Rbstories

Rbstories Digit Creation

DC യുടെ Shows ന്റെ എണ്ണം കൂടാൻ പോകുന്നു, കൂടുതൽ നല്ല സ്‌ക്രീനിലേയ്ക്ക് എത്തുന്നു, റിലീസ് ദിവസം 4K Laser + Dolby Atmos സ്...
09/08/2026

DC യുടെ Shows ന്റെ എണ്ണം കൂടാൻ പോകുന്നു, കൂടുതൽ നല്ല സ്‌ക്രീനിലേയ്ക്ക് എത്തുന്നു, റിലീസ് ദിവസം 4K Laser + Dolby Atmos സ്‌ക്രീനുകൾ കാര്യമായി ഇല്ലാതിരുന്ന സിനിമയ്ക്ക് വൈകാതെ PXL സ്‌ക്രീനിൽ അടക്കം ഷോസ് ലഭിക്കും. ഇതിനു മുൻപ് Blast എന്ന സിനിമയ്ക്കാണ് ഇങ്ങനെ ഉണ്ടായത്. മികച്ച സിനിമ എന്ന് ഒരിക്കലും പറയാൻ പറ്റില്ല.. പക്ഷെ "മികച്ച" സിനിമാറ്റിക് ഏക്സ്പീരിയൻസ് നൽകുന്ന പടമാണ് DC. Adrenaline Rush ഉണ്ടാക്കുന്ന സീനുകൾ, ഒരുതരം യൂഫോറിയ നൽകുന്ന മൊമെന്റ്സ് എല്ലാമായി നമ്മൾ മുടക്കുന്ന കാശിനും സമയത്തിനും മുതലാണ്.... Period!

🔰Film - DC (2026)
🔰Genre - Action Drama
🔰Language - Tamil
🔰2026 In Cinemas #201

അരുൺ മാതേശ്വരൻ ആണ് സംവിധായകൻ.. പുള്ളിയുടെ ആദ്യ സിനിമയായ Rocky അതിഗംഭീര സിനിമയാണ്. പുള്ളിയുടെ ഷോട്ട് ഡിവിഷൻസ്, ക്യാമറ ആംഗിൾ, സ്റ്റേജിങ് എല്ലാം വൻ വെറൈറ്റി ആണ്. Western Influence നന്നായി ഉണ്ടെങ്കിൽ പോലും അദ്ദേഹം കഥാപാത്രങ്ങൾക്ക് കൊടുക്കുന്ന ഡെപ്ത് മനോഹരമാണ്. അധികം സംസാരിക്കാതെ, എന്നാൽ ഇമോഷൻസ് എല്ലാം പ്രേക്ഷകരുമായി നന്നായി കൺവെ ചെയ്യുന്ന കഥാപാത്രങ്ങൾ ആണ് അരുൺ സിനിമകളിൽ കാണുന്നത്. കൂടാതെ Tarantino, കമൽ ഹാസൻ സ്റ്റൈൽ വയലൻസും പുള്ളിയുടെ സിഗ്നേച്ചർ ആണ്.

DC കുറച്ചൂടെ Commercial ആംഗിൾ പിടിച്ച പടമാണ്. അതുകൊണ്ട് അരുൺന്റെ മികച്ച പടം എന്ന് പറയാൻ പറ്റില്ല. ആ സ്ഥാനം Rocky കൊണ്ട് പോകും, പക്ഷെ DC നൽകുന്ന യൂഫോറിയ പറഞ്ഞറിയിക്കാൻ പറ്റില്ല. അത് നിങ്ങൾ തിയേറ്ററിൽ തന്നെ എക്സ്പീരിയൻസ് ചെയ്യണം. തിയേറ്റർ കത്തുക എന്ന ഉദ്ദേശത്തിൽ തന്നെ എടുത്ത സീനുകളുണ്ട്. സെക്കൻഡ് ഹാഫിൽ ഒന്നിന് പിറകെ ഒന്നായി അതെല്ലാം വരുമ്പോൾ.. എന്റെ സാറേ.. കണ്ടറിയണം!!

ലോകേഷ് അവതരിപ്പിച്ച Devdas, Wamiqa യുടെ Chandra, ഇതാണ് DC.. മോഡേൺ Devdas കഥയിൽ പാറോ കൂടി വേണമല്ലോ, സഞ്ജന കൃഷ്ണമൂർത്തിയാണ് ആ വേഷം ചെയ്തിരിക്കുന്നത്. എന്നാൽ Sarat Chandra Chattopadhyay യുടെ നോവൽ പോലെ ഒരു ട്രാജഡി അല്ല ഈ ദേവദാസും ചന്ദ്രയും... Redemption നു വേണ്ടിയുള്ള രണ്ടു പേരുടെ യാത്രയാണ് സിനിമ. അതിൽ നടക്കുന്ന കാര്യങ്ങളിൽ കൂടെയാണ് നമ്മളും ഇവരുടെ കൂടെ സഞ്ചരിക്കുന്നത്. ആ യാത്രയ്ക്ക് രക്തത്തിന്റെ നിറമാണ് എന്ന് മാത്രം...

പടത്തെ ഒരു ഗംഭീര തിയേറ്റർ എക്സ്പീരിയൻസ് ആക്കുന്നത് Anirudh ആണ്. കിടിലൻ വർക്ക് ആണ് പടത്തിൽ.. DC യുടെ സൗണ്ട് ട്രാക്ക് അത്തരത്തിൽ ഒന്നാണ്.. അതിന്റെ കൂടെയാണ് ഗംഭീരമായ സീനുകൾ ഒന്നിന് പിറകെ ഒന്നായി എത്തുന്നത്. ചില സീനുകൾക്ക് അനി കൊടുത്തിരിക്കുന്ന എലെവേഷൻ!! എജ്ജാതി!!

കിടിലൻ കഥാപാത്രങ്ങൾ ആണ് മറ്റൊരു ബലം. പ്രധാനപ്പെട്ട 3 കഥാപാത്രങ്ങളെ കൂടാതെ, വില്ലനായി എത്തുന്ന കൃഷ് ദയാൽ.. കിടു പെർഫോമൻസ് ആയിരുന്നു. അവിനാഷ് രഘുദേവന്റെ കിറ്റി എന്ന ക്യാറക്ടർ അടിപൊളിയാണ്. വളരെ Layered ആയ ഒരു ക്യാറക്ടർ.. അതുപോലെ നായകന്റെ കൂട്ടുകാർ, തലൈവാസൽ വിജയ് തുടങ്ങി പടത്തിലെ എല്ലാവരും തന്നെ കൊള്ളാം.

ടെക്നിക്കലി അരുൺ മാതേശ്വരൻ പടങ്ങൾ എല്ലായ്‌പ്പോഴും സൗണ്ട് ആയിരിക്കും. പുള്ളി തിരഞ്ഞെടുത്ത കളറിങ്, ഫ്രെയിംസ്, Mukesh G യുടെ Cinematography, പ്രസന്നയുടെ എഡിറ്റിങ് തുടങ്ങി എല്ലാം കൊള്ളാം, ദേവദാസ് - പാർവതി സീനുകളിൽ ഒരു മണിരത്നം ടച്ച് ആണ് ഡയലോഗുകൾക്ക് തോന്നിയത്. എന്നാൽ പിന്നീട് വെട്രിമാരൻ ടച്ച്‌ ആയി.. 😂 തമിഴ് തെറികൾ നന്നായി അറിയുന്നവർക്ക് കലങ്ങും..

ആക്ഷൻ സീനുകൾ നൽകുന്ന ഇമ്പാക്ട് വളരെ വലുതാണ്. വളരെ സ്റ്റൈലിഷ് ആയി വയലൻസ് നിറഞ്ഞ ഈ സീനുകൾ കയ്യടിയോടെയല്ലാതെ സ്വീകരിക്കാൻ പറ്റില്ല. അതിന്റെ സ്റ്റേജിങ്, പ്ളേസ്മെന്റ് അത്തരത്തിൽ ആണ്.. അതിൽ മാസ്റ്റർ ആണ് അരുൺ മാതേശ്വരൻ.. കയ്യടി വീഴുന്ന സീനുകൾ ഒന്നിലും രണ്ടിലും മൂന്നിലും ആയി ഒതുങ്ങില്ല എന്നതാണ് ഈ സിനിമയുടെ വിജയം.

മൊത്തത്തിൽ, തിയേറ്ററിൽ മാത്രം കാണേണ്ട സിനിമ. വളരെയധികം വയലൻസ് ഉള്ളതിനാലും Matured Theme ആയതിനാലും കുട്ടികളുമായി പോകരുത്. നമ്മുടെ നാട്ടിലെ തിയേറ്ററിൽ A സർട്ടിഫിക്കറ്റ് ഉള്ള വയലൻസ് നിറഞ്ഞ സിനിമകൾ കാണാൻ കുട്ടികളുമായി എത്തിയാൽ.. Unfortunately ഭൂരിഭാഗം തിയേറ്റർ ഉടമകളും തടയാറില്ല. കുട്ടികൾ കാണേണ്ട പടമല്ല ഇതെന്ന് Parents മനസിലാക്കുക. അവരുമായി പോകാതിരിക്കുക.

മഹേഷ് ബാബു — സൗമ്യമായ പുഞ്ചിരിയും, തകർപ്പൻ സ്ക്രീൻ പ്രസൻസും കൊണ്ട് തെന്നിന്ത്യൻ സിനിമയിലെ സ്വന്തം ഇടം നേടിയ താരം. അഭിനയത...
09/08/2026

മഹേഷ് ബാബു — സൗമ്യമായ പുഞ്ചിരിയും, തകർപ്പൻ സ്ക്രീൻ പ്രസൻസും കൊണ്ട് തെന്നിന്ത്യൻ സിനിമയിലെ സ്വന്തം ഇടം നേടിയ താരം. അഭിനയത്തിലെ സ്വാഭാവികതയും സ്റ്റൈലും ആരാധകരോടുള്ള സ്നേഹവും അദ്ദേഹത്തെ വേറിട്ടുനിർത്തുന്നു.

“സൗന്ദര്യവും സ്റ്റൈലും അഭിനയ മികവും ഒരുമിച്ചുചേരുന്ന സൂപ്പർസ്റ്റാർ — മഹേഷ്, ബാബുവിന് പിറന്നാൾ ആശംസകൾ 🥰

“തുടക്കം” റിലീസ് ആയിട്ടില്ല… പക്ഷേ ചിലരുടെ വിധിയെഴുത്ത് കഴിഞ്ഞു.ട്രെയിലർ കണ്ടല്ല… സിനിമ കണ്ടല്ല… അഭിനയം കണ്ടല്ല…ഒരു വ്യക...
06/08/2026

“തുടക്കം” റിലീസ് ആയിട്ടില്ല… പക്ഷേ ചിലരുടെ വിധിയെഴുത്ത് കഴിഞ്ഞു.
ട്രെയിലർ കണ്ടല്ല… സിനിമ കണ്ടല്ല… അഭിനയം കണ്ടല്ല…

ഒരു വ്യക്തി പറഞ്ഞ അഭിപ്രായത്തിന്റെ പേരിൽ, ഒരു പെൺകുട്ടിയുടെ ആദ്യ സിനിമ തന്നെ ബഹിഷ്കരിക്കണമെന്ന് ആഹ്വാനം ചെയ്യുന്നവരെയും, സോഷ്യൽ മീഡിയയിൽ സംഘടിതമായി ആക്രമിക്കുന്നവരെയും കാണുമ്പോൾ സഹതാപം തോന്നുന്നു.

ഇനി ഈ വിവാദം സിനിമയ്ക്ക് ബൂസ്റ്റിനു വേണ്ടിയാണെങ്കിൽ പോലും അഭിപ്രായം പറയാനുള്ള അവകാശം ഇല്ലാതാകുന്നില്ല. അഭിപ്രായത്തിന് പിന്തുണയും എതിർപ്പും ഉണ്ടാകും എന്ന് മനസ്സിലാക്കി തന്നെയാകുമല്ലോ പറഞ്ഞിട്ടുണ്ടാകുക..

ഞാൻ CJP പാർട്ടിയോട് 100% യോജിക്കുന്ന ഒരാളല്ല എന്ന് മുൻപേ പറഞ്ഞിട്ടുള്ളതാണ് . നല്ലത് കണ്ടാൽ നല്ലതെന്നും, മോശം കണ്ടാൽ മോശമെന്നും പറയേണ്ടതാണെന്ന് വിശ്വസിക്കുന്ന ഒരാളാണ്.

ഒരു അഭിപ്രായത്തോട് വിയോജിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ട്. പക്ഷേ ആ വിയോജിപ്പ് ഒരാളുടെ രൂപത്തിലേക്കും ശരീരത്തിലേക്കും വ്യക്തിപരമായ അധിക്ഷേപത്തിലേക്കും മാറുമ്പോൾ അത് വിമർശനമല്ല… Cyber Bullying ആണ്.

ഒരു സ്ത്രീയുടെ ചിന്തകളെ നേരിടാൻ കഴിയാത്തവർ ഒടുവിൽ അവളുടെ ശരീരത്തെയും, ഭാഷയെയും, body language നെയും വിചാരണയ്ക്ക് നിർത്തുന്നത് പുതിയ കാര്യമല്ല. ചരിത്രത്തിലും അതുതന്നെയായിരുന്നു. ഇന്ന് സോഷ്യൽ മീഡിയയിലും അതുതന്നെ.

ഏറ്റവും സങ്കടകരമായ കാര്യം, ഇത്തരം കമന്റുകൾ വായിക്കുന്നത് ഒരു സെലിബ്രിറ്റി മാത്രമല്ല എന്നതാണ്.
സ്വന്തം ശരീരത്തെക്കുറിച്ച് ആത്മവിശ്വാസമില്ലാതെ ജീവിക്കുന്ന ആയിരക്കണക്കിന് പെൺകുട്ടികളും ആൺകുട്ടികളും അതേ കമന്റുകൾ വായിക്കുന്നുണ്ട്. നിങ്ങളുടെ ട്രോൾ മറ്റൊരാളുടെ ജീവിതകാലം മുഴുവൻ മായാത്ത ഒരു മുറിവാകാം.

ഇനി മറ്റൊരു രസകരമായ കാര്യം…

സിനിമ റിലീസ് ആകുന്നതിന് മുമ്പേ കൊള്ളില്ല, കാണില്ല, ബഹിഷ്കരിക്കും എന്ന് വിധിയെഴുതുന്നവരാണ് പലരും.

സിനിമ ഇറങ്ങട്ടെ. കണ്ടിട്ട് ഇഷ്ടമായില്ലെങ്കിൽ വിമർശിക്കൂ. അത് ഓരോ പ്രേക്ഷകന്റെയും അവകാശമാണ്.

പക്ഷേ സിനിമ കാണാതെയും, അഭിനയമൊന്നും വിലയിരുത്താതെയും, ഒരു രാഷ്ട്രീയമോ സാമൂഹികമോ ആയ അഭിപ്രായത്തിന്റെ പേരിൽ ഒരു കലാസൃഷ്ടിയെ തള്ളിക്കളയുന്നത് കലയോടുള്ള നീതിയല്ല.

മറ്റൊരു സത്യം കൂടി…

ഇതേ സിനിമ നാളെ നല്ലതാണെങ്കിൽ, ഇന്ന് ബഹിഷ്കരണം വിളിക്കുന്നവരിൽ പലരും അത് തുറന്ന് സമ്മതിക്കില്ല. കാരണം ചിലർക്ക് സത്യം പറയുന്നതിനെക്കാൾ സ്വന്തം മുൻവിധി കാത്തുസൂക്ഷിക്കാനാണ് കൂടുതൽ താൽപര്യം.

അഭിപ്രായങ്ങളെ എതിർക്കാം.
നിലപാടുകളെ ചോദ്യം ചെയ്യാം.
സിനിമയെ വിമർശിക്കാം.

പക്ഷേ വ്യക്തിഹത്യയും സൈബർ ആക്രമണവും ഒരിക്കലും വിമർശനമല്ല.

Vismaya Mohanlalഎല്ലാ ആശംസകളും.

ആരൊക്കെ കാണാൻ പോകുന്നുണ്ട്..?

ആദരാഞ്ജലികൾ, പ്രദീപ് റാവത്ത്.🙏1952 ജനുവരി 21-ന് മധ്യപ്രദേശിലെ ജബൽപൂരിലാണ് പ്രദീപ് റാവത്ത് ജനിച്ചത്. അഭിനയലോകത്ത് അദ്ദേഹത...
05/08/2026

ആദരാഞ്ജലികൾ, പ്രദീപ് റാവത്ത്.🙏1952 ജനുവരി 21-ന് മധ്യപ്രദേശിലെ ജബൽപൂരിലാണ് പ്രദീപ് റാവത്ത് ജനിച്ചത്.
അഭിനയലോകത്ത് അദ്ദേഹത്തിന്റെ ആദ്യത്തെ വലിയ ശ്രദ്ധനേടിയ കഥാപാത്രം ബി.ആർ. ചോപ്രയുടെ പ്രശസ്ത ടെലിവിഷൻ പരമ്പരയായ "മഹാഭാരത"യിലെ അശ്വത്ഥാമൻ ആയിരുന്നു... ❤️

ഇന്ത്യൻ സിനിമയിലെ വില്ലൻ കഥാപാത്രങ്ങൾക്ക് പരിചിതനായ നടനായിരുന്നു പ്രദീപ് റാവത്ത്.
ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, കന്നഡ തുടങ്ങി നിരവധി ഭാഷകളിൽ ഒരുപോലെ തിളങ്ങിയ അദ്ദേഹം, അഭിനയമികവുകൊണ്ട് നായകനേക്കാൾ കൂടുതൽ ഓർമ്മിക്കപ്പെടുന്ന അപൂർവ വില്ലൻമാരിൽ ഒരാളായിരുന്നു.

ബോളിവുഡിൽ അദ്ദേഹം അവതരിപ്പിച്ച ഓരോ വില്ലൻ കഥാപാത്രങ്ങളും ശ്രദ്ധിക്കപ്പെട്ടു. "സർഫറോഷ്" എന്ന ചിത്രത്തിലെ സുൽത്താൻ, "ലഗാൻ" എന്ന ചിത്രത്തിലെ ദേവാ, "ദി ഹീറോ: ലവ് സ്റ്റോറി ഓഫ് എ സ്പൈ", "ദീവാർ", "ഗ്രാൻഡ് മസ്തി" തുടങ്ങി നിരവധി ചിത്രങ്ങളിൽ ശക്തമായ കഥാപാത്രങ്ങളെ അദ്ദേഹം അനായാസം അവതരിപ്പിച്ചു.... 🔥

എന്നാൽ ഇന്ത്യൻ സിനിമാപ്രേമികൾ ഒരിക്കലും മറക്കാത്ത കഥാപാത്രമാണ് "ഗജിനി"യിലെ ഗജിനി ധർമാത്മ.
തമിഴിലും പിന്നീട് ഹിന്ദി റീമേക്കിലും അതേ കഥാപാത്രത്തെ അവതരിപ്പിച്ചു.

സൂര്യയുടെയും പിന്നീട് അമിർഖാന്റെയും നായകകഥാപാത്രങ്ങൾക്ക് ശക്തമായ എതിരാളിയായി അദ്ദേഹത്തിന്റെ പ്രകടനം ഇന്നും ഓർമ്മിക്കപ്പെടുന്നു.

ദക്ഷിണേന്ത്യൻ സിനിമയിലേക്കുള്ള അദ്ദേഹത്തിന്റെ വരവ് തെലുങ്ക് സൂപ്പർഹിറ്റ് ചിത്രമായ "സ്യേ"യിലൂടെയായിരുന്നു.... ❤️

ആ ചിത്രത്തിലെ വില്ലൻ വേഷം അദ്ദേഹത്തിന് ഫിലിംഫെയർ മികച്ച വില്ലൻ പുരസ്കാരം, നന്ദി അവാർഡ്, സന്തോഷം അവാർഡ് എന്നിവ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിക്കൊടുത്തു. പിന്നീട് തമിഴ്, കന്നഡ, മലയാളം ഭാഷകളിലും അദ്ദേഹം സജീവമായി.

മലയാളികൾക്ക് പ്രദീപ് റാവത്ത് എന്ന പേര് കേൾക്കുമ്പോൾ ഓർമ്മ വരുന്നത് "ചൈന ടൗൺ" എന്ന ചിത്രമാണ്..... ❤️

മോഹൻലാൽ, ജയറാം, ദിലീപ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളായ ആ ചിത്രത്തിൽ അദ്ദേഹം അവതരിപ്പിച്ച വില്ലൻ കഥാപാത്രം ഗംഭീരമായിരുന്നു.

"കസിൻസ്, ഇത് പാതിരാമണൽ",തുടങ്ങി വളരെ കുറച്ച് മലയാളം ചിത്രങ്ങളിലേ അഭിനയിച്ചിട്ടുള്ളുവെങ്കിലും, അദ്ദേഹത്തിന്റെ സാനിധ്യം മലയാളി പ്രേക്ഷകരും ശ്രദ്ധിച്ചിരുന്നു.

സ്ക്രീനിൽ ക്രൂരനായ വില്ലനായിരുന്നെങ്കിലും, വ്യക്തിജീവിതത്തിൽ വളരെ സൗമ്യനും വിനയശീലനും സഹപ്രവർത്തകരോട് സ്നേഹപൂർവം പെരുമാറുന്ന വ്യക്തിയുമായിരുന്നു പ്രദീപ് റാവത്ത് എന്ന് അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ച പലരും പിന്നീട് പങ്കുവെച്ചിട്ടുണ്ട്..... ❤️

2026 ഓഗസ്റ്റ് 4-ന്, ഇന്നലെ കാൻസറുമായുള്ള പോരാട്ടത്തിനൊടുവിൽ പ്രദീപ് റാവത്ത് അന്തരിച്ചു. 🙏

74-ാം വയസ്സിലായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. അദ്ദേഹത്തിന്റെ മരണം ഇന്ത്യൻ സിനിമയ്ക്ക് മറ്റൊരു ശക്തനായ സ്വഭാവനടനെ നഷ്ടപ്പെടുത്തിയിരിക്കുകയാണ്.

വില്ലൻ കഥാപാത്രങ്ങളെ വെറുക്കാൻ പ്രേക്ഷകരെ പ്രേരിപ്പിക്കുക എന്നത് ഒരു നടന്റെ ഏറ്റവും വലിയ വിജയമാണ്. ആ വിജയത്തിന്റെ പര്യായമായിരുന്നു പ്രദീപ് റാവത്ത്.

04/08/2026

പക്കാ മാസ്സ്.

മലയാളത്തിന്റെ ആദ്യ ആക്ഷൻ സൂപ്പർ സ്റ്റാർ ജയന്റെ ജന്മ വാർഷിക ദിനം.
25/07/2026

മലയാളത്തിന്റെ ആദ്യ ആക്ഷൻ സൂപ്പർ സ്റ്റാർ ജയന്റെ ജന്മ വാർഷിക ദിനം.

കൺഫ്യൂഷൻ ആയല്ലോ നാലും അടാർ ഐറ്റംസ് ആണ് അത് കൂടാതെ Toxic കൂടെ ഉണ്ട്..
24/07/2026

കൺഫ്യൂഷൻ ആയല്ലോ നാലും അടാർ ഐറ്റംസ് ആണ് അത് കൂടാതെ Toxic കൂടെ ഉണ്ട്..

Happy Birthday Suriya Sivakumar 💗
23/07/2026

Happy Birthday Suriya Sivakumar 💗

Comment your favorite Advocate...
22/07/2026

Comment your favorite Advocate...

Address

Kottayam

Alerts

Be the first to know and let us send you an email when Rbstories posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Rbstories:

Shortcuts

Share

Category