
29/06/2024
കോവളം നിയോജകമണ്ഡലത്തിലെ, ശശി തരൂരിന്റെ നന്ദി പര്യടന യാത്ര ഇന്ന് രാവിലെ തെന്നൂർക്കോണത്തു നിന്നും ആരംഭിച്ചു.എം. വിൻസെന്റ് എം എൽ എ ഉൽഘാടനം ചെയ്ത യോഗത്തിൽ യു ഡി എഫ് ചെയർമാൻ കോളിയൂർ ദിവാകരൻ നായർ അധ്യക്ഷൻ ആയിരുന്നു. കാഞ്ഞിരംകുളം ബ്ലോക്ക് പ്രസിഡന്റ് കാരുംകുളം ജയകുമാർ സ്വാഗതം പറഞ്ഞു. കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ ജി സുബോധൻ, കെ പി സി സി അംഗം അഡ്വ വിൻസെന്റ് ഡി പോൾ, ഡി സി സി ഭാരവാഹികളായ സംദേവ്, വി എസ് ഷിനു, അഡോൾഫ് മോറൈസ്, ആഗ്നസ് റാണി, സി എസ് ലെനിൻ, കെ ബി അഭിലാഷ്, മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഗ്ലാഡിസ് അലക്സ്, ജില്ലാ പഞ്ചായത്ത് അംഗം വത്സല കുമാർ, കോവളം ബ്ലോക്ക് പ്രസഡന്റ് ഉച്ചക്കട സുരേഷ്, മുൻ ബ്ലോക്ക് പ്രസിഡന്റ് മാരായ വേങ്ങനൂർ ശ്രീകുമാർ, കാഞ്ഞിരംകുളം ശിവകുമാർ, മണ്ഡലം പ്രസഡന്റ് മാരായ വിഴിഞ്ഞം ആംബ്രോസ്, ഫ്രാൻസിസ്, മുക്കോല ബിജു, ഘടക കക്ഷി നേതാക്കളായ വിഴിഞ്ഞം റെഹ്മാൻ, ജെയിംസ്, ബിജി ആനന്ദ് എന്നിവർ പങ്കെടുത്തു.