The News Flick

The News Flick We focus primarily on delivering the latest news, entertainment updates, cinema-related content.

അഡ്വാൻസ് ബുക്കിങ്ങിൽ വൻ നേട്ടം കൊയ്ത് പുഷ്പ 2..ബാഹുബലി  KGF, RRR എന്നീ ചിത്രങ്ങളുടെ ഒക്കെ  നിലവിലുള്ള ആദ്യ ദിന റെക്കോർഡു...
01/12/2024

അഡ്വാൻസ് ബുക്കിങ്ങിൽ വൻ നേട്ടം കൊയ്ത് പുഷ്പ 2..ബാഹുബലി KGF, RRR എന്നീ ചിത്രങ്ങളുടെ ഒക്കെ നിലവിലുള്ള ആദ്യ ദിന റെക്കോർഡുകൾ പലതും പുഷ്പ തന്റെ പേരിലാക്കാനും സാധ്യതയുണ്ട്

"സിനിമ കുറയുമ്പോൾ ഞാൻ കറുത്തതാണ് ഈ ജാതിയാണ് അതുകൊണ്ട് മാറ്റി നിർത്തിഎന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലല്ലോ. അങ്ങനെ പറഞ്ഞു ...
01/12/2024

"സിനിമ കുറയുമ്പോൾ ഞാൻ കറുത്തതാണ്
ഈ ജാതിയാണ് അതുകൊണ്ട് മാറ്റി നിർത്തി
എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലല്ലോ.
അങ്ങനെ പറഞ്ഞു കഴിഞ്ഞാൽ മമ്മൂക്ക,
ലാലേട്ടൻ തുടങ്ങി എല്ലാവരെയും
അധിക്ഷേപിക്കുന്നത് പോലെയാവും അത്" ; ബിജുക്കുട്ടൻ

മരി ച്ചു പോയ അമ്മാവന്റെ അസ്ഥികൂടം കൊണ്ട് ഗിറ്റാർ ഉണ്ടാക്കി ഫ്ലോറിഡയിലെ ഗായകൻ മിഡ്‌നെറ്റ് പ്രിൻസ്
01/12/2024

മരി ച്ചു പോയ അമ്മാവന്റെ അസ്ഥികൂടം കൊണ്ട് ഗിറ്റാർ ഉണ്ടാക്കി ഫ്ലോറിഡയിലെ ഗായകൻ മിഡ്‌നെറ്റ് പ്രിൻസ്

പുഷ്പ 2 വിലെ അഭിനയത്തിന് ദേശീയ അവാര്‍ഡ് കിട്ടുമെന്നാണ് പ്രതീക്ഷ രശ്മിക മന്ദാന
01/12/2024

പുഷ്പ 2 വിലെ അഭിനയത്തിന് ദേശീയ അവാര്‍ഡ് കിട്ടുമെന്നാണ് പ്രതീക്ഷ രശ്മിക മന്ദാന

'മഞ്ജു വാര്യർ ഗംഭീര നടിയാണ്. സിനിമയിലെ ഒരു ഡയലോഗ് എനിക്കും മഞ്ജുവിനും ഒരേ സമയത്താണ് പറഞ്ഞ് തന്നത്. വളരെ പെട്ടെന്ന് തന്നെ...
01/12/2024

'മഞ്ജു വാര്യർ ഗംഭീര നടിയാണ്. സിനിമയിലെ ഒരു ഡയലോഗ് എനിക്കും മഞ്ജുവിനും ഒരേ സമയത്താണ് പറഞ്ഞ് തന്നത്. വളരെ പെട്ടെന്ന് തന്നെ അവർ അത് പഠിച്ചെടുത്തു. മഞ്ജുവിന്റെ മാതൃഭാഷ അല്ല തമിഴ്, എന്നിട്ടും അവർ അത് മനസിലാക്കി ഗംഭീരമായി ഡെലിവർ ചെയ്തു. ഷോട്ട് തുടങ്ങുന്നതിന് മുന്നേ വരെ മഞ്ജു വാര്യർ ഡയലോഗ് പ്രാക്ടീസ് ചെയ്തുകൊണ്ട് ഇരിക്കും. ഒരു പെർഫോമൻസ് പോലെയല്ല വളരെ സാധാരണമായാണ് അവർ ക്യാരക്ടർ ആയി മാറുന്നത്"; വിജയ് സേതുപതി

നായകനും നായികയും പോലെ തന്നെ ഒരു സിനിമയിലെ പ്രധാനപ്പെട്ട ഘടകമാണ് അതിലെ പാട്ടുകളും. കൂടുതൽ പേരും ആ സിനിമയിലേക്ക് അടുക്കുന്...
01/12/2024

നായകനും നായികയും പോലെ തന്നെ ഒരു സിനിമയിലെ പ്രധാനപ്പെട്ട ഘടകമാണ് അതിലെ പാട്ടുകളും. കൂടുതൽ പേരും ആ സിനിമയിലേക്ക് അടുക്കുന്നത് തന്നെ അതിലെ ഗാനങ്ങൾ പുറത്തിറങ്ങിയ ശേഷമാണ്.സിനിമയുടെ കഥക്കും സന്ദർഭങ്ങൾക്കും അനുസരിച്ചുള്ള പാട്ടുകളാണ് മിക്ക സംവിധായകരും സിനിമയിൽ ഉൾപെടുത്താർ.എന്നാൽ ഇപ്പോൾ മലയാള സിനിമയിൽ ഇറങ്ങുന്ന പാട്ടുകൾ നേഴ്‌സറി കുട്ടികൾക്ക് പോലും എഴുതാൻ പറ്റിയതാണെന്ന് സിനിമ ഗാന നിരൂപകൻ ടി പി ശാസ്തമംഗലം ഒരു പൊതു വേദിയിൽ വച്ചു വിമർശനം ഉന്നയിച്ചിരുന്നു.

അടുത്ത് മലയാളത്തിൽ പുറത്തിറങ്ങിയ വാഴ എന്ന ചിത്രത്തിലെ "ഏയ് ബനാനെ" എന്ന ഗാനം എഴുതിയവർ ഭാസ്കരൻ മാഷിന്റെ കുഴിമാടത്തിൽ ചെന്ന് നൂറു വട്ടം തൊഴണം എന്നും, അത് പോലെ തന്നെ ഗുരുവായൂർ അമ്പല നടയിൽ എന്ന ചിത്രത്തിലെ " കെ ഫോർ കൃഷ്ണ " എന്ന ഗാനത്തിന്റെ വരികളെ പറ്റിയും അദ്ദേഹം വിമർശിച്ചു.

ശരിക്കും സിനിമയുടെ കഥയും സന്ദർഭവും അനുസരിച്ചുള്ള പാട്ടുകൾ മാത്രമല്ലെ ഈ 2 ചിത്രത്തിലും ഉപയോഗിച്ചിട്ടുള്ളു?

ഈ രണ്ടു ഗാനങ്ങളും എഴുതിയത് വിനാക് ശശികുമാറാണ്. സിനിമക്ക് വേണ്ട രീതിയിൽ അതിന്റെ കഥക്കുന്ന സന്ദർഭങ്ങൾക്കും ചേരുന്ന രീതിയിലുള്ള വരികളാണ് വിനായക് ശശികുമാർ അദ്ദേഹത്തിന്റെ മിക്ക പടങ്ങളിലും ചെയ്തിട്ടുള്ളത്..

"ഗമയുടെ കില്ലാടിയാ
ഇല്ലായ്മയിൽ ധാരാളിയാ
കുടിവലിയുന്മാദിയാ
കുന്നായ്മയിൽ കൂട്ടാളിയാ
ഭാവികളില്ലാത്തൊരീ
ഭൂതങ്ങളായ് വാഴുന്നിതാ.."

"നഗരമിതൊന്നാന്തരം
അമ്പാനികൾ നൂറായിരം
അതിലൊരു ധാരാവിയിൽ നീരാവിയായ് ഈ ജീവിതം മുന്നിലെ കണ്ണാടിയും പുച്ഛം തരും കോലം മുഖം ".
രോമാഞ്ചത്തിലെ "തലതെറിച്ചവർ" സോങ്ങിലെ വരികൾ ആണ്.
രോമാഞ്ചത്തിലെ "ആദരാഞ്ജലികൾ നേരട്ടെ" ആവേശത്തിലെ "ഇലുമിനാറ്റി" ഒക്കെ ആ വരികൾ കൊണ്ട് കൂടി ഹിറ്റ്‌ ആയ പാട്ടുകളാണ്. ആവേശത്തിന്റെ ഡയറക്ടർ ജിത്തു മാധവൻ പറയുന്നുണ്ട് സുഷിനും വിനായകും "ഇല്ലുമിനാറ്റി" സോങ് കമ്പോസ് ചെയ്യുമ്പോൾ ചെറിയ കൺഫ്യൂഷൻ ഉണ്ടായിരുന്നെന്നും വിനായകിന്റെ നിർബന്ധം പ്രകാരമാണ് ഇലുമിനാറ്റി വേർഡ് അവിടെ പ്ളേസ് ചെയ്തതെന്നും.മലയാളത്തിലെ തന്നെ ഏറ്റവും കൂടുതൽ വ്യൂസ് കിട്ടിയ പാട്ടുകളിൽ ഒന്ന് "ഇല്ലുമിനാറ്റിയാണ്"

ആദ്യം കേൾക്കുമ്പോൾ കിട്ടുന്നതിനേക്കാൾ ഫീൽ പടത്തിൽ നേരിട്ട് കാണുമ്പോൾ കിട്ടുന്നുണ്ട്.ആവേശത്തിൽ പലർക്കും ഏറ്റവും ഇഷ്ടമായ സോങ്ങും "ഇലുമിനാറ്റി" തന്നെയാണ്. പ്രത്യേകിച്ച് അതിലെ ഈ പോർഷൻ.

"ഉലകിതിൽ ആരോടും - തോൽക്കാ വീരൻ കരളിതിൽ അമ്മയ്ക്കായി
തേങ്ങും പൈതൽ
മടിയിൽ പാലൂട്ടും സ്നേഹം നീയെ
മറഞ്ഞോ താരാട്ടാതെന്തേ
കരയാൻ കണ്ണീരില്ല,
കണ്ണീരൊപ്പാൻ ആരും
പോരണ്ടാ.."

രങ്കൻ എന്ന ഗാങ്സ്റ്ററുടെ ഇമോഷണൽ സൈഡ് ഈ വരികൾ കൊണ്ട് പ്രേക്ഷകർക്ക് കണക്ട് ആക്കിയിരിക്കുന്നു.

അത് പോലെ തന്നെ "കണ്ണൂർ സ്‌ക്വാഡിലെ മൃദു ഭാവേ സോങ്ങും", "ഗപ്പിയിലെ തനിയെ മിഴികൾ സോങ്ങും", "നീലാകാശം പച്ച കടൽ ചുവന്ന ഭൂമി സിനിമയിലെ സോങ്ങും" എല്ലാം വിനായക് ശശികുമാർ എന്ന ഗാന രചയിതാവ് ഇപ്പോഴുള്ള പാട്ടെഴുത്തുകാരിൽ എന്തുകൊണ്ട് മുന്നിൽ നിൽക്കുന്നു എന്നതിന് ഒരു ഉത്തരമാണ്

ഇന്ന് പാട്ട് കേൾക്കുകയെന്ന് പറയുന്നത് തന്നെ വലിയ അരോചകമായി മാറിയിട്ടുണ്ട്. അടുത്തകാലത്ത് ഒരു സിനിമ വന്നു, വാഴ. പുതിയ തലമ...
30/11/2024

ഇന്ന് പാട്ട് കേൾക്കുകയെന്ന് പറയുന്നത് തന്നെ വലിയ അരോചകമായി മാറിയിട്ടുണ്ട്. അടുത്തകാലത്ത് ഒരു സിനിമ വന്നു, വാഴ. പുതിയ തലമുറയിൽപ്പെട്ട വാഴ. അതിന്റെ പേര് തന്നെ വിചിത്രമാണ്, ബയോപിക് ഓഫ് എ ബില്യൺ ബോയ്സ്. വാഴ എന്ന് മാത്രമല്ല. ഒന്നും രണ്ടും ബോയ്സിന്റെയല്ല. നൂറുകോടി ആൺകുട്ടികളുടെ കഥയാണ് പറയുന്നത്.

ഏയ് ബനാനേ ഒരു പൂ തരാമോ, ഏയ് ബനാനേ ഒരു കായ് തരാമോ..ഇങ്ങനെ എഴുതാൻ ഭാസ്കരൻ മാഷിനെ പോലെ ഒരു കവിയുടെ ആവശ്യമില്ല. ഏത് നേഴ്സറി കുട്ടിക്കും എഴുതാം. വായിൽ കൊള്ളാത്ത എന്തൊക്കെയോ പിന്നെ വിളിച്ചുപറയുകയാണ്. ആ സിനിമയിലെ മറ്റൊരു പാട്ട് ഇതാണ്, പണ്ടെങ്ങാണ്ടോ ഒരു വാഴ വെച്ചേ.

നിന്നെ ജനിപ്പിച്ച സമയത്ത് ഒരു വല വാഴയും വെച്ചാൽ മതിയായിരുന്നുവെന്ന് നമ്മുടെ അച്ഛന്മാര് ദേഷ്യത്തോടെ പറയുമായിരുന്നു. അതാണിവിടെ പാട്ടായി പറയുന്നത്. എന്തൊരു വികലമാണെന്ന് നോക്ക്. വരികളുടെ വികലമായ അവസ്ഥ നോക്കണം. ചതിച്ചല്ലോ വാഴ..കുലച്ചില്ല വാഴ.. ഉപയോഗ ശൂന്യൻ നീ ഭൂമിക്ക് ഭാരം, ഇങ്ങനെ പോകുന്നു പാട്ട്.

അല്ലിയാമ്പൽ കടവില്ലന്ന് അരയ്ക്ക് വെള്ളം അന്ന് നമ്മളൊന്നായി തുഴഞ്ഞില്ലേ കൊതുമ്പു വെള്ളം എന്നെഴുതിയ ഭാസ്കരൻ മാഷിന്റെ കുഴിമാടത്തിൽ ചെന്ന് ഈ പാട്ടെഴുതിയ ആളുകൾ നൂറുവട്ടം തൊഴണം എന്ന് ഞാൻ പറയും എന്നും ടി.പി.ശാസ്തമംഗലം പറയുന്നു. ഒരു പൊതുവേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ന്യൂയോർക്കിൽ ഒരു വാഴപ്പഴം ലേലത്തിൽ പിടിച്ചത് 52 കോടി രൂപയ്ക്ക്. വെറും വാഴപ്പഴമല്ല സംഗതി ഒരു ഇൻസ്റ്റലേഷനാണ്. ചൈനീസ് വംശജൻ...
30/11/2024

ന്യൂയോർക്കിൽ ഒരു വാഴപ്പഴം ലേലത്തിൽ പിടിച്ചത് 52 കോടി രൂപയ്ക്ക്. വെറും വാഴപ്പഴമല്ല സംഗതി ഒരു ഇൻസ്റ്റലേഷനാണ്. ചൈനീസ് വംശജൻ ജസ്റ്റിൻ സൺ എന്ന ക്രിപ്റ്റോ കറൻസി സംരഭകനാണ് 6.2 മില്യൺ ഡോളർ മുടക്കി (52.35 കോടി ഇന്ത്യൻ രൂപ) ഇൻസ്റ്റലേഷൻ സ്വന്തമാക്കിയത്.
ലേലത്തില്‍ അദ്ദേഹം കൈക്കലാക്കിയ വാഴപ്പഴം മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍ കഴിച്ച് കാണിക്കുകയും ചെയ്തു.

ഫഹദിന്റെ ആവേശം പോലെ ഒരു സിനിമ അജിത്തിനെ വച്ച് ആലോചിച്ചിരുന്നു... നടക്കാതെ പോയത് പ്രൊഡ്യൂസർ കാരണം ; വിഘ്‌നേഷ് ശിവൻ       ...
30/11/2024

ഫഹദിന്റെ ആവേശം പോലെ ഒരു സിനിമ അജിത്തിനെ വച്ച് ആലോചിച്ചിരുന്നു... നടക്കാതെ പോയത് പ്രൊഡ്യൂസർ കാരണം ; വിഘ്‌നേഷ് ശിവൻ

Address

Kottayam
686505

Opening Hours

Monday 9am - 11pm
Tuesday 9am - 11pm
Wednesday 11am - 11pm
Thursday 11am - 11pm
Friday 9am - 11pm
Saturday 9am - 11pm
Sunday 9am - 11pm

Alerts

Be the first to know and let us send you an email when The News Flick posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share