IslamOnLive

IslamOnLive Islam OnLive-Discover the beauty of Islam with our comprehensive web portal.Find informative articles
(1)

An exclusive news portal for national and international updates under the supervision of D4Media

OPINION ചരിത്രം പറയുന്നു: നിരായുധീകരണം വഞ്ചനയാണ് | ഡോ. മുഹമ്മദ് അൽ-ജിബാലി വിവ: അബ്ദുസ്സലാം പുലാപ്പറ്റ​ഇതിൻ്റെ ഫലമായി 201...
07/10/2025

OPINION
ചരിത്രം പറയുന്നു: നിരായുധീകരണം വഞ്ചനയാണ് | ഡോ. മുഹമ്മദ് അൽ-ജിബാലി
വിവ: അബ്ദുസ്സലാം പുലാപ്പറ്റ

​ഇതിൻ്റെ ഫലമായി 2018-ൽ അമേരിക്ക ചർച്ചയ്ക്ക് നിർബന്ധിതരായി. ആയുധം ഉപേക്ഷിക്കുന്നതിനെക്കുറിച്ച് സൂചന നൽകിയപ്പോൾ, "ഈ ആയുധങ്ങൾ ഇല്ലായിരുന്നെങ്കിൽ നിങ്ങൾ ഞങ്ങളുമായി ചർച്ചയ്ക്ക് ഇരിക്കില്ലായിരുന്നു" എന്നായിരുന്നു അവരുടെ മറുപടി. അമേരിക്ക ഇത് അംഗീകരിക്കുകയും, ആയുധ നിർവീര്യകരണം എന്ന നിബന്ധനയില്ലാതെ അമേരിക്ക പിൻവാങ്ങണമെന്ന് വ്യവസ്ഥ ചെയ്യുന്ന ദോഹ കരാറിൽ 2020-ൽ ഒപ്പുവെക്കുകയും ചെയ്തു. ​ചുരുക്കത്തിൽ ചരിത്രത്തിലെ എല്ലാ അനുഭവങ്ങളും തെളിയിക്കുന്നത്, ആയുധങ്ങൾ ഉപേക്ഷിക്കുന്നത് ഒരു ജനതയുടെ അവസാനത്തിൻ്റെ തുടക്കമാണ് എന്നാണ്.

🔗 https://islamonlive.in/opinion/disarmament-propsal-is-a-trap/

READING ROOMഭാഗ്യവതി: ആത്മീയതയുടെയും സന്തോഷത്തിന്റെയും വഴി | ഡോ. അബ്ദുൽ ഹഫീദ് നദ് വി'ഭാഗ്യവതി' അതിന്റെ അവതരണ ശൈലിയിലും ഘ...
07/10/2025

READING ROOM
ഭാഗ്യവതി: ആത്മീയതയുടെയും സന്തോഷത്തിന്റെയും വഴി | ഡോ. അബ്ദുൽ ഹഫീദ് നദ് വി

'ഭാഗ്യവതി' അതിന്റെ അവതരണ ശൈലിയിലും ഘടനയിലും അതീവ ആകർഷകമാണ്. 'മുത്തുകൾ', 'പൊന്നുകൾ', 'രത്നങ്ങൾ' എന്നിങ്ങനെയുള്ള കൗതുകകരമായ തലക്കെട്ടുകളോടെ ചെറിയ അധ്യായങ്ങളായി ഇത് ചിട്ടപ്പെടുത്തിയിരിക്കുന്നു. വായനയെ ലളിതവും ഒഴുക്കുള്ളതുമാക്കുന്ന ശൈലിയാണത്. ഓരോ അധ്യായത്തിനും ശേഷം 'ഇശ്റാഖാത്ത്' (പ്രകാശരശ്മികൾ) എന്ന പേരിൽ ആത്മീയ നിർദ്ദേശങ്ങൾ, ഖുർആനിക സൂക്തങ്ങൾ, നബിവചനങ്ങൾ, ചരിത്ര കഥകൾ, വ്യക്തിപരമായ അനുഭവങ്ങൾ എന്നിവ ചേർത്തിരിക്കുന്നു. ഈ ശൈലി വായനക്കാരെ പുസ്തകത്തിന്റെ ഹൃദയത്തിലേക്ക് കൂടുതൽ അടുപ്പിക്കുകയും, അവതരിപ്പിക്കുന്ന ആശയങ്ങൾക്ക് കൂടുതൽ ആഴം നൽകുകയും ചെയ്യുന്നു.

🔗 https://islamonlive.in/columns/bhagyavathi-authored-by-the-renowned-islamic-scholar-dr-aaidh-al-qarni/

YOUR VOICE യുദ്ധത്തിൻ്റെ ഒന്നാം ദിവസം | ആത്തിഫ് അബൂ സൈഫ്വിവ: ഷഹ് ല പെരുമാൾ"യുദ്ധമാണ് ഫലസ്തീനിലെ ഒരു കാലാവസ്ഥ" എന്നെഴുതിയ...
07/10/2025

YOUR VOICE
യുദ്ധത്തിൻ്റെ ഒന്നാം ദിവസം | ആത്തിഫ് അബൂ സൈഫ്
വിവ: ഷഹ് ല പെരുമാൾ

"യുദ്ധമാണ് ഫലസ്തീനിലെ ഒരു കാലാവസ്ഥ" എന്നെഴുതിയ ഫലസ്തീൻ എഴുത്തുകാരനായ ആതിഫ് അബൂ സൈഫിൻ്റെ ശ്രദ്ധേയമായ പുസ്തകമാണ് 'ദ ഡ്രോൺ ഈറ്റ്സ് വിത്ത് മി'. 2014-ൽ ഇസ്രായേൽ നടത്തിയ ഗസ്സ അധിനിവേശത്തിനിടെ അതിജീവിക്കാനുള്ള ഒരു സാധാരണ ഗസ്സക്കാരന്റെ പോരാട്ടത്തിന്റെ ചരിത്രരേഖയാണ് ഏറ്റവും ലളിതമായ ഭാഷയിൽ എഴുതപ്പെട്ട ഈ പുസ്തകം. നാസി ഭീകരകാലത്തെ അതേ പോലെ അടയാളപ്പെടുത്തി വെച്ച ആൻ ഫ്രാങ്കിൻ്റെ ഡയറി കുറിപ്പുകൾ പോലെ എന്നേക്കുമുള്ളവർക്ക് ഇസ്രായേൽ എന്ന ക്രൂരതയെ മനസ്സിലാക്കിക്കൊടുക്കുന്ന ഈ പുസ്തകത്തിലെ പ്രസക്ത ഭാഗങ്ങൾ ഇസ്ലാം ഓൺലൈവ് പ്രസിദ്ധീകരിക്കുകകയാണ്.

🔗 https://islamonlive.in/columns/your-voice/first-day-of-war/

06/10/2025

എളുപ്പത്തിൽ ചൊല്ലാൻ കഴിയുന്ന കാര്യമാണെങ്കിലും അതിന്റെ ഫലം എന്ന് പറയുന്നത് അത്ര ചെറുതല്ല | islamonlive

OPINIONചന്ദ്രചൂഡിൻ്റെ നിലക്കാത്ത വിധി'ന്യായങ്ങൾ' | ജാബിർ പുല്ലൂർതാനുൾപ്പെടെയുള്ളവരുടെ ബെഞ്ച് തള്ളിക്കളഞ്ഞ, ബാബരി മസ്ജിദ്...
06/10/2025

OPINION
ചന്ദ്രചൂഡിൻ്റെ നിലക്കാത്ത വിധി'ന്യായങ്ങൾ' | ജാബിർ പുല്ലൂർ

താനുൾപ്പെടെയുള്ളവരുടെ ബെഞ്ച് തള്ളിക്കളഞ്ഞ, ബാബരി മസ്ജിദ് തകർക്കുവാനും അവിടെ രാമക്ഷേത്രം സ്ഥാപിക്കുവാനുമുള്ള ഹിന്ദുത്വ പരിവാരങ്ങളുടെ ഏറ്റവും ആപൽക്കരമായ ഒരു ന്യായത്തെ വിധി വന്ന് വർഷങ്ങൾക്ക് ശേഷം ചന്ദ്രചൂഡ് ശരിവെക്കുന്നു എന്നത് ആ വിധി പ്രസ്താവത്തിലെ നൈതിക വൈരുദ്ധ്യം അങ്ങനെ യാദൃശ്ചികമായി സംഭവിച്ചതല്ല എന്നതിലേക്കുള്ള അടിവരയാണ്. ഒരു നീതി തത്വസാരം കൊണ്ടും അളക്കാനാവാത്ത വൈരുദ്ധ്യം പേറുന്ന ബാബരി വിധിന്യായം ഹിന്ദുത്വക്ക് വേണ്ടിയുള്ള ഒരു സമഗ്ര പദ്ധതിയുടെ പരിസമാപ്തിയായിരുന്നു എന്ന തിരിച്ചറിവിലേക്ക് വിരൽ ചൂണ്ടുന്ന സംഭവഗതികൾ പലതും നാം കണ്ടു കഴിഞ്ഞു.

🔗 https://islamonlive.in/opinion/justice-d-y-chandrachuds-recent-remarks/

ഗ്ലോബൽ സുമൂദ് ഫ്ളോട്ടില്ലയിലെ 42 കപ്പലുകളും 450 ലധികം ആക്റ്റിവിസ്റ്റുകളെയും ഇസ്രായേൽ കയ്യേറിയതിന് പിന്നാലെയാണ് പുതിയ നീക...
04/10/2025

ഗ്ലോബൽ സുമൂദ് ഫ്ളോട്ടില്ലയിലെ 42 കപ്പലുകളും 450 ലധികം ആക്റ്റിവിസ്റ്റുകളെയും ഇസ്രായേൽ കയ്യേറിയതിന് പിന്നാലെയാണ് പുതിയ നീക്കം. 100 ആക്റ്റിവിസ്റ്റുകൾ ഉൾപ്പെടുന്നതാണ് പുതിയ ദൗത്യം...

റസൂലിൻ്റെ വഴിയെ -  125 'അബൂ ഹാസിമേ, നിങ്ങളെപ്പോലെ ഒരാളും ഇന്ന് ജീവിച്ചിരിക്കുന്നില്ല'! | അദ്ഹം ശർഖാവിവിവ: മുഹമ്മദ് ശാക്ക...
04/10/2025

റസൂലിൻ്റെ വഴിയെ - 125
'അബൂ ഹാസിമേ, നിങ്ങളെപ്പോലെ ഒരാളും ഇന്ന് ജീവിച്ചിരിക്കുന്നില്ല'! | അദ്ഹം ശർഖാവി
വിവ: മുഹമ്മദ് ശാക്കിർ മണിയറ

എന്തുകൊണ്ടാണ് നമ്മളൊക്കെ മരണത്തെ വെറുക്കുന്നത് എന്ന ഖലീഫയുടെ ചോദ്യം ചിന്തോദ്ദീപകമാണ്. സത്യത്തിൽ, മരണത്തെ ഇഷ്ടപ്പെടുന്ന മനുഷ്യർ ആരുമുണ്ടാവില്ല. സത്യവിശ്വാസിയും തെമ്മാടിയും എല്ലാവരും ജീവിക്കാൻ തന്നെ ആഗ്രഹിക്കുന്നവരാവും. പക്ഷേ, രണ്ടുപേരുടെയും മരണഭയം തമ്മിൽ വ്യത്യാസം ഉണ്ടെന്നതു തന്നെ കാര്യം. ആഗ്രഹപൂർത്തീകരണങ്ങളും സമ്പത്തും അധികാരവും മാത്രമാവും തെമ്മാടിയായ മനുഷ്യന്റെ മരണഭയത്തിന്റെ കാരണം. പക്ഷേ, തെറ്റുകാരനായി അല്ലാഹുവിനെ എങ്ങനെ അഭിമുഖീകരിക്കുമെന്ന ഭയമാവും വിശ്വാസിയുടെ മരണഭയത്തിന്റെ അടിസ്ഥാനം. ഒപ്പം അവന്റെ അനന്തമായ അനുഗ്രഹങ്ങളിലുള്ള പ്രതീക്ഷയുമുണ്ടാവും. ഇവ രണ്ടിനുമിടയിലുള്ളതാണ് യഥാർഥ വിശ്വാസിയുടെ ജീവിതം!

🔗 https://islamonlive.in/shariah/khalifa-meets-who-lived-with-swahaba/

OPINIONപ്രതിരോധത്തിന്റെ ഡബിൾ സ്ട്രൈക്ക്: ഗസ്സ ചരിത്രം തിരുത്തുകയാണ് | അബ്ദുസ്സലാം പുലാപ്പറ്റഓരോ ഓപ്പറേഷനും, ഓരോ ഷെല്ലും,...
04/10/2025

OPINION
പ്രതിരോധത്തിന്റെ ഡബിൾ സ്ട്രൈക്ക്: ഗസ്സ ചരിത്രം തിരുത്തുകയാണ് | അബ്ദുസ്സലാം പുലാപ്പറ്റ

ഓരോ ഓപ്പറേഷനും, ഓരോ ഷെല്ലും, ഓരോ കെണിയും ഒരു മുന്നറിയിപ്പാണ്. ഈ വിശുദ്ധ ഭൂമിയിൽ, നിങ്ങളെ വേദനിപ്പിക്കാൻ കഴിയുന്നവരും, നിങ്ങൾ ഇവിടെ അപരിചിതരാണെന്ന് ഓർമ്മിപ്പിക്കാൻ കഴിയുന്നവരും ഇപ്പോഴുമുണ്ടെന്ന് ഗസ്സ ഉറക്കെ പ്രഖ്യാപിക്കുന്നു. ​ധീരതയും തന്ത്രജ്ഞതയും ഒരുമിക്കുമ്പോൾ ഗസ്സ ചരിത്രം തിരുത്തി എഴുതുകയാണ്.

🔗 https://islamonlive.in/opinion/gaza-legends-of-resistan

03/10/2025

നീ അവനെ കാണുന്നില്ലെങ്കിലും അവൻ നിന്നെ കാണുന്നുണ്ട് | islamolnive

OPINIONമുസ്ലിം രാഷ്ട്രത്തലവന്മാരേ, ഈ കൊടും ചതിയെന്തിനായിരുന്നു? | ഡേവിഡ് ഹേഴ്സ്റ്റ് വിവ: നജാഹ് അഹമ്മദ്ഓസ്സോ കരാറിന്റെ അത...
03/10/2025

OPINION
മുസ്ലിം രാഷ്ട്രത്തലവന്മാരേ, ഈ കൊടും ചതിയെന്തിനായിരുന്നു? | ഡേവിഡ് ഹേഴ്സ്റ്റ്
വിവ: നജാഹ് അഹമ്മദ്

ഓസ്സോ കരാറിന്റെ അതേ പകര്‍പ്പാണ് ഈ കരാറും. ഒരുപക്ഷേ അതിലും ഗൗരവമേറിയത്. പലസ്തീനികള്‍ക്ക് ഇസ്രായേലിനടുത്ത് സമാധാനത്തോടെ ജീവിക്കണമെങ്കില്‍, അവരുടെ ആഗ്രഹങ്ങള്‍ക്ക് അധീനരാണെന്ന് തെളിയിക്കുകയും, കുടിയേറ്റക്കാര്‍ കയ്യേറാത്ത ഭൂഭാഗങ്ങളില്‍ ഒതുങ്ങിക്കഴിയുകയും സ്വതന്ത്ര രാഷ്ട്രത്തിനായുള്ള എല്ലാ പദ്ധതികളും ഉപേക്ഷിക്കുകയും വേണം. അതാണ് 'തീവ്രവാദത്തില്‍ നിന്ന് പിന്മാറുക' എന്നതിന്റെ ലളിതമായ അര്‍ത്ഥം. ഫലസ്തീനികള്‍ ദേശീയ പതാക മാറ്റിവെക്കുമ്പോള്‍, അവരുടെ ഭൂമികളിലും പൂര്‍വഗേഹങ്ങളിലുമുടനീളം കുടിയേറ്റക്കാര്‍ തങ്ങളുടെ ഡേവിഡ് നക്ഷത്ര പതാക സ്ഥാപിക്കുന്നു.

🔗 https://islamonlive.in/opinion/the-great-betryal-of-arab-muslim-countries/

OPINIONദ്രാവിഡ കോട്ടയിലെ ഹിന്ദുത്വയും 'ടി.വി.കെ'യുടെ വെല്ലുവിളികളും | സജീദ് ഖാലിദ്തമിഴ്‌നാട് രാഷ്ട്രീയം, കേവലമായ അധികാര ...
02/10/2025

OPINION
ദ്രാവിഡ കോട്ടയിലെ ഹിന്ദുത്വയും 'ടി.വി.കെ'യുടെ വെല്ലുവിളികളും | സജീദ് ഖാലിദ്

തമിഴ്‌നാട് രാഷ്ട്രീയം, കേവലമായ അധികാര മത്സരത്തിനപ്പുറം, ആഴത്തിൽ വേരൂന്നിയ ദ്രാവിഡ പ്രത്യയശാസ്ത്രത്തിന്റെയും സാംസ്കാരിക സ്വത്വത്തിന്റെയും യുദ്ധക്കളമാണ്. ഇന്ത്യയുടെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഇവിടെ ദേശീയ പാർട്ടികൾക്ക് എന്നും 'സഹായി'യുടെ റോളേ ലഭിച്ചിട്ടുള്ളൂ. എം.ജി.ആറും, കരുണാനിധിയും, ജയലളിതയും അടക്കിവാണ സിംഹാസനം ഇന്ന് ഡി.എം.കെ യുടെ കൈകളിലാണ്. സ്റ്റാലിൻ സർക്കാർ അതിന്റെ കാലവധി അവസാനിക്കുന്ന സന്ദർഭത്തിലേക്ക് അടുക്കുമ്പോൾ 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂട് ഇതിനോടകം തമിഴകത്ത് പടർന്നു കഴിഞ്ഞു.

🔗 https://islamonlive.in/opinion/tamail-politics-and-challenges/

തുർക്കിയിലെ ഇസ്താംബൂൾ, ഗ്രീസിലെ ഏഥൻസ്, ഇറ്റലിയിലെ നാപിൾസ്, റോം, ജോർദാനിലെ അമ്മാൻ, ടുണീഷ്യയിലെ തൂനിസ്, യു.കെ യിലെ ലണ്ടൻ, ...
02/10/2025

തുർക്കിയിലെ ഇസ്താംബൂൾ, ഗ്രീസിലെ ഏഥൻസ്, ഇറ്റലിയിലെ നാപിൾസ്, റോം, ജോർദാനിലെ അമ്മാൻ, ടുണീഷ്യയിലെ തൂനിസ്, യു.കെ യിലെ ലണ്ടൻ, മൊറോക്കോ, ലിബിയ, സ്പെയിൻ, ബെൽജിയം, ജർമനിയിലെ ബെർലിൻ തുടങ്ങിയ നഗരങ്ങളിൽ കഴിഞ്ഞ രാത്രി നടന്ന പ്രതിഷേധ സംഗമങ്ങളിൽ പതിനായിരങ്ങളാണ് ഒരുമിച്ച് കൂടിയത്...

Address

Mavoor Road
Kozhikode (Calicut)
673001

Opening Hours

Monday 9:30am - 5:30pm
Tuesday 9:30am - 5:30pm
Wednesday 9:30am - 5:30pm
Thursday 9:30am - 5:30pm
Friday 9:30am - 5:30pm
Saturday 9:30am - 5:30pm

Telephone

+919946666139

Website

https://www.instagram.com/islam_onlive_/

Alerts

Be the first to know and let us send you an email when IslamOnLive posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to IslamOnLive:

Share