08/07/2025
ഇതാണ് റിയൽ ലൈഫ് സൂപ്പർ ശരണ്യ 🥰👌 ഒരു പണിക്കും പോകാതെ വീട്ടിലെ ആണുങ്ങളെ ആശ്രയിച്ചു ജീവിക്കുന്ന പെൺകുട്ടികൾ ഇത് വായിക്കുക ☺️👇
കായിക അധ്വാനം ആവശ്യമുള്ള ഒരു ജോലിയും പഠനവും അമ്മയെന്ന ഉത്തരവാദിത്തവും ഒരുമിച്ച് കൊണ്ടുപോകുന്ന ഇരുപത്തിനാലുകാരിയായ ശരണ്യ മുത്തുവിനെ പരിചയപ്പെടാം. തടി വെട്ടുകയും, ചുമന്ന് വണ്ടിയിൽ കയറ്റുകയും, ദുർഘടമായ വഴികളിലൂടെ വണ്ടി ഓടിച്ച് ലക്ഷ്യസ്ഥാനത്ത് എത്തിക്കുകയും ചെയ്യുന്ന ശരണ്യ ലോഡിങ്ങും അൺലോഡിങ്ങും ഡ്രൈവിങ്ങും ഒരുമിച്ച് ചെയ്യുന്നു. ഇതിനെല്ലാം പുറമെ ബിരുദപഠനവും രണ്ട് മക്കളുടെ അമ്മയെന്ന കടമയും ശരണ്യ ഭംഗിയായി നിർവഹിക്കുന്നു. ❤️☺️
നെടുങ്കണ്ടം മൈനർ ഉമ്മാക്കട വാഴത്തോപ്പിൽ നിന്നുള്ള ശരണ്യയുടെ അച്ഛൻ മുത്തുപ്പെരുമാൾ ഒരു പിക്കപ്പ് ഡ്രൈവറാണ്. അച്ഛനെ കണ്ടാണ് ശരണ്യക്ക് ഡ്രൈവിങ്ങിനോട് താൽപ്പര്യം തോന്നിയത്. മൂത്ത സഹോദരൻ ശരണും ലോറി ഡ്രൈവറായതോടെ ഡ്രൈവിംഗ് പഠിക്കണമെന്ന് ശരണ്യ ഉറപ്പിച്ചു. സഹോദരന്റെയും അച്ഛന്റെയും സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം പൂർത്തിയാക്കി പതിനെട്ടാം വയസ്സിൽ ലൈസൻസ് നേടി.
വിവാഹശേഷം ഭർത്താവ് സൂര്യയും ശരണ്യക്ക് പൂർണ്ണ പിന്തുണ നൽകി. ഡ്രൈവറായ സൂര്യയും ശരണ്യയുടെ താൽപ്പര്യങ്ങളെ പ്രോത്സാഹിപ്പിച്ചു. ബിരുദപഠനം തുടരുന്നതിനിടെ നാലര വയസ്സുകാരി സൂര്യഗായത്രിയും രണ്ടര വയസ്സുകാരൻ സൂര്യകൃഷയും ഉൾപ്പെടെ രണ്ട് മക്കളും ജീവിതത്തിലേക്ക് വന്നു. ഈ സമയത്താണ് അച്ഛൻ മുത്തുപ്പെരുമാൾ തടി വാങ്ങി മുറിച്ച് വിൽക്കാൻ തുടങ്ങിയത്. പഠനത്തിൻ്റെ ഇടവേളകളിൽ അച്ഛനെ സഹായിക്കാനായി പഴയ ഷർട്ടിട്ട് തലയിൽ കെട്ടുംകെട്ടി ശരണ്യ തടി മുറിക്കാനും ലോഡ് ചെയ്യാനും ഇറങ്ങി. ചെയ്യുന്ന ജോലിയിൽ യാതൊരു വിവേചനവും ശരണ്യക്ക് നേരിടേണ്ടി വന്നിട്ടില്ല.
പറമ്പിൽ നിൽക്കുന്ന മരം വെട്ടി താഴെയിട്ട് മുറിച്ച് കഷ്ണങ്ങളാക്കി വാഹനത്തിൽ കയറ്റുന്നത് വലിയ കായികാധ്വാനമുള്ള ജോലിയാണ്. ജോലി കഴിയുമ്പോൾ വിയർത്ത് കുളിക്കുകയും ശരീരത്തും വസ്ത്രങ്ങളിലും ചെളി പുരളുകയും ചെയ്യും. ഒരിക്കൽ ജോലി കഴിഞ്ഞ് ശരണ്യയും ഭർത്താവും അച്ഛനും ഒരു ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറി. എന്നാൽ അവിടെയുണ്ടായിരുന്ന ചിലരുടെ വാക്കുകൾ ശരണ്യയെ വേദനിപ്പിച്ചു. ആ പരാമർശങ്ങളിൽ തളർന്നിരിക്കാൻ ശരണ്യ തയ്യാറായില്ല. താൻ ചെയ്യുന്ന ജോലി മോശപ്പെട്ടതല്ലെന്ന് മറ്റുള്ളവരെ അറിയിക്കാൻ അവൾ ആഗ്രഹിച്ചു. അങ്ങനെയാണ് തന്റെ ജോലിയുടെ വീഡിയോകൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കാൻ തുടങ്ങിയത്.
സാമൂഹിക മാധ്യമങ്ങളിലെ താരം
തടി മുറിക്കുന്നതിൻ്റെയും ലോഡ് ചെയ്യുന്നതിന്റെയും പെരുമ്പാവൂരിലേക്കുള്ള യാത്രകളുടെയുമെല്ലാം വീഡിയോകൾ ശരണ്യ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു. ഈ വീഡിയോകൾ പെട്ടെന്ന് തന്നെ വൈറലായി, ഇപ്പോൾ ഏകദേശം അമ്പതിനായിരത്തോളം ഫോളോവേഴ്സ് ശരണ്യക്കുണ്ട്. മക്കളായ സൂര്യഗായത്രിയും സൂര്യകൃഷയും അമ്മയോടൊപ്പം റീലുകളിൽ പ്രത്യക്ഷപ്പെടാറുണ്ട്. തൂക്കുപാലം ജവഹർലാൽ നെഹ്റു കോളേജിലെ മൂന്നാം വർഷ ബിബിഎ വിദ്യാർത്ഥിനിയാണ് ശരണ്യ ഇപ്പോൾ. 🥰💕
ആശംസകൾ മോളെ, ഇനിയും ജീവിതത്തിൽ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🌷