Ratheesh Rajan

Ratheesh Rajan ആർക്ക് വിഷമം തോന്നിയാലും പറയുക തന്നെ

വെടിയേറ്റ് മരിച്ചയാൾ ബിജെപിയുടെ ജില്ലാ നേതാവ് ..........വെടിവെച്ചയാളും അതേ രാഷ്ട്രീയത്തിലുള്ളയാൾ ........വെടിവെക്കാൻ കാമ...
30/04/2025

വെടിയേറ്റ് മരിച്ചയാൾ ബിജെപിയുടെ ജില്ലാ നേതാവ് ..........
വെടിവെച്ചയാളും അതേ രാഷ്ട്രീയത്തിലുള്ളയാൾ ........
വെടിവെക്കാൻ കാമുകന് പ്രേരണ ചെലുത്തിയ ഭാര്യ മിനി നമ്പ്യാർ അതേ രാഷ്ട്രീയത്തിലെ വനിതാ നേതാവ് .........
പക്ഷേ മനോരമയുടെ ഈ വാർത്തയിൽ അങ്ങനെ ഒരു രാഷ്ട്രീയം പോലും എവിടെയും നമുക്ക് വായിക്കാൻ കഴിയില്ല .........

കരുതൽ എന്നൊക്കെ പറഞ്ഞാൽ ഇതാണ് കരുതൽ.

13/04/2025

ഡൽഹി സേക്രഡ് ഹാർട്ട് പള്ളിയിൽ കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ച ഡൽ​ഹി പൊലീസ് നടപടി പ്രതിഷേധാർഹമാണ്. സെന്റ് മേരീസ് ചര്‍ച്ചില്‍ നിന്ന് സേക്രഡ് ഹാര്‍ട്ട് പള്ളിയിലേക്ക് നടത്തേണ്ട പ്രദക്ഷിണത്തിനാണ് അനുമതി നിഷേധിക്കപ്പെട്ടത്. ഭരണഘടന ഉറപ്പു നൽകുന്ന മതസ്വാതന്ത്ര്യത്തിന്റെയും മതനിരപേക്ഷ മൂല്യങ്ങളുടെയും ലംഘനമാണിത്. ന്യൂനപക്ഷങ്ങളുടെ മതവിശ്വാസങ്ങൾ ഹനിക്കുന്ന ഇത്തരം നടപടികൾ ബഹുസ്വര സമൂഹത്തിനു ചേർന്നതല്ല.

ചർച്ചകൾ എന്തായി? മാധ്യമ പുട്ടി ശരിക്ക് തേച്ചു പിടിപ്പിക്കണം.
17/03/2025

ചർച്ചകൾ എന്തായി? മാധ്യമ പുട്ടി ശരിക്ക് തേച്ചു പിടിപ്പിക്കണം.

അന്ന് പദ്ധതി വരില്ല എന്ന് വിചാരിച്ച് മനോരമ പുകഴ്ത്തി എഴുതി 😄ഇപ്പൊ പരിസ്ഥിതി ആഘോത സമിതിയുടെ അനുമതി കിട്ടി പദ്ധതി വരുമെന്ന...
06/03/2025

അന്ന് പദ്ധതി വരില്ല എന്ന് വിചാരിച്ച് മനോരമ പുകഴ്ത്തി എഴുതി 😄

ഇപ്പൊ പരിസ്ഥിതി ആഘോത സമിതിയുടെ അനുമതി കിട്ടി പദ്ധതി വരുമെന്ന് ആയപ്പോ മനോരമ ചുവട് മാറ്റി സ്ഥിരം കുത്തിതിരുപ്പ് പണിയുമായി ഇറങ്ങി 😄

02/03/2025
19/02/2025
19/02/2025
15/02/2025

വികസനപ്രവർത്തനങ്ങൾ തന്റെ വ്യാമോഹങ്ങളെ ശവപ്പെട്ടിയിൽ ആക്കി ആണി അടിക്കുമോ എന്ന് ശങ്കിക്കുന്നതിൽ തെറ്റില്ല.

05/02/2025

ബ്രഹ്മപുരത്തെ മനോഹരവും സചേതനവുമായ ഇടമാക്കി മാറ്റിത്തീർക്കുമെന്ന സർക്കാരിന്റെ വാക്ക് യാഥാർത്ഥ്യമാവുകയാണ്. മാലിന്യം നിറഞ്ഞ പ്രദേശങ്ങളിലെ ബയോ മൈനിംഗ് 75% പൂർത്തിയാക്കി 18 ഏക്കറോളം ഭൂമി വീണ്ടെടുക്കാൻ സാധിച്ചു. ഇങ്ങനെ വീണ്ടെടുത്ത സ്ഥലങ്ങളിൽ ചെടികളും മരങ്ങളും വെച്ച് പിടിപ്പിക്കുകയാണ്. മാസങ്ങൾക്കുള്ളിൽ ബയോമൈനിംഗ് പൂർത്തിയാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഈ പ്രദേശത്തിന്റെ സമഗ്ര വികസനത്തിനായി 706.55 കോടിയുടെ വിപുലമായ ഒരു മാസ്റ്റർപ്ലാൻ സർക്കാരിന്റെ പരിഗണനയിലാണ്. ഈ പ്ലാൻ നടപ്പിലാവുന്നതോടെ സുന്ദരവും ഉന്മേഷദായകവുമായ ഇടമായി ബ്രഹ്മപുരത്തെ മാറ്റിത്തീർക്കുമെന്ന സർക്കാരിന്റെ ഉറപ്പ് പാലിക്കപ്പെടുകയാണ്. ബ്രഹ്മപുരം നാടിന്റെയാകെ ആകർഷണ കേന്ദ്രമായി മാറും.

02/02/2025

കേരളത്തെ ഇന്ത്യക്കു വെളിയിൽ നിർത്തിയ ദിവസം
മലയാളത്തിലെ വലതുപക്ഷ മാധ്യമങ്ങൾ ഇങ്ങനെ പ്രതികരിച്ചു.

25/01/2025

വടക്കൻ കേരളത്തെ സംബന്ധിച്ചിടത്തോളം അതീവ പ്രാധാന്യമുള്ള ആരോഗ്യസ്ഥാപനമാണ് മലബാർ കാൻസർ സെന്റർ. മലബാർ മേഖലയിലുള്ളവർ കാൻസർ ചികിത്സയ്ക്കായി മറ്റിടങ്ങളിലേയ്ക്ക് സഞ്ചരിക്കേണ്ടി വരുന്ന സാഹചര്യം പരമാവധി ഒഴിവാക്കാനും അവിടെത്തന്നെ മികച്ച ചികിത്സയും പരിചരണവും നൽകാനുമാണ് സർക്കാർ ശ്രമിക്കുന്നത്. 2016 മുതൽ മലബാർ കാൻസർ സെന്ററിന്റെ ആധുനികവൽക്കരണവും വിപുലീകരണവും മികച്ച രീതിയിൽ നടപ്പാക്കി വരികയാണ്.

അതിന്റെ ഭാഗമായി നിരവധി പുതിയ സൗകര്യങ്ങളാണ് ഇന്ന് മലബാർ കാൻസർ സെന്ററിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ഇന്ന് ഉദ്ഘാടനം ചെയ്യപ്പെട്ട ട്രീറ്റ്‌മെന്റ് ആൻഡ് അക്കാഡമിക് ബ്ലോക്ക്, നവീകരിച്ച ലാബുകൾ, ബ്ലഡ് ബാങ്ക്, ഓപ്പറേഷൻ തിയേറ്ററുകൾ, റോബോട്ടിക് ശസ്ത്രക്രിയാ സംവിധാനം, ഡിപ്രോ ഉപയോഗിച്ചുള്ള വയർലെസ്സ് ഇൻഫ്യൂഷൻ മോണിട്ടറിംഗ് സംവിധാനം എന്നിവ സെന്ററിന്റെ ഭൗതിക സൗകര്യങ്ങളെ കൂടുതൽ വിപുലമാക്കിയിരിക്കുന്നു.

നാലു നിലകളിലായി 97,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ട്രീറ്റ്‌മെന്റ് ആൻഡ് അക്കാഡമിക് ബ്ലോക്കിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി 98 കോടി രൂപയാണ് ചിലവഴിച്ചത്. ഒ പി ബ്ലോക്കിന്റെ നവീകരണത്തിന്റെ ഭാഗമായി പുതിയ ഓപ്പറേഷൻ തിയേറ്റർ, നവീകരിച്ച ലാബുകൾ, ബ്ലഡ് ബാങ്ക് എന്നിവയും ഇന്ന് ഉദ്ഘാടനം ചെയ്യപ്പെട്ടു. റോബോട്ടിക് സർജ്ജറി സംവിധാനത്തിനായി 30 കോടി രൂപയാണ് ചിലവഴിച്ചിരിക്കുന്നത്. ഇതുകൂടാതെ ഉപകരണങ്ങൾ സ്റ്റെർലൈസ് ചെയ്യുന്നതിനുള്ള പ്ലാസ്മാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.

നവ തലമുറ സംരഭകത്വത്തെ പ്രോത്സാഹിപ്പിക്കാനും ആരോഗ്യമേഖലയിൽ നൂതനാശയങ്ങളും സൗകര്യങ്ങളും സൃഷ്ടിക്കുന്നതിനും ട്രീറ്റ്‌മെന്റ് ആൻഡ് അക്കാഡമിക്ക് ബ്ലോക്കിൽ ഒരു ഇൻക്യുബേഷൻ സെന്റർ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. അതുവഴി കാൻസർ ചികിത്സയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന വിവിധ സ്റ്റാർട്ടപ്പുകളുടെ പ്രവർത്തനങ്ങൾക്കാവശ്യമായ പിന്തുണ നൽകാൻ സാധിക്കും. എല്ലാ ജനവിഭാഗങ്ങളിലേയും അർബുദ രോഗികൾക്ക് ഒരുപോലെ മികച്ച കാൻസർ ചികിത്സ ഉറപ്പുവരുത്തുന്നതിനായി പൊതുമേഖല ആരോഗ്യസ്ഥാപനങ്ങളെ ശാക്തീകരിക്കുന്ന പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പാക്കുന്നത്. അവയിൽ വളരെ പ്രധാനമാണ് മലബാർ കാൻസർ സെന്ററിന്റെ നവീകരണം.

Address

Kozhencheri

Alerts

Be the first to know and let us send you an email when Ratheesh Rajan posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Ratheesh Rajan:

Share

Category