11/04/2024
ഇടുക്കി, ചെറുതോണി ഡാമുകള്‍ പൊതുജനങ്ങളുടെ സന്ദര്‍ശനത്തിനായി തുറന്നു കൊടുക്കുന്നതിന് അനുമതി. മെയ് 31 വരെയാണ് സന്ദര്‍ശനത്തിനുള്ള അനുമതി. ബുധനാഴ്ചകളിലും വെള്ളം തുറന്നു വിടേണ്ട ദിവസങ്ങളും ഒഴികെയുള്ള ദിനങ്ങളിലായിരിക്കും സന്ദര്‍ശനത്തിന് അനുമതി. ഒരു സമയം പരമാവധി 20 പേര്‍ക്കാകും പ്രവേശനം.
ഡാമിലേയ്ക്കുള്ള സന്ദർശന സമയം രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെ ക്രമീകരിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. മുതിർന്നവർക്ക് 150 രൂപയും കുട്ടികൾക്ക് 100 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ഡാമിനുള്ളിൽ മൊബൈൽ ഫോണുകൾ, ക്യാമറകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവയ്ക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.