Malabar Channel

Malabar Channel News Channel
(1)

30/06/2025

കേരളവിഷന്‍ ഗ്രൂപ്പിന്റെ വാര്‍ഷിക വിറ്റു വരവ് ആയിരം കോടി രൂപ പിന്നിട്ടതിനോടനുബന്ധിച്ച് ഗ്രാന്‍ഡ് 1000 പരിപാടി സംഘടിപ്പിച്ച് കേരള വിഷന്‍.

30/06/2025

ഭാരതീയ മത്സ്യ പ്രവര്‍ത്തക സംഘം കോഴിക്കോട് ജില്ലാ സമ്മേളനം കൊയിലാണ്ടി നഗരസഭാ ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ചു.

30/06/2025

മേപ്പയ്യൂര്‍ ഗവ : വൊക്കേഷനല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നൈപുണി വികസന കേന്ദ്രം ഉദ്ഘാടനം ചെയ്തു.

30/06/2025

കെ.എസ്.എസ്.പി.യു ചേമഞ്ചേരി യൂണിറ്റ് കണ്‍വെന്‍ഷന്‍ പൂക്കാട് കലാലയം സര്‍ഗ്ഗവനി ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു.

30/06/2025

നിക്ഷേപ ഗ്യാരണ്ടി വിഹിതം അന്യായമായ വര്‍ദ്ധനവ് പിന്‍വലിക്കണം കെ.സി.ഇ.സി കോഴിക്കോട് ജില്ലാ കമ്മിറ്റി.

റെയില്‍വെയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസിലെ മുഖ്യ പ്രതി പോലീസ് പിടിയില്‍.ബാലുശ്ശേരി സ്വദേശി കുഞ്ഞാലേരി ...
30/06/2025

റെയില്‍വെയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസിലെ മുഖ്യ പ്രതി പോലീസ് പിടിയില്‍.ബാലുശ്ശേരി സ്വദേശി കുഞ്ഞാലേരി ഷൈലേഷ് ( 58 ) ആണ് അറസ്റ്റിലായത്.പേരാമ്പ്ര സ്വദേശികള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.പരസ്യം നല്‍കി ആളുകളെ സ്ഥാപനത്തിലേക്ക് ആകര്‍ഷിക്കുകയും പിന്നീട് ചെന്നൈ ' തൃച്ചിയില്‍ വെച്ച് റിക്രൂട്ട്‌മെന്റ് നടത്തി വ്യാജ നിയമന ഉത്തരവ് നല്‍കുകയും വ്യാജ ട്രെയിനിങ് നല്‍കി വിശ്വസിപ്പിച്ച ശേഷം ഇതുവച്ച് ഉദ്യോഗാര്‍ഥികളില്‍ നിന്നും വന്‍ തോതില്‍ പണം വാങ്ങുകയും ചെയ്യുകയാണ് ഇയാളുടെ രീതി.
ഇത്തരത്തിൽ പേരാമ്പ്ര സ്വദേശികളായ 3 പേരിൽ നിന്നു മായി 50 ലക്ഷത്തോളം രൂപ തട്ടിയെടുത്തു.
പരാതി ലഭിച്ചതിനെ തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ ആയിരുന്നു.പിന്നീട് ഇയാള്‍ നാട്ടിലുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതോടെയാണ് ബാലുശ്ശേരി തുരുത്തിയാട് വെച്ച് പോലീസ് പിടികൂടിയത്.ഈ രീതിയില്‍ ഉള്ള പണം ഉപയോഗിച്ച് ആഡംബര ജീവിതമാണ് പ്രതി നയിച്ചിരുന്നത്.റോട്ട് വീലര്‍ ഉള്‍പ്പെടെ പത്തോളം കാവല്‍ പട്ടികള്‍ ഉള്ളതിനാല്‍ പരാതിക്കാര്‍ക്ക് ഇയാളുടെ വീട്ടിലേക്ക് പ്രവേശിക്കാന്‍ പറ്റാത്തത് പ്രതിക്ക് സഹായകമായി.ഇത്തരം അവസ്ഥയില്‍ വളരെ സഹസികമായാണ് പേരാമ്പ്ര ഇന്‍സ്‌പെക്ടര്‍ ജംഷിദിന്റെ നേതൃത്വത്തില്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സി.എം സുനില്‍ കുമാര്‍ , സിവില്‍ പോലീസ് ഓഫീസര്‍മാരകായുധങ്ങളുമായി ജോജോ , ബൈജു എന്നിവരടങ്ങിയ സംഘം പ്രതിയെ കസ്റ്റഡിയിലെടുത്തത

30/06/2025

നിരന്തരമായ നിവേദനങ്ങള്‍ നല്‍കിയിട്ടും ഫലമില്ലാതെ വന്നതിനാലാണ് പ്രതിഷേധ സൂചകമായി റോഡില്‍ വാഴ നട്ട് സമരം ആരംഭിച്ചത്.

മുതിർന്ന സിപിഎം നേതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദൻ്റെ ആരോഗ്യനില ഗുരുതരമായ തുടരുന്നു. രക്തസമ്മർദ്ദവും വൃക്...
30/06/2025

മുതിർന്ന സിപിഎം നേതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദൻ്റെ ആരോഗ്യനില ഗുരുതരമായ തുടരുന്നു. രക്തസമ്മർദ്ദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിലാട്ടില്ലെന്ന് ഇന്ന് 12 മണിയ്ക്ക് പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.

പട്ടം എസ് യു ടി ആശുപത്രിയിൽ ആണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്. തിങ്കളാഴ്ച രാവിലെയാണ് ഹൃദയാഘാതത്തെ തുടർന്ന് വി എസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മരുന്നുകളോട് വിഎസ് പ്രതികരിക്കുന്നുണ്ടെന്നും മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.

ആരായിരിക്കും അടുത്ത പോലീസ് മേധാവി എന്ന ചോദ്യത്തിനും വിവാദങ്ങള്‍ക്കും അവസാനം. റവാഡ ചന്ദ്രശേഖര്‍ സംസ്ഥാനത്തെ പുതിയ പോലീസ് ...
30/06/2025

ആരായിരിക്കും അടുത്ത പോലീസ് മേധാവി എന്ന ചോദ്യത്തിനും വിവാദങ്ങള്‍ക്കും അവസാനം. റവാഡ ചന്ദ്രശേഖര്‍ സംസ്ഥാനത്തെ പുതിയ പോലീസ് മേധാവിയാകും. 41-ാം പോലീസ് മേധാവി ആയിട്ടാണ് അദ്ദേഹം ചുമതലയേല്‍ക്കുക. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

ഷേഖ് ദര്‍വേസ് സാഹിബ് വിരമിക്കുന്ന സാഹചര്യത്തില്‍ ആണ് പുതിയ ഡിജിപിയെ തിരഞ്ഞെടുത്തത്. നിലവില്‍ ഐബി സ്‌പെഷ്യല്‍ ഡയറക്ടര്‍ ആയി സേവനം അനുഷ്ഠിച്ച് വരികയാണ് റവാഡ ചന്ദ്രശേഖര്‍. പുതിയ ഡിജിപി ആയി അദ്ദേഹം ഇന്ന് ചുമതലയേല്‍ക്കും. ഓണ്‍ലൈന്‍ ആയി ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് റവാഡ ചന്ദ്രശേഖറെ പോലീസ് മേധാവിയായി നിയമിക്കാന്‍ തീരുമാനമായത്.

29/06/2025

വിയ്യൂര്‍ ഇല്ലത്തു താഴ നടേരി കടവ് റോഡിന്റെ ശോചനീയാവസ്ഥക്കെതിരെ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. .

29/06/2025

നാടിന്റെ ദുരിതമായി മാറിയ ആനവാതില്‍ നാറാത്ത് റോഡിന്റെ ശോചനീയാവസ്ഥയില്‍ പ്രതിക്ഷേധിച്ച് ധര്‍ണ നടത്തി.

29/06/2025

ദേശീയപാതയില്‍ നന്തി മേല്‍പ്പാലത്തിലെ അപകടങ്ങള്‍ തുടര്‍ക്കഥയാവുന്നതില്‍ പ്രതിഷേധിച്ച് പ്രതിഷേധ സമരം സംഘടിപ്പിച്ചു.

Address

Koyilandi

Telephone

+914962623516

Website

Alerts

Be the first to know and let us send you an email when Malabar Channel posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Malabar Channel:

Share

Category