08/07/2025
കൊല്ലം ജില്ലയിലെ കൊട്ടാരക്കരയില്‍ നിന്ന് ഏകദേശം 12 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന പച്ച പിടിച്ച നെല്‍പ്പാടങ്ങളും, ഫലഭൂയിഷ്ഠമായ കുന്നിന്‍ പ്രദേശങ്ങളും, പാറക്കൂട്ടങ്ങളും നിറഞ്ഞ ഒരു ഉള്‍നാടന്‍ ഗ്രാമമാണ് ഉമ്മന്നൂര്‍ പഞ്ചായത്ത്. വെട്ടിക്കവല ബ്ളോക്കിലെ ആറ് പഞ്ചായത്തുകളില്‍ ഏറ്റവും കൂടുതല്‍ വിഭിന്നമായ ഭൂരൂപങ്ങളുള്ളത് ഉമ്മന്നൂര്‍ പഞ്ചായത്തിലാണ്. ഉമ്മന്നൂര്‍ പഞ്ചായത്തതിര്‍ത്തിയില്‍ നിന്നും രണ്ട് കിലോമീറ്റര്‍ അടുത്താണ് ആയൂര്‍. പഴയ നാട്ടുരാജ്യങ്ങളില്‍പ്പെട്ട ഇളയിടത്തു സ്വരൂപത്തിന്റേതാണ് ഈ ഗ്രാമം. രാജ്യത്തിന്റെ തെക്കുഭാഗത്തുള്ള വനപ്രദേശത്ത് കാലങ്ങളായി മൂന്നു മുനിമാര്‍ തപസ്സിരിക്കുന്നതായി അന്നത്തെ ഭരണാധികാരി ചാരന്മാര്‍ മുഖേനയറിഞ്ഞു. സാത്വികരായ അവരുടെ ക്ഷേമകാര്യങ്ങള്‍ നോക്കി നടത്തുവാന്‍ തന്റെ ഏറ്റവും വിശ്വസ്തരായ അഞ്ച് ബ്രാഹ്മണ ശ്രേഷ്ഠന്മാരെ അദ്ദേഹം നിയോഗിച്ചു. ഈ ബ്രാഹ്മണ ശ്രേഷ്ഠന്‍മാര്‍ താപസന്മാരുടെ തപസ്ഥാനത്തിനു ചുറ്റിലും അഞ്ച് മഠങ്ങള്‍ സ്ഥാപിച്ച് സമീപ പ്രദേശങ്ങള്‍ കൃഷിയോഗ്യമാക്കി ജന്മികളായി സ്ഥിരവാസമാക്കി. പില്‍ക്കാലത്ത് മൂന്നു മുനിമാരും സമാധിസ്ഥരാകുകയും അവരുടെ തപസ്ഥലം കേന്ദ്രീകരിച്ച് ഒരു ക്ഷേത്രം സ്ഥാപിക്കുകയും ചെയ്തു. രാജാവിന് സ്ഥലം തിരിച്ചറിയുന്നതിനായി മുമ്മുനിയൂര്‍ എന്നു വിളിക്കുകയുണ്ടായി. ഈ പേര് കാലക്രമത്തില്‍ ഇന്നത്തെ ഉമ്മന്നൂരായിത്തീരുകയും ചെയ്തുവത്രേ. ഉമ്മന്നൂര്‍ പഞ്ചായത്തില്‍ പാറകള്‍ ഇല്ലാത്ത വാര്‍ഡുകള്‍ ഇല്ലെന്നു തന്നെ പറയാം. കൃഷ്ണശിലയും, വെള്ളപ്പാറ, മണ്ണക്കല്ല് എന്നു വിളിക്കപ്പെടുന്ന വിവിധതരം പാറകളുമാണ് കാണപ്പെടുന്നത്. തെക്കന്‍ ഇടനാടന്‍ കാര്‍ഷിക കാലാവസ്ഥ മേഖലയിലാണ് ഉമ്മന്നൂര്‍ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഉമ്മന്നൂര്‍, വാളകം എന്നീ വില്ലേജുകളിലായി 3443 ഹെക്ടര്‍ ഭൂവിസ്തൃതി പഞ്ചായത്തിനു
ചരിത്ര പശ്ചാത്തലം
പച്ച പിടിച്ച നെല്‍പ്പാടങ്ങളും, ഫലഭൂയിഷ്ഠമായ കുന്നിന്‍ പ്രദേശങ്ങളും, പാറക്കൂട്ടങ്ങളും നിറഞ്ഞ ഒരു ഉള്‍നാടന്‍ ഗ്രാമമാണ് ഉമ്മന്നൂര്‍. രാഷ്ട്ര പുരോഗതിയ്ക്കൊപ്പം കാലാനുസൃതമായ ആധുനിക സൌകര്യങ്ങളോടു കൂടി ഇന്നത്തെ മുഖഛായയിലെത്തിയ ഈ പ്രദേശത്തിന് വിപുലമായ ഒരു ചരിത്രമുണ്ട്. പഴയ നാട്ടുരാജ്യങ്ങളില്‍പ്പെട്ട ഇളയിടത്തു സ്വരൂപത്തിന്റേതാണ് ഈ ഗ്രാമം. രാജ്യത്തിന്റെ തെക്കുഭാഗത്തുള്ള വനപ്രദേശത്ത് കാലങ്ങളായി മൂന്നു മുനിമാര്‍ തപസ്സിരിക്കുന്നതായി അന്നത്തെ ഭരണാധികാരി ചാരന്മാര്‍ മുഖേനയറിഞ്ഞു. സാത്വികരായ അവരുടെ ക്ഷേമകാര്യങ്ങള്‍ നോക്കി നടത്തുവാന്‍ തന്റെ ഏറ്റവും വിശ്വസ്തരായ അഞ്ച് ബ്രാഹ്മണ ശ്രേഷ്ഠന്മാരെ അദ്ദേഹം നിയോഗിച്ചു. ഈ ബ്രാഹ്മണ ശ്രേഷ്ഠന്‍മാര്‍ താപസന്മാരുടെ തപസ്ഥാനത്തിനു ചുറ്റിലും അഞ്ച് മഠങ്ങള്‍ സ്ഥാപിച്ച് സമീപ പ്രദേശങ്ങള്‍ കൃഷിയോഗ്യമാക്കി ജന്മികളായി സ്ഥിരവാസമാക്കി. പില്‍ക്കാലത്ത് മൂന്നു മുനിമാരും സമാധിസ്ഥരാകുകയും അവരുടെ തപസ്ഥലം കേന്ദ്രീകരിച്ച് ഒരു ക്ഷേത്രം സ്ഥാപിക്കുകയും ചെയ്തു. രാജാവിന് സ്ഥലം തിരിച്ചറിയുന്നതിനായി മുമ്മുനിയൂര്‍ എന്നു വിളിക്കുകയുണ്ടായി. ഈ പേര് കാലക്രമത്തില്‍ ഇന്നത്തെ ഉമ്മന്നൂരായിത്തീരുകയും ചെയ്തുവത്രേ. അന്നത്തെ ബ്രാഹ്മണ ജന്മിമാര്‍ സ്ഥാപിച്ചതും ഇന്ന് ഏറെ പഴക്കമുളളതുമായ ക്ഷേത്രങ്ങള്‍ ഉമ്മന്നൂര്‍ അഞ്ചുമൂര്‍ത്തി ക്ഷേത്രം, ഉമ്മന്നൂര്‍ ശാസ്താ ക്ഷേത്രം, അണ്ടൂര്‍ മഹാവിഷ്ണു ക്ഷേത്രം, പൊലിക്കോട് മഹാദേവ ക്ഷേത്രം, വയയ്ക്കല്‍ ഭഗവതീ ക്ഷേത്രം, പുതിയിടത്ത് ശിവ ക്ഷേത്രം, വിലങ്ങറ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, വിലങ്ങറ ഇണ്ടയളപ്പസ്വാമി ക്ഷേത്രം, വെള്ളാവൂര്‍ കാവുംകളരി ക്ഷേത്രം, ആറായിക്കോണത്ത് മൂര്‍ത്തീക്കാവ്, വയണാംമൂല ശിവ ക്ഷേത്രം എന്നിവയാണ്. ഹൈന്ദവ ക്ഷേത്രങ്ങളോടൊപ്പം തന്നെ ക്രിസ്തുമത ആരാധനാലയങ്ങളും മുസ്ളീം പള്ളികളും പഴക്കം കൂടുതലായുള്ളത് ഉമ്മന്നൂര്‍ പഞ്ചായത്തിലുണ്ട്. മതമൈത്രിയുടെ മകുടോദാഹരണമായി ഈ പള്ളികള്‍ ഇന്നും സംരക്ഷിച്ചു പോരുന്നു. കൊട്ടാരക്കര നിന്നും എത്തിച്ചേര്‍ന്ന ഭക്തശിരോമണി യവനാന്‍ കത്തനാര്‍ സ്ഥാപിച്ച് വളര്‍ത്തിയ വാളകം പള്ളി, ഉമ്മന്നൂര്‍ പള്ളി (ഗുരുസികുന്ന്), അണ്ടൂര്‍, അമ്പലക്കര, നെല്ലിക്കുന്നം പള്ളികള്‍ ക്രിസ്തുമതാരാധനാലയങ്ങളില്‍ വളരെ പുരാതനവും പ്രസിദ്ധങ്ങളുമാണ്. ആദ്യകാലങ്ങളില്‍ മുസ്ളീം മതസ്ഥര്‍ ഇവിടെ വളരെ കുറവുണ്ടായിരുന്നതായാണ് അറിവ്. വിലയന്തൂര്‍ പള്ളിയാണ് പഴക്കം കൂടുതലുള്ളതായി അറിയുന്ന മുസ്ളീം പള്ളി. ആദ്യകാലങ്ങളില്‍ പലയിടത്തും നടന്നിരുന്നതുപോലെ ഉമ്മന്നൂര്‍ പ്രദേശത്തും കുടിപള്ളിക്കൂടങ്ങള്‍ ധാരാളമായി നടത്തിയിരുന്നു. വലിയവിളയില്‍ പപ്പു ആശാന്‍ ഉമ്മന്നൂരും, വിലങ്ങറ മാരിയവീട്ടില്‍ കേശവക്കുറുപ്പ് ആശാനും, കട്ടയില്‍ നീലാംബി ജ്യോത്സ്യരും, ഉമ്മന്നൂര്‍ ഗോവിന്ദന്‍ ജ്യോത്സ്യരും ഇക്കാര്യത്തില്‍ ആദ്യകാല മാര്‍ഗ്ഗ ദര്‍ശ്ശികളായിരുന്നു. സംസ്കൃത വിദ്യാഭ്യാസത്തിലും പാണ്ഡിത്യത്തിലും ഏറ്റവും പ്രസിദ്ധനായിരുന്നു കാവുങ്ങള്‍ ഗോവിന്ദപിള്ള ആശാന്‍. അദ്ദേഹം നാട്ടിലെ അറിയപ്പെടുന്ന കവിയും കലാകാരനും കൂടിയായിരുന്നുവത്രേ. മാര്‍ത്തോമ്മാ സഭയുടെ വകയായുള്ള വാളകം എം.റ്റി.എച്ച്.എസ് ആണ് പഞ്ചായത്തിലുണ്ടായ ആദ്യ ഹൈസ്കൂള്‍. ആദ്യകാലങ്ങളില്‍ തന്നെ പഞ്ചായത്ത് പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിത്വം ഉണ്ടായിരുന്ന ചാക്കോ കശ്ശീശ സ്ഥാപിച്ച വാളകം, അമ്പലക്കര സ്കൂളുകളും ആദ്യകാല വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. ഇംഗ്ളീഷ് വിദ്യാഭ്യാസത്തില്‍ ആദ്യകാല നേതൃത്വം നല്‍കിയത് വാളകം എം.റ്റി.എച്ച്. എസ്സ് മുന്‍ ഹെഡ്മാസ്റ്റര്‍ റവ. ഫാ.പി.വി. ഏബ്രഹാം (ആലാഅച്ചന്‍ ) ആണ്. അണ്ടൂര്‍ എല്‍ പി എസ് വയയ്ക്കല്‍ , സുകുമാരന്‍ പിള്ള സ്ഥാപിച്ച ഡി.വി.യു.പി.എസ്., വിലങ്ങറയും വയയ്ക്കലും സ്ഥാപിക്കപ്പെട്ട എല്‍ പി എസ്., സഭയുടെ സ്കൂളുകള്‍, വിലങ്ങറ പറമ്പമഠം യു.പി.എസ്., വടകോട്ട് ഡബ്ള്യു എല്‍ പി എസ്. തുടങ്ങിയവ തുടര്‍ വിദ്യാഭ്യാസത്തിന് ആക്കം കൂട്ടിയ പ്രധാന സ്ഥാപനങ്ങളാണ്. ഉമ്മന്നൂര്‍ പഞ്ചായത്തില്‍ വിദ്യാഭ്യാസ സൌകര്യം കുറവായി അനുഭവപ്പെട്ട കമ്പംകോട് വാര്‍ഡില്‍ പഞ്ചായത്ത് സ്ഥാപിച്ചു നടത്തുന്ന എല്‍ പി എസ്. വിദ്യാഭ്യാസ രംഗത്തെ ഒരു പ്രധാന കണ്ണിയാണ്. കലാസാംസ്കാരിക രംഗത്ത് ഉമ്മന്നൂര്‍ പഞ്ചായത്ത് ആദ്യകാലം മുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. കഥകളി രംഗത്ത് സംഗീത ശാഖയില്‍ നടക്കാവില്‍ രാഘവന്‍പിള്ള ആശാന്‍ പ്രസിദ്ധനായിരുന്നു. ഭരണ രംഗത്തും വികസന രംഗത്തും പല മാറ്റങ്ങളും വളര്‍ച്ചയും ക്രമാനുഗതമായി വന്നിട്ടും കൊല്ലം ഡിവിഷന്‍ പേഷ്കാര്‍ രാജരാജവര്‍മ്മ കോയിത്തമ്പുരാന്‍ സ്ഥാപിച്ച വാളകം കൊട്ടാരവും അതിനോടു ചേര്‍ന്നുള്ള പോലീസ് ചൌക്കയും ഈ നാടിന്റെ പഴയകാല പ്രതാപ സ്മരണകളാണ്
പഞ്ചായത്തിലൂടെ
വെട്ടിക്കവല ബ്ളോക്കിലെ ആറ് പഞ്ചായത്തുകളില്‍ ഏറ്റവും കൂടുതല്‍ വിഭിന്നമായ ഭൂരൂപങ്ങളുള്ളത് ഉമ്മന്നൂര്‍ പഞ്ചായത്തിലാണ്. ഉമ്മന്നൂര്‍ പഞ്ചായത്തതിര്‍ത്തിയില്‍ നിന്നും രണ്ട് കിലോമീറ്റര്‍ അടുത്താണ് ആയൂര്‍.കൊട്ടാരക്കരയില്‍ നിന്ന് ഏകദേശം 12 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഉമ്മന്നൂര്‍ പഞ്ചായത്ത് നിമ്നോന്നത ഭൂവിഭാഗമാണ്. കേരളത്തിന്റെ ഭൂപ്രകൃതിയുടെ അടിസ്ഥാനത്തില്‍ ഇടനാട്ടിലാണ് ഉമ്മന്നൂര്‍ സ്ഥിതി ചെയ്യുന്നതെങ്കിലും 28 ശതമാനം പ്രദേശങ്ങളും 80 മീറ്ററിന് മുകളിലാണ്. പഞ്ചായത്തിന്റെ പൊതുവായ ചെരിവ് തെക്കു നിന്നും വടക്ക് പടിഞ്ഞാറോട്ട് ആണ്. വടക്ക് വെട്ടിക്കവല പഞ്ചായത്ത് (8.88 കി.മീ), വടക്ക് പടിഞ്ഞാറ് കൊട്ടാരക്കര പഞ്ചായത്ത് (4.08 കി.മീ), തെക്ക് പടിഞ്ഞാറ് വെളിയം പഞ്ചായത്ത് ( 8.52 കി.മീ), തെക്ക് ഇളമാട് പഞ്ചായത്ത് ( 7.52 കി.മീ), കിഴക്ക് ഇടമുളയ്ക്കല്‍ പഞ്ചായത്ത് (8.2 കി.മീ).എന്നിവയാണ് അതിരുകള്‍.ഭൂപ്രകൃതിയനുസരിച്ച് ഉമ്മന്നൂര്‍ പഞ്ചായത്തിനെ നാലായി തരം തിരിക്കാം. ഉന്നതതടം, ചെരിവുകൂടിയ പ്രദേശങ്ങള്‍, ചെരിവു പ്രദേശങ്ങള്‍, താഴ്വരകള്‍. പഞ്ചായത്തിന്റെ എല്ലാഭാഗത്തും തന്നെ ഉയരം കൂടിയ പ്രദേശങ്ങള്‍ കാണാം. തേവന്നൂര്‍ ആയൂര്‍ തോടിനും കുളത്തിത്തോടിനും ഇടയിലായി ഏതാണ്ട് മധ്യഭാഗത്തുകൂടി ഉയര്‍ന്ന നിരകള്‍ കാണാം. ഉമ്മന്നൂര്‍, അമ്പലക്കര വാര്‍ഡുകളുടെ മധ്യഭാഗങ്ങള്‍, നെല്ലിക്കുന്നത്തിന് കിഴക്കുവശം, വിലങ്ങറ വാര്‍ഡിന് തെക്ക്, നെല്ലിക്കുന്നത്തിന് വടക്കുകിഴക്ക്, കമ്പംകോട്, നീലമല, പേറയ്ക്കു വടക്കുഭാഗങ്ങള്‍, തിരവട്ടൂര്‍ കോളനി തുടങ്ങിയവ ഇതില്‍പ്പെടുന്നു. പഞ്ചായത്തിലെ ഏറ്റവും ഉയരം കൂടിയ ഭാഗമായ നീലമല സ്ഥിതി ചെയ്യുന്നത് അമ്പലക്കര പന്ത്രണ്ടാം വാര്‍ഡിലാണ്. ഇതിന്റെ ഉയരം 163 മീറ്റര്‍ ആണ്. പഞ്ചായത്തിന്റെ ആകെ വിസ്തൃതിയുടെ 13.4 ശതമാനം ഈ മേഖലയില്‍പ്പെടുന്നു. ചെരിവു കൂടിയ പ്രദേശങ്ങള്‍ പഞ്ചായത്തിന്റെ വിവിധ ഭാഗത്താണ് കാണുന്നതെങ്കിലും കൂടുതലായും പഞ്ചായത്തിന്റെ മധ്യഭാഗത്തു നിന്നും, പടിഞ്ഞാറോട്ടുള്ള ഭാഗങ്ങളാണ്. അമ്പലക്കര, കമ്പംകോട്, നീലമല ഭാഗങ്ങള്‍ , ചുങ്കത്തറയ്ക്ക് കിഴക്കുഭാഗം, നിരപ്പുവിളയ്ക്ക് വടക്ക്, വടകോടിന് വടക്ക് ഭാഗങ്ങള്‍ തുടങ്ങിയവയാണ്.
ചെരിവുപ്രദേശങ്ങള്‍
ഉന്നത തടത്തിനും താഴ്വരയ്ക്കും ഇടയ്ക്കുള്ള ഭാഗങ്ങളാണിവ. ഉമ്മന്നൂര്‍ പഞ്ചായത്തില്‍ കൂടുതലായും ചെരിവുപ്രദേശങ്ങളാണ്. ചെരിവു താരതമ്യേന കൂടിയ പ്രദേശങ്ങളാണ് എം.സി. റോഡിന് പടിഞ്ഞാറ് വശങ്ങള്‍, നെല്ലിക്കുന്നം ചെപ്ര റോഡിന് തെക്കുഭാഗം, അണ്ടൂര്‍ ജംഗ്ഷന് കിഴക്കും പടിഞ്ഞാറും ഭാഗങ്ങള്‍ , പട്ടേരി ജംഗ്ഷന് വടക്കും തെക്കും, കൊട്ടാരക്കര ഓയൂര്‍ റോഡിന് കിഴക്കുഭാഗങ്ങള്‍ എന്നിവ. എം.സി റോഡിന് സമാന്തരമായി കുളഞ്ഞിതോട് ഒഴുകുന്ന ഭാഗങ്ങള്‍ , തേവന്നൂര്‍ ആയൂര്‍ തോടിന്റെ ഭാഗങ്ങള്‍ , ചുങ്കത്തറ നെല്ലിക്കുന്നം റോഡിന്റെ പടിഞ്ഞാറ് ഭാഗത്ത് സമാന്തരമായി കാണുന്ന പ്രദേശങ്ങള്‍ , ചുങ്കത്തറയിലും വിലങ്ങറയിലും കാണുന്ന പാടങ്ങള്‍ , പട്ടേരിക്കാവിന് സമീപത്ത് കാണുന്ന ഏലകള്‍ , പൊലിക്കോടിന് പടിഞ്ഞാറ് ഭാഗം തുടങ്ങിയവയാണ് താഴ്വരകളില്‍പ്പെടുന്നത്. വളരെ കുറച്ചു തോടുകള്‍ മാത്രമേ ഉമ്മന്നൂര്‍ പഞ്ചായത്തില്‍ നിന്നും ഉത്ഭവിക്കുന്നുള്ളൂ. ഇത്തിക്കര ആറിന്റെ കൈവഴികളാണ് പഞ്ചായത്തിലെ തോടുകള്‍. പഞ്ചായത്തിന്റെ കിഴക്കേ അതിര്‍ത്തിയില്‍കൂടി ഒഴുകുന്ന കുളഞ്ഞിതോടിലും വടക്കുപടിഞ്ഞാറ് കൂടി ഒഴുകുന്ന നെല്ലികുന്നം വിലയന്തൂര്‍ തോടിലുമാണ് എല്ലാ കാലത്തും ജലലഭ്യതയുള്ളത്. തേവന്നൂര്‍ ആയൂര്‍ തോട്, ഉമ്മന്നൂര്‍ വിലയന്തൂര്‍ തോട് എന്നിവയാണ് മറ്റ് പ്രധാന തോടുകള്‍. അലുവീയല്‍ മണ്ണ്, ലാറ്ററൈറ്റ് (ചെങ്കല്‍ മണ്ണ്) എന്നീ പ്രധാനമായും രണ്ട് തരത്തിലുള്ള മണ്ണാണ് കാണപ്പെടുന്നതെങ്കിലും കുന്നിന്‍പുറങ്ങളില്‍ ചിലഭാഗങ്ങളില്‍ വനമണ്ണ് കാണപ്പെടുന്നു. പഞ്ചായത്തില്‍ താഴ്വരകളിലൊഴികെ മറ്റ് എല്ലാ സ്ഥലങ്ങളിലും ഇത്തരത്തിലുള്ള മണ്ണ് കാണപ്പെടുന്നു. പഞ്ചായത്തിലെ പാടശേഖരങ്ങളിലും താഴ്വരകളിലുമാണ് ഇത്തരത്തിലുള്ള മണ്ണ് കാണുന്നത്. ഈ മണ്ണിന്റെ ഉപരിഭാഗം വിവിധ ചെടികളുടെ ജൈവപദാര്‍ത്ഥങ്ങള്‍ വീണടിഞ്ഞതാണ്. നൈട്രജന്‍ ധാരാളം ഉണ്ടെങ്കിലും വെള്ളം ഉപരിതലത്തില്‍ നിന്നും വാര്‍ന്നു പോകുന്നതിനാല്‍ ആവശ്യത്തിനുള്ള വെള്ളം ലഭിക്കുന്നില്ല. ഉമ്മന്നൂര്‍ പഞ്ചായത്തില്‍ പാറകള്‍ ഇല്ലാത്ത വാര്‍ഡുകള്‍ ഇല്ലെന്നു തന്നെ പറയാം. കൃഷ്ണശിലയും, വെള്ളപ്പാറ, മണ്ണക്കല്ല് എന്നു വിളിക്കപ്പെടുന്ന വിവിധതരം പാറകളുമാണ് കാണപ്പെടുന്നത്. തെക്കന്‍ ഇടനാടന്‍ കാര്‍ഷിക കാലാവസ്ഥ മേഖലയിലാണ് ഉമ്മന്നൂര്‍ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഉമ്മന്നൂര്‍ , വാളകം എന്നീ വില്ലേജുകളിലായി 3461 ഹെക്ടര്‍ ഭൂവിസ്തൃതി പഞ്ചായത്തിനുണ്ട്. വിഭിന്ന ഭൂപ്രകൃതി അനുസരിച്ച് വ്യത്യസ്ത രീതിയിലുള്ള കൃഷികളാണ് ഇവിടെ അനുവര്‍ത്തിച്ചു പോന്നിരുന്നത്. 70 ശതമാനത്തോളം ഭൂപ്രകൃതിയ്ക്ക് അനുയോജ്യമായ കൃഷിരീതികളാണ് ഇവിടെ നടക്കുന്നത്. 1970-75 കളില്‍ പഞ്ചായത്തിലെ പ്രധാന കൃഷി മരച്ചീനി ആയിരുന്നു, അത് ഇന്ന് വെറും രണ്ട് ഹെക്ടര്‍ ആയി ചുരുങ്ങിയിരിക്കുന്നു. മരച്ചീനി കൃഷി ചെയ്തിരുന്ന പ്രദേശം മുഴുവന്‍ റബ്ബര്‍ കീഴടക്കിയിരിക്കുന്നു. പഞ്ചായത്തിന്റെ പല ഭാഗങ്ങളിലും പാടങ്ങളില്‍ പോലും റബ്ബര്‍ കൃഷി ചെയ്യുന്നു എന്നുള്ളതാണ് മറ്റൊരു സവിശേഷത. റബ്ബര്‍ 691 ഹെക്ടര്‍ ആയിരുന്നത് ഇപ്പോള്‍ 1068 ഹെക്ടര്‍ ആയതായി കാണാം. തെങ്ങ് 80 ഹെക്ടര്‍ ഉണ്ടായിരുന്നത്. 26 ഹെക്ടറായി മാറിയിരിക്കുന്നു. നെല്‍പ്പാടം 19 ഹെക്ടര്‍ നികത്തിക്കഴിഞ്ഞു. റബ്ബറിന് മാത്രമാണ് വികാസം പ്രാപിച്ചത്. ഏറ്റവും കൂടുതല്‍ കൃഷി ചെയ്യുന്ന ഒറ്റവിള റബ്ബര്‍ ആണ്. പഞ്ചായത്തിന്റെ മദ്ധ്യഭാഗം മുതല്‍ കിഴക്കോട്ട് ഏതാണ്ട് എല്ലാഭാഗത്തും റബ്ബര്‍ കൃഷി ചെയ്യുന്നു. ഭൂപ്രകൃതി വിഭാഗത്തില്‍ വിവരിച്ചിട്ടുള്ള കുന്നിന്‍ പ്രദേശങ്ങളില്‍ എല്ലാം തന്നെ റബ്ബര്‍ ആണ് കൃഷി ചെയ്യുന്നത്. പടിഞ്ഞാറ് ഭാഗത്ത് വളരെക്കുറച്ച് ഭാഗങ്ങളില്‍ മാത്രമേ റബ്ബര്‍ കൃഷി ചെയ്യപ്പെടുന്നുള്ളൂ. എം.സി റോഡിന് കിഴക്ക് ഭാഗം, വാളകത്തിന് പടിഞ്ഞാറ് ഭാഗം, മരങ്ങാട്ടുകോണം ജംഗ്ഷന് പടിഞ്ഞാറ്, പൊലിക്കോടിന് പടിഞ്ഞാറ്, തേവന്നൂര്‍ ആയൂര്‍ തോടിന് സമീപ പ്രദേശങ്ങള്‍ , തെക്കേ അമ്പലക്കരയ്ക്ക് വടക്ക് കിഴക്കുള്ള ഏലാ, നാലാം വാര്‍ഡില്‍ കനാലിനോട് ചേര്‍ന്നുകിടക്കുന്ന ഏലകള്‍ , കൊച്ചാലിന്‍മൂടിന് വടക്ക്, ചുങ്കത്തറയ്ക്ക് തെക്ക് കിഴക്ക് ഏല, നെല്ലിക്കുന്നത്തിന് പടിഞ്ഞാറ്, മടത്തിറയ്ക്ക് തെക്ക്, വിലങ്ങറ ഏലാ തുടങ്ങിയവയാണ് നെല്‍കൃഷി ചെയ്യുന്ന പ്രധാന പാടങ്ങ