂▂▂▂▂▂▂▂▂▂▂

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗി രണ്ടു ദിവസം ലിഫ്റ്റിനുള്ളിൽ കുടുങ്ങി. ശനിയാഴ്ച രാവിലെ 11 മണിക്ക് ലിഫ്റ്റിൽ കയറിയ രോഗിയെ കണ്ടെത്തിയത് ഇന്ന് രാവിലെ ആറുമണിക്ക് ശേഷമാണ്. മെഡിക്കൽ കോളേജിന്റെ ഓർത്തോ ഒപിയിൽ വന്ന തിരുവനന്തപുരം സ്വദേശിയായ രവീന്ദ്രൻ നായരാണ് ലിഫ്റ്റിൽ അകപ്പെട്ടത്.രവീന്ദ്രൻ നായരെ കാണാനില്ലെന്ന് കാട്ടി കുടുംബം മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകിയിരുന്നു. ഇന്ന് ലിഫ്റ്റ് ഓപ്പറേറ്റർ സാങ്കേതിക പ്രശ്നം പരിഹരിച്ചപ്പോഴാണ് ഒരാൾ അകത്ത് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്.

ശനിയാഴ്ച 11 മണിക്കാണ് നടുവേദനയുമായി രവീന്ദ്രൻ നായർ മെഡിക്കൽ കോളേജിലെത്തിയത്. ആ സമയത്ത് പ്രവർത്തനത്തിലുണ്ടായിരുന്ന ലിഫ്റ്റിൽ കയറി. കയറിയ ഉടൻ ലിഫ്റ്റ് മുകളിലേക്ക് പോയി താഴേക്ക് വരികയും പിന്നീട് പ്രവർത്തനരഹിതമാവുകയും ചെയ്തു. തുടർന്നാണ് രണ്ട് ദിവസം ഇദ്ദേഹം ഇതിനുള്ളിൽ കുടുങ്ങിയത്.എന്നാൽ കേടായ ലിഫ്റ്റിൽ ആരെങ്കിലും കുരുങ്ങിയിരുന്നോ എന്ന് പോലും മെഡിക്കൽ കോളേജ് അധികൃതർ നോക്കിയിരുന്നില്ല. ഞായറാഴ്ചയും കഴിഞ്ഞ് ഇന്ന് രാവിലെ തുറന്ന് നോക്കിയപ്പോഴാണ് മലമൂത്ര വിസർജ്യങ്ങൾക്ക് നടുവിൽ വയോധികൻ കിടക്കുന്നത് ലിഫ്റ്റ് ഓപ്പറേറ്റർ കണ്ടത്. കണ്ടെത്തിയ ഉടൻ തന്നെ ഇദ്ദേഹത്തെ ചികിത്സയ്ക്ക് വിധേയനാക്കി. ഇദ്ദേഹത്തിന് ശാരീരിക അസ്വസ്ഥതകളുണ്ടെന്നാണ് വിവരം.
▪️▫️▪️▫️▪️▫️▪️▫️▪️
വയൽ ശബ്‌ദം
ഇ -മാഗസിൻ

വിഴിഞ്ഞം > ചരിത്ര നിമിഷത്തിലേക്ക് നങ്കൂരമിട്ട് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. ആദ്യ മദർഷിപ്പായ സാൻ ഫെർണാണ്ടോ തീരം തൊട്ടു....
11/07/2024

വിഴിഞ്ഞം > ചരിത്ര നിമിഷത്തിലേക്ക് നങ്കൂരമിട്ട് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. ആദ്യ മദർഷിപ്പായ സാൻ ഫെർണാണ്ടോ തീരം തൊട്ടു. രാവിലെ ഏഴോടെ ഔട്ടർ ഏരിയയിലെത്തിയ സാൻ ഫെർണാണ്ടോ ഒൻപതോടെ തുറമുഖത്ത് അടുപ്പിച്ചു. വാട്ടർ സല്യൂട്ട് നൽകിയാണ് കപ്പലിനെ സ്വീകരിച്ചത്.

കപ്പലിനെ സ്വീകരിക്കാൻ ധാരാളം പ്രദേശ വാസികളുമെത്തിയിരുന്നു. ചെണ്ട കൊട്ടിയും ആർപ്പുവിളിച്ചും ജനക്കൂട്ടവും കപ്പലിനെ സ്വീകരിച്ചു. ഉദ്യോഗസ്ഥരടങ്ങിയ ട​ഗ് ബോട്ടുകളാണ് മദർഷിപ്പിനെ സ്വീകരിച്ചത്. കപ്പലിനുള്ള ഔദ്യോ​ഗിക സ്വീകരണം നാളെ 10ന് മുഖ്യമന്ത്രി നിർവ​ഹിക്കും.

ഡാനിഷ് കമ്പനിയായ മെസ്ക്കിന്റെ കപ്പലാണ് സാൻ ഫെർണാണ്ടോ. ജൂലൈ 2നാണ് സിയാമെനിൽനിന്ന് കപ്പൽ പുറപ്പെട്ടത്. 2000 കണ്ടെയ്‌നറുകളാണ് കപ്പലിലുള്ളത്.

വയൽ ശബ്‌ദംE - MagazineImmortal Life Bible College ന്റെ  ഓൺലൈൻ പഠനമായ BBC കോഴ്സ് ഇനിയും Distance Education ആയി പഠിക്കാം.ന...
11/07/2024

വയൽ ശബ്‌ദം
E - Magazine
Immortal Life Bible College ന്റെ ഓൺലൈൻ പഠനമായ BBC കോഴ്സ് ഇനിയും Distance Education ആയി പഠിക്കാം.
നിങ്ങൾ ഉൾപ്പെട്ട് നിൽക്കുന്ന സഭ ഒരു സ്റ്റഡി സെന്റർ ആക്കാം.

ഒരു സഭ സ്റ്റഡി സെന്റർ ആകാൻ എന്ത് ചെയ്യണം?
✒️BBC Distance Education കോഴ്സിൽ ഒരു സഭയിൽ നിന്ന് 20 പേരിൽ കൂടുതൽ പഠനത്തിനായി ചേരണം.
✒️ഒന്നിലധികം സഭകൾ ചേർന്നും (20 പേർ) സ്റ്റഡി സെന്റർ ആരംഭിക്കാം.
✒️ILBC യുടെ അനുവാദത്തോടെ സഭയുടെ ശുശ്രൂഷകനോ, ശുശ്രൂഷകൻ ചുമതലപ്പെടുത്തുന്ന വ്യക്തിയോ ആയിരിക്കും അതാത് സ്റ്റഡി സെന്ററിന്റെ Chief Co-ordinator.
(Chief Co-ordinator ഒരു പാസ്റ്റർ ആയിരിക്കണം.)
✒️Chief Co-ordinator ന്റെ സഹായത്തിനായി ഒരാളെ കൂടി ചുമതലപ്പെടുത്താം.
✒️6 പഠന വിഷയം വിജയകരമായി പൂർത്തീകരിച്ചവർക്ക് അതാത് സ്റ്റഡി സെന്ററിൽ വച്ച് ഗ്രേഡ്റുവേഷനും സർട്ടിഫിക്കറ്റും നൽകുന്നതായിരിക്കും.

കൂടുതൽ വിവരങ്ങൾ അറിയുവാൻ വിളിക്കുക.
ഇമ്മോർട്ടൽ ലൈഫ്
ബൈബിൾ കോളേജ്
പാമ്പാടി, കോട്ടയം
www.ilbcglobal.org
+91 9544322533

ബീഹാറിനായി പ്രാർത്ഥിക്കാം.ബിഹാറിൽ സുവിശേഷ വിരോധികൾ പാസ്റ്ററുടെ മകനെ ദാരുണമായി കൊലപ്പെടുത്തി.സത്പുര : ബിഹാറിലെ അർവൽ ജില്ല...
10/07/2024

ബീഹാറിനായി പ്രാർത്ഥിക്കാം.
ബിഹാറിൽ സുവിശേഷ വിരോധികൾ പാസ്റ്ററുടെ മകനെ ദാരുണമായി കൊലപ്പെടുത്തി.

സത്പുര : ബിഹാറിലെ അർവൽ ജില്ലയിലെ സത്പുര ഗ്രാമത്തിൽ പ്രവർത്തിക്കുന്ന മിഷണറി പാസ്റ്റർ കർത്തൃദാസൻ സുശിൽ കുമാറിന്റെ മകൻ നിലേഷിനെയാണ് (20 വയസ്സ്) സുവിശേഷ വിരോധികൾ ക്രൂരമായി കൊലപ്പെടുത്തിയത്.

പാസ്റ്റർ സുശീൽ കുമാറിന്റെ ഏക മകനാണ് കൊല്ലപ്പെട്ട യുവാവ്. കഴിഞ്ഞ ദിവസം വരാന്തയിൽ കിടന്നുറങ്ങിയ യുവാവിനെ കുറച്ചു പേർ ചേർന്ന് മർദ്ധിക്കുകയും ഇരു കൈകളും ഒടിച്ചതിന് ശേഷം കഴുത്തിൽ തോർത്തു കൊണ്ട് മുറുക്കി കൊലപ്പെടുത്തിയ ശേഷം അടുത്തുള്ള മുളം കൂട്ടത്തിൽ കെട്ടി തൂക്കുകയായിരുന്നു. സംഭവം അറിഞ്ഞ പാസ്റ്ററും ഭാര്യയും ബോധരഹിതരായി വീഴുകയും, ആംബുലൻസ് എത്തി ഇവരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളുടെ ആശ്വാസത്തിനായും, ഈ ക്രൂര കൃത്യം നടത്തിയ കൊലയാളികളുടെ മാനസാന്തരത്തിനായും, കർത്താവ് ഇവരോട് ക്ഷമിക്കേണ്ടതിനും, ഈ ഗ്രാമം യേശുക്രിസ്തുവിന്റെ സത്യ സുവിശേഷം അറിയുവാനും എല്ലാ പ്രിയ ദൈവമക്കളും വിശേഷാൽ പ്രാർത്ഥിക്കുവാൻ അപേക്ഷിക്കുന്നു.

ആരാധനാലയങ്ങളുടെ നിർമ്മാണത്തിന് ഇനിയും കളക്ടർക്ക് പകരം തദ്ദേശസ്ഥാപനങ്ങളുടെ അനുമതി മതി. ഇതിനെതിരെ ഉണ്ടായിരുന്ന ഹൈക്കോടതി സ...
08/07/2024

ആരാധനാലയങ്ങളുടെ നിർമ്മാണത്തിന് ഇനിയും കളക്ടർക്ക് പകരം തദ്ദേശസ്ഥാപനങ്ങളുടെ അനുമതി മതി. ഇതിനെതിരെ ഉണ്ടായിരുന്ന ഹൈക്കോടതി സ്റ്റേ നീക്കിയതിനാലാണ് സർക്കാർ പുതിയ ഉത്തരവ് പുറത്തിറക്കിയത്. ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയാണ് ജില്ലാ കളക്ടർമാർക്കായി ഉത്തരവ് ഇറക്കിയത്. 2021 ഫെബ്രുവരി 14നാണ് കേരള പഞ്ചായത്ത്, മുനിസിപ്പാലിറ്റി ബിൽഡിങ് റൂൾസ് ഭേദഗതി ചെയ്ത് ജി.ഒ(പി)19/2021 പ്രകാരം ഉത്തരവ് ഇറക്കിയിരുന്നത്.
ആരാധനാലയങ്ങളുടെ നിർമാണത്തിന് ജില്ലാ ഭരണകൂടത്തിൻ്റെ മുൻകൂർ അനുമതി തേടണമെന്ന നിയമം ഭേദഗതി ചെയ്ത് ഇതിനുള്ള അധികാരം തദ്ദേശ സ്ഥപനങ്ങൾക്ക് കൈമാറുന്നതായിരുന്നു ഈ ഉത്തരവ്. എന്നാൽ, ഇത് ഹൈക്കോടതി സ്റ്റേ ചെയ്തു. ആരാധനാലയത്തിൻ്റെ നിർമാണവുമായി ബന്ധപ്പെട്ട് ചാലിശേരി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളി നൽകിയ ഹരജിയിലാണ് ഹൈക്കോടതി സർക്കാർ ഉത്തരവ് സ്റ്റേ ചെയ്തത്.
ആരാധനാലയ നിർമാണത്തിന് അനുമതി നൽകുന്നത് ഏതെങ്കിലും വിധത്തിലുള്ള സംഘർഷത്തിനു കാരണമാകുമോയെന്നതിലടക്കം ജില്ലാ ഭരണകുടം രഹസ്യവിവരം ശേഖരിച്ചു വിലയിരുത്തിയതിനു ശേഷമാണ് അനുമതി നൽകേണ്ടതെന്നായിരുന്നു നിയമം. എന്നാൽ, മാനദണ്ഡങ്ങളിൽ ഭേദഗതി വരുത്തിയ സർക്കാർ ഉത്തരവ് പ്രകാരം ഇക്കാര്യത്തിൽ ജില്ലാ ഭരണകൂടത്തിനുണ്ടായിരുന്ന അധികാരം അതേപടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കൈമാറി. ഇത് ചോദ്യംചെയ്‌താണ് ചാലിശേരി സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളി ഹൈക്കോടതിയെ സമീപിച്ചത്.
ഭരണഘടനയുടെ 243 അനുച്‌ഛേദം പ്രകാരമാണ് തദ്ദേശ സ്ഥാപനങ്ങളുടെ അധികാരവും ഉത്തരവാദിത്വങ്ങളും നിർവചിച്ചിട്ടുള്ളത്. പഞ്ചായത്ത് സ്ഥാപനങ്ങൾ സംബന്ധിച്ചുള്ള വിഷയങ്ങൾ 11-ാം ഷെഡ്യൂളിലുമാണുള്ളത്. എന്നാൽ, രഹസ്യവിവരം ശേഖരിക്കലും നയ രൂപവത്കരണവും ഷെഡ്യൂൾ 11ന്റെ പരിധിയിൽ വരില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തത്. ഈ ഹരജി ഹൈക്കോടതി തീർപ്പാക്കിയതോടെ സർക്കാർ ഇതു സംബന്ധിച്ച പുതിയ ഉത്തരവിറക്കി. ആരാധനാലയങ്ങളുടെ നിർമാണത്തിനോ പുതുക്കിപ്പണിയുന്നതിനോ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി നൽകാമെന ഉത്തരവിലുണ്ട്.

Address

Immortal Life Bible College
Kottayam
SNPURAM,PAMPADY

Website

Alerts

Be the first to know and let us send you an email when Vayal Sabdam E- Magazine posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share