14/10/2021
എഴുതാൻ കഴിയുക എന്നത് മനുഷ്യരിൽ അപൂർവ്വം പേർക്കു മാത്രം സാധിക്കുന്ന ഒരു അത്ഭുതസിദ്ധിയാണ്. ആ സിദ്ധിയെ സഹജീവികളെ ഉണർത്താനും പ്രചോദിപ്പിക്കാനും വേണ്ടി ഉപയോഗിക്കുക എന്നത് എഴുത്തുകാരിൽ തന്നെ അപുർവ്വമായി മാത്രം കാണാനാവുന്ന മേന്മയാണ്. ആ അസുലഭ മേന്മയാണ് 'ആകാശത്തിനും ഉയരെ ' എന്ന ഈ കൃതിയും ശ്രീമതി ദുർഗ്ഗാമനോജ് എന്ന എഴുത്തുകാരിയും.ശ്രീമതി ദുർഗ്ഗാ മനോജിനൊപ്പം അഭിനന്ദനങ്ങൾ,പുസ്തകം പ്രസിദ്ധീകരിച്ച മാക്സ് ബുക്സ്, കോട്ടയത്തിനും വിതരണത്തിനെത്തിച്ച പുസ്തകക്കടക്കും. ആകാശവും കടന്ന് പിന്നെയും ഉയരങ്ങളിലേക്കു പറക്കാൻ എഴുത്തിനും എഴുത്തുകാരിക്കും ഇനിയുമേറെ അവസരങ്ങളുണ്ടാകട്ടെ എന്ന് ഹൃദയപൂർവ്വം ആശംസിക്കുന്നു