14/02/2017
പള്ളിക്കത്തോട്ടില് ചക്കമഹോത്സവം
ശ്രേഷ്ഠ വൃക്ഷമായ പ്ലാവിനും സര്വോത്തമ ഫലമായ ചക്കയ്ക്കും വേണ്ടി കോട്ടയം ജില്ലയിലെ പള്ളിക്കത്തോട്ടില് മഹോത്സവം. കാര്ഷികരംഗം ഡോട്ട് കോം, സേവാ ഭാരതി, അരവിന്ദ വിദ്യാമന്ദിരം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് മാര്ച്ച് മൂന്ന്, നാല്, അഞ്ച് തീയതികളില് പരിപാടി നടത്തുന്നത്. പള്ളിക്കത്തോട് പഞ്ചായത്ത് കമ്യൂണിറ്റി ഹാളാണ് വേദി. ചക്ക ഉല്പ്പന്നങ്ങളുടെ പ്രദര്ശനത്തിനു പുറമെ ഉല്പ്പന്ന നിര്മാണ പരിശീലനം, നാടന് കന്നുകാലി പ്രദര്ശനം, ചര്ച്ചാക്ലാസുകള്, ചക്കയുമായി ബന്ധപ്പെട്ട മത്സരങ്ങള്, ചക്കവിഭവങ്ങളുടെ ഫുഡ്കോര്ട്ട്, നദീതട സംരക്ഷണ പ്രവര്ത്തനങ്ങള് തുടങ്ങിയവയുമുണ്ടായിരിക്കും. പരിശീലന പരിപാടികളില് പങ്കെടുക്കുന്നവരും സ്റ്റാളുകളില് ഉല്പ്പന്നങ്ങളുടെ പ്രദര്ശനവും വില്പനയും നടത്താന് താല്പര്യപ്പെടുന്നവരും ഇപ്പോള് പേര് രജിസ്റ്റര് ചെയ്യണം. കൂടുതല് വിവരങ്ങള്ക്ക് ബന്ധപ്പെടുക 9447001122, 9447080405