Kozhikode live

Kozhikode live Your Trusted Source for Kozhikode

കോഴിക്കോട് പ്രദേശങ്ങളിലെയും, മറ്റു പ്രധാന വാർത്തകളും വിശേഷങ്ങളും തത്സമയം അറിയേണ്ടത് മാത്രം, കൃത്യതയോടെ

25/07/2025

*ഗോവിന്ദച്ചാമി വലയിലായത് തളാപ്പിലെ വീട്ടുവളപ്പിലെ കിണറ്റിൽ നിന്ന്- വിഡിയോ*

23/07/2025

*'എന്റെ ശ്വാസകോശത്തിന്‍റെ ഒരു ഭാഗം നീക്കം ചെയ്യാൻ പോവുകയാ, ശബ്ദം പോകും മുൻപ് സഖാവിന് അഭിവാദ്യമർപ്പിക്കാൻ വന്നതാ'; യുവാവിന്റെ കരളലിയിക്കുന്ന വാക്കുകൾ*

19/07/2025

കിണറ്റില്‍ മുങ്ങിത്താഴ്ന്ന് മാന്‍കുഞ്ഞ്; സിപിആറും കൃത്രിമ ശ്വാസവും നല്‍കി ജീവന്‍ രക്ഷിച്ച് വനംവകുപ്പ് ജീവനക്കാരൻ

കിണറ്റില്‍ വീണ മാന്‍കുട്ടിക്ക് രക്ഷകരായി വനംവകുപ്പ്. പട്ടിക്കാട് ചെന്നായ്പാറയില്‍ ആന്റണിയുടെ വീട്ടുകിണറ്റില്‍ വീണ മാന്‍കുട്ടിക്കാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ കരുതലില്‍ ജീവന്‍ തിരിച്ചുകിട്ടിയത്. വെള്ളം നിറഞ്ഞ കിണറില്‍ നീന്തി അവശനായ മാന്‍ കുഞ്ഞിനെ മരണത്തിലേക്ക് ആഴ്ന്നുപോകും മുന്‍പ് രക്ഷപ്പെടുത്തി സിപിആര്‍ ഉള്‍പ്പെടെ നല്‍കി ഉദ്യോഗസ്ഥര്‍ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചത്.

വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു മാന്‍ കുട്ടി കിണറ്റില്‍ വീണത്. വീട്ടുപറമ്പിലെ കിണറിന് അടുത്ത് അമ്മമാനിനെയും രണ്ടു കുഞ്ഞുങ്ങളെയും കണ്ട് ആന്റണിയുടെ ഭാര്യ മകനെയുംകൂട്ടി ഫോട്ടോയെടുക്കാന്‍ ചെന്നപ്പോഴായിരുന്നു കിറണില്‍ മുങ്ങിത്താഴുന്ന മാന്‍കുഞ്ഞിനെ കണ്ടത്. ഉടൻ വനംവകുപ്പ് മാന്ദാമംഗലം റേഞ്ച് ഓഫീസില്‍ വിവരമറിയിക്കുയും ചെയ്തു.

വനംവകുപ്പ് സംഘത്തിന് ഒപ്പം സംഭവസ്ഥലത്ത് എത്തിയ വന്യജീവിസംരക്ഷകനായ ലിജോ കാച്ചേരിയാണ് മാന്‍ കുട്ടിയെ രക്ഷപ്പെടുത്തിയത്. റോപ്പ് ക്ലാമ്പിങ് ഉപയോഗിച്ച് കിണറില്‍ തൂങ്ങിയിറങ്ങിയ ലിജോ നീന്തി അവശനായ മാന്‍കുഞ്ഞിനെ കൈകളിലാക്കുകയായിരുന്നു. കിണറില്‍ വച്ച് തന്നെ സിപിആര്‍ ഉള്‍പ്പെടെ നല്‍കിയാണ് ഉദ്യോഗസ്ഥര്‍ മാന്‍കുട്ടിയുടെ ജീവന്‍ നിലനിര്‍ത്തിയത്. വായ്കൊണ്ട് കൃത്രിമ ശ്വാസം നല്‍കിയും നെഞ്ചിന്റെ ഭാഗത്ത് അമര്‍ത്തിയുമായിരുന്നു പ്രാഥമിക ശുശ്രൂഷ. പൂര്‍ണ ആരോഗ്യം തിരിച്ചെടുത്ത മാന്‍കുഞ്ഞിനെ തൊട്ടടുത്ത കാട്ടിലുണ്ടായിരുന്ന അമ്മ മാനിന്റെ അടുത്ത് എത്തിക്കുകയും ചെയ്തു. പിഎഫ്ഒ അനില്‍കുമാര്‍, പ്രവീണ്‍, എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം.

06/07/2025

# #ഗൂഗിളിന്റെ ഏറ്റവും പുതിയ എഐ വീഡിയോ ടൂളായ വിയോ-3 (Veo 3) ഇപ്പോള്‍ ഇന്ത്യയിലും ലഭ്യമായിത്തുടങ്ങി.

01/07/2025

കോഴിക്കോട് മാവൂർ റോഡിലെ ആർപി മാളിനു മുന്നിലെ നടപ്പാതയിൽ ഇരുമ്പു ഗ്രിൽ തകർന്ന് യുവതി കുഴിയിൽ വീഴുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ

27/06/2025

പുരി ജഗന്നാഥ ക്ഷേത്രത്തിൽ രഥയാത്രയ്ക്കിടെ തിക്കും തിരക്കും; 500ലേറെപ്പേർക്ക് പരുക്ക്, എട്ടു പേരുടെ നില ഗുരുതരം

25/06/2025

ചൂരൽമലയിൽ കനത്ത മഴ; പുന്നപ്പുഴയിൽ ഒഴുക്ക് ശക്തം, മണ്ണിടിച്ചിലുണ്ടായതായി സംശയം: പ്രദേശവാസികൾക്ക് ജാഗ്രതാ നിർദേശം

17/06/2025

വെള്ളക്കെട്ടിലെ പോസ്റ്റിൽ തൊടുമെന്ന് ബെറ്റ്, പാതിവഴി മുങ്ങിത്താണു; രക്ഷകരായി യുവാക്കൾ

16/06/2025

അഹമ്മദാബാദ് വിമാനാപകടം: രക്ഷപ്പെട്ട വിശ്വാസ് കുമാർ പുറത്തേക്കെത്തിയത് നടന്ന്, ഇടതു കൈയ്യിൽ മൊബൈൽ ഫോൺ– വിഡിയോ

12/06/2025

മുക്കം കളൻതോടിൽ, ടിപ്പറിന്റെ മുന്നിലേക്ക് എടുത്തു ചാടി വിദ്യാർത്ഥി..
ടിപ്പർ ഡ്രൈവറുടെ സമയോജിത ഇടപെടൽ മൂലം വലിയ അപകടം ഒഴിവായി

12/06/2025

*കെട്ടിടങ്ങൾക്കു മുകളിലൂടെ പറന്നുയർന്ന വിമാനം ഞൊടിയിടയിൽ വൻ തീഗോളമായി; ഉള്ളുലച്ച് അഹമ്മദാബാദ് വിമാനാപകട ദൃശ്യങ്ങൾ– വിഡിയോ*

*ලᤌꪆൖ⟅ලക്കꪆડ࿔൭൭චവ࿔* 💯
══12-06-2025-വ്യാഴം══

അഹമ്മദാബാദ് | ഗുജറാത്തിലെ അഹമ്മദാബാദിൽ ടേക് ഓഫിനിടെ യാത്രാവിമാനം തകർന്നു വീണുണ്ടായ അപകടത്തിന്റെ ദാരുണ ദൃശ്യങ്ങൾ പുറത്ത്. വിമാനം തകർന്നുവീഴുന്നതിനു തൊട്ടുമുൻപുള്ള ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തുവന്നു. ടേക്ക് ഓഫിനു പിന്നാലെ കെട്ടിടങ്ങൾക്കു മുകളിലൂടെ പറന്നുയരുന്ന വിമാനം അൽപം ദൂരെ മാറി തകർന്നുവീഴുന്നതാണ് ദൃശ്യങ്ങളിൽ. കണ്ണെത്താദൂരത്തേക്ക് മായും മുൻപ് വിമാനം വലിയൊരു തീഗോളമായി പൊട്ടിത്തെറിക്കുന്നതാണ് ദൃശ്യങ്ങളിൽ. തുടർന്ന് വൻതോതിൽ കനത്ത പുക ആകാശത്തേക്ക് ഉയർന്ന് കാഴ്ച മറയ്ക്കുന്നതും ദൃശ്യങ്ങളിലുണ്ട്. അഹമ്മദാബാദിൽനിന്നു ലണ്ടനിലേക്കു പോയ എയർ ഇന്ത്യയുടെ ബോയിങ് 787-8 വിമാനമാണ് ഇന്ന് ഉച്ചയോടെ തകർന്നുവീണത്.
»»«-©𝐊𝐎𝐙𝐇𝐈𝐊𝐎𝐃𝐄 𝐋𝐈🔻𝐄-»«
☆☆☆ _"വാർത്തയിലൂടെ വിശ്വാസം പകർന്ന 5 വർഷങ്ങൾ!"_☆☆☆
*_തുടർന്നുള്ള വാർത്തകൾക്ക്_* ⍢ https://chat.whatsapp.com/Ek1gtlBIJtEAhU3DPt070h
`കോഴിക്കോട് ടൗൺ, കടലുണ്ടി, ഫറോക്ക്, രാമനാട്ടുകര, ബേപ്പൂർ, മീഞ്ചന്ത, മാങ്കാവ്, പന്തീരാങ്കാവ് പ്രദേശങ്ങളിലെ '💯' വാട്സാപ്പ് ഗ്രൂപ്പുകളിൽ 40,000ത്തോളം ആളുകളിലേക്ക് ' KADALUNDI LIVE/FEROKE LIVE/KOZHIKODE LIVE* ' ലൂടെ ഡിജിറ്റല്‍ പരസ്യം നൽകാൻ ബന്ധപ്പെടുക`'
_*wa.me/919947875598text=ads_klive*_
°°°°© www.kozhikodelive.com °°°°

*youtube*
www.youtube.com/
*♡ ㅤ ❍ㅤ ⎙ㅤ ⌲*

Address

Kozhikode

Alerts

Be the first to know and let us send you an email when Kozhikode live posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kozhikode live:

Share