02/10/2025
പ്രതീക്ഷകളോടെ വരുന്ന ബ്രഹ്മാണ്ട
ചിത്രങ്ങളിലേറേയും
വെറും മരപെയ്ത്തുകൾ മാത്രമായി പോകുമ്പോൾ അവയിലൊന്നു നല്ല ഇടി വെട്ടി പെയ്യുന്ന പേമാരിയാകുകയാണ്!!
കാന്താരാ ചാപ്റ്റർ 1 വൻ പടം...!
വിണ്ണിൽ നിന്നും മണ്ണിലേക്ക് ധ്യാനം ചെയ്യുവാനാഗ്രഹിച്ചു വന്ന ഈശ്വര ഗണം കുടിയിരുന്ന ഈശ്വരന്റെ പൂന്തോട്ടം കൈവശമാ
ക്കുവാനാഗ്രഹിച്ചു വന്ന ദുഷ്ട ശക്തികളുടെയും ആ മണ്ണിനേയും അവിടുത്തെ നിവാസികളേയും കാക്കുന്ന കാവൽക്കാരുടെയും കഥ പറഞ്ഞ പടം നൽകുന്നത് സമാനതകളില്ലാത്ത തീയറ്റർ അനുഭവമാണ്.....!
"ഉയരമേറെയുള്ള വൃക്ഷത്തിന് അത്രമേൽ കരുത്തുള്ള വേരുകൾ വേണമെന്ന്" പറയുന്നത് പോലെ ക്വാളിറ്റിയിൽ ഇത്ര ഉയരത്തിൽ നിൽക്കുന്ന ചിത്രത്തിനു അത്ര മേൽ ഉറപ്പ് നൽകിയ തിരക്കഥ ഒരുക്കിയ റിഷബ് ഷെട്ടിക്ക് ആദ്യ കയ്യടി..... ❤️
മികച്ച നടനുള്ള ദേശീയ അവാർഡിനുള്ള മത്സരത്തിൽ, എതിരാളികളെ ഭയപ്പെടുത്തുന്ന രീതിയിലൊരു നോമിനീഷൻ നൽകുന്ന റിഷബ് ഷെട്ടി.....
വർഷങ്ങൾക്ക് ശേഷം അന്യ ഭാഷയിൽ നല്ലൊരു വേഷം ചെയ്ത ജയറാം.......
അടുത്തിടെ സ്ക്രീനിൽ കണ്ട ഏറ്റവും ശക്തമായ നായിക വേഷം അവതരിപ്പിച്ച റുക്‌മിനിയുടെ ഗംഭീര പ്രകടനം.....
അജനീഷ് ലോകനാഥ് ന്റെ അതി ഗംഭീര സ്കോറുകളും പാട്ടുകളും.....
നല്ല ആക്ഷൻ രംഗങ്ങൾ...
ഉന്നത നിലവാരത്തിൽ
ചെയ്തു വച്ചിരിക്കുന്ന വി എഫ് എക്സ് രംഗങ്ങൾ.......
അരവിന്ദ് കാശ്യപ് ന്റെ ആരെയും മയക്കുന്ന മാദക സൗന്ദര്യമുള്ള ഷോട്ടുകൾ...!
ലോകത്തിലെ ഏതു ഭാഷയിലെ ഏതു സിനിമയുടെയും ആര്ട്ട് ഡിപ്പാർട്മെന്റ് കൈകാര്യം ചെയ്യാൻ തങ്ങൾക്കാകും എന്ന് തെളിയിക്കുന്ന ആര്ട്ട് ടീമിന്റെ വർക്ക്...!
ഇങ്ങനെ.....
എല്ലാം കൊണ്ടും ഒരിക്കലും തീയറ്റർ കാഴ്ച മിസ് ആക്കാൻ പാടില്ലാത്ത കിടിലൻ പടം....
റേറ്റിംഗ് 4.5/5
നോട്ട് : ഈ സിനിമ മൊബൈലിലോ ടി വി യിലോ കണ്ട ശേഷം ' പടം പോരാ " എന്ന് പറയുന്നവരോടാണ്.... നിങ്ങൾ " കൊമ്പന് ഉശിരില്ല " എന്ന് അഭിപ്രായപ്പെട്ടത് അമ്പല പറമ്പിൽ നിൽക്കുന്ന ആനയെ കണ്ടിട്ടാണ്...!!
കാട്ടിൽ ചിഹ്നം വിളിച്ചു നില്കുന്ന ഒറ്റയാനെ കണ്ടാൽ ഒരു പക്ഷെ നിങ്ങൾ അങ്ങനെ പറയില്ലായിരുന്നു....!