Bahuswara

Bahuswara An independent media. Amplifying diverse voices, promoting inclusivity, and celebrating plurality

കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ സൂംബ നൃത്തം കൊണ്ടു വന്ന സർക്കാർ നടപടി ഏറെ വിവാദമാകുകയും ആ നടപടിയെ വിമർശിച്ച, ഒരു മത സംഘടന ...
08/07/2025

കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ സൂംബ നൃത്തം കൊണ്ടു വന്ന സർക്കാർ നടപടി ഏറെ വിവാദമാകുകയും ആ നടപടിയെ വിമർശിച്ച, ഒരു മത സംഘടന നേതാവായ അധ്യാപകൻ സസ്പൻഡ്‌ ചെയ്യപ്പെടുകയും ചെയ്തിരിക്കുന്നു. ഈ വിവാദം സമൂഹത്തിൽ ഉളവാക്കിയ പ്രതികരണങ്ങളും അതിന്റെ പ്രതിഫലനങ്ങളും സൂക്ഷ്‌മമായി വിശകലനം ചെയ്താൽ നമ്മുടെ സംസ്ഥാനം ഇപ്പോൾ സഞ്ചരിച്ച്‌ കൊണ്ടിരിക്കുന്നത്‌ കടുത്ത ഇരുട്ടിലേക്കാണെന്ന് ബോധ്യമാകും.

*മുജീബ്‌ റഹ്‌മാൻ കിനാലൂർ*

▪️കേരള മുസ്ലിം സംഘടനകൾ പുനരുദ്ധാനവാദ വഴിയിൽ?

വായിക്കാം:
https://bahuswara.in/reform/f/is-priesthood-taking-hold-among-kerala-muslims

സൈന്യങ്ങൾ തമ്മിലാണ് യുദ്ധം വേണ്ടത്. സൈന്യവും ജനവുമായല്ല. മറ്റൊരു രാജ്യത്ത് ഒളിച്ചു കടന്ന് ബോംബുവയ്ക്കുന്നതിനെ തീവ്രവാദം ...
17/06/2025

സൈന്യങ്ങൾ തമ്മിലാണ് യുദ്ധം വേണ്ടത്. സൈന്യവും ജനവുമായല്ല. മറ്റൊരു രാജ്യത്ത് ഒളിച്ചു കടന്ന് ബോംബുവയ്ക്കുന്നതിനെ തീവ്രവാദം എന്നാണ് പറയുക. ഇസ്രായേൽ ഇപ്പോൾ ഇറാനിൽ നടത്തുന്നത് തീവ്രവാദമാണ്. യുദ്ധത്തിലൂടെയല്ല അവരുടെ സൈനികനേതൃത്വത്തെയും ആണവശാസ്ത്രജ്ഞരെയും വകവരുത്തിയത്. നുഴഞ്ഞുകയറിയ ചാരന്മാരെ ഉപയോഗിച്ചുള്ള തീവ്രവാദപ്രവർത്തനങ്ങളിലൂടെയാണ്. അല്ലെങ്കിലും ആണവഗവേഷണം എങ്ങനെയാണ് കൊന്നുകളയേണ്ട ക്രിമിനൽക്കുറ്റമായി മാറുന്നത്?

▪️ആണവ ഗവേഷണം ക്രിമിനൽ കുറ്റമാണോ?

വി.അബ്ദുൽ ലത്തീഫ്

വായിക്കാം:
https://bahuswara.in/politics/f/war-terrorism-and-changing-perspectives

കൈവളച്ചുകെട്ടിപ്പുണരാനാവാതെവന്നപ്പോഴൊക്കെഉടൽവണ്ണത്തെപരിഹസിച്ച്കരിവീട്ടിക്കാതലെന്നുംവെട്ടിച്ചീകിയാൽനാലു കൊട്ടാരങ്ങൾക്കുകട...
14/06/2025

കൈവളച്ചു
കെട്ടിപ്പുണരാനാവാതെ
വന്നപ്പോഴൊക്കെ
ഉടൽവണ്ണത്തെ
പരിഹസിച്ച്
കരിവീട്ടിക്കാതലെന്നും
വെട്ടിച്ചീകിയാൽ
നാലു കൊട്ടാരങ്ങൾക്കു
കട്ടിളയാകുമെന്നും
കാൽനഖങ്ങളിൽ
അരസേറു അരി
പാറ്റാമെന്നും
മുടിക്കെട്ടിലെ കാട്ടുപൂ
മണമേറ്റാൽ
ബോധക്ഷയം വരുമെന്നും
കളിയാക്കിക്കൊണ്ട്
അവനെന്റെയുടലിൽ
ആനന്ദത്തിന്റെ
താവളങ്ങൾ കണ്ടെത്തി.

*കവിത | ജിസ ജോസ്‌*
ഹിഡിംബി

*ആലാപനം*
കെ രാജേശ്വരി

വായിക്കാം:
https://bahuswara.in/literature/f/hidumbi---a-poem-written-by-jisa-jose-and-sung-by-rajeshwari

കേൾക്കാം:
https://open.spotify.com/episode/4rjrPd5oPxRIxxNeOAmIQC?si=fRyJKjDhSjmc3eB77hUz0g

*Join us on WhatsApp*
https://chat.whatsapp.com/GEKefHC9sBFJFDXfdt8EIc

മനസ്സിനെ നോവിച്ച എത്രയെത്രയോ നഷ്ടങ്ങൾ… സംഭവങ്ങൾ.. മലനാടെന്നോ ഇടനാടെന്നോ വ്യത്യാസമില്ലാതെ മഴയെടുത്തുകൊണ്ടുപോയ എത്രയെത്രയോ...
13/06/2025

മനസ്സിനെ നോവിച്ച എത്രയെത്രയോ നഷ്ടങ്ങൾ… സംഭവങ്ങൾ.. മലനാടെന്നോ ഇടനാടെന്നോ വ്യത്യാസമില്ലാതെ മഴയെടുത്തുകൊണ്ടുപോയ എത്രയെത്രയോ സുന്ദരദേശങ്ങൾ.. നിന്നിരുന്ന സ്ഥലം പോലും അജ്ഞാതമാക്കിക്കൊണ്ട് ഒഴുകിപ്പോയ കണക്കറ്റ വീടുകൾ. നോക്കിനോക്കിനിൽക്കെ ആഴത്തിലേക്ക് ആണ്ടിറങ്ങിപ്പോയ ജീവനുകൾ തന്റെ ഉള്ളിലും വിഹ്വലതയുടെ നിലയില്ലാക്കങ്ങൾ തീർത്തു .

*ഓർമ*
സിൽവി മൈക്കിൾ

*ഒരു മഴക്കാലത്ത്‌…*

വായിക്കാം:
https://bahuswara.in/literature/f/rainy-season-sights-unforgettable-memories-by-sylvie-michael

ഗ്ലാസ് ഫാക്ടറിയിൽ ജോലി ചെയ്യുന്ന കുഞ്ഞുങ്ങളെക്കുറിച്ച് ആനന്ദിന്റെ പുസ്തകത്തിൽ ഒരു വിവരണമുണ്ട്. തിളച്ച ദ്രാവകം ലോഹത്തവികള...
09/06/2025

ഗ്ലാസ് ഫാക്ടറിയിൽ ജോലി ചെയ്യുന്ന കുഞ്ഞുങ്ങളെക്കുറിച്ച് ആനന്ദിന്റെ പുസ്തകത്തിൽ ഒരു വിവരണമുണ്ട്. തിളച്ച ദ്രാവകം ലോഹത്തവികളിൽ കോരിയെടുത്ത് അത് ഉറച്ച് കട്ടയാവുന്നതിനു മുമ്പ് ഓടിപ്പോയി ഓരോ ഡൈകളിൽ ഒഴിക്കുന്ന കുഞ്ഞുങ്ങളെക്കുറിച്ചാണത്. പെട്ടെന്ന് ഓടാൻ കഴിയുന്നത് കുട്ടികൾക്കായതുകൊണ്ട് കുട്ടികളെയാണ് ഈ ജോലിയ്ക്ക് നിയോഗിക്കുന്നത്. കനത്ത ചൂടുള്ള ഫർണസുകൾക്കടുത്തു നിന്ന് ജോലി ചെയ്യുന്നത് കാരണം ഈ കുട്ടികൾ ആയുസ്സ് തികയാതെയാണത്രെ മരിച്ചു പോകുന്നത്. കോട്ടൺ മില്ലുകളിലും ടെക്സ്റ്റൈൽ ഫാക്ടറികളിലും ജോലി ചെയ്യേണ്ടി വരുന്ന കുട്ടികളുടെ കഥയും ഇതു തന്നെ.

*ഏട്ടിലും നാട്ടിലും | കോളം*
നാസിർ കെ സി

▪️കചോരി വിൽക്കുന്ന പെൺകുട്ടി

വായിക്കാം:
https://bahuswara.in/latest/f/a-girl-selling-kachori-column-nasirkc

*Join us on WhatsApp*
https://chat.whatsapp.com/GEKefHC9sBFJFDXfdt8EIc

ലക്ഷദ്വീപിൽ മഹൽ പഠനത്തെ ത്രിഭാഷ പദ്ധതിയുടെ പേരിൽ നിരസിക്കുന്ന കേന്ദ്രഗവൺമെന്റ് നയം ഇപ്പോൾ തന്നെ വിമർശന വിധേയമായിട്ടുണ്ട്...
04/06/2025

ലക്ഷദ്വീപിൽ മഹൽ പഠനത്തെ ത്രിഭാഷ പദ്ധതിയുടെ പേരിൽ നിരസിക്കുന്ന കേന്ദ്രഗവൺമെന്റ് നയം ഇപ്പോൾ തന്നെ വിമർശന വിധേയമായിട്ടുണ്ട്. പ്രാദേശിക ഭാഷകളോടുള്ള കേന്ദ്ര ഗവൺമെന്റ് സമീപനത്തെയാണ് അത് ചൂണ്ടിക്കാണിക്കുന്നത്. മലയാളത്തെയും ആ രീതിയിൽ ചുരുട്ടി കെട്ടാൻ ആണ് ഒരുങ്ങുന്നതെങ്കിൽ കേരളം അത് നിശബ്ദമായി അംഗീകരിച്ചു കൊടുക്കില്ല.

*തിരസ്കരിക്കപ്പെട്ട മലയാള ഭാഷ ബില്ലിലെ വ്യവസ്ഥകൾ എന്തെല്ലാം?*

സി കെ സതീഷ്‌ കുമാർ

വായിക്കാം:
https://bahuswara.in/politics/f/the-presidents-denial-of-assent-to-the-malayalam-language-bill

*Join us on WhatsApp*
https://chat.whatsapp.com/GEKefHC9sBFJFDXfdt8EIc

അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനവും ശരീഅത്ത് നിയമവും തമ്മില്‍ പൊരുത്തപ്പെടുന്നുണ്ടോ?. ലോകത്ത് പല മുസ്ലിം സമൂഹങ്ങളുടെയു...
04/06/2025

അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനവും ശരീഅത്ത് നിയമവും തമ്മില്‍ പൊരുത്തപ്പെടുന്നുണ്ടോ?. ലോകത്ത് പല മുസ്ലിം സമൂഹങ്ങളുടെയും രീതികളും നിലപാടുകളും ഇല്ല എന്ന ഉത്തരം നല്‍കുന്നതാണ്. എന്നാല്‍ ചില രാജ്യങ്ങളും മുസ്ലിം പണ്ഡിതന്മാരും ഉദാരമായ വ്യാഖ്യാനങ്ങളിലൂടെ, ഇസ്ലാമിക നിയമങ്ങളെ ആധുനിക ലോകത്തിന്റെ മനുഷ്യാവകാശ നിയമങ്ങളുമായി ഏകോപിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇസ്ലാമിന്റെ നിയമശാസ്ത്ര അടിത്തറ വികാസക്ഷമാമാണോ?. വികസ്വരമായ മനുഷ്യ കേന്ദ്രിത നിയമങ്ങളുമായി ഇസ്ലാമിക നിയമങ്ങള്‍ക്ക് ഒത്തുപോകാന്‍ സാധിക്കുമോ?. പ്രമുഖ നിയമ ശാസ്ത്ര വിദഗ്ദ്ധനും മുന്‍ന്യായാധിപനുമായ ലേഖകന്‍, ഈ വിഷയത്തെ ആധികാരികമായി പരിശോധിക്കുന്നു.

*മനുഷ്യാവകാശ പ്രഖ്യാപനവും ശരീഅത്തും ഏറ്റുമുട്ടുന്നുണ്ടോ?*

*ജസ്റ്റിസ്‌ പി കെ ശംസുദ്ദീൻ* എഴുതിയ പഠനത്തിന്റെ ആദ്യഭാഗം

വായിക്കാം:
https://bahuswara.in/reform/f/do-the-universal-declaration-of-human-rights-and-sharia-conflict

*Join us on WhatsApp*
https://chat.whatsapp.com/GEKefHC9sBFJFDXfdt8EIc

*പാൽനിലാ പുഞ്ചിരി*പല്ലുകൾ ആരോഗ്യത്തോടെ ഇരിക്കുമ്പോൾ നമ്മളും ആരോഗ്യത്തോടെ ഇരിക്കുന്നു. പല്ലു പോയ ഒരാൾ ജീവിതം കൈമോശം വന്ന ...
20/05/2025

*പാൽനിലാ പുഞ്ചിരി*

പല്ലുകൾ ആരോഗ്യത്തോടെ ഇരിക്കുമ്പോൾ നമ്മളും ആരോഗ്യത്തോടെ ഇരിക്കുന്നു. പല്ലു പോയ ഒരാൾ ജീവിതം കൈമോശം വന്ന ഒരാളെപ്പോലെയാണ്. അതു കൊണ്ട് പല്ലിനുണ്ടാകുന്ന ചെറിയ കേടുപാടുകൾ അതതു സമയം പരിഹരിക്കുക. പല്ലു നല്ലതാണെങ്കിൽ നമ്മുടെ ജീവിതവും നന്നാകുന്നു. പല്ലില്ലാത്ത ഒരു സുന്ദരനേയോ സുന്ദരിയേയോ നിങ്ങൾക്ക് സങ്കല്പിക്കാനാകുമോ?

*കെ സി നാസിർ എഴുതുന്ന കോളം | ഏട്ടിലും നാട്ടിലും*

വായന: രാജേശ്വരി കെ

കേൾക്കാം:
https://open.spotify.com/episode/6WkCWRaslud91pFBwchqSG

*Follow us on Spotify*
https://open.spotify.com/show/5EwE3XxekkHrgXhfRBQ1Z4?si=U34yFv9FQqahbBnhKp

15/05/2025
ഇപ്പോൾ കുട്ടികളുടെ കഞ്ചാവു കാലമാണ്. ഓരോന്നിനും ഓരോ കാലമുണ്ടല്ലോ. ഒളിച്ചും പാത്തുമുള്ള കഞ്ചാവു കച്ചവടങ്ങൾ.  പണവും ആനന്ദവു...
29/04/2025

ഇപ്പോൾ കുട്ടികളുടെ കഞ്ചാവു കാലമാണ്. ഓരോന്നിനും ഓരോ കാലമുണ്ടല്ലോ. ഒളിച്ചും പാത്തുമുള്ള കഞ്ചാവു കച്ചവടങ്ങൾ. പണവും ആനന്ദവും ഏറ്റവും എളുപ്പത്തിൽ ഉണ്ടാക്കാനുള്ള നെട്ടോട്ടത്തിലാണവർ. ലഹരിയുടെ ഉപയോഗം ലോകത്ത് എല്ലാ കാലത്തുമുണ്ടായിരുന്നു. അതിനെ നിയന്ത്രിക്കുകയല്ലാതെ ഇല്ലാതാക്കുവാൻ കഴിയുകയില്ല.

*മുറുക്കിച്ചുവന്ന തെരുവുകൾ*

ഏട്ടിലും നാട്ടിലും
▪️കോളം | നാസിർ കെ സി

വായിക്കാം:
https://bahuswara.in/politics/f/pan-masala-should-also-be-included-in-the-anti-drug-campaign

മറ്റൊരു ഭീകരാക്രമണത്തിന്റെ ഞെട്ടലിലാണ് രാജ്യം. അതി നിഷ്ഠൂരമായ നിലയിൽ കശ്മീരിലെ പഹൽഗാം താഴ്‌വരയിൽ വെച്ച് 28 നിരപരാധികളെ ഭ...
23/04/2025

മറ്റൊരു ഭീകരാക്രമണത്തിന്റെ ഞെട്ടലിലാണ് രാജ്യം. അതി നിഷ്ഠൂരമായ നിലയിൽ കശ്മീരിലെ പഹൽഗാം താഴ്‌വരയിൽ വെച്ച് 28 നിരപരാധികളെ ഭീകരർ വെടി വെച്ച് കൊന്നിരിക്കുന്നു. അൽപ നാളത്തെ ശാന്തതക്ക് ശേഷം കശ്മീർ താഴ്‌വര വീണ്ടും അശാന്തമാകാൻ തുടങ്ങുകയാണോ എന്നാണ് എല്ലാവരും ആശങ്കിക്കുന്നത്. രാജ്യത്തെ പല ഭാഗങ്ങളിൽ നിന്ന് വിനോദ സഞ്ചാരികളായെത്തിയ മനുഷ്യരെയാണ് ഭീകരർ വെടി വെച്ച് കൊന്നത്. രാജ്യമെങ്ങും ഈ വേദന പടർന്നിരിക്കുകയാണ്. ലഷ്കറെ ത്വയ്യിബ എന്ന വിഘടനവാദി സംഘടനയാണ് ആക്രമണത്തിന്റെ പിന്നിൽ എന്നാണ് നിഗമനം.

| E D I T O R I A L
*മനുഷ്യത്വത്തിന്റെ ശത്രുക്കളായ ഭീകരവാദികൾ*

വായിക്കാം:
https://bahuswara.in/editorial/f/terrorists-enemies-of-humanity

Address

Kozhikode

Alerts

Be the first to know and let us send you an email when Bahuswara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Bahuswara:

Share